Latest Updates
-
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ!
ഒരുമുടിയില്ലാതെ കറുപ്പാക്കും, വെളുത്ത മുടി ഇനിയില്ല: നാരങ്ങയില്‍ ഒറ്റമൂലി
മുടിയുടെ ആരോഗ്യം എന്നത് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നതാണ്. പലപ്പോഴും മുടി കൊഴിച്ചിലും താരനും അതുമൂലമുണ്ടാവുന്ന അസ്വസ്ഥതകളും എല്ലാം പലപ്പോഴും നിങ്ങളുടെ ആത്മവിശ്വാസത്തെ പോലും ഇല്ലാതാക്കുന്നു. അതുകൊണ്ട് തന്നെ എങ്ങനെയെങ്കിലും മുടിയുടെ സ്വാഭാവികത തിരിച്ച് പിടിച്ചാല്‍ മതി എന്ന് ആഗ്രഹിക്കുന്നവരാവും പലരും. അത്തര പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്.
തലയില്‍ നരച്ച മുടികള്‍ കാണുന്നത് തന്നെ പലപ്പോഴും ആത്മവിശ്വാസക്കുറവിലേക്ക് പലരേയും നയിക്കുന്നു. ചിലരില്‍ താരനും മുടി കൊഴിച്ചിലും അകമ്പടി സേവിക്കും. എന്നാല്‍ നരച്ച മുടിക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഡൈ ചെയ്യുമ്പോള്‍ അത് മുടിയില്‍ ഉണ്ടാക്കുന്ന പാര്‍ശ്വഫലങ്ങള്‍ അല്പം കൂടിയത് തന്നെയാണ്. അതിനെ പരിഹരിക്കുന്നതിന് വേണ്ടിയുള്ള മാര്‍ഗ്ഗങ്ങള്‍ പിന്നീട് തേടേണ്ടതായി വരുന്നു. എന്നാല്‍ മുടിക്ക് തിളക്കവും ആരോഗ്യവും സ്വാഭാവികതയും നിലനിര്‍ത്തുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അവ എന്തൊക്കെയെന്ന് നോക്കാം.

മിക്സ് തയ്യാറാക്കാം
നാരങ്ങ നീരും വെളിച്ചെണ്ണയും മിക്സ് ചെയ്ത് ഉപയോഗിക്കുന്നതിലൂടെ മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. അതിന് വേണ്ടി അല്പം വെളിച്ചെണ്ണയില്‍ ഒരു നാരങ്ങയുടെ നീര് മിക്സ് ചെയ്ത് ഇത് മുടിയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കണം. ശ്രദ്ധിക്കേണ്ട കാര്യം നാരങ്ങ നീര് ഒരിക്കലും തനിയേ മുടിയില്‍ തേച്ച് പിടിപ്പിക്കരുത് എന്നതാണ്. ഇവ രണ്ടും മിക്സ് ചെയ്ത് തേച്ചതിന് ശേഷം അല്പ സമയം കഴിഞ്ഞ് നല്ല തണുത്ത വെള്ളത്തില്‍ കഴുകിക്കളയേണ്ടതാണ്. നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ അല്പം തേനും ഇതിലേക്ക് ചേര്‍ക്കാവുന്നതാണ്.
അകാല നരക്ക് പരിഹാരം
ചെറുപ്പത്തില്‍ തന്നെ മുടി നരക്കുന്നു എന്ന പ്രശ്നം അനുഭവിക്കുന്നവരാണെങ്കില്‍ അവര്‍ക്ക് ഇത്തരം മാര്‍ഗ്ഗങ്ങള്‍ ഗുണം നല്കുന്നു. ഇത് മുടിയുടെ നരയെ ഇല്ലാതാക്കുന്നതിനും മുടിക്ക് തിളക്കവും അതിന്റെ സ്വാഭാവികതയും നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. മുടിയുടെ നരയെ പൂര്‍ണമായും പതുക്കേ പതുക്കേ ഇല്ലാതാക്കി കറുപ്പ് നിറത്തിലേക്ക് തിരികെ കൊണ്ട് വരുന്നതിന് പലപ്പോഴും ഈ മിശ്രിതം സഹായിക്കുന്നു.

താരനെ ഇല്ലാതാക്കുന്നു
താരന് എന്ന പ്രതിസന്ധി പലപ്പോഴും നിങ്ങളുടെ ഉറക്കം കെടുത്തുന്നതാണ്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് നാരങ്ങ വെളിച്ചെണ്ണ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ താരനെന്ന പ്രശ്നത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നു. എന്ന് മാത്രമല്ല താരന് മൂലമുണ്ടാവുന്ന അസഹനീയമായ ചൊറിച്ചിലിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഈ മിശ്രിതം. ആഴ്ചയില്‍ രണ്ട് തവണ ഇത് ഉപയോഗിക്കാവുന്നതാണ്. രണ്ട് മൂന്ന് പ്രാവശ്യത്തെ ഉപയോഗത്തില്‍ നിങ്ങള്‍ക്ക് മാറ്റങ്ങള്‍ അറിയാന്‍ സാധിക്കും.
മുടി വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നു
മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്ന അവസ്ഥയില്‍ ഇത്തരം മാര്‍ഗ്ഗങ്ങള്‍ നമുക്ക് ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും മുടിക്ക് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പലപ്പോഴും നിങ്ങള്‍ക്കുണ്ടാവുന്ന അസ്വസ്ഥതയില്‍ മുടി കൊഴിച്ചില്‍ ഒരു പ്രധാന കാര്യം തന്നെയാണ്. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് നാരങ്ങ വെളിച്ചെണ്ണ മിശ്രിതം ഉപയോഗിക്കാന്‍ സാധിക്കുന്നു. മുടി വളര്‍ച്ചക്ക് വേണ്ടി സഹായിക്കുന്ന ഇത്തരം മാര്‍ഗ്ഗങ്ങള്‍ മുടി സംരക്ഷണത്തിന് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു.

മുടിക്ക് തിളക്കം നല്കാന്
മുടിക്ക് തിളക്കം നല്‍കുന്നതിനും ഈ മിശ്രിതം ഉപയോഗിക്കാം. മുടിയുടെ ആരോഗ്യത്തിന് വേണ്ടി നമ്മള് പല മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുമ്പോള്‍ മുടിക്ക് തിളക്കവും നിറവും സ്വാഭാവികതയും നിലനിര്‍ത്തുന്നതിന് വേണ്ടി നമുക്ക് ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഈ മിശ്രിതം മുടിയില്‍ ഉപയോഗിക്കാം. ഇത് മുടിയുടെ സ്വാഭാവികത തിരിച്ച് പിടിക്കുന്നതിനും മുടിയുടെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. എല്ലാ അര്‍ത്ഥത്തിലും നിങ്ങള്‍ക്കുണ്ടാവുന്ന പ്രശ്നങ്ങളെ പ്രതിരോധിക്കാന്‍ മികച്ച ഒറ്റമൂലിയാണ് നാരങ്ങയും വെളിച്ചെണ്ണയും.



Click it and Unblock the Notifications

