Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
പഴത്തിന്റെ തൊലി കളയല്ലേ! കാലിലെ വരവിള്ളല്‍ അകറ്റാന്‍ ഇവന് ധാരാളം
കാല്‍പാദത്തിലെ ചര്‍മ്മം വരണ്ട് പോകുമ്പോഴാണ് കാല്പാദം വിണ്ടു കീറുന്നത്. കാല് വിണ്ടുകീറിയാല്‍ രാവിലെ എഴുന്നേല്ക്കുമ്പോള് നല്ല വേദനയായിരിക്കും. അതുപോലെ, വിണ്ടുകീറിയ ഭാഗത്ത് അഴുക്ക് അടിഞ്ഞുകൂടുന്നത് അണബാധകള് ഉണ്ടാകുന്നതിനും അതുമൂലം, വേദന, നീര്, പഴുപ്പ് എന്നീ ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നതിനും ഇത് കാരണമാകുന്നുണ്ട്.

എന്നാല്‍, ഈ കാല് വിണ്ടുകീറുന്നത്, തികച്ചും പ്രകൃതിദത്തമായ രീതിയില്‍ മാറ്റിയെടുക്കാന്‍ സാധിക്കും. ഇതിന് പ്രധാനമായും വേണ്ടത് പഴത്തിന്റെ തൊലി മാത്രമാണ്. കാലിലെ വിണ്ടുകീറല്‍ അകറ്റാന്‍ പഴത്തൊലി എങ്ങനെ ഉപയോഗിക്കണം എന്ന് നോക്കാം.
പഴത്തൊലിയുടെ സൗന്ദര്യ വശം
പഴം കഴിച്ചുകഴിഞ്ഞാല്‍ നമ്മള് വെറുതേ വലിച്ചെറിയുന്ന ഒരു സാധനമാണ് പഴത്തൊലി. എന്നാല്‍, ഈ പഴത്തൊലിയ്ക്ക്് നിരവധി സൗന്ദര്യ ഗുണങ്ങളുണ്ട്. പ്രത്യേകിച്ച്, നമ്മുടെ ചര്‍മ്മം നല്ലപോലെ മോയ്സ്ച്വറൈസ് ചെയ്ത് നിലനിര്‍ത്താന്‍ പഴത്തൊലി സഹായിക്കും. കൂടാതെ, ഇതില്‍ ആന്റിഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ ചര്‍മ്മത്തിന്റെ ആരോഗ്യം നഷ്ടപ്പെടാതിരിക്കാനും, ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്താനും സഹായിക്കുന്നുണ്ട്.
വരവിള്ളല്‍ അകറ്റാന്‍
വരവിള്ളല്‍ അകറ്റാന്‍ പഴത്തൊലി ഉപയോഗിക്കുന്നത് നല്ലതാണ്. പഴത്തൊലിയ്ക്ക് ആന്റിഇന്‍ഫ്ലമേറ്ററി ഗുണങ്ങളുണ്ട്. കൂടാതെ, വിറ്റമിന്‍ എ, സിങ്ക്, മാഗ്നീസ് എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു. ഇത് കാലിലെ വരവിള്ളല്‍ കുറയ്ക്കാന്‍ സഹായിക്കും.
കൂടാതെ, ഇതില്‍ പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാല്‍ ചര്‍മ്മത്തെ മോയ്സ്ച്വറൈസ് ചെയ്യാന്‍ സഹായിക്കും. ഇതില്‍ ഫാറ്റി ആസിഡ്സ് അടങ്ങിയിരിക്കുന്നതിനാല്‍ എക്സിമപോലെയുള്ള രോഗാവസ്ഥകള്‍ കുറയ്ക്കാനും സഹായിക്കുന്നതാണ്.
കൂട്ട് തയ്യാറാക്കാന്‍
ഈ കൂട്ട് തയ്യാറാക്കാന്‍ ഒരു പകുതി പഴത്തൊലിയും, ഒരു ടീസ്പൂണ്‍ തേനുമാണ് ആവശ്യമായി വരുന്നത്. ഇവ നല്ലപോലെ മിക്സിയുടെ ജാറില്‍ ഇട്ട് നന്നായി അരച്ച് പേയ്സ്റ്റ് പരുവത്തിലാക്കുക.
ഉപയോഗിക്കേണ്ട വിധം
കാല് ഒരു 20 മിനിറ്റ് ചുടുവെള്ളത്തില്‍ മുക്കി വെച്ചതിന് ശേഷം തുടച്ചെടുക്കുക. അതിനുശേഷം ഈ പേയ്സ്റ്റ് വരവിണ്ടിരിക്കുന്നഭാഗത്ത് നല്ലപോലെ തേച്ച് പിടിപ്പിക്കുക. ഒരു 20 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയാവുന്നതാണ്. അതിനുശേഷം വീണ്ടും കാല് തുടച്ച്, മോയ്സ്ച്വറൈസര്‍ പുരട്ടുക. ഇത്തരത്തില്‍ എല്ലാ ദിവസവും ചെയ്യുന്നത് കാലിലെ വരവിള്ളല്‍ മാറ്റിയെടുക്കാന്‍ സഹായിക്കുന്നതാണ്.
കൂടുതല്‍ ഫലം ലഭിക്കാന്‍
കൂടുതല്‍ ഫലം ലഭിക്കാന്‍ കാലുകളിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യേണ്ടത് അനിവാര്യമാണ്. അതിനാല്‍, കാല് ചെറുചൂടുവെള്ളത്തില്‍ മുക്കി വെച്ചതിന് ശേഷം കാല് നല്ലപോലെ ഉരച്ച് കഴുകുന്നത്, വിള്ളലിന് ചുറ്റും മൃതകോശങ്ങള്‍ അടിഞ്ഞുകൂടി ഇരിക്കുന്നത് കുറയ്ക്കാനും, കട്ടി കുറയ്ക്കാനും, തന്മൂലം, കാല് നല്ല സോഫ്റ്റാകാനും സഹായിക്കും. ഇത്തരത്തില്‍ ചെയ്തതിനു ശേഷം പഴത്തൊലി പേയ്സ്റ്റ് കാലില്‍ പുരട്ടിയാല്‍ കൂടുതല്‍ ഫലം വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ലഭിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
