Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
കരിംജീരകമിട്ട് കാച്ചിയ വെളിച്ചെണ്ണ: മുടി കൊഴിച്ചില് നിന്ന നില്പ്പില് സ്റ്റോപ്പ് ആക്കും
മുടിയുടെ ആരോഗ്യം എന്നത് എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. എന്നാല് ചില കാരണങ്ങള് കൊണ്ട് പലപ്പോഴും മുടി കൊഴിച്ചില് ഒരു വെല്ലുവിളിയായി മാറുന്നുണ്ട് പലര്ക്കും. എത്രയൊക്കെ ശ്രദ്ധിച്ചാലും എന്തൊക്കെ തേച്ചാലും മുടിയുടെ ആരോഗ്യം തിരികെ കിട്ടണം എന്നില്ല. ചിലര് ഭക്ഷണത്തില് കാണിക്കുന്ന അശ്രദ്ധയും മുടിയോട് ചെയ്യുന്ന സ്റ്റൈലിംഗ് പോലുള്ളവയും എല്ലാം പലപ്പോഴും മുടി കൊഴിച്ചിലിന് കാരണമാകുന്നു. എന്നാല് മുടി കൊഴിച്ചില് പൂര്ണമായും ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള് ശ്രദ്ധിക്കാവുന്നതാണ്.
വെളിച്ചെണ്ണയും അല്പം കരിംജീരകവും ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങളുടെ മുടി കൊഴിച്ചിലിനെ ഇല്ലാതാക്കുന്നു. എന്നാല് ഇത് എപ്രകാരം മുടിക്ക് ഗുണങ്ങള് നല്കുന്നു എന്നുള്ളത് പലര്ക്കും അറിയില്ല. മുടിയുടെ ആരോഗ്യം നിലനിര്ത്തുന്നതിന് വേണ്ടി കരിംജീരകവും വെളിച്ചെണ്ണയും ഇനി പറയുന്ന രീതിയില് മിക്സ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ മുടി കൊഴിച്ചില് പെട്ടെന്ന് തന്നെ ഇല്ലാതാക്കുകയും മുടിക്ക് തിളക്കവും ആരോഗ്യവും നല്കുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങള് എന്തൊക്കെയെന്ന് നമുക്ക് ശ്രദ്ധിക്കാം.

മുടിക്ക് വെളിച്ചെണ്ണയുടെ ഗുണങ്ങള്
മുടിയില് വെളിച്ചെണ്ണ ഉപയോഗിക്കുന്നതിന്റെ ഫലമായി നിരവധി മാറ്റങ്ങള് മുടിയില് ഉണ്ടാവുന്നുണ്ട്. ധാരാളം ഗുണങ്ങള് ഇതിനുണ്ട് എന്നത് തന്നെയാണ് പ്രത്യേകത. മുടിക്ക് മാത്രമല്ല ചര്മ്മത്തിന്റെ ആരോഗ്യത്തിനും വെളിച്ചെണ്ണ മികച്ചത് തന്നെയാണ്. ഇതിലുള്ള ഫാറ്റി ആസിഡ് ആണ് മുടിയെ മോയ്സ്ചുറൈസ് ചെയ്യുന്നതിന് സഹായിക്കുന്നത്. ഇത് മുടിയുടെ വരള്ച്ചയെ ഇല്ലാതാക്കുകയും മുടിക്ക് തിളക്കം വര്ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇത് മാത്രമല്ല വിറ്റാമിന് ഇ, കെ എന്നിവ ധാരാളം വെളിച്ചെണ്ണയില് അടങ്ങിയിട്ടുണ്ട്. ഇതിലുള്ള പോഷകങ്ങളും അയേണും മുടി വളര്ച്ച പ്രോത്സാഹിപ്പിക്കുകയും മുടിക്ക് തിളക്കം വര്ദ്ധിപ്പിക്കുകയും ചെയ്യുന്നു.
വെളിച്ചെണ്ണ സ്ഥിരമായി ഉപയോഗിക്കുന്നവരില് ആന്റിമൈക്രോബിയല് ഗുണങ്ങള് ധാരാളം ഉണ്ട്. ഇത് നിങ്ങളുടെ തലയോട്ടിയിലെ അണുബാധകളെ പൂര്ണമായും ഇല്ലാതാക്കുകയും ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു. കൂടാതെ സ്ഥിരമായി വെളിച്ചെണ്ണ ഉപയോഗിക്കുമ്പോള് അത് മുടിയില് നിന്നുള്ള പ്രോട്ടീന് നഷ്ടത്തെ ഇല്ലാതാക്കുന്നു. ഇത് മുടി പൊട്ടുന്നതില് നിന്നും മുടിയുടെ വരള്ച്ചയില് നിന്നും നിങ്ങളെ സംരക്ഷിക്കുന്നതിന് സഹായിക്കുന്നു. എല്ലാ തരത്തിലും മുടിയുടെ ആരോഗ്യം മികച്ചതാക്കുന്നതിന് വെളിച്ചെണ്ണ മികച്ചതാണ്.

മുടിക്ക് കറുത്ത ജീരകത്തിന്റെ ഗുണങ്ങള്
മുടിയില് കറുത്ത ജീരകം ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. ഇത് മുടിക്ക് ഒന്നിലധികം ഗുണങ്ങളാണ് നല്കുന്നത്. പല സ്ത്രീകളും ഇത് ഉപയോഗിച്ച് വിജയിച്ചിട്ടുണ്ട് എന്നതാണ് സത്യം. കരിംജീരകത്തില് ധാരാളം ഇരുമ്പ് സിങ്ക്, വിറ്റാമിന് എ ഇ തുടങ്ങിയവയെല്ലാം അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം തന്നെ മുടി വളര്ച്ചയെ ഉത്തേജിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇത് തലയോട്ടിയുടെ ആരോഗ്യം വര്ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. മുടിയുടെ തിളക്കം വര്ദ്ധിപ്പിക്കുന്നതിനും ഇത് മികച്ചതാണ്. മുടി കൊഴിച്ചില് പൂര്ണമായും മാറ്റുന്നതിനും കരിംജീരകം സഹായിക്കുന്നു.
മുടി വളര്ച്ചയ്ക്ക് വെളിച്ചെണ്ണയും കറുത്ത ജീരകവും
എന്നാല് മുടി വളര്ച്ചയെ പ്രതിരോധിക്കുന്നതിനും മുടിയുടെ ആരോഗ്യം തിരിച്ച് പിടിക്കുന്നതിനും വേണ്ടി എപ്രകാരം കരിംജീരകവും വെളിച്ചെണ്ണയും ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാം. മുടികൊഴിച്ചില് ഇല്ലാതാക്കാന് വേണ്ടി വെളിച്ചെണ്ണ ഉപയോഗിക്കുമ്പോള് കറുത്ത ജീരകം മുടി വളര്ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇത് മുടി പൊട്ടുന്നത് കുറക്കുകയും ശക്തമായ മുടിയിഴകള് നല്കുകയും ചെയ്യുന്നു. മാത്രമല്ല രക്തചംക്രമണം വര്ദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു.

എപ്രകാരം ഉപയോഗിക്കാം?
എപ്രകാരം മുടിയുടെ ആരോഗ്യസംരക്ഷണത്തിന് വെളിച്ചെണ്ണയും കരിംജീരകവും ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാം. അതിന് വേണ്ടി കാല്കപ്പ് വെളിച്ചെണ്ണ എടുത്ത് നല്ലതുപോലെ ചൂടാക്കുക. ഇത് ചൂടാക്കിയ ശേഷം ഇതിലേക്ക് രണ്ട ടേബിള് സ്പൂണ് കരിംജീരകം ചേര്ത്ത് രണ്ട് മൂന്ന് മിനിറ്റ് ചൂടാക്കുക.. ഇത് നല്ലതുപോലെ തിളച്ച് കഴിഞ്ഞാല് തണുപ്പിക്കാന് വെക്കേണ്ടതാണ്. നല്ലതുപോലെ തണുപ്പിച്ച ശേഷം ഇതില് നിന്ന് ജീരക വിത്ത് നീക്കം ചെയ്ത് അത് തലയില് തേച്ച് പിടിപ്പിക്കാവുന്നതാണ്. നല്ലതുപോലെ തണുത്ത ശേഷം വേണം തലയില് തേച്ച് പിടിപ്പിക്കാന്. ശേഷം അരമണിക്കൂര് കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകാവുന്നതാണ്.
മുടി കൊഴിച്ചില് അകലുന്നു താരനും
മുടി കൊഴിച്ചില് ഇല്ലാതാക്കുന്നതിന് അത്യുത്തമമാണ് ഈ എണ്ണ എന്ന കാര്യത്തില് സംശയം വേണ്ട. ഇത് ആഴ്ചയില് രണ്ട് പ്രാവശ്യമെങ്കിലും മുടിയില് തേച്ച് പിടിപ്പിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം നിങ്ങള് ആഗ്രഹിക്കുന്ന ഫലം ലഭിക്കണം എന്നില്ല. എന്നാല് ഉടനെ തന്നെ മുടിയില് മാറ്റങ്ങള് കാണണം എന്നില്ല. അത് മാത്രമല്ല മുടിയില് പ്രശ്നങ്ങളില്ല എന്ന് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്. അതിന് വേണ്ടി ആദ്യം ഒരു പാച്ച് ടെസ്റ്റ് നടത്തുന്നതിന് ശ്രദ്ധിക്കണം. അതിന് ശേഷം മാത്രമേ ഇത് ഉപയോഗിക്കാന് പാടുകയുള്ളൂ.



Click it and Unblock the Notifications

