Latest Updates
-
2026 ഓഗസ്റ്റ് 19: അപൂർവ്വ ഗജകേസരി യോഗം; സാമ്പത്തിക നേട്ടത്തിനും കരിയർ വിജയത്തിനും ഇന്ന് സുവർണ്ണാവസരം! -
ഓഗസ്റ്റ് 19: ഗ്രഹനിലയിൽ നിർണായക മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ജാഗ്രതയും നേട്ടവും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൊണ്ടുവരുമോ? -
ബുധൻ ചിങ്ങം രാശിയിലേക്ക്: സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം, ഈ തെറ്റുകൾ ഒഴിവാക്കാം -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: കരിയറിലും ബിസിനസ്സിലും വൻ നേട്ടം കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ 5 രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങി ഭാഗ്യം വരും -
ഓഗസ്റ്റ് 19: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം! -
ബുധനാഴ്ചത്തെ ഗ്രഹനില: 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ശുഭമുഹൂർത്തങ്ങൾ ഇങ്ങനെ -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും ബിസിനസ്സിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽ നേട്ടം, ശുഭമുഹൂർത്തങ്ങൾ അറിയാം
കാപ്പിപ്പൊടി ചർമ്മത്തിന് നല്ലതല്ല; കാരണം ഇത്
പലരും ചർമ്മം ക്ലിയറാക്കി എടുക്കുന്നതിനായി കാപ്പിപ്പൊടി ഫേയ്സ്പാക്കുകൾ ഉപയോഗിക്കാറുണ്ടായിരിക്കും. ചർമ്മത്തിന് നിറം വർദ്ധിപ്പിക്കാനും, അതുപോലെ, ചർമ്മത്തിലെ കരുവാളിപ്പകറ്റി ഈവൺ ടോൺ ലഭിക്കാനും ഇന്ന് നിരവധി കോഫി ബേയ്സ്ഡ് ഫേയ്സ്പാക്കുകളും സ്ക്രബുകളും ലഭ്യമാണ്. എന്നാൽ, കാപ്പി(Coffee) ചർമ്മത്തിന് നല്ലതാണോ?

ചർമ്മ സംരക്ഷണത്തിന്റെ ഭാഗമായി കാപ്പി ഉപയോഗിക്കുന്നവർ അറിയാതെ പോകുന്ന ചില സത്യങ്ങളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.
മുഖക്കുരു
മുഖക്കുരു മാറാൻ വേണ്ടി കാപ്പി പതിവായി മുഖത്ത് പുരട്ടുന്നവരാണെങ്കിൽ സൂക്ഷിക്കുക. മുഖക്കുരു പണ്ടത്തേക്കാൾ അമിതമായി വർദ്ധിക്കാൻ ഇത് കാരണമാകും. കാരണം, കാപ്പിപ്പൊടി ഉപയോഗിക്കുന്നത് ചർമ്മത്തെ കൂടുതൽ വരണ്ടതാക്കുന്നു. ചർമ്മം നല്ലപോലെ വരണ്ട് പോയാലും ഇത് മുഖക്കുരു വരുന്നതിന് കാരണമാണ്. കൂടാതെ, നിങ്ങൾക്ക് ഏതെങ്കിലും വിധത്തിൽ ചർമ്മത്തിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ, ഡോക്ടറുടെ നിർദേശമില്ലാതെ സ്ക്രബുകളും ഫേയ്പാക്കുകളും ഉപയോഗിക്കാതിരിക്കുക.
കേടുപാടുകൾ
കാപ്പിപ്പൊടി നല്ല ഫൈൻ പൗഡർ അല്ല. അതിനാൽ തന്നെ, ഇത് മുഖത്ത് പുരട്ടി സ്ക്രബ് ചെയ്യുന്നത് ചർമ്മത്തിൽ പോറലുകൾ സംഭവിക്കാനും, ചർമ്മത്തിന്റെ നിറം മങ്ങാനും കാരണമാകുന്നുണ്ട്. ഇത്തരത്തിൽ പതിവായി ചർമ്മത്തിന് കേടുപാടുകൾ സംഭവിക്കുന്നത്, ചർമ്മത്തിൽ വേഗം ചുളിവുകൾ വീഴുന്നതിനും, ചർമ്മത്തിന്റെ ആരോഗ്യം നശിക്കുന്നതിനും കാരണമാണ്. കൂടാതെ, പലവിധത്തിലുള്ള അലർജി പ്രശ്നങ്ങൾ ഉടലെടുക്കാനും ഇത് വഴിയൊരുക്കും.

ചെയ്യേണ്ടത്
നിങ്ങൾ ചർമ്മത്തിന്റെ ആരോഗ്യത്തെക്കുറിച്ച് അമിതമായി ആശങ്കപ്പെടുന്നവരാണെങ്കിൽ തീർച്ചയായും ഒരു ഡെർമറ്റോളജിസ്റ്റിനെ കണ്ട് നിങ്ങളുടെ ആശങ്കകൾ പങ്കുവെയ്ക്കുക. ഡോക്ടർ നിർദ്ദേശിക്കുന്നത് പ്രകാരം ചർമ്മ സംരക്ഷണം നടത്തുന്നത് നല്ലതായിരിക്കും. നല്ല ചർമ്മം ലഭിക്കുന്നതിന് ഇത് സഹായിക്കും.
ഉപയോഗിക്കാൻ പാടില്ലാത്ത മറ്റു വസ്തുക്കൾ
കാപ്പി പോലെ തന്നെ, അരിപ്പൊടി, പയറുപൊടി, പഞ്ചസ്സാര, ഉപ്പ് എന്നിവയൊന്നും ചർമ്മത്തിൽ ഉപയോഗിക്കാൻ പാടുള്ളതല്ല. ഇവ ചർമ്മത്തിന് ഗുണം നൽകുന്നതിനേക്കാൾ അധികം ദോഷമാണ് വരുത്തുക. ഇത് ചർമ്മത്തിന്റെ നിറം പോലും ഇല്ലാതാക്കും. മുഖക്കുരു വിട്ടുമാറില്ല.
ഉപയോഗിക്കാവുന്നവ
- ചർമ്മത്തിന് നിറം വർദ്ധിപ്പിക്കാനും, മുഖക്കുരു അകറ്റാനും നാടൻ വീട്ടുവിദ്യകൾ ധാരാളമാണ്. നല്ല പച്ചമഞ്ഞൾ, അതുപോലെ, പേരയില എന്നിവയെല്ലാം മുഖക്കുരു അകറ്റാൻ സഹായിക്കും.
- തേൻ മുഖത്ത് പുരട്ടുന്നത് ചർമ്മം മോയസ്ച്വർ ചെയ്ത് നിലനിർത്താനും ചർമ്മത്തിന് നിറം വർദ്ധിപ്പിക്കാനും സഹായിക്കും.
- നെയ്യ് ചർമ്മത്തിൽ പുരട്ടുന്നത് വളരെ നല്ലതാണ്. പ്രത്യേകിച്ച്, ചുണ്ടുകളിലും, കണ്ണിന് ചുറ്റും പുരട്ടുന്നത് കരുവാളിപ്പും, കറുത്ത പാടുകളും അകറ്റാൻ സഹയിക്കും.
- കറ്റാർവാഴ ജെൽ ചർമ്മ സംരക്ഷണത്തിന് ബെസ്റ്റാണ്. ചർമ്മം നല്ല സോഫ്റ്റാകാനും, നിറം വർദ്ധിക്കാനും, കരുവാളിപ്പകറ്റാനും കറ്റാർവാഴ സഹായിക്കും.
- പതിവായി കുറച്ച് പാൽ ചർമ്മത്തിൽ പുരട്ടുന്നത് ചർമ്മത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യം നിലനിർത്തുന്നതിനും നല്ലതാണ്.
- ചർമ്മത്തിന്റെ യുവത്വം നിലനിർത്താനും, നല്ല തിളക്കമുള്ള ചർമ്മം സ്വന്തമാക്കാനും ചന്ദനം ഉപയോഗിക്കുന്നത് നല്ലതാണ്.
- ചർമ്മത്തിൽ നിന്നും മൃതകോശങ്ങൾ അകറ്റി, ചർമ്മത്തിന് നിറം വർദ്ധിപ്പിക്കാനും യുവത്വം നിലനിർത്താനും തൈര് ഉപയോഗിക്കാവുന്നതാണ്.
- ചർമ്മത്തിലെ കറുത്തപാടുകൾ അകറ്റി, ചർമ്മത്തിന് നിറം വർദ്ധിപ്പിക്കാൻ രത്നചന്ദനം ഉപയോഗിക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications