Latest Updates
-
ഉഷ്ണതരംഗം വരുന്നു! കടുത്ത ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നവരാണോ നിങ്ങൾ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
ഉഷ്ണതരംഗം: ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും ജീവൻരക്ഷാ മുൻകരുതലുകൾ -
ഉഷ്ണതരംഗത്തിനിടയിലും വണ്ണം കുറയ്ക്കാം; ഈ മാറ്റങ്ങൾ പരീക്ഷിക്കൂ -
ഗ്രഹമാറ്റം ഇന്ന്: ഈ രാശിക്കാര്‍ക്ക് ഭാഗ്യകാലം, ജീവിതം മാറിമറിയും -
മാളവ്യ രാജയോഗം: ഈ രാശിക്കാർക്ക് ഇനി ഭാഗ്യത്തിന്റെ സുവർണ്ണകാലം -
ഏപ്രിൽ 20: കരിയറിൽ വൻ കുതിപ്പും ധനലാഭവും ഈ രാശിക്കാർക്ക് -
രോഹിണി നക്ഷത്രത്തിന്റെ കരുത്ത്: കരിയറിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുങ്ങുന്നു -
ഇന്ന് ഭാഗ്യദേവത കനിയുന്ന രാശികൾ; ഈ 4 രാശിക്കാർക്ക് വൻ ധനയോഗം! -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ
അലര്‍ജ്ജി ഇനി ചര്‍മ്മത്തില്‍ അടുക്കില്ല; ഒറ്റയടിക്ക് നീക്കുന്ന വീട്ടുവൈദ്യങ്ങള്‍
മിക്കവരെയും ബാധിക്കുന്ന ഒന്നാണ് ചര്‍മ്മ അലര്‍ജി. ചില സമയങ്ങളില്‍ ചില ഭക്ഷണങ്ങള്‍ കൊണ്ടോ ചിലപ്പോള്‍ ചില ക്രീം അല്ലെങ്കില്‍ സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ ഉപയോഗം മൂലമോ ചര്‍മ്മത്തില്‍ അലര്‍ജ്ജി വരുന്നു. ചുണങ്ങ്, മുഖക്കുരു, ചൊറിച്ചില്‍ എന്നിങ്ങനെ നിങ്ങളുടെ ചര്‍മ്മത്തില്‍ പ്രശ്നങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. ഇത് പിന്നീട് നിങ്ങളുടെ മുഖത്തും ശരീരത്തിലും പാടുകള്‍ക്കും കാരണമാകുന്നു. ചര്‍മ്മ അലര്‍ജി ഭക്ഷണ അലര്‍ജിയില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. മാത്രമല്ല ഇത് വളരെ ബുദ്ധിമുട്ട് വരുത്തുന്നതുമാണ്.
ചര്‍മ്മ അലര്‍ജിയുടെ കാര്യത്തില്‍, അത് ചിലപ്പോള്‍ നിങ്ങളുടെ ശരീരത്തില്‍ ഇളം ചുവപ്പ് പാടുകള്‍ വരാന്‍ കാരണമാകും. അലര്‍ജികള്‍ ചിലത് ലഘുവായതും ചിലത് ഗുരുതരവുമാകാം. ചില അലര്‍ജികള്‍ മരുന്നുകള്‍ ഉപയോഗിച്ച് സുഖപ്പെടുത്താവുന്നതാണ്. എന്നാല്‍ നേരിയ അലര്‍ജികള്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന ചില മികച്ച വീട്ടുവൈദ്യങ്ങളുണ്ട്. ചര്‍മ്മ അലര്‍ജിയുടെ ലക്ഷണങ്ങള്‍ നിങ്ങളുടെ ശരീരത്തില്‍ ശ്രദ്ധയില്‍പ്പെട്ടാല്‍, അതില്‍ നിന്ന് ഉടനടി ആശ്വാസം ലഭിക്കാന്‍ ഈ വീട്ടുവൈദ്യങ്ങള്‍ പരീക്ഷിക്കാവുന്നതാണ്.

കറ്റാര്‍ വാഴ
കറ്റാര്‍ വാഴ നിങ്ങളുടെ ചര്‍മ്മത്തിനും ഏറെ ഗുണം ചെയ്യും. കറ്റാര്‍ വാഴയില്‍ അടങ്ങിയിരിക്കുന്ന ആന്റി-ഇന്‍ഫ്ളമേറ്ററി, ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍ ഗുണങ്ങള്‍ ചര്‍മ്മത്തിലെ അലര്‍ജി ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇത് ഉപയോഗിക്കുന്നതിന്, കറ്റാര്‍ വാഴ ജെല്‍ നിങ്ങളുടെ അലര്‍ജി ബാധിത പ്രദേശത്ത് പുരട്ടുക. 15 മിനിറ്റ് വച്ച് ഉണങ്ങിയ ശേഷം സാധാരണ വെള്ളത്തില്‍ കഴുകിക്കളയുക.
വേപ്പ്
ചര്‍മ്മത്തിലെ പല പ്രശ്നങ്ങളും ഇല്ലാതാക്കാന്‍ വേപ്പ് നിങ്ങളെ സഹായിക്കുന്നു. വേപ്പിന് ആന്റി-ഇന്‍ഫ്ളമേറ്ററി, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ഉള്ളതിനാല്‍, ചര്‍മ്മത്തിലെ അലര്‍ജി ഇല്ലാതാക്കാന്‍ ഇത് വളരെയേറെ ഫലപ്രദമാണ്. അലര്‍ജിയുള്ള സ്ഥലത്ത് വേപ്പെണ്ണ പുരട്ടുക, 15 മുതല്‍ 20 മിനിറ്റ് വരെ കഴിഞ്ഞശേഷം സാധാരണ വെള്ളത്തില്‍ കഴുകിക്കളയുക. വേപ്പെണ്ണ ഉപയോഗിക്കുന്നത് ചര്‍മ്മത്തിലെ ചൊറിച്ചില്‍, തിണര്‍പ്പ് എന്നിവയില്‍ നിന്ന് ആശ്വാസം നല്കുന്നു. വേപ്പില വെള്ളത്തിലിട്ട് തിളപ്പിച്ച് ആ വെള്ളം കൊണ്ട് കുളിക്കുന്നത് ചര്‍മ്മ അലര്‍ജിക്ക് ആശ്വാസം നല്കുന്നു.
തുളസി
സീസണല്‍ രോഗങ്ങളെ നീക്കാന്‍ തുളസി നിങ്ങളെ സഹായിക്കുന്നു. ചര്‍മ്മ അലര്‍ജിയുണ്ടെങ്കില്‍ തുളസി ഇലകള്‍ എടുത്ത് പേസ്റ്റ് ഉണ്ടാക്കുക. ഈ പേസ്റ്റ് അലര്‍ജിയുള്ള ഭാഗത്ത് പുരട്ടുക. പേസ്റ്റ് ഉണങ്ങുമ്പോള്‍, സാധാരണ വെള്ളത്തില്‍ കഴുകിക്കളയുക.
ആപ്പിള്‍ സിഡാര്‍ വിനാഗിരി
ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ശരീരത്തിലെ പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇതിലെ ആന്റി-ഇന്‍ഫ്ളമേറ്ററി, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ അലര്‍ജിയെ ഇല്ലാതാക്കുന്നു. ചര്‍മ്മ അലര്‍ജികള്‍ക്ക് പരിഹാരമായി ഒരു കപ്പ് ചെറുചൂടുള്ള വെള്ളത്തില്‍ ഒരു ടേബിള്‍ സ്പൂണ്‍ വിനാഗിരി കലര്‍ത്തുക. ഈ മിശ്രിതം അലര്‍ജിയുള്ള സ്ഥലത്ത് പുരട്ടുക. ഉണങ്ങിയ ശേഷം 15 മിനിറ്റ് കഴിഞ്ഞ് സാധാരണ വെള്ളത്തില്‍ കഴുകുക.
വെളിച്ചെണ്ണ
വെളിച്ചെണ്ണ ചര്‍മ്മത്തെ പോഷിപ്പിക്കുക മാത്രമല്ല ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും സഹായിക്കുന്നു. ചര്‍മ്മത്തിലെ അലര്‍ജി ബാധിത പ്രദേശത്ത് വെളിച്ചെണ്ണ മൃദുവായി പുരട്ടുക. ഇത് 15 മുതല്‍ 20 മിനിറ്റ് വരെ വയ്ക്കുക. അതിനുശേഷം, സാധാരണ വെള്ളത്തില്‍ കഴുകിക്കളയുക. വെളിച്ചെണ്ണ ഉപയോഗിക്കുന്നത് ചര്‍മ്മത്തിലെ തിണര്‍പ്പ്, വീക്കം, ചൊറിച്ചില്‍ എന്നിവയില്‍ നിന്ന് ആശ്വാസം നല്‍കും.
ടീ ട്രീ ഓയില്‍
ടീ ട്രീ ഓയില്‍ ചര്‍മ്മത്തിലെ അലര്‍ജിക്ക് പരിഹാരം കാണാന്‍ വളരെയധികം സഹായിക്കുന്നു. ഇതിന് ആന്റിമൈക്രോബയല്‍, ആന്റി-ഇന്‍ഫ്ളമേറ്ററി ഗുണങ്ങളുണ്ട്, ഇത് പല തരത്തിലുള്ള ചര്‍മ്മ അലര്‍ജികളില്‍ നിന്ന് നിങ്ങള്‍ക്ക് ആശ്വാസം നല്കുന്നു. ചര്‍മ്മത്തിലെ ചുവപ്പും ചൊറിച്ചിലും അകറ്റാനുള്ള മികച്ച വഴിയാണ് ടീ ട്രീ ഓയില്‍.
ഒലിവ് ഓയില്‍
എക്സ്ട്രാ വെര്‍ജിന്‍ ഒലിവ് ഓയില്‍ ചര്‍മ്മത്തില്‍ ഒരു മികച്ച മോയ്സ്ചറൈസറായി പ്രവര്‍ത്തിക്കുന്നു. വിറ്റാമിന്‍ ഇ ധാരാളമായി അടങ്ങിയ ഒലിവ് ഓയില്‍ നിങ്ങളുടെ അലര്‍ജി സംബന്ധമായ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുകയും ചര്‍മ്മത്തെ സുഖപ്പെടുത്തുകയും നന്നാക്കുകയും ചൊറിച്ചില്‍ കുറയ്ക്കുകയും ചെയ്യുന്നു. കെമിക്കല്‍ അടിസ്ഥാനമാക്കിയുള്ള മോയ്സ്ചറൈസറുകളെ അപേക്ഷിച്ച് ഈ വീട്ടുവൈദ്യം വളരെ മികച്ചതാണ്.
ബേക്കിംഗ് സോഡ
ചര്‍മ്മ അലര്‍ജികള്‍ക്കുള്ള മികച്ച വീട്ടുവൈദ്യങ്ങളില്‍ ഒന്നാണ് ബേക്കിംഗ് സോഡ. ഇത് ചര്‍മ്മത്തിലെ തിണര്‍പ്പ് നീക്കംചെയ്യാനും ചൊറിച്ചില്‍ നിന്ന് ആശ്വാസം നല്‍കാനും ചര്‍മ്മത്തിലെ വീക്കം തടയാനും സഹായിക്കുന്നു. ബേക്കിംഗ് സോഡ ചര്‍മ്മത്തില്‍ പ്രയോഗിക്കുമ്പോള്‍, അര ടീസ്പൂണ്‍ ബേക്കിംഗ് സോഡ മാത്രമേ ഉപയോഗിക്കാവൂ. കുറച്ച് വെള്ളത്തില്‍ ഇത് കലക്കി പേസ്റ്റ് ആക്കി അലര്‍ജി ബാധിത പ്രദേശത്ത് ഇത് പുരട്ടുക. കുറച്ച് മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയുക.



Click it and Unblock the Notifications











