Latest Updates
-
നൈകയിൽ ഇനി എഐ മാജിക്; സ്കിൻകെയർ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാൻ ഇനി ചാറ്റ് ജിപിടി കൂടെയുണ്ടാകും -
മഴക്കാലത്ത് ഷിഗെല്ല ഭീതി; വീട്ടിൽ തന്നെ പ്രതിരോധിക്കാം, ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
ജിമ്മിൽ പോകുന്നവർ ശ്രദ്ധിക്കുക! അനധികൃത മരുന്നുകൾ നൽകിയാൽ ഇനി ജയിൽ ഉറപ്പ്; പുതിയ നിയമം വരുന്നു -
നീറ്റ്-യുജി പരീക്ഷാഹാളിൽ ആർത്തവവും പിസിഒഎസും വെല്ലുവിളിയാകുമോ? പെൺകുട്ടികൾക്കായി ഇതാ ഒരു സർവൈവൽ കിറ്റ്! -
ഡൽഹിയിൽ ശക്തമായ കാറ്റ്; പുറത്തിറങ്ങാതെ തന്നെ ഫിറ്റ്നസ് നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ തിളക്കം നിലനിർത്താം -
ജൂൺ 19: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അന്താരാഷ്ട്ര യോഗാദിനം 2026: 5 രാശിക്കാർക്ക് വമ്പൻ ധനനേട്ടം, സൂര്യന്റെ മാറ്റം ജീവിതത്തിൽ അത്ഭുതങ്ങൾ തീർക്കും! -
അപൂർവ്വ ഗുരുപുഷ്യ യോഗം: ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ കുതിച്ചുചാട്ടം, ഇന്നത്തെ നക്ഷത്രഫലം -
2026 ജൂൺ 18 ഗുരുപുഷ്യ യോഗം: സ്വർണ്ണവും നിക്ഷേപവും വർദ്ധിപ്പിക്കാൻ ഈ ശുഭമുഹൂർത്തം ഉപയോഗപ്പെടുത്തൂ, നേട്ടങ്ങൾ ഉറപ്പ്!
മുടി അറ്റം മുറിക്കുന്നത് മുടി വളര്‍ത്തില്ല, ഷാമ്പൂ മുടി വൃത്തിയാക്കില്ല: തെറ്റിദ്ധാരണകള്‍ ധാരാളമുണ്ട്
മുടികൊഴിച്ചില്‍, മുടിയുടെ അറ്റം പിളരുന്നത്, ആരോഗ്യമില്ലായ്മ എന്നിവയെല്ലാം പലരും അനുഭവിക്കുന്ന കേശസംരക്ഷണ പ്രശ്നങ്ങള്‍ പ്രധാനപ്പെട്ടതാണ്. എന്നാല്‍ ഇതിനെയെല്ലാം പരിഹരിക്കുന്നതിന് വേണ്ടി പലരും പല മാര്‍ഗ്ഗങ്ങളും തേടുന്നു. പക്ഷേ ചില അവസരങ്ങളില്‍ ഇത്തരം മാര്‍ഗ്ഗങ്ങള്‍ നാം തേടുന്നത് മുടിക്ക് വിപരീത ഫലങ്ങള്‍ ആണ് ഉണ്ടാക്കുന്നത്. പലരും കണ്ണില്‍ കണ്ട മാര്‍ഗ്ഗങ്ങള്‍ എല്ലാം മുടിയുടെ വളര്‍ച്ചക്കും മുടിയുടെ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിനും വേണ്ടി പലരും ഉപയോഗിക്കുന്നു. എന്നാല്‍ ഇത്തരം മാര്‍ഗ്ഗങ്ങള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും നാം അറിഞ്ഞിരിക്കണം.

എന്നാല്‍ മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ തേടുന്നവര്‍ ഇന്നും വിശ്വസിക്കുന്ന ചില തെറ്റിദ്ധാരണകള്‍ ഉണ്ട്. പണ്ട് മുതല്‍ കേട്ട് വരുന്ന പല തെറ്റിദ്ധാരണകളും ഉണ്ട്. ഇതുപോലെ ചെയ്താല്‍ മുടി വളരും, ഇപ്രകാരം ചെയ്താല്‍ മുടി കട്ടിയുള്ളതാവും തുടങ്ങി നിരവധി കാര്യങ്ങള്‍ കേട്ടിട്ടുള്ളവരായിരിക്കും പലരും. എന്നാല്‍ വാസ്തവത്തില്‍ ഇതിനൊന്നും ശാസ്ത്രീയമായ അടിത്തറ ഇല്ല എന്നത് തന്നെയാണ് സത്യം. ഇന്നും നമ്മള് വിശ്വസിച്ച് പോരുന്ന ഇത്തരത്തിലുള്ള തെറ്റിദ്ധാരണകള്‍ എന്തൊക്കെയെന്ന് നോക്കാം.

പല വ്യക്തികള്‍ക്കും, വ്യക്തിഗത ശുചിത്വത്തിന്റെ നിര്‍ണായക ഘടകമാണ് മുടി സംരക്ഷണം, ആരോഗ്യമുള്ളതും തിളക്കമുള്ളതും ആകര്‍ഷകവുമായ മുടി സൃഷ്ടിക്കുന്നതിന് നിരവധി നുറുങ്ങുകളും തന്ത്രങ്ങളും ഉണ്ട്. എന്നിരുന്നാലും, നമ്മള് കേള്‍ക്കുന്ന എല്ലാ മുടി സംരക്ഷണ ഉപദേശങ്ങളും ശരിയല്ല. വാസ്തവത്തില്‍, ശാസ്ത്രീയമായ തെളിവുകള്‍ ഉണ്ടായിരുന്നിട്ടും, മുടി സംരക്ഷണവുമായി ബന്ധപ്പെട്ട പല തെറ്റിദ്ധാരണകളും നിലനില്ക്കുന്നു.
ഒഴിവാക്കേണ്ടവ ഇവയെല്ലാം
മുടി അറ്റം മുറിക്കുന്നത് മുടി വളരുന്നതിന് സഹായിക്കും എന്ന് ചിന്തിക്കുന്നവരാണ് നല്ലൊരു ശതമാനം പേരും. എന്നാല്‍ ഇത് വളരെ തെറ്റായ ഒരു കാര്യമാണ് എന്നതാണ് സത്യം. കാരണം മുടി താഴെ നിന്നും വളരുന്നതിനേക്കാള്‍ മുടി വേരുകളില്‍ നിന്നാണ് ആരോഗ്യത്തോടെ വളര്‍ന്ന് വരുന്നത്. എന്നാല്‍ മുടിയുടെ അറ്റം മുറിക്കുന്നത് എന്തുകൊണ്ടും മുടിയുടെ അറ്റം പിളരുന്നതിനെ തടയുന്നതിനും അതോടൊപ്പം തന്നെ മുടി ആരോഗ്യമുള്ളതാണെന്ന് തോന്നുന്നതിനും സഹായിക്കുന്നു. ഇത്തരം ഗുണങ്ങളാണ് മുടിയുടെ അറ്റം മുറിക്കുന്നതിലൂടെ ലഭിക്കുന്നത്.

മുടി അമിതമായി ഉണക്കുന്നതിന് ശ്രമിക്കുന്നവരാണോ. അത് ഡ്രൈയര്‍ വെച്ചിട്ട് ഉണക്കുന്നവരാണെങ്കില് അല്പം കരുതല്‍ കൂടുതലെടുക്കാം. കാരണം മുടി അമിതമായി ഉണക്കുന്നത് അത്ര നല്ല ഗുണങ്ങളല്ല നിങ്ങള്‍ക്ക് നല്‍കുന്നത്. ഇത് മുടിയുടെ അറ്റം പൊട്ടുന്നതിനും പിളരുന്നതിനും കാരണമാകുന്നു. ഇത് കൂടാതെ അമിതമായി മുടി ചീപ്പുപയോഗിച്ച് ചീകുന്നതും ദോഷഫലങ്ങള്‍ നല്കുന്നു. ഇത് മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന അവസ്ഥയിലേക്കും കൂടുതല്‍ മുടി കൊഴിയുന്നതിലേക്കും നിങ്ങളെ എത്തിക്കുന്നു.

വരണ്ട തലയോട്ടിയില്‍ താരന് വര്‍ദ്ധിക്കുന്നു എന്നുള്ളതാണ് മറ്റൊന്ന്. ഇത് തെറ്റിദ്ധാരണയായി ഇന്നും നിലനില്ക്കുന്നു എന്നതാണ് കാര്യം. കാരണം യീസ്റ്റ് പോലുള്ള ഫംഗസ്, സമ്മര്‍ദ്ദം, ചര്‍മ്മസംബന്ധമായ ചില അസ്വസ്ഥതകള്‍ എന്നിവയാണ് പലപ്പോഴും താരന് കാരണമാകുന്നത്. ഇതോടൊപ്പം പലപ്പോഴും കാലാവസ്ഥയില്‍ ഉണ്ടാവുന്ന മാറ്റങ്ങളും ഇത്തരം അവസ്ഥയിലേക്ക് എത്തിക്കുന്നു. താരന് പോവുന്നതിന് ഉള്ള മരുന്നുകള്‍ പ്രകൃതിദത്ത പരിഹാരങ്ങള്‍ എന്നിവ ഉപയോഗിച്ച് താരനെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കും. എന്നാല്‍ താരന്റെ ശല്യം വര്‍ദ്ധിക്കുകയാണെങ്കില്‍ ഡോക്ടറെ കാണിക്കാന്‍ മടിക്കേണ്ടതില്ല.

ഷാമ്പൂ കുടൂതല്‍ ഉപയോഗിച്ചാല്‍ മുടി കൂടുതല്‍ വൃത്തിയാക്കാം എന്നൊരു ധാരണ നിങ്ങള്‍ക്കുണ്ടോ? എന്നാല്‍ അതൊരു തെറ്റായ ധാരണയാണ്. എന്ന് മാത്രമല്ല മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. ഇത് മുടിയില്‍ നിന്ന് ആരോഗ്യം നഷ്ടപ്പെടുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളെ എത്തിക്കുന്നു. കൂടുതല്‍ മുടി വരണ്ടതായി മാറുന്നതിനും വരള്‍ച്ചയിലേക്കും നിങ്ങളുടെ തലയോട്ടിയെ എത്തിക്കുന്നു. ഇത്തരം അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ആവശ്യത്തിന് മാത്രം ഷാമ്പൂ അതും വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. കൂടാതെ പ്രകൃതിദത്തമായി മുടി കഴുകുന്നതിനുള്ള ഉത്പ്പന്നങ്ങളും ഉപയോഗിക്കാം.

ഹീറ്റ് പ്രൊട്ടക്ഷന്‍ ഉപയോഗിക്കുകയാണെങ്കില്‍ മുടിയുടെ ആരോഗ്യത്തിന് പ്രശ്നമുണ്ടാവില്ല എന്ന ഒരു ധാരണ നിങ്ങള്‍ക്കുണ്ടോ? എന്നാല്‍ അത് പൂര്‍ണമായും തെറ്റാണ്. കാരണം ചൂട് എപ്പോഴും മുടിക്ക് പ്രശ്നമുണ്ടാക്കുന്നതാണ്. പലപ്പോഴും ഹെയര്‍സ്റ്റൈലിംഗ് ചെയ്യുമ്പോള്‍ ഇത്തരം മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കുന്നവര്‍ നിരവധിയാണ്. ഈ അവസ്ഥയില്‍ നാം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. മുടിയില്‍ അധികം ചൂട് പ്രയോഗിക്കാതിരിക്കുന്നതിന് ശ്രമിക്കണം. മാത്രമല്ല മുടിയിലെ സ്റ്റൈലിംഗ് പരിമിതപ്പെടുത്തുന്നതിനും ശ്രദ്ധിക്കണം.

അറ്റം പിളര്‍ന്ന മുടി നിങ്ങള്‍ക്ക് നേരെയാക്കാന്‍ സാധിക്കും. ഇതൊരു തെറ്റിദ്ധാരണ മാത്രമാണ്. മുടിയുടെ അറ്റം പിളര്ന്നിട്ടുണ്ടെങ്കില് അത് പൂര്‍ണമായും വെട്ടിക്കളയുക എന്നല്ലാതെ ഒരിക്കലും ഇത് നന്നാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുകയില്ല. ഇത് ഭാവിയിലെ മുടിയുടെ കേടുപാടുകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് അറ്റം പിളര്‍ന്ന മുടിയെങ്കില്‍ അത് ട്രിം ചെയ്ത് കളയുന്നതിന് ശ്രദ്ധിക്കുക. അല്ലാതെ എത്ര എണ്ണ തേച്ചും അത് പഴയതു പോലെ ആക്കാന്‍ സാധിക്കുകയില്ല.



Click it and Unblock the Notifications
