Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ആവണക്കെണ്ണ വെറും ഒരെണ്ണയല്ല; മുടിയിൽ ഒന്ന് പുരട്ടി നോക്കൂ, അപ്പോൾ അറിയാം മാജിക്
സാധാരണ രീതിയിൽ നമ്മൾ തലയിൽ വെളിച്ചെണ്ണയാണ് പുരട്ടാറുണ്ട്. ചിലർ, ഒട്ടനവധി ചേരുവകൾ ചേർത്ത് തയ്യാറാക്കി എടുത്ത കാച്ചിയ എണ്ണ ഉപയോഗിക്കും. എന്നാൽ, ആവണക്കെണ്ണ പലരും തലയിൽ പുരട്ടാറില്ല. പുരം കൊഴിയുമ്പോൾ പുരട്ടാറുണ്ടെങ്കിലും മുടിയിൽ പുരട്ടുന്നവർ കുറവാണ്. എന്നാൽ, ഇനി മുതൽ എന്നും പതിവായി കുറച്ച് വെളിച്ചെണ്ണയിൽ ആവണക്കെണ്ണ ചേർത്ത് തലയിൽ പുരട്ടി നോക്കൂ. അടുപ്പിച്ച് കുറച്ച് നാൾ പുരട്ടിയാൽ മതി, താഴം പറയുന്ന ഗുണങ്ങൾ നിങ്ങളുടെ മുടിയ്ക്ക് ലഭിക്കുന്നതാണ്.

കേശ സംരക്ഷണത്തിന്
മുടിയുടെ വളർച്ചയ്ക്ക് ആവണക്കെണ്ണ വളരെയധികം നല്ലതാണ്. ആവണക്കെണ്ണ ഉപയോഗിക്കുന്നതിലൂടെ തലയോട്ടിയിലെ രക്തയോട്ടം വർദ്ധിപ്പിക്കുകയും കേശ കോശങ്ങൾക്കുണ്ടായിരുന്ന വീക്കം കുറയ്ക്കുകയും, അതുവഴി മുടി വളർച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ, ഇതിൽ ആന്റിഓക്സിഡന്റുകളും ഫാറ്റി ആസിഡുകളും അടങ്ങിയിരിക്കുന്നു. ഇവ രോമകൂപങ്ങളെ ശക്തിപ്പെടുത്തി, മുടി കൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ, പതിവായി ഉപയോഗിക്കുന്നതിലൂടെ തലയോട്ടിക്ക് പോഷണം നൽകുകയും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും, മുടിക്ക് കട്ടി നൽകാൻ സഹായിക്കുകയും ചെയ്യുന്നു.
മോയ്സ്ച്വർ ചെയ്യുന്നു
ആവണക്കെണ്ണ മുടിയെ ആഴത്തിൽ മോയ്സ്ച്വർ ചെയ്യാൻ സഹായിക്കുന്നു. മുടിയ്ക്ക് മൃദുലത നൽകുകയും ചെയ്യുന്നു. കൂടാതെ, ആവണക്കെണ്ണയിൽ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകൾ മുടിയുടെ കോശങ്ങളെ മിനുസപ്പെടുത്താൻ സഹായിക്കുന്നു. ഇത് വരണ്ട മുടി ഇല്ലാതാക്കാൻ സഹായിക്കുന്നു. മുടിയ്ക്ക് നല്ല തിളക്കം നിലനിർത്താനും, മുടിയിൽ ഈർപ്പം നിലനിർത്തി, കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു. ആവണക്കെെണ്ണയിലെ ആന്റിഓക്സിഡന്റുകൾ ഹെയർ ഡ്രൈയറിൽ നിന്നും ഉണ്ടാകുന്ന ചൂട്, അതുപോലെ, സൂര്യപ്രകാശം, പാരിസ്ഥിതിക സമ്മർദ്ദങ്ങൾ എന്നിവ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്നെല്ലാം മുടിയെ സംരക്ഷിക്കുന്നു.
ശിരോചർമ്മത്തിന്റെ ആരോഗ്യം
ആവണക്കെണ്ണയിൽ അടങ്ങിയിരിക്കുന്ന ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ തലയോട്ടിയിലെ ചൊറിച്ചിൽ കുറയ്ക്കാൻ സഹായിക്കുന്നു. വീക്കം കുറയ്ക്കുന്നു. കൂടാതെ ഇതിൽ അടങ്ങിയിരിക്കുന്ന ആൻ്റിഫംഗൽ, ആൻ്റിബാക്ടീരിയൽ ഗുണങ്ങൾ തലയോട്ടിയിലെ അണുബാധകളെ നിയന്ത്രിക്കുന്നതിലൂടെ താരൻ കുറയ്ക്കാനും ചൊറിച്ചിൽ കുറയ്ക്കാനും സഹായിക്കുന്നു. തലയോട്ടിയിലെ പിഎച്ച് നിലനിർത്തുന്നു. ഇത് ചൊറിച്ചിൽ കുറയ്ക്കുകയും ശിരോചർമ്മത്തിന്റെ ആരോഗ്യം നിലനിർത്തുകയും ചെയ്യുന്നു.
ആവണക്കെണ്ണ ഉപയോഗിക്കേണ്ട വിധം
കട്ടി കൂടിയ എണ്ണയാണ് ആവണക്കെണ്ണ. അതിനാൽ, നേരിട്ട് തലയിൽ പുരട്ടുന്നതിനേക്കാൾ, നേർപ്പിച്ച് പുരട്ടുന്നതാണ്. നല്ലത്. ആവണക്കെണ്ണ നേർപ്പിക്കുന്നതിനായി വെളിച്ചെണ്ണ ഇതിൽ ചേർക്കാവുന്നതാണ്. അതുപോലെ, ആവണക്കെണ്ണ തലയിൽ പുരട്ടിയാൽ ചെറുതായി മസാജ് ചെയ്യുന്നത് നല്ലതാണ്. ഡബിൾ ബോയിൽ ചെയ്ത് ആവണക്കെണ്ണ പുരട്ടുന്നതാണ് നല്ലത്. അതുപോലെ, ഈ എണ്ണ പുരട്ടിയതിന് ശേഷം ഷാംപൂ വാഷ് ചെയ്യാൻ ഒരിക്കലും മറക്കരുത്. തലയിൽ അമിതമായി എണ്ണമയം ഇരിക്കുന്നത് യീസ്റ്റ് ഇൻഫക്ഷൻ വരുന്നതിന് കാരണമാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
