Latest Updates
-
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ?
മുടി വളരാന്‍ ആവണക്കെണ്ണ മാത്രം പോര, ഈ ചേരുവകളും അനിവാര്യം
പണ്ടുകാലം മുതല്‍ മുടിയുടെ ആരോഗ്യത്തിനായി ആവണക്കെണ്ണ ഉപയോഗിക്കാറുണ്ട്. ആവണക്കിന്റെ കുരു ഉണക്കി, അതില്‍ നിന്നുമാണ് ആവണക്കെണ്ണ തയ്യാറാക്കുന്നത്. നിരവധി ഔഷധ ഗുണങ്ങളുള്ള ആവണക്കെണ്ണ കേശ സംരക്ഷണത്തിനും ഉപയോഗിക്കാറുണ്ട്. മുടി കൊഴിച്ചില്‍ അകറ്റാനും, തലയില്‍ നിന്നും താരന് കളയാനും, മുടി സമൃദ്ധമായി വളരാനും ആവണക്കെണ്ണയില്‍ ചില ചേരുവകള്‍ ചേര്‍ത്ത് പുരട്ടണം. അവ ഏതെല്ലാമെന്ന് നോക്കാം.

ആവണക്കെണ്ണയുടെ ഗുണങ്ങള്‍
ആവണക്കെണ്ണയില്‍ അനാജന്‍ അടങ്ങിയിരിക്കുന്നു. ഇത് മുടി വളരാന്‍ സഹായിക്കും. മുടിയെ വേരില്‍ നിന്നും ബലപ്പെടുത്തും. കരുത്തുള്ള മുടി നല്‍കും. ആവണക്കെണ്ണയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡ്, പ്രോട്ടീന്‍, വിറ്റമിന്‍ ഇ എന്നിവ മുടിയെ ബലപ്പെടുത്തുന്നു. മുടി പൊട്ടിപ്പോകുന്നത് തടയുന്നു. മുടി മോയ്സ്ച്വറൈസ് ചെയ്ത് നിലനിര്‍ത്താന്‍ സഹായിക്കുന്നു. മുടി കൊഴിച്ചില്‍ തടയുന്നു. തലയില്‍ നിന്നും താരന് ഇല്ലാതാക്കുന്നു. മുടിയെ കണ്ടീഷന്‍ ചെയ്തെടുക്കാനും ആവണക്കെണ്ണ സഹായിക്കുന്നു.
ആവണക്കെണ്ണ- റോസ്മേരി ഓയില്‍
ആവണക്കെണ്ണ മുടിയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നത് പോലെ, മുടിയെ കരുത്തോടെ നിലനിര്‍ത്താന്‍ റോസ്മേരി ഓയിലും വളരെയധികം സഹായിക്കുന്നതാണ്. മുടി കരുത്തോടെ വളരാനും, മുടിയെ കണ്ടീഷന്‍ ചെയ്തെടുക്കാനും. മുടിയ്ക്ക് ഉള്ള് വര്‍ദ്ധിപ്പിക്കാനും റോസ്മേരി ഓയില്‍ സഹായിക്കുന്നുണ്ട്.
ഈ മിശ്രിതം തയ്യാറാക്കുന്നതിനായി രണ്ട് ടേബിള്‍സ്പൂണ്‍ ആവണക്കെണ്ണ എടുക്കുക. ഇതിലേയ്ക്ക് 10 തുള്ളി റോസ്മേരി ഓയില്‍ ചേര്‍ത്ത് നല്ലപോലെ മിക്സ് ചെയ്യുക. ഇത് തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുക. 10 മിനിറ്റ് കഴിയുമ്പോള്‍ ചെറുചൂടുവെള്ളത്തില്‍ മുടി കഴുകാവുന്നതാണ്. ഈ ഓയില്‍ ആഴ്ചയില്‍ മൂന്ന് തവണ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്.
ആവണക്കെണ്ണ സവാള നീര്
ആവണക്കെണ്ണ പോലെ തന്നെ മുടിയുടെ ആരോഗ്യത്തിന് സവാളയുടെ നീരും നല്ലതാണ്. മുടിയ്ക്ക് കരുത്ത് നല്‍കാനും, താരന് ഇല്ലാതാക്കാനും, സവാള സഹായിക്കുന്നു. കൂടാതെ, മുടി നരയ്ക്കുന്നത് തടയാനും സവാളയുടെ നീര് സഹായിക്കും.
ഈ മിക്സ് തയ്യാറാക്കുന്നതിനായി 2 ടേബിള്‍സ്പൂണ്‍ ആവണക്കെണ്ണ എടുക്കുക. ഇതിലേയ്ക്ക് 8 തുള്ളി സവാള നീര് ചേര്‍ത്ത് നല്ലതുപോലെ മിക്സ് ചെയ്തെടുക്കണം. അതിനുശേഷം ഈ മിക്സ് തലയില്‍ പുരട്ടി മസാജ് ചെയ്യുക. 20 മിനിറ്റ് കഴിയുമ്പോള്‍ തല നല്ലപോലെ ഷാംപൂ വാഷ് ചെയ്യുക. ഇത് ആഴ്ചയില്‍ മൂന്ന് തവണ ചെയ്യുന്നത് മുടിയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും. തലയില്‍ നിന്നും താരന് ഇല്ലാതാക്കാന്‍ സഹായിക്കും. മുടിയെ ബലപ്പെടുത്താന്‍ സഹായിക്കും. മുടിയെ മോയ്സ്ച്വറൈസ് ചെയ്യാനും സഹായിക്കുന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ആവണക്കെണ്ണ തലയില്‍ പുരട്ടിയാല്‍ പൂര്‍ണ്ണമായും നീക്കം ചെയ്യേണ്ടത് അനിവാര്യമാണ്. കാരണം, ആവണക്കെണ്ണയ്ക്ക് മറ്റു എണ്ണകളെ അപേക്ഷിച്ച് കട്ടി കൂടുതലാണ്. ഇത് തലയില്‍ നിന്നും എളുപ്പത്തില്‍ നീക്കം ചെയ്യാന്‍ സാധിക്കുകയില്ല. തലയില്‍ ഇതിന്റെ അംശം ഇരിക്കുന്നത് താരന് വര്‍ദ്ധിക്കുന്നതിന് കാരണമായേക്കാം. അതിനാല്‍, കൃത്യമായ രീയില്‍ മുടി കഴുകേണ്ടത് അനിവാര്യമാണ്.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
