Latest Updates
-
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത
നീളമുള്ള മുടി കാണാന് അതിഗംഭീരം, പക്ഷേ ഇങ്ങനെ കൈകാര്യം ചെയ്തില്ലെങ്കില്!
നീളമുള്ള മുടി പലപ്പോഴും എല്ലാവരും നോക്കി നില്ക്കുന്ന ഒന്ന് തന്നെയാണ്. പലപ്പോഴും അതിനെ എപ്രകാരം ഇങ്ങനെ ഭംഗിയില് കൊണ്ട് നടക്കുന്നു എന്ന് വരെ അതിശയപ്പെടുന്നവരുണ്ട്. സൗന്ദര്യത്തിന്റെ ലക്ഷണങ്ങളില് പ്രധാനമായും പറയുന്നതാണ് നീളമുള്ള മുടി. പലപ്പോഴും സ്ത്രീത്വത്തിന്റെ പ്രതീകമായി നീളമുള്ള മുടി കണക്കാക്കുമ്പോള് അതില് ഒളിഞ്ഞിരിക്കുന്ന ചില കാര്യങ്ങളുണ്ട്. പല വെല്ലുവിളികളും ഇത്തരം മുടിയുള്ളവര് അനുഭവിക്കുന്നുണ്ട് എന്നതാണ് സത്യം.
മുടിയുടെ ആരോഗ്യം തന്നെയാണ് അതില് പ്രധാനം. കൃത്യമായി ശ്രദ്ധിച്ചില്ലെങ്കില് വളരെയധികം അപകടങ്ങളാണ് ഇതുണ്ടാക്കുന്നത്. നീളമുള്ള മുടിയുള്ളവരോട് ചോദിച്ചാല് അതിന്റെ പ്രശ്നങ്ങളെക്കുറിച്ചും പ്രതിസന്ധികളെക്കുറിച്ചും അറിയാന് സാധിക്കും. ഈ പ്രശ്നങ്ങള് മുടി സംരക്ഷണത്തിനായി ചെലവഴിക്കുന്ന സമയവും പ്രയത്നവും മുതല് അറ്റം പിളരുക, കേടുപാടുകള് എന്നിവ പോലുള്ള എണ്ണമറ്റ പ്രതിസന്ധികളിലേക്ക് വിരല് ചൂണ്ടുന്നു.'

പരിചരണത്തിന് എടുക്കുന്ന സമയം
മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി എപ്പോഴും അധികം സമയം ഇവര് ചിലവാക്കേണ്ടി വരുന്നു. അതില് മുടി കഴുകുക, ഉണക്കുക, സ്റ്റൈല് ചെയ്യുക എന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും അര്പ്പണബോധവും ക്ഷമയും ആവശ്യമാണ്. തിരക്കേറിയ ഷെഡ്യൂള് ഉള്ളവരെങ്കില് പലപ്പോഴും ഇത് ഭാരമായി മാറിയേക്കാം, അതാവട്ടെ മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു.
കേടുപാടുകള് പരിഹരിക്കാന്
മുടി വൃത്തിയാക്കാന് സമയം കണ്ടെത്തുന്നതിന് പുറമേ തന്നെ നീളമുള്ള മുടിയുടെ കേടുപാടുകള് പരിഹരിക്കുന്നതിനും ശ്രദ്ധ വേണം. മുടിയുടെ അറ്റം പിളരുന്നതും പൊട്ടുന്നതും എല്ലാം പ്രതിരോധിക്കുന്നതിനും ശരിയവണ്ണം കൈകാര്യം ചെയ്യുന്നതിനും ശ്രദ്ധിക്കണം. കൂടാതെ പതിവ് ട്രിമ്മുകളും തീവ്രമായ കണ്ടീഷനിംഗ് ചികിത്സകളും ആവശ്യമാണ്. ഇത്തരം കാര്യങ്ങള്ക്ക് വേണ്ടി സമയം കണ്ടെത്തുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അ്ത് മുടിയുടെ ആരോഗ്യം അനാരോഗ്യത്തിലേക്ക് എത്തുന്നു.
കെട്ടുകളും കുരുക്കുകളും
നീളമുള്ള മുടിയുള്ള സ്ത്രീകള് അഭിമുഖീകരിക്കുന്ന മറ്റൊരു പ്രശ്നമാണ് കുരുക്കുകളും കെട്ടുകളും. നീളം കൂടിയ ഇഴകള് എളുപ്പത്തില് കുടുങ്ങിയേക്കാം, ഇത് നീക്കം ചെയ്യാന് ബുദ്ധിമുട്ടായിരിക്കും എന്ന് മാത്രമല്ല അവ ചിലപ്പോള് വേദനാജനകവുമായിരിക്കും. ഇത്തരത്തിലുള്ള മുടി കൈകാര്യം ചെയ്യുന്നത് കൂടുതല് ബുദ്ധിമുട്ടാക്കുന്നു മാത്രമല്ല, കെട്ടുകള് ചീകാന് ശ്രമിക്കുമ്പോള് പൊട്ടാനും ഇടയാക്കും. അതുകൊണ്ട് ക്ഷമയോടെ വേണം ഇതിന് വേണ്ടി ശ്രമിക്കാന്.
പണച്ചിലവ്
നീളമുള്ള മുടി സംരക്ഷിക്കുന്നതിന് വേണ്ടി ധാരാളം ഷാംപൂ, കണ്ടീഷണര് മുതല് വിവിധ സ്റ്റൈലിംഗ് ഉല്പ്പന്നങ്ങള് എന്നിവ ആവശ്യമായി വന്നേക്കും. ഇവയുടെ ഉപയോഗം നീണ്ട ആരോഗ്യമുള്ള മുടി നിലനിര്ത്തുന്നതിന് പണച്ചിലവുണ്ടാക്കുന്നു. കൂടാതെ, നീളമുള്ള മുടിയുടെ ഭാരം തലയോട്ടിയിലും കഴുത്തിലും അസ്വസ്ഥതയും ആയാസവും ഉണ്ടാക്കും, ഇത് ചില സ്ത്രീകള്ക്ക് തലവേദനയും അസ്വസ്ഥതയും അനുഭവപ്പെടുന്നു. ഇതെല്ലാം വളരെയധികം ശ്രദ്ധിക്കണം.
അഭിനന്ദനാര്ഹം
ഇത്തരം പ്രശ്നങ്ങള് ഉണ്ടെങ്കില് പോലും പല സ്ത്രീകളും അവരുടെ നീണ്ട മുടി നിലനിര്ത്താന് തീരുമാനിക്കുന്നു. ഇത് വളരെയധികം ശ്രദ്ധേയവും ബുദ്ധിമുട്ടേറിയതുമായ ഒരു കാര്യമാണ്. നീളമുള്ള മുടി വിജയകരമായി കൈകാര്യം ചെയ്യുന്നതിന് വേണ്ടി പ്രത്യേകം ദിനചര്യ പാലിക്കേണ്ടതാണ്. അത് മാത്രമല്ല മുടിയുടെ ആരോഗ്യം നിലനിര്ത്തുന്നതിന് വേണ്ടിയും ഒരു ദിനചര്യ സ്ഥാപിക്കുക എന്നതും ശ്രദ്ധേയമാണ്. നീളമുള്ള മുടി പലര്ക്കും സൗന്ദര്യത്തിന്റെ പ്രതീകം തന്നെയാണ്. അവ അപ്രകാരം നിലനിര്ത്തുക എന്നതാണ് പലരും അഭിമുഖീകരിക്കുന്ന വെല്ലുവിളി.



Click it and Unblock the Notifications
