Latest Updates
-
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഇന്ന് ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ! -
2026 ജൂൺ 24 രാശിഫലം: ചന്ദ്രന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ! -
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ!
ഉള്ളു വെച്ച് വളരുന്ന മുടിക്ക് തേങ്ങാപ്പാല്‍ ഹെയര്‍പാക്ക് ആഴ്ചയില്‍ 3 തവണ
മുടിയുടെ ആരോഗ്യം എന്നത് പലരിലും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതാണ്. എന്നാല്‍ മുടി കൊഴിച്ചിലിലേക്ക് എത്തുമ്പോഴാണ് പലരും ഇതിനെ ഗൗരവമായി എടുക്കുന്നത്. പക്ഷേ അപ്പോഴേക്ക് മുടിയുടെ ആരോഗ്യം അനാരോഗ്യത്തിലേക്ക് എത്തിയിട്ടുണ്ടാവും എന്നതില്‍ സംശയം വേണ്ട. എന്നാല്‍ മുടി കൊഴിഞ്ഞ് മൊട്ടയാവാനായാലും ചില ഹെയര്‍പാക്കുകള്‍ മുടി വളര്‍ത്തുന്നുണ്ട്. അത്തരത്തില്‍ ഒന്നാണ് തേങ്ങാപ്പാലും മുട്ടയുടെ വെള്ളയും ചേര്‍ന്ന ഹെയര്‍പാക്ക്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് സഹായിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. മുടിയുടെ ആരോഗ്യം മാത്രമല്ല മറ്റ് ചില ഗുണങ്ങള്‍ കൂടി ഈ ഹെയര്‍പാക്ക് നിങ്ങള്‍ക്ക് നല്കുന്നു.

എപ്പോഴും മുടിയെക്കുറിച്ച് പരാതി പറയുന്നവരാണ് ഈ ഹെയര്‍പാക്ക് ഉപയോഗിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. കാരണം മുടിക്കുണ്ടാവുന്ന മാറ്റങ്ങള്‍ മനസ്സിലാക്കി വേണം എപ്പോഴും ഏത് ഹെയര്‍പാക്കും നാം മുടിയില്‍ പരീക്ഷിക്കുന്നതിന്. ഇതിന് പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്നതും ഉറപ്പ് വരുത്തേണ്ടതാണ്. മുടിക്ക് തിളക്കം നല്കുന്ന അല്ലെങ്കില്‍ മുടി കൊഴിച്ചില്‍ അകറ്റുന്ന ഹെയര്മാസ്കിന് വേണ്ടി കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്നവര്‍ക്ക് ഇന്ന് നല്ലൊരു കിടിലന്‍ ഉറപ്പ് നല്കുന്ന ഹെയര്‍മാസ്ക് ആണ് ഇവിടെയുള്ളത്. പാര്‍ശ്വഫലങ്ങളെക്കുറിച്ച് ചിന്തിക്കുകയോ അതിനെക്കുറിച്ച് ആധിപിടിക്കുകയോ വേണ്ട.
ഹെയര്‍മാസ്ക് ചേരുവകള്‍

ഹെയര്‍മാസ്ക് ചേരുവകള്‍ എന്ന് പറയുമ്പോള്‍ യാതൊന്നും തന്നെ പ്രത്യേകമായി ചേര്‍ക്കുന്നില്ല. ഒരു മുട്ടയുടെ വെള്ള, അല്പം തേങ്ങാപ്പാല്‍ എന്നിവയാണ് ആവശ്യമുള്ള വസ്തുക്കള്‍. ഇവ രണ്ടും നല്ലതുപോലെ മിക്സ് ചെയ്ത് മുടിയില്‍ നല്ലതുപോലെ മസ്സാജ് ചെയ്ത് പിടിപ്പിക്കുക. തലയോട്ടിയിലും മുടിയുടെ വേര് മുതല്‍ അറ്റം വരേയും നല്ലതുപോലെ മസ്സാജ് ചെയ്ത് തേച്ച് പിടിപ്പിക്കണം. ശ്രദ്ധിക്കേണ്ട കാര്യം നിങ്ങള്‍ മുടിയുടെ നീളം അനുസരിച്ച് ഉള്ള തേങ്ങാപ്പാല്‍ എടുക്കണം എന്നതാണ്. ഒരു പത്തോ പതിനഞ്ചോ ഇരുപതോ മിനിറ്റിന് ശേഷം മുടി വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകാവുന്നതാണ്. ഒരിക്കലും മുടി അമര്‍ത്തി തുടക്കുകയോ ഡ്രൈയര്‍ ഉപയോഗിച്ച് ഉണക്കുകയോ ചെയ്യാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
ഗുണങ്ങള്‍

നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള ഗുണങ്ങളാണ് ഈ ഹെയര്‍മാസ്ക് നിങ്ങള്‍ക്ക് നല്‍കുന്നത് എന്നതാണ് സത്യം. അതില്‍ ആദ്യത്തെ ഗുണം എന്ന് പറയുന്നത് മുടി കൊഴിച്ചില്‍ പാടേ അകറ്റുന്നു എന്നത് തന്നെയാണ്. എത്ര മാറാത്ത മുടി കൊഴിച്ചിലെങ്കിലും അതിനെ പ്രതിരോധിക്കുന്ന കാര്യത്തില്‍ മികച്ചതാണ് ഈ ഹെയര്‍മാസ്ക്. ഇത് മുടിയില്‍ തേച്ച് പിടിപ്പിക്കുന്നതിലൂടെ കൊഴിയുന്ന മുടിയുടെ എണ്ണ കാര്യമായി കുറഞ്ഞത് നിങ്ങള്‍ക്ക് തന്നെ മനസ്സിലാക്കാന്‍ സാധിക്കുന്നു. തലയിലെ ചൊറിച്ചിലകറ്റുന്ന കാര്യത്തിലും ഈ ഹെയര്‍മാസ്ക് എന്തുകൊണ്ടും മികച്ചതാണ്. ഈ ഹെയര്മാസ്കിലുള്ള ഗുണങ്ങള്‍ തന്നെയാണ് തലയിലെ ഫംഗസ് ബാക്ടീരിയല്‍ അണുബാധ എന്നിവയെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നത്.

മുടി വളര്‍ത്തുന്നതിനും ഈ ഹെയര്‍മാസ്ക് മികച്ചതാണ്. ഇത് വെറുതേ മുടി വളര്‍ത്തുകയല്ല, നല്ല ഉള്ളുള്ള മുടിയാണ് വളരുന്നത് എന്ന കാര്യവും നിങ്ങള്‍ ഓര്‍ക്കേണ്ടതാണ്. ഇത്തരം കാര്യങ്ങളെ ഒരിക്കലും നിസ്സാരവത്കരിക്കരുത്. കാരണം മുടി കൊഴിച്ചിലും മുടിയുടെ അനാരോഗ്യവും ഒരിക്കലും ആരോഗ്യ പ്രശ്നങ്ങള്‍ മൂലമല്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. പലരിലും ചെറിയ ചില ആരോഗ്യ പ്രശ്നങ്ങള്‍ ഇത്തരം മുടി കൊഴിച്ചിലിലേക്കും അത് വഴി മറ്റ് ആരോഗ്യ പ്രശ്നങ്ങളിലേക്കും നിങ്ങളെ എത്തിക്കുന്നു. മുടി വളര്‍ത്തുക എന്നത് വളരെയധികം ശ്രദ്ധേയമായി കൈകാര്യം ചെയ്യേണ്ട ഒന്ന് തന്നെയാണ്. അതുകൊണ്ട് എന്ത് ഹെയര്‍മാസ്ക് ഉപയോഗിക്കുമ്പോഴും അത് ശ്രദ്ധയോടെ സൂക്ഷ്മതയോടേയും കൈകാര്യം ചെയ്യേണ്ടതാണ്.

താരനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട് ഈ ഹെയര്‍മാസ്ക്. പല മുടി കൊഴിച്ചിലിന്റേയും മൂല കാരണം എന്ന് പറയുന്നത് താരന് തന്നെയാണ്. താരനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് തേങ്ങാപ്പാല്‍ മുട്ട വെള്ളയുടെ ഹെയര്‍മാസ്ക് ഉപയോഗിക്കാവുന്നതാണ്. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ആഴ്ചയില്‍ മൂന്ന് പ്രാവശ്യമെങ്കിലും ഈ ഹെയര്‍മാസ്ക് ഉപയോഗിക്കാം. താരന് പലപ്പോഴും ഉണ്ടാക്കുന്ന അസഹനീയമായ ചൊറിച്ചില്‍ പരിഹരിക്കുന്നതിനും ഈ ഹെയര്‍മാസ്ക് മികച്ചതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധയോടെ ഉപയോഗിച്ചാല്‍ ആരോഗ്യമുള്ള മുടി നമുക്ക് സ്വന്തമാക്കാവുന്നതാണ്.

അകാലനരയെ പ്രതിരോധിക്കുന്ന കാര്യത്തിലും ഏറ്റവും മികച്ചതാണ് ഈ ഹെയര്‍മാസ്ക്. ഏത് തരത്തിലുള്ള അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി ഈ ഹെയര്‍മാസ്ക് മികച്ചതാണ്. അകാലനരയെന്ന പ്രശ്നം പലരിലും ആത്മവിശ്വാസം കെടുത്തുന്നതാണ്. അതിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും നല്ല കരുത്തുള്ള വേരുകളോടെ കറുത്ത മുടിവളരുന്നതിനും ഈ ഹെയര്‍മാസ്ക് സഹായിക്കുന്നു. ഇത്തരം ഹെയര്‍മാസ്കുകള്‍ പ്രതിസന്ധികള്‍ ഉണ്ടാക്കാത്തത് കൊണ്ട് തന്നെ ഉപയോഗിക്കുന്ന കാര്യത്തില്‍ പ്രശ്നങ്ങള്‍ ഇല്ല.



Click it and Unblock the Notifications
