Latest Updates
-
പാപാങ്കുശ ഏകാദശി: വ്രതം അവസാനിപ്പിക്കേണ്ട പാരണം സമയം അറിയാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
പാറശ്ശാലയിൽ ട്രെയിൻ പാളം തെറ്റി: റദ്ദാക്കിയ സർവീസുകൾ ഏതൊക്കെ? യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
ഫെസ്റ്റിവൽ സെയിൽ: 499 രൂപയിൽ താഴെ ബ്യൂട്ടി ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ പറ്റരുത് -
ഒക്ടോബർ 23-ന് ആകാശത്ത് വിസ്മയം; ചന്ദ്രനും ശനിയും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാം! -
കേരളത്തിൽ മഴ കനക്കുന്നു! 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്; പുറത്തിറങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
ഇന്ത്യ-ന്യൂസിലൻഡ് ഒന്നാം ട്വന്റി-20 ഇന്ന്: ക്രിസ്റ്റ്ചർച്ചിൽ ആര് ജയിക്കും? തത്സമയ വിവരങ്ങൾ ഇതാ -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നു; ഈ ലളിതമായ മുൻകരുതലുകൾ പരീക്ഷിക്കൂ -
ഓസെംപിക് മരുന്ന് കഴിക്കുന്നോ? റാം കപൂറിന്റെ മുന്നറിയിപ്പും വണ്ണം കുറയ്ക്കാനുള്ള സുരക്ഷിത വഴികളും -
ശരദ് പൂർണിമ 2026: ലക്ഷ്മി പൂജയും പായസം വെക്കുന്ന കൃത്യസമയവും അറിയാം -
2026 ഒക്ടോബർ 24 മുതൽ ബുധന്റെ വക്രഗതി: ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങളും ശ്രദ്ധിക്കേണ്ട മുൻകരുതലുകളും ഇതാ
ചര്‍മ്മത്തിന്റെ തിളക്കം വീണ്ടെടുക്കാന്‍ ഇതാ ചില പ്രകൃതിദത്ത ഫേയ്സ്പാക്കുകള്‍
തിളക്കമുള്ളതും, ക്ലിയറായതുമായ ചര്‍മ്മകാന്തി എല്ലാവരുടെയും സ്വപ്നമാണ്. എന്നാല്‍, അമിതമായിട്ടുള്ള മുഖക്കുരുവും, മറ്റ് ചര്‍മ്മ പ്രശ്നങ്ങളും പലപ്പോഴും സുന്ദരവും, ക്ലിയറുമായ ചര്‍മ്മകാന്തി എന്ന സ്വപ്നത്തില്‍ നിന്നും പലരെയും തടഞ്ഞ് നിര്‍ത്തുന്നു. ഈ പ്രശ്നങ്ങള്‍ അകറ്റാനും, ക്ലിയര്‍ ചര്‍മ്മകാന്തി സ്വന്തമാക്കാനും വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില ഫേയ്സ്പാക്ക് റെസിപ്പികള്‍ പരിചയപ്പെടാം.

മഞ്ഞള്‍ തേന്‍ തൈര് ഫേയ്സ് പാക്ക്
1 ടീസ്പൂണ്‍ മഞ്ഞള്‍ പൊടി
1 ടീസ്പൂണ്‍ തേന്‍
1 ടീസ്പൂണ്‍ തൈര്
എല്ലാ ചേരുവകളും ചേര്‍ത്ത് നന്നായി ഇളക്കി പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുഖത്ത് പുരട്ടി 15-20 മിനിറ്റ് വയ്ക്കുക. ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകി കളയുക.
വെള്ളരിക്ക കറ്റാര്‍വാഴ നാരങ്ങ ഫേയ്സ് പാക്ക്
1/2 വെള്ളരിക്ക, തൊലി കളഞ്ഞ് ഗ്രേറ്റ് ചെയ്തത്
2 ടേബിള്‍സ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍
1 ടീസ്പൂണ്‍ നാരങ്ങാനീര്
എല്ലാ ചേരുവകളും ചേര്‍ത്ത് നന്നായി ഇളക്കി പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുഖത്ത് പുരട്ടി 10-15 മിനിറ്റ് വയ്ക്കുക. ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകി കളയുക.
ഓട്സ് വാഴപ്പഴം തേന്‍ ഫേയ്സ് പാക്ക്
2 ടേബിള്‍സ്പൂണ്‍ ഓട്സ്
1 പഴുത്ത വാഴപ്പഴം, ഉടച്ചത്
1 ടീസ്പൂണ്‍ തേന്‍
എല്ലാ ചേരുവകളും ചേര്‍ത്ത് നന്നായി ഇളക്കി പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുഖത്ത് പുരട്ടി 15-20 മിനിറ്റ് വയ്ക്കുക. ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകി കളയുക.
ഗ്രീന്‍ ടീ പുതിനയില തേന്‍ ഫേയ്സ് പാക്ക്
1 ടീസ്പൂണ്‍ ഗ്രീന്‍ ടീ ഇലകള്‍
1/4 ടീസ്പൂണ്‍ പുതിന പൊടി
1 ടീസ്പൂണ്‍ തേന്‍
എല്ലാ ചേരുവകളും ചേര്‍ത്ത് നന്നായി ഇളക്കി പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുഖത്ത് പുരട്ടി 10-15 മിനിറ്റ് വയ്ക്കുക. ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകി കളയുക.
ആര്യവേപ്പ് തുളസി തൈര് ഫേയ്സ് പാക്ക്
1 ടീസ്പൂണ്‍ വേപ്പ് പൊടി
1 ടീസ്പൂണ്‍ തുളസി പൊടി
1 ടീസ്പൂണ്‍ തൈര്
എല്ലാ ചേരുവകളും ചേര്‍ത്ത് നന്നായി ഇളക്കി പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുഖത്ത് പുരട്ടി 10-15 മിനിറ്റ് വയ്ക്കുക. ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകി കളയുക.
ഫേയ്സ് പാക്കുകളുടെ ഗുണങ്ങള്‍
ചര്‍മ്മത്തിലെ വിഷാംശം നീക്കം ചെയ്യാന്‍ സഹായിക്കുന്നു. ഫേയ്സ് പാക്കുകള്‍ ചര്‍മ്മത്തിലെ അഴുക്ക്, എണ്ണ, മറ്റ് മാലിന്യങ്ങള്‍ എന്നിവ നീക്കം ചെയ്യാന്‍ സഹായിക്കുന്നു. ഇതിലൂടെ ചര്‍മ്മത്തിന് ആരോഗ്യവും നിറവും നല്കുന്നു. ചര്‍മ്മത്തിന് ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്നു. പല ഫേയ്സ് പാക്കുകളിലും ചര്‍മ്മത്തിന് ഈര്‍പ്പം നല്കുന്ന ചേരുവകള്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍, ചര്‍മ്മത്തിലെ മോയ്സ്ച്വര്‍ കണ്ടന്റ് നിലനിര്‍ത്താന്‍ ഇവ സഹായിക്കുന്നതാണ്. മുഖക്കുരുവും പാടുകളും കുറയ്ക്കുന്നു. ഈ ഫേയ്സ് പാക്കുകളില്‍ ആന്റി ബാക്ടീരിയല്‍, ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുള്ള ചേരുവകള്‍ അടങ്ങിയിട്ടുണ്ട്. ഇത് മുഖക്കുരുവും പാടുകളും കുറയ്ക്കാന്‍ സഹായിക്കുന്നു. ചര്‍മ്മത്തിന്റെ നിറം മെച്ചപ്പെടുത്തുന്നു. പാടുകളും നിറവ്യത്യാസവും കുറയ്ക്കുന്നതിലൂടെ ഫേയ്സ് പാക്കുകള്‍ ചര്‍മ്മത്തിന്റെ നിറം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.
ഫേയ്സ് പാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പാച്ച് ടെസ്റ്റ്: ഫേയ്സ് പാക്ക് ഉപയോഗിക്കുന്നതിന് മുന്‍പ് ചെറിയ ഭാഗത്ത് പുരട്ടി നോക്കുക.
മൃദുവായ എക്സ്ഫോളിയേറ്റര്‍ ഉപയോഗിക്കുക: മൃതകോശങ്ങള്‍ നീക്കം ചെയ്യാനും ചര്‍മ്മത്തിന്റെ ഘടന മെച്ചപ്പെടുത്താനും ഫേയ്സ് പാക്ക് ഉപയോഗിക്കുന്നതിന് മുന്‍പ് മൃദുവായി എക്സ്ഫോളിയേറ്റ് ചെയ്യുക.
നേരിയ പാളി പുരട്ടുക: കണ്ണിന് ചുറ്റുമുള്ള ഭാഗം ഒഴിവാക്കി മുഖത്ത് നേരിയ പാളി പുരട്ടുക.
ശരിയായ സമയം വയ്ക്കുക: നിര്‍ദ്ദേശിച്ച സമയം മാത്രം ഫേയ്സ് പാക്ക് വയ്ക്കുക, സാധാരണയായി 10-20 മിനിറ്റ്.
ചെറുചൂടുവെള്ളത്തില്‍ കഴുകുക: ചെറുചൂടുവെള്ളത്തില്‍ കഴുകി വൃത്തിയുള്ള ടവല്‍ ഉപയോഗിച്ച് തുടയ്ക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
