Latest Updates
-
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
കാലിലെ വരവിള്ളൽ; മാറ്റിയെടുക്കാൻ ചില പ്രകൃതിദത്ത മാർഗ്ഗങ്ങൾ
നമ്മൾ ഒരു വ്യക്തിയെ കാണുമ്പോൾ ആദ്യം നോക്കുന്നത് ആ വ്യക്തിയുടെ കാലുകളിലേക്കായിരിക്കും. കാലിന് വൃത്തിയുണ്ടെങ്കിൽ, ആ വ്യക്തിയ്ക്കും വൃത്തിയുണ്ട് എന്നാണ് വിശ്വാസം. അതിനാൽ തന്നെ കാലുകൾ ഏറ്റവും മനോഹരമായി കൊണ്ടുനടക്കേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്.

കാലുകളിൽ വരവിള്ളൽ ഉണ്ടെങ്കിൽ, അതൊരു അഭംഗിയാണ്. പലപ്പോഴും കാലുകൾ കാണിച്ച് നടക്കാൻ പോലും പലരും മടിക്കും. ഇത് മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില പ്രകൃതിദത്ത മാർഗ്ഗങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
വാഴപ്പഴം
വിറ്റമിൻ എ, വിറ്റമിൻ ബി6, വിറ്റമിൻ സി എന്നിവയാൽ സമ്പന്നമാണ് വാഴപ്പഴം. അതിനാൽ തന്നെ, ഇവ ചർമ്മത്തിന്റെ ഇലാസ്തികത നിലനിർത്താൻ സഹായിക്കുന്നു. ചർമ്മത്തിൽ മോയ്സ്ച്വർ കണ്ടന്റ് നിലനിർത്താനും സഹായിക്കുന്നു. ഇത് കാൽപാദങ്ങൾ വരണ്ട് പോകുന്നത് തടയുകയും, കാൽപാദങ്ങളിൽ വിള്ളലുകൾ ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു.
വാഴപ്പഴം ഉപയോഗിച്ച് കാൽപാദങ്ങളിലെ വിള്ളലുകൾ ഫലപ്രദമായി ഇല്ലാതാക്കാൻ സാധിക്കും. ഇതിനായി നല്ലപോലെ പഴുത്ത വാഴപ്പഴം എടുക്കുക (അധികം പഴുക്കാത്ത പഴം ഒരിക്കലും തിരഞ്ഞെടുക്കരുത്. പഴുക്കാത്ത പഴം ഉപയോഗിച്ചാൽ ചർമ്മം വരണ്ട് പോകുന്നതിന് കാരണമാകും) ഇവ നല്ലപോലെ ഉടച്ച് പേയ്സ്റ്റ് പരുവത്തിലാക്കണം. അതിനുശേഷം കാലുകളിൽ നന്നായി പുരട്ടുക. നഖത്തിലും, അതുപോലെ, ഉപ്പൂറ്റിയിലുമെല്ലാം നല്ലപോലെ പുരട്ടണം.
20 മിനിറ്റ് കഴിയുമ്പോൾ കഴുകി കളയാവുന്നതാണ്. ഇത്തരത്തിൽ രണ്ടാഴ്ചയോളം അടുപ്പിച്ച് ഈ പാക്ക് കാലിൽ ഇടുക. എല്ലാ ദിവസവും കിടക്കുന്നതിന് മുൻപുവേണം ഇത് പുരട്ടാൻ. കാലിലെ വിള്ളൽ മാറ്റിയെടുക്കുകയും, കാൽപാദങ്ങൾ നല്ല മൃദുലമാകാൻ സഹായിക്കുകയും ചെയ്യും.
നാരങ്ങ
വാസിലിനും നാരങ്ങയും ചേർത്ത് തയ്യാറാക്കുന്ന സ്കിൻ കെയർ പാക്കും കാലിലെ വരവിള്ളൽ തടയാൻ വളരെ നല്ലതാണ്. ഇവ ചർമ്മത്തെ മോയ്സ്ച്വറൈസ് ചെയ്ത് നിലനിർത്താൻ സഹായിക്കും. അതുപോലെ, ചർമ്മത്തിന്റെ ഇലാസ്തികത നിലനിർത്താനും വളരെ നല്ലതാണ്.
ഈ സ്കിൻ കെയർ പാക്ക് തയ്യാറാക്കുന്നതിനായി 1 ടീസ്പൂൺ വാസിലിൻ എടുക്കുക. മൂന്നോ നാലോ തുള്ളി നാരാങ്ങാനീര് എന്നിവയാണ് പ്രധാനമായും വേണ്ടത്. ഇവ രണ്ടും നല്ലപോലെ മിക്സ് ചെയ്ത് വെയ്ക്കുക.
ഈ പാക്ക് പുരട്ടുന്നതിന് മുൻപ് കാലുകൾ വെള്ളത്തിൽ 15 മിനിറ്റ് മുക്കി വെക്കുക. അതിനുശേഷം നന്നായി തുടച്ചെടുക്കണം. അതിനുശേഷം വാസിലിനും നാരങ്ങനീരും മിക്സ് ചെയ്തെടുത്ത മിശ്രിതം കാലിൽ നല്ലപോലെ പുരട്ടണം. പ്രത്യേകിച്ച് വരണ്ടിരിക്കുന്ന ഭാഗത്ത് നല്ലപോലെ പുരട്ടാൻ മറക്കരുത്. രാത്രി കിടക്കുന്ന സമയത്ത് പുരട്ടി, പിറ്റേ ദിവസം രാവിലെ കാലുകൾ കഴുകുക. ഇത്തരത്തിൽ അടുപ്പിച്ച് എല്ലാ ദിവസവും പുരട്ടുന്നത് കാലിലെ വരവിള്ളൽ കുറയ്ക്കാൻ സഹായിക്കുന്നതാണ്.
അരിപ്പൊടി
കാലിലെ വരവിള്ളൽ മാറ്റിയെടുക്കാൻ അരിപ്പൊടി നല്ലതാണ്. ചർമ്മത്തിൽ നിന്നും മൃതകോശങ്ങൾ അകറ്റാനും, ചർമ്മം നല്ല സോഫ്റ്റാകാനും, ചർമ്മത്തെ മോയ്സ്ച്വറൈസ് ചെയ്ത് നിലനിർത്താനും അരിപ്പൊടി നല്ലതാണ്. ഈ അരിപ്പൊടി ഉപയോഗിച്ച് നല്ലൊരു ഫൂട് കെയർ പാക്ക് തയ്യാറാക്കി എടുക്കാം.
ഇത് തയ്യാറാക്കി എടുക്കുന്നതിനായി 2 ടേബിൾ സ്പൂൺ അരിപ്പൊടി എടുക്കുക. 1 ടീസ്പൂൺ തേൻ, 5 അല്ലെങ്കിൽ 6 തുള്ളി വിനാഗിരി എന്നിവ ചേർക്കുക. ഇവ നല്ലപോലെ മിക്സ് ചെയ്തെടുക്കണം. കാൽപാദം നല്ലപോലെ കഴുകി എടുത്തതിനുശേഷം ഈ കൂട്ട് കാലിൽ നല്ലപോലെ പുരട്ടുക. ഒരു 20 മിനിറ്റ് കഴിയുമ്പോൾ കഴുകി കളയാവുന്നതാണ്. ഇത്തരത്തിൽ എല്ലാ ദിവസവും ചെയ്യുന്നത് കാലിലെ വരവിള്ളൽ കുറയ്ക്കാൻ സഹായിക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
