Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
കരുത്തുറ്റ കറുകറുത്ത മുടിയ്ക്ക് തേങ്ങാപ്പാല്‍ ഉപയോഗിക്കാം ഈ വിധം
നമ്മുടെ നാട്ടില്‍ വളരെ സുലഭമായി ലഭിക്കുന്ന നാളികേരം ഉപയോഗിച്ച് മുടിയുടെ ആരോഗ്യം പരിപാലിക്കാന്‍ സാധിക്കുന്നതാണ്. പണ്ടുകാലം മുതല്‍ മുടിയുടെ കരുത്ത് നിലനിര്‍ത്താനും, മുടിയെ മോയ്സ്ച്വറൈസ് ചെയ്ത് നിലനിര്‍ത്താനും, മുടിയ്ക്ക് ഉള്ള് വെയ്ക്കാനും തേങ്ങാപ്പാലും, വെളിച്ചെണ്ണയും ഉപയോഗിച്ച് വരുന്നു. അനവധി പോഷകങ്ങളാല്‍ സമ്പുഷ്ടമായ തേങ്ങാപ്പാല്‍, മുടിയുടെ ആരോഗ്യത്തിനായി ഏത് വിധത്തില്‍ ഉപയോഗിക്കണം എന്ന് നോക്കാം.

തേങ്ങാപ്പാല്‍ ഉപയോഗിക്കേണ്ട വിധം
ആദ്യം നാളികേരം ചിരകി, വെള്ളം ചേര്‍ക്കാതെ അരച്ച് പാല് പിഴിഞ്ഞെടുക്കണം. ഈ പാല് തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുക. 30 മിനിറ്റ് കഴിയുമ്പോള്‍ ഷാംപൂ വാഷ് ചെയ്യാവുന്നതാണ്. ഇത്തരത്തില്‍ ആഴ്ചയില്‍ രണ്ട് തവണ വീതം ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.
ഗുണങ്ങള്‍
നാളികേരം മുടിയില്‍ ഉപയോഗിക്കുന്നതിലൂടെ, മുടിയെ മോയ്സ്ച്വറാസ് ചെയ്ത് നിലനിര്‍ത്താന്‍ സാധിക്കുന്നതാണ്. ഇതിലൂടെ മുടി വളരെ വേഗത്തില്‍ പൊട്ടി പോകുന്നത് തടയാന്‍ സാധിക്കുന്നു. മുടിയുടെ ആരോഗ്യം നിലനില്‍ത്താന്‍ സാധിക്കുന്നു. മൃദുലവും, സുന്ദരവുമായ മുടി നിലനിര്‍ത്താന്‍ സാധിക്കും. തേങ്ങാപ്പാലില്‍ അടങ്ങിയിരിക്കുന്ന ലൂറിക് ആസിഡ്, ഫാറ്റി ആസിഡ് എന്നിവ മുടിയെ ദീര്‍ഘനേരം മോയ്സ്ച്വറൈസ് ചെയ്ത് നിലനിര്‍ത്താന്‍ സഹായിക്കുന്നതാണ്.
മുടിയുടെ വളര്‍ച്ചയ്ക്കും തേങ്ങാപ്പാലില്‍ അടങ്ങിയിരിക്കുന്ന ലൂറിക് ആസിഡ് സഹായിക്കുന്നു. മുടിയെ വേരില്‍ നിന്നും ബലപ്പെടുത്തുന്നതിനും, മുടിയ്ക്ക് വേണ്ട പോഷകങ്ങള്‍ നല്‍കുന്നതിനും ലൂറിക് ആസിഡ് സഹായിക്കുന്നതാണ്. ഇവ കൂടാതെ, ശിരോചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനും, തലയില്‍ നിന്നും താരന് നീക്കം ചെയ്യുന്നതിനും തേങ്ങാപ്പാല്‍ സഹായിക്കുന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
തേങ്ങാപ്പാല്‍ പുരട്ടുമ്പോള്‍ വേരില്‍ നിന്നും മുടിയുടെ അറ്റം വരെയായി പുരട്ടാന്‍ ശ്രദ്ധിക്കുക. തേങ്ങാപ്പാല്‍ പുരട്ടിയതിന് ശേഷം, കുറഞ്ഞത് 30 മിനിറ്റ് റെസ്റ്റ് ചെയ്യണം. തേങ്ങാപ്പാല്‍ പുരട്ടിയതിന് ശേഷം ഷാംപൂ വാഷ് ചെയ്യാന്‍ മറക്കരുത്. മുടിയില്‍ നിന്നും തേങ്ങാപ്പാലിന്റെ അംശങ്ങള്‍ നീക്കം ചെയ്യേണ്ടത് ആവശ്യമാണ്. ആഴ്ചയില്‍ രണ്ട് ദിവസം വീതം സ്ഥിരമായി പുരട്ടിയാല്‍ മാത്രമേ ഇതിന്റെ ഫലം ഇവര്‍ക്ക് ലഭിക്കുകയുള്ളൂ.
തേങ്ങാപ്പാല്‍ ഉപയോഗിക്കാവുന്ന മറ്റു മാര്‍ഗ്ഗങ്ങള്‍
തേങ്ങാപ്പാല്‍ നിങ്ങള്‍ ഉപയോഗിക്കുന്ന ഷാംപൂവില്‍ ചേര്‍ത്ത് തലയില്‍ പുരട്ടാവുന്നതതാണ്. തേങ്ങാപ്പാലും ചെമ്പരത്തിത്താളിയും ചേര്‍ത്ത് തലയില്‍ പുരട്ടാവുന്നതാണ്. തേങ്ങാപ്പാലില്‍ ഉലുവ ചേര്‍ത്ത് കുതിര്‍ത്ത്, അത് പിറ്റേ ദിവസം, തേങ്ങാപ്പാലോടുകൂടി അരച്ച് തലയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത്തരത്തില്‍ ചെയ്യുന്നതും മുടിയുടെ ആരോഗ്യം നിലനിര്‍ത്താന്‍ വളരെയധികം സഹായിക്കും. തലയില്‍ നിന്നും താരന് അകറ്റാന്‍ സഹായിക്കുന്നതാണ്. മുടി വളരാനും, മുടി കൊഴിച്ചില്‍ അകറ്റാനും ഈ കൂട്ട് സഹായിക്കുന്നതാണ്. നീർക്കെട്ട്, കഫക്കെട്ട് എന്നീ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ തേങ്ങാപ്പാൽ ഉപയോഗിക്കുന്നതിന് മുൻപ് ഡോക്ടറുടെ അഭിപ്രായം തേടുന്നത് നല്ലതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications