Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
ഈ ഫേയ്സ് സ്ക്രബുകൾ പതിവാക്കിയാല്‍ ഒരൊറ്റ പാടുപോലും ഇല്ലാതെ മുഖം ക്ലിയറാക്കാം
ആണ്-പെണ് വ്യത്യാസമില്ലാതെ ഇന്ന് നിരവധി വ്യക്തികളുടെ മുഖത്ത് പാടുകളും, കുഴികളും, കുരുക്കളും പ്രത്യക്ഷപ്പെടുന്നുണ്ട്. ശരീരത്തില്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് പലപ്പോഴും ഇത്തരം ചര്‍മ്മ പ്രശ്നങ്ങളിലേയ്ക്ക് ഓരോ വ്യക്തികളെ നയിക്കുന്നത്. ഈ പ്രശ്നങ്ങളൊന്നും ഇല്ലാതെ, ക്രിസ്റ്റല്‍ ക്ലിയര്‍ ചര്‍മ്മകാന്തിക്കായി വീട്ടില്‍ തന്നെ ഉപയോഗിക്കാവുന്ന ചില സ്ക്രബുകള്‍ പരിയചപ്പെടാം.

പഞ്ചസ്സാര- നാരങ്ങ സ്ക്രബ്
2 ടേബിള്‍സ്പൂണ്‍- പഞ്ചസ്സാര
1 ടേബിള്‍സ്പൂണ്‍- നാരങ്ങനീര്
1 ടേബിള്‍സ്പൂണ്‍- ഒലീവ് ഓയില്‍
മൂന്ന് ചേരുവകളും നല്ലതുപോലെ മിക്സ് ചെയ്യുക. അതിനുശേഷം ചര്‍മ്മത്തില്‍ പുരട്ടി, സാവധാനത്തില്‍ മസാജ് ചെയ്തെടുക്കുക. 2 അല്ലെങ്കില്‍ മൂന്ന് മിനിറ്റ് കഴിയുമ്പോള്‍ ചെറുചൂടുവെള്ളത്തില്‍ മുഖം കഴുകാവുന്നതാണ്. ഇത്തരത്തില്‍ ആഴ്ചയില്‍ ഒരിക്കല്‍, അല്ലെങ്കില്‍ രണ്ടാഴ്ച കൂടുമ്പോള്‍ ചെയ്യുന്നത് ചര്‍മ്മത്തില്‍ നിന്നും കറുത്ത പാടുകള്‍ നീക്കം ചെയ്യാനും, മുഖക്കുരു അകറ്റാനും സഹായിക്കുന്നതാണ്.
ഓട്സ്- തേന്‍ സ്ക്രബ്
2 ടേബിള്‍സ്പൂണ്‍- ഓട്സ്
1 ടേബിള്‍സ്പൂണ്‍- തേന്‍
1 ടേബിള്‍സ്പൂണ്‍- തൈര്
ഈ മൂന്ന് ചേരുവകളും നല്ലതുപോലെ മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. 3 മിനിറ്റ് കഴിയുമ്പോള്‍ മുഖം കഴുകാവുന്നതാണ്. ആഴ്ചയില്‍ ഒരിക്കല്‍ ഈ ഫേയ്സ് സ്ക്രബ് ഉപയോഗിക്കുന്നത് ചര്‍മ്മത്തില്‍ നിന്നും അഴുക്ക് നീക്കം ചെയ്യാന്‍ സഹായിക്കും. മുഖക്കുരു വരാതിരിക്കാന്‍ സഹായിക്കുന്നതാണ്. മൃതകോശങ്ങള്‍ നീക്കം ചെയ്യുന്നതാണ്. ചര്‍മ്മത്തിന് യുവത്വം നല്കാന് സഹായിക്കും. ചര്‍മ്മത്തില്‍ നിന്നും ചുളിവുകളും പാടുകളും നീക്കം ചെയ്യുന്നതായിരിക്കും.
കാപ്പിപ്പൊടി- വെളിച്ചെണ്ണ സ്ക്രബ്
1 ടേബിള്‍സ്പൂണ്‍- കാപ്പിപ്പൊടി
1 ടേബിള്‍സ്പൂണ്‍- വെളിച്ചെണ്ണ
1 ടേബിള്‍സ്പൂണ്‍- പഞ്ചസ്സാര
മൂന്ന് ചേരുവകളും നല്ലതുപോലെ മിക്സ് ചെയ്യുക. അത്യാവശ്യം ക്രീം പരുവത്തില്‍ ആകുന്നത് വരെ മിക്സ് ചെയ്തെടുക്കുക.അതിനുശേഷം, മൂന്ന് മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയാവുന്നതാണ്. ഈ ഫേയ്സ് സ്ക്രബ് ഉപയോഗിച്ചതിന് ശേഷം മോയ്സ്ച്വറൈസര്‍ ഉപയോഗിക്കാന്‍ മറക്കരുത്. ഇത്തരത്തില്‍ ആഴ്ചയില്‍ ഒരിക്കല്‍ വീതം ഉപയോഗിക്കുന്നത് ചര്‍മ്മത്തില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നതാണ്. ചര്‍മ്മം തിളങ്ങാന്‍ സഹായിക്കുന്നതാണ്. ചര്‍മ്മത്തില്‍ നിന്നും കുരുക്കളും പാടുകളും നീക്കം ചെയ്ത്, ക്ലിയര്‍ ചര്‍മ്മം ലഭിക്കാന്‍ സഹായിക്കുന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഏതൊരു സ്കിന്‍ കെയര്‍ പ്രോഡക്ടും ഉപയോഗിക്കുന്നതിന് മുന്‍പ് പാച്ച് ടെസ്റ്റ് നടത്തേണ്ടത് അനിവാര്യമാണ്. ചിലര്‍ക്ക് ചില വസ്തുക്കള്‍ അലര്‍ജി ഉണ്ടാക്കിയേക്കാം. അതിനാല്‍, സൂക്ഷിച്ച് ഉപയോഗിക്കുക. ഒരു ദിവസത്തില്‍ ചര്‍മ്മത്തില്‍ പ്രകടമായ മാറ്റങ്ങള്‍ പലപ്പോഴും കാണാന്‍ സാധിക്കുകയില്ല. ഏതൊരു വസ്തുവും കൃത്യമായ ഇടവേളകളില്‍ ഉപയോഗിച്ചാല്‍ മാത്രമേ, കൃത്യമായ ഫലവും ലഭിക്കുകയുള്ളൂ. സൂക്ഷിച്ച്, ശരിയായ വിധത്തില്‍ ഉപയോഗിക്കാന്‍ എല്ലായ്പ്പോഴും ശ്രദ്ധിക്കുക. ഏതൊരു ഫേയ്സ് സ്ക്രബ് ഉപയോഗിച്ചതിന് ശേഷവും മോയ്സ്ച്വറൈസര്‍ ഉപയോഗിക്കാന്‍ മറക്കരുത്. രാത്രി കിടക്കുന്നതിന് മുന്‍പ് ഫേയ്സ് സ്ക്രബ് ഉപയോഗിക്കുന്നത് കൂടുതല്‍ ഫലം നല്‍കുന്നതായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
