Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
കടുകുമണിയോളം ഉള്ള ഈ വിത്ത് മതി മുടി തഴച്ച് വളരും
മുടിയെല്ലാം കോഴിവാല് പോലെയായി എന്ന് പരിഭവപ്പെട്ടിരിക്കുകയാണോ നിങ്ങള്‍? അമിതമായിട്ടുള്ള മുടി കൊഴിച്ചിലാണ് പലപ്പോഴും മുടിയുടെ ഉള്ള് കുറയ്ക്കുന്നതിന് പിന്നിലെ പ്രധാന കാരണം. തലയില്‍ വരുന്ന താരന്, അതുപോലെ പോഷകക്കുറവ് എന്നിവയെല്ലാം തന്നെ മുടി കൊഴിച്ചിലിനും മുടിയുടെ ആരോഗ്യം ഇല്ലാതാക്കുന്നതിനും കാരണമാകുന്നു. ഈ പ്രശ്നങ്ങളെല്ലാം അകറ്റി, മുടി നല്ല ആരോഗ്യത്തോടെ വളര്‍ത്തിയെടുക്കാന്‍ സഹായിക്കുന്ന ഒരു വിത്തുണ്ട്. കണ്ടാല്‍ കടുകുമണിയോളം മാത്രം ഇരിക്കുന്ന ഈ വിത്ത് ഉപയോഗിച്ചാല്‍, മുടിയെല്ലാം നല്ലപോലെ വളര്‍ത്തിയെടുക്കാവുന്നതാണ്.

ചിയ സീഡ്സ്
മുടിയുടെ ആരോഗ്യത്തിനും, മുടി കൊഴിച്ചില്‍ കുറയ്ക്കാനും, മുടി വളര്‍ത്താനും, ചിയ സീഡ്സ് വളരെ നല്ലതാണ്. ചിയ സീഡ്സില്‍ പ്രോട്ടീന്‍ ധാരാളം അടങ്ങിയിരിക്കുന്നു. അതുപോലെ, കൂടാതെ, ഒമേഗ- 3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നു. അതുപോലെ, ആന്റിഓക്സിഡന്റ്സും ധാരാളം അടങ്ങിയിരിക്കുന്നു. ഇതെല്ലാം മുടിയുടെ ആരോഗ്യത്തിന് വളരെ അധികം സഹായിക്കുന്നുണ്ട്.
മുടിയെ ബലപ്പെടുത്തുന്നു
ചിയ സീഡ്സില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീന്‍, ഒമേഗ-3 ഫാറ്റി ആസിഡ്, സിങ്ക്, ആന്റിഓക്സിഡന്റ്സ്, വിറ്റമിന്‍ ഇ എന്നിവ മുടിയെ വേരില്‍ നിന്നും ബലപ്പെടുത്താന്‍ സഹായിക്കുന്നു. കൂടാതെ, മുടിയുടെ ഫോളികിള്സ് ബലപ്പെടുത്താന്‍ ഇത് സഹായിക്കുന്നുണ്ട്. ഇത് പുതിയ മുടികള്‍ വളരുന്നതിന് സഹായിക്കുന്നു. അതുപോലെ, മുടിയെ ബലപ്പെടുത്താനും, മുടി പൊട്ടിപ്പോകുന്നത് തടയാനും, മുടിയ്ക്ക് നല്ല ആരോഗ്യം വരാനും ചിയ സീഡ്സ് സഹായിക്കുന്നു.
നീളമുള്ള മുടി
നല്ല നീളമുള്ള മുടി എല്ലാവര്ക്കും ആഗ്രഹമാണ്. ഇത്തരത്തില്‍ നല്ല നീളമുള്ള മുടി ലഭിക്കാന്‍ ചിയ സീഡ്സ് സഹായിക്കും. കാരണം, സ്കാള്പിലേയ്ക്കുള്ള രക്തചംക്രമണം വര്‍ദ്ധിപ്പിക്കാന്‍ ചിയ സീഡ്സിലെ പോഷകങ്ങള്‍ക്ക് സാധിക്കും. ഇത് മുടി വേഗത്തില്‍ വളരുന്നതിന് സഹായിക്കുന്നു. കൂടാതെ, മുടിയ്ക്ക് നല്ല ബലം ലഭിക്കാനും, മുടിയിലെ പ്രശ്നങ്ങള്‍ ഇല്ലാതാക്കാനും ഇത് സഹായിക്കുന്നുണ്ട്.
മോയ്സ്ച്വര്‍ ചെയ്യുന്നു
ചിയ സീഡ്സില്‍ നാച്വറല്‍ ഹൈഡ്രേറ്റിംഗ് ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇത് മുടിയിലെ മോയ്സ്ച്വര്‍ കണ്ടന്റ് നിലനിര്‍ത്താന്‍ സഹായിക്കുന്നു. അതുപോലെ, മുടി നല്ല ആരോഗ്യത്തോടെ വളരാനും, വേഗത്തില്‍ പൊട്ടിപ്പോകാതെ നല്ല ആരോഗ്യത്തോടെ വളരാനും ഇത് സഹായിക്കുന്നു. തലയിലെ താരന് ഇല്ലാതാക്കാനും വരണ്ട മുടി മാറ്റാനും സഹായിക്കുന്നു.
ഉപയോഗിക്കേണ്ട വിധം
പതിവായി ആഹാരത്തില്‍ ചിയ സീഡ്സ് ചേര്‍ക്കുന്നത് മുടിയുടെ ആരോഗ്യം നിലനിര്‍ത്താന്‍ വളരെയധികം സഹായിക്കുന്നതാണ്. പ്രത്യേകിച്ച്, രാവിലെ വെറും വയറ്റില്‍ ചിയ സീഡ്സ് കുതിര്‍ത്ത വെള്ളം കുടിക്കുന്നത് മുടിയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. അതുപോലെ, ആഹാരത്തില്‍ ചിയ സീഡ്സ് ചേര്‍ത്ത് കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. അതുപോലെ, കുതിര്‍ത്ത് വെച്ച ചിയ സീഡ്സ് തലയില്‍ പുരട്ടുന്നതും മുടിയുടെ സകല പ്രശ്നങ്ങളും അകറ്റാന്‍ സഹായിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
