Latest Updates
-
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
അടുക്കളക്കൂട്ടിലുണ്ട് മുട്ടോളം മുടിക്കുള്ള സൂത്രം: ഒരുമാസം കൃത്യമായി പാലിക്കൂ
മുടിയുടെ ആരോഗ്യം എന്നത് എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്നതാണ്. കാരണം മുടി കൊഴിച്ചില്‍, മുടിയുടെ അനാരോഗ്യം, മുടിക്ക് തിളക്കമില്ലാത്തത്, മുടിയുടെ അറ്റം പിളരുന്നത് എല്ലാം പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്നതാണ്. എന്നാല്‍ അതിനെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് അടുക്കളയില്‍ തന്നെ ചില ചേരുവകള്‍ കൊണ്ട് മുടിയുടെ ആരോഗ്യം സംരക്ഷിക്കാം. നിങ്ങളുടെ മുടിയുടെ ആരോഗ്യം പലപ്പോഴും പ്രതിസന്ധിയില്‍ ആവുന്ന ചില സന്ദര്‍ഭങ്ങളുണ്ട്. അതില്‍ നിന്നുള്ള പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് അടുക്കളയില്‍ നിന്ന് ചില പൊടിക്കൈകള്‍ സ്വീകരിക്കാവുന്നതാണ്.
മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. പ്രകൃതിദത്ത ഉത്പ്പന്നങ്ങള്‍ ആയത് കൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടായിരിക്കുകയില്ല. DIY ഹെയര്‍ മാസ്കുകള്‍ നിര്‍മ്മിക്കാനും ഉപയോഗിക്കാനും എളുപ്പമാണ് എന്നത് തന്നെയാണ് ഇതിനെ ജനപ്രിയമാക്കുന്നത്. ഏതൊക്കെയാണ് ഹെയര്‍മാസ്ക് എന്ന് നോക്കാം.

വാഴപ്പഴവും തേനും ഹെയര്‍ മാസ്ക്
വാഴപ്പഴത്തില്‍ പൊട്ടാസ്യം, വിറ്റാമിനുകള്‍, പ്രകൃതിദത്ത എണ്ണകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് മുടിയുടെ ആരോഗ്യത്തിന് മികച്ച ഫലങ്ങള്‍ നല്കുന്നു. അതോടൊപ്പം തന്നെ ഇത് മുടിക്കുണ്ടാവുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും സഹായിക്കുന്നു. മാസ്ക് തയ്യാറാക്കുന്നതിന് വേണ്ടി ഒരു പഴുത്ത വാഴപ്പഴം രണ്ട് ടേബിള്‍സ്പൂണ്‍ തേന്‍ എന്നിവ മിക്സ് ചെയ്ത് മുടിയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ നന്നായി കഴുകാവുന്നതാണ്.
വെളിച്ചെണ്ണയും കറിവേപ്പിലയും ഹെയര്‍ മാസ്ക്
വെളിച്ചെണ്ണയും കറിവേപ്പിലയും മുടിയുടെ ആരോഗ്യത്തിന് വളരെ മികച്ചതാണ്. അത് മാത്രമല്ല വെളിച്ചെണ്ണയില്‍ കണ്ടീഷനിംഗ് ഗുണങ്ങള്‍ ധാരാളം ഉണ്ട്. ഇതിനോടൊപ്പം കറിവേപ്പില കൂടി ചേരുമ്പോള്‍ അത് മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കുന്നു. രണ്ട് ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയും ഒരു പിടി കറിവേപ്പിലയും ചേര്‍ത്ത് നല്ലതുപോലെ തിളപ്പിക്കാം. ഈ ഇല കറുപ്പ് നിറമാവുന്നത് വരെ തിളപ്പിക്കണം. അതിന് ശേഷം തണുത്തതിന് ശേഷം മുടിയില്‍ തേച്ച് പിടിപ്പിക്കാം. പിന്നീട് അടുത്ത ദിവസം രാവിലെ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക.
തൈരും നാരങ്ങയും ഹെയര്‍ മാസ്ക്
താരന് പോലുള്ള പ്രശ്നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് നാരങ്ങ നീര്. ഇത് മികച്ച ഒരു കണ്ടീഷണര്‍ കൂടിയാണ് എന്നതാണ് സത്യം. തൈര് മുടിക്ക് തിളക്കം നല്‍കുന്നതാണ് എന്നതും ശ്രദ്ധേയമാണ്. അതിനായി ഒരു നാരങ്ങയുടെ നീരില്‍ അര കപ്പ് തൈര് മിക്സ് ചെയ്യുക. ഈ മിശ്രിതം നിങ്ങളുടെ തലയോട്ടിയിലും മുടിയിലും പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്.
കറ്റാര്‍ വാഴ, ഒലിവ് ഓയില്‍ ഹെയര്‍ മാസ്ക്
കറ്റാര്‍ വാഴയുടെ ഗുണങ്ങള്‍ എത്രത്തോളമെന്ന് നിര്‍വ്വചിക്കാന്‍ സാധിക്കില്ല. പല ഗുണങ്ങളും കറ്റാര്‍ വാഴ മുടിക്കും, സൗന്ദര്യത്തിനും ആരോഗ്യത്തിനും നല്കുന്നു. അതേസമയം ഒലിവ് ഓയില്‍ മിക്സ് ചെയ്യുന്നതും നിങ്ങള്‍ക്ക് ആഴത്തിലുള്ള പോഷണം മുടിക്ക് നല്‍കുന്നതാണ്. ഈ ഹെയര്‍മാസ്ക് തയ്യാറാക്കുന്നതിന് വേണ്ടി രണ്ട് ടേബിള്‍സ്പൂണ്‍ കറ്റാര്‍ വാഴ ജെല്ലും ഒരു ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയിലും മിക്സ് ചെയ്ത് ഇത് തലയോട്ടിയില്‍ തേച്ച് പിടിപ്പിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയേണ്ടതാണ്.
ഉലുവയും തൈരും ഹെയര്‍ മാസ്ക്
മുടിയുടെ ഒരു വിധം പ്രശ്നങ്ങളെ എല്ലാം പരിഹരിക്കുന്നതിന് സഹായിക്കുന്നതാണ് ഉലുവ,തൈര് ഹെയര്‍മാസ്ക്. ഈ ഹെയര്‍മാസ്ക് തയ്യാറാക്കുന്നതിന് വേണ്ടി രണ്ട് ടേബിള്‍സ്പൂണ്‍ ഉലുവ ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ക്കുക. അടുത്ത ദിവസം ഇത് പേസ്റ്റ് രൂപത്തിലാക്കി അര കപ്പ് തൈരില്‍ കലര്‍ത്തി മുടിയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഈ മാസ്ക് നിങ്ങളുടെ തലയോട്ടിയിലും മുടിയിലും പുരട്ടിയതിന് ശേഷം മുക്കാല്‍മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം.
മുട്ട, ഒലിവ് ഓയില്‍ ഹെയര്‍ മാസ്ക്
മുടിയുടെ വേരു മുതല്‍ ശക്തിപ്പെടുത്തുന്ന പ്രോട്ടീനുകള്‍ മുട്ടയില്‍ അടങ്ങിയിട്ടുണ്ട്, അതേസമയം ഒലിവ് ഓയില്‍ മുടിക്ക് നല്ലതുപോലെ ജലാംശം നല്‍കുകയും ചെയ്യുന്നു. രണ്ട് ടേബിള്‍സ്പൂണ്‍ ഒലിവ് ഓയിലില്‍ ഒരു മുട്ട നന്നായി മിക്സ് ചെയ്ത് ഇത് തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കണം. അതിന് ശേഷം തണുത്ത വെള്ളത്തില്‍ നന്നായി കഴുകാവുന്നതാണ്. വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് പിന്നീട് കഴുകി വൃത്തിയാക്കണം.



Click it and Unblock the Notifications