Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
മഴ വരാന്‍ കാത്തിരിക്കുന്ന രോഗങ്ങള്‍ ഇവയാണ്: ചര്‍മ്മത്തിലെ ഓരോ മാറ്റവും ശ്രദ്ധിക്കണം
ചര്‍മ്മസംരക്ഷണം എന്നത് വളരെയധികം വെല്ലുവിളികള്‍ നേരിടുന്ന ഒന്നാണ്. പലപ്പോഴും കാലാവസ്ഥാ മാറ്റങ്ങള്‍ നമ്മുടെ ജീവിതത്തില്‍ അനുകൂലമല്ലാത്ത സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നു. പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ചര്‍മ്മപ്രശ്നങ്ങളും ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. പലപ്പോഴും മഴക്കാലമാണ് പല ചര്‍മ്മ ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകുന്നത്. എന്നാല്‍ അതിനെ എപ്രകാരം പ്രതിരോധിക്കണം എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. ചര്‍മ്മത്തെ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് പലപ്പോഴും മഴക്കാലം തന്നെയാണ്. അമിതമായ ഈര്‍പ്പം ചര്‍മ്മത്തില്‍ കെട്ടി നില്‍ക്കുന്നത് പല വിധത്തിലുള്ള പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഇത് ഫംഗസ് അണുബാധ പോലുള്ള പ്രശ്നങ്ങളെ വര്‍ദ്ധിപ്പിക്കുന്നു.
ചര്‍മ്മത്തില്‍ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അതിനെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് ഉടന്‍ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദധിക്കണം. കാരണം മഴക്കാലത്തുണ്ടാവുന്ന എല്ലാ വിധത്തിലുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ശ്രദ്ധിച്ചില്ലെങ്കില്‍ അത് നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന തരത്തിലുള്ള ഫംഗസ് അണുബാധയായി മാറുന്നു. മഴക്കാലത്തെ ചര്‍മ്മത്തെ ബാധിക്കുന്ന ഏതൊക്കെ തരത്തിലുള്ള അണുബാധകള്‍ ഉണ്ട് എന്ന് നമുക്ക് നോക്കാം.

അണുബാധകള്‍
പല വിധത്തിലുള്ള അണുബാധകള്‍ മഴക്കാലത്ത് നമ്മളെ ബാധിക്കുന്നു. അതില്‍ തന്നെ ഫേഷ്യല്‍ ഫോളികുലൈറ്റിസ് (രോമകൂപങ്ങളുടെ വീക്കം), മുഖക്കുരു, റിംഗ് വോം എന്നിവയാണ് പ്രധാനപ്പെട്ടത്. ഇത്തരം അണുബാധകള്‍ കാരണം നിങ്ങളില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നു. ഇതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് തന്നെ പലപ്പോഴും അമിതമായ ഈര്‍പ്പവും നിര്‍ജ്ജലീകരണവും തന്നെയാണ്. അത് നിങ്ങളുടെ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു.
പരിഹാരം
ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാനുള്ള ഏറ്റവും അനുയോജ്യമായ മാര്‍ഗ്ഗം എന്നത് നിര്‍ജ്ജലീകരണം ഇല്ലാതാക്കുക എന്നതാണ്. ഇത് കൂടാതെ പൊതു ടോയ്ലറ്റുകള് ഉപയോഗിക്കുന്നതില്‍ ശ്രദ്ധിക്കുക. അതോടൊപ്പം തന്നെ ശുചിത്വം കുറവായതിനാല്‍ ഇത് അണുബാധകള്‍ വര്‍ദ്ധിപ്പിക്കുന്നു. 10-12 ഗ്ലാസ് വെള്ളം കഴിച്ച് ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കുക. കൂടാതെ ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്താന്‍ ധാരാളം മോയ്സ്ചറൈസറുകള്‍ പുരട്ടുന്നതിനും ശ്രദ്ധിക്കുക.

അമിതമായ വിയര്‍പ്പ്
പലപ്പോഴും മഴക്കാലത്ത് അമിതമായ വിയര്‍പ്പ് നിങ്ങളുടെ കക്ഷങ്ങള്, കൈപ്പത്തികള്‍, പാദങ്ങള്‍, മുഖം, തലയോട്ടി, ദേഹം എന്നിവക്ക് കാരണമാകുന്നു. അമിതമായി വിയര്‍ക്കുന്ന ഒരു രോഗാവസ്ഥയാണ് ഹൈപ്പര്‍ഹൈഡ്രോസിസ്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം നിങ്ങളുടെ ആരോഗ്യത്തെയും ഇത് ബാധിക്കുന്നു. അതുകൊണ്ട് തന്നെ മഴക്കാലത്ത് അല്പം ശ്രദ്ധിക്കേണ്ടതാണ്.

പിഗ്മെന്റേഷന്
ചര്‍മ്മത്തിലെ മെലാനിന്‍ എന്നറിയപ്പെടുന്ന ഒരു പിഗ്മെന്റ് അമിതമായി ഉല്‍പ്പാദിപ്പിക്കുന്നത് മൂലം ചര്‍മ്മത്തിന്റെ ഒരു ഭാഗത്ത് കറുപ്പ് നിറയുന്നതാണ് ഹൈപ്പര്പിഗ്മെന്റേഷന് എന്ന് പറയുന്നത്. ഇത് പലപ്പോഴും മഴക്കാലത്താണ് ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നത്. ഇത്തരം അവസ്ഥയില്‍ നമ്മള് ശ്രദ്ധിക്കേണ്ടത് എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ഡോക്ടറെ കാണുകയും പ്രശ്നങ്ങളെ പരിഹരിക്കുകയും ചെയ്യണം.
ചര്‍മ്മത്തിലെ അണുബാധ
പലപ്പോഴും ഈര്‍പ്പം കൂടുതല്‍ തട്ടുന്ന സ്ഥലത്ത് അണുബാധ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ആരോഗ്യത്തെ കൂടുതല്‍ പ്രതിസന്ധിയില്‍ ആക്കുന്നു. ചര്‍മ്മത്തിലുണ്ടാവുന്ന അണുബാധ ഈര്‍പ്പം കൂടുതല്‍ ലഭിക്കുന്നതിന്റെ ഫലമായാണ് ഉണ്ടാവുന്നത്. ഇത് ചര്‍മ്മത്തില്‍ ഫംഗസ് വളരുന്നതിനുള്ള അനുകൂല സാഹചര്യം ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം.



Click it and Unblock the Notifications

