Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
മുഖം മിനുക്കാന്‍ ഒരുതുള്ളി വെളിച്ചെണ്ണ മതി
മുടിയുടെ ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ്മം നല്ല മൃദുലമാകാനും, യുവത്വമുള്ളതാക്കാനും വെളിച്ചെണ്ണ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. വെളിച്ചെണ്ണയില്‍ അടങ്ങിയിരിക്കുന്ന സാച്വുറേറ്റഡ് ഫാറ്റ് ചര്‍മ്മത്തെ നല്ലപോലെ മോയ്സ്ച്വറൈസ് ചെയ്യാന്‍ സഹായിക്കും. അതുപോലെ, ചര്‍മ്മത്തിലെ ചീര്‍മ്മത കുറയ്ക്കാനും മുറിവുകള്‍ വേഗത്തില്‍ ഉണക്കിയെടുക്കാനും വെളിച്ചെണ്ണ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. കൂടാതെ, വെളിച്ചെണ്ണയുടെ ഉപയോഗം മൂലം ചര്‍മ്മത്തിന് നല്ല നിറവും ലഭിക്കും.

ചര്‍മ്മ പ്രശ്നങ്ങള്‍ പരിഹരിച്ച് ചര്‍മ്മം നല്ല ക്ലിയറാക്കാനും, മുഖം തിളക്കമുള്ളതാക്കാനും ഏതെല്ലാം വിധത്തില്‍ വെളിച്ചെണ്ണ ഉപയോഗിക്കണം എന്ന് നോക്കാം.
മോയ്സ്ച്വറൈസ് ചെയ്യാന്‍
ചര്‍മ്മത്തില്‍ പതിവായി വെളിച്ചെണ്ണ പുരട്ടുന്നത് ചര്‍മ്മത്തെ ഹെഡ്രേറ്റ് ചെയ്ത് നിലനിര്‍ത്താനും വരണ്ട ചര്‍മ്മം മൂലമുണ്ടാകുന്ന ചര്‍മ്മ പ്രശ്നങ്ങള്‍ ഒഴിവാക്കാനും ഇത് സഹായിക്കുന്നതാണ്. ഇതിനായി കുളി കഴിഞ്ഞതിന് ശേഷം രണ്ട് അല്ലെങ്കില്‍ മൂന്ന് തുള്ളി വെളിച്ചെണ്ണ മുഖത്ത് പുരട്ടി നല്ലപോലെ മസാജ് ചെയ്യാവുന്നതാണ്. ഇത്തരത്തില്‍ ദിവസേന ചെയ്യുന്നത് ചര്‍മ്മത്തെ മോയ്സ്ച്വറൈസ് ചെയ്ത് നിലനിര്‍ത്താന്‍ സഹായിക്കുന്നതാണ്.
മുറിവുകളും ചീര്‍മ്മതയും
ചര്‍മ്മത്തില്‍ ഉണ്ടാകുന്ന മുറിവുകളും ചീര്‍മ്മതയും കുറയ്ക്കാന്‍ വെളിച്ചെണ്ണ പുരട്ടുന്നത് വളരെ നല്ലതാണ്. വെളിച്ചെണ്ണയില്‍ അടങ്ങിയിരിക്കുന്ന ആന്റിബാക്ടീരിയല്‍ ഘടകങ്ങള്‍ മുറിവുകള്‍ വേഗത്തില്‍ ഉണങ്ങുന്നതിന് സഹായിക്കും, അതുപോലെ, ഇവ മൂലമുണ്ടാകുന്ന കറുത്ത പാടുകള്‍ ഇല്ലാതാക്കാനും വെളിച്ചെണ്ണ സഹായിക്കും.
കരുവാളിപ്പ്
ചര്‍മ്മത്തിലുണ്ടാകുന്ന കരുവാളിപ്പ് കുറയ്ക്കാന്‍ വെളിച്ചെണ്ണ പുരട്ടുന്നത് വളരെ നല്ലതാണ്. വെളിച്ചെണ്ണയില്‍ ധാരാളം ആന്റിഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്നു. ഇത് ചര്‍മ്മത്തെ സൂര്യപ്രകാശത്തില്‍ നിന്നും സംരക്ഷിക്കാന്‍ സഹായിക്കുന്നതാണ്. അതിനാല്‍, പുറത്ത് പോകുന്നതിന് മുന്‍പ് അന്നോ രണ്ടോ തുള്ളി വെളിച്ചെണ്ണ ചര്‍മ്മത്തില്‍ പുരട്ടി മസാജ് ചെയ്യാവുന്നതാണ്. അതിനുശേഷം ഇതിനുമുകളില്‍ സണ്‍സ്ക്രീന്‍ പുരട്ടുക. കൂടുതല്‍ ഫലപ്രദമായി കരുവാളിപ്പ് അകറ്റാന്‍ ഇത് സഹായിക്കും.
ഇലാസ്തികത
ചര്‍മ്മത്തിന്റെ ഇലാസ്തികത നിലനിര്‍ത്താനും ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്താനും വെളിച്ചെണ്ണ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. കൂടാതെ, ചര്‍മ്മത്തിലുണ്ടാകുന്ന ചുളിവുകള്‍ കുറയ്ക്കാനും ഇവ സഹായിക്കും. ഇതിനായി എനന്നും രാത്രി ഉറങ്ങുന്നതിന് മുന്‍പ് കുറച്ച് വെളിച്ചെണ്ണ മുഖത്ത് പുരട്ടി മസാജ് ചെയ്യുക. 15 മിനിറ്റിന് ശേഷം കഴുകി കളയാവുന്നതാണ്. ഇത്തരത്തില്‍ എന്നും പതിവായി ചെയ്യുന്നത് നല്ലതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
