Latest Updates
-
കടുത്ത ചൂടിൽ തളരാതെ വയർ കുറയ്ക്കാം; ഈ പാനീയങ്ങൾ ശീലമാക്കിയാൽ മാറ്റം ഉടൻ കാണാം! -
മഴക്കാലത്ത് ചർമ്മവും മുടിയും പെട്ടെന്ന് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ചെറിയ മാറ്റങ്ങൾ മതിയാകും -
വ്യാഴം കർക്കടകത്തിലേക്ക്: ജീവിതത്തിൽ വലിയ വഴിത്തിരിവ്, ഈ മാറ്റങ്ങൾ നിങ്ങളുടെ ഭാഗ്യം മാറ്റിമറിക്കുമോ? -
രോഹിണി ഞാറ്റുവേല: കഠിനമായ ചൂടിലേക്ക് രാജ്യം, ഈ 9 ദിവസങ്ങളിൽ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
അധിക ഏകാദശി: ഗജകേസരി യോഗം തെളിയുന്ന ഈ ശുഭദിനത്തിൽ ഭാഗ്യം തേടിയെത്തുന്നത് ഈ രാശിക്കാർക്ക് മാത്രം! -
ചൊവ്വയുടെ കരുത്തിൽ ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ: കരിയറിലും സാമ്പത്തിക നേട്ടത്തിലും വൻ കുതിപ്പ്! -
മേയ് 26 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ ഉറപ്പ്! -
രാശിഫലം 2026 മെയ് 25: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ; ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്താൽ അപകടമോ? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ മാറ്റങ്ങൾ വരുത്തൂ, ഫലം അത്ഭുതപ്പെടുത്തും! -
വജ്രയോഗവും രാജയോഗവും ഒത്തുചേരുന്ന അപൂർവ്വ ദിനം; അധിക ജ്യേഷ്ഠ ഏകാദശിയിൽ ഈ കാര്യങ്ങൾ ചെയ്താൽ സാമ്പത്തിക നേട്ടം ഉറപ്പ്!
ഒരാഴ്ച സ്ഥിരമായി അരമണിക്കൂര്‍ ജീരക വെളിച്ചെണ്ണ മിക്സ്: മുടി വളരാന്‍ മറ്റൊന്നും വേണ്ട
മുടിയുടെ ആരോഗ്യം എന്നത് എല്ലാവരേയും പ്രതിസന്ധിയില്‍ ആക്കുന്ന ഒന്നാണ്. എങ്ങനെയെങ്കിലും മുടി കൊഴിച്ചില്‍ ഇല്ലാതാക്കി മുടി വളര്‍ന്നാല്‍ മതിയെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഇനി അധികം കഷ്ടപ്പാട് അനുഭവിക്കാതെ മുടി വളര്‍ത്താന്‍ ഒരു കിടിലന്‍ മുത്തശ്ശിക്കൂട്ട് ഇതാ. വെളിച്ചെണ്ണയും ജീരകവും മിക്സ് ചെയ്ത് തയ്യാറാക്കുന്ന ഹെയര്‍പാക്ക് മുടിയുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നതാണ്. എന്നാല്‍ ഈ ഹെയര്‍പാക്ക് എപ്രകാരം ഉപയോഗിക്കണം, എന്തൊക്കെ ശ്രദ്ധിക്കണം, എന്താണ് അറിഞ്ഞിരിക്കേണ്ടത്, പാര്‍ശ്വഫലങ്ങള്‍ ഉണ്ടോ എന്നതിനെക്കുറിച്ചെല്ലാം നമുക്ക് വായിക്കാം.
വെളിച്ചെണ്ണയാകട്ടെ മുടിക്ക് നല്കുന്ന ഗുണങ്ങളെക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ല. അതോടൊപ്പം ജീരകം കൂടി ചേരുമ്പോള്‍ ഗുണങ്ങള്‍ ഇരട്ടിയാവുകയാണ് എന്ന കാര്യവും അറിഞ്ഞിരിക്കണം. എല്ലാ ദിവസവും മുടി കൊഴിച്ചില്‍ ഇല്ലാതാക്കാന്‍ നിങ്ങള്‍ കഷ്ടപ്പെടുന്നുവെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് ഇനി നിങ്ങള്‍ക്ക് വെളിച്ചെണ്ണയും ജീരകം ഉപയോഗിക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

വെളിച്ചെണ്ണ
വെളിച്ചെണ്ണ മുടിയില്‍ ഉപയോഗിക്കാത്തവര്‍ വളരെ ചുരുക്കമാണ്. കാരണം വെളിച്ചെണ്ണ അവശ്യ ഫാറ്റി ആസിഡുകളാല്‍ സമ്പുഷ്ടമാണ്. .അതോടൊപ്പം തന്നെ മുടിയെ പോഷിപ്പിക്കാനും ശക്തിപ്പെടുത്താനും നൂറ്റാണ്ടുകളായി പലരും ഉപയോഗിച്ച് വരുന്നതാണ് വെളിച്ചെണ്ണ. ഇത് നിങ്ങളുടെ മുടിയുടെ ആഴത്തില്‍ തുളച്ചുകയറുകയും മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടി ഇടക്ക് നിന്ന് പൊട്ടുന്നതിന് പരിഹാരം കാണുന്നതിന് സഹായിക്കുകയും ചെയ്യുന്നു. എല്ലാ തരത്തിലും മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നതാണ് വെളിച്ചെണ്ണ.
ജീരകം
പാചകത്തിന് മാത്രമല്ല മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തിലും ജീരകം മികച്ചത് തന്നെയാണ്. കാരണം അതിന്റെ ആരോഗ്യ ഗുണങ്ങള്‍ തന്നെ മികച്ച് നില്‍ക്കുന്നത് എപ്പോഴും. എന്നാല്‍ മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ജീരകം എത്രത്തോളം നിങ്ങളെ സഹായിക്കുന്നു എന്ന് പലര്‍ക്കും അറിയില്ല. പലപ്പോഴും മുടിയില്‍ അത്ഭതങ്ങള്‍ കാണിക്കുന്നതാണ് ജീരകം. മുടി വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും മുടിയുടെ തണ്ടിനെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന തരത്തിലള്ള വിറ്റാമിനുകള്‍ ജീരകത്തില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

തയ്യാറാക്കുന്നത്
മുടിയുടെ ആരോഗ്യത്തിന് വേണ്ടി എപ്രകാരം വെളിച്ചെണ്ണയും ജീരകവും ഉപയോഗിക്കാം എന്ന് നോക്കാം. ഒരു പാത്രത്തില്‍ 2 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ എടുത്ത് അതിലേക്ക് ഒരു സ്പൂണ്‍ ജീരകം ചേര്‍ക്കണം. അതിന് ശേഷം ഇവ നല്ലതുപോലെ കലര്‍ത്തി സ്റ്റൗവ്വില്‍ അല്പ നേരം ചൂടാക്കുക. രണ്ട് മിനിറ്റോളം ഇത് ചൂടാക്കി മാറ്റി വെക്കേണ്ടതാണ്. അതിന് ശേഷം ഇത് നല്ലതുപോലെ തണുത്ത് കഴിഞ്ഞാല്‍ തലയോട്ടിയിലും മുടിയുടെ വേരുകളിലും നല്ലതുപോലെ തേച്ച് പിടിപ്പിക്കേണ്ടതാണ്.
പത്ത് പതിനഞ്ച് മിനിട്ട് ഇത് മുടിയില്‍ തന്നെ വെച്ച് നല്ലതുപോലെ മസ്സാജ് ചെയ്യാവുന്നതാണ്. നിങ്ങള്‍ക്ക് കൂടുതല്‍ ഗുണം ലഭിക്കുന്നതിന് വേണ്ടി അരമണിക്കൂര്‍ ഇത് തലയില്‍ വെക്കാന്‍ ശ്രദ്ധിക്കുക. വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ആഴ്ചയില്‍ എല്ലാ ദിവസവും ഇത് ചെയ്യാന്‍ ശ്രദ്ധിക്കണം. അതിന് ശേഷം നിങ്ങള്‍ക്ക് തന്നെ മികച്ച മാറ്റങ്ങള്‍ മുടിയില്‍ കാണാന്‍ സാധിക്കുന്നു.

ഗുണങ്ങള്‍
മുടിയില്‍ ഈ മിശ്രിതം തേച്ച് പിടിപ്പിക്കുന്നതിലൂടെ അത് മുടിയില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. എന്തൊക്കെയാണ് ഇത്തരത്തില്‍ മുടിയില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്ന് നോക്കാം. വെളിച്ചെണ്ണയും ജീരകവും തലയോട്ടിയെ പോഷിപ്പിക്കുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. ഇത് മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കുന്ന തരത്തിലുള്ള പോഷകങ്ങള്‍ മുടിക്ക് നല്കുന്നു. അതോടൊപ്പം മുടി കൊഴിച്ചിലും മുടി പൊട്ടലും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.
രക്തചംക്രമണം മെച്ചപ്പെടുത്തുന്നു
മുടിയുടെ ആരോഗ്യത്തിന് അനിവാര്യമായി വേണ്ടതാണ് തലയോട്ടിയില്‍ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുക എന്നത്. തലയോട്ടിയില്‍ ഈ മിശ്രിതം നല്ലതുപോലെ മസ്സാജ് ചെയ്യുന്നതിലൂടെ ഇത് രക്തചംക്രമണം മെച്ചപ്പെടുത്തുകയും രോമകൂപങ്ങളിലേക്ക് മികച്ച രക്തയോട്ടം നല്‍കുകയും ചെയ്യുന്നു. കൂടാതെ മുടിയില്‍ തേക്കുന്നതിലൂടെ ഇത് നിങ്ങളുടെ മുടിക്ക് തിളക്കം കൂട്ടും, ഇത് ആരോഗ്യകരവും കൂടുതല്‍ ഊര്‍ജ്ജസ്വലതയും മുടിക്ക് നല്കുന്നു.
താരന് കുറയ്ക്കുന്നു
ഇന്നത്തെ കാലത്ത് താരന് പല വിധത്തിലാണ് മുടിയുടെ ആരോഗ്യത്തെ പ്രശ്നത്തിലാക്കുന്നത്. എന്നാല്‍ താരനെ ഇല്ലാതാക്കുന്നതിനും മുടിയുടെ ആരോഗ്യത്തെ വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി ഈ എണ്ണ ഉപയോഗിക്കാം. വെളിച്ചെണ്ണയിലും ജീരകത്തിലും ആന്റിമൈക്രോബയല്‍ ഗുണങ്ങളുണ്ട്. ഇത് താരന് കുറയ്ക്കാനും തലയോട്ടിയിലെ ചൊറിച്ചില്‍ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ഇത് മികച്ച ഫലമാണ് നിങ്ങള്‍ക്ക് നല്‍കുന്നതെന്ന് അനുഭവിച്ച് അറിയാന്‍ സാധിക്കുന്നു.



Click it and Unblock the Notifications
