Latest Updates
-
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ആവണക്കെണ്ണയും മുട്ടയും പരസ്യത്തില് കാണുന്ന പോലുള്ള മുടിക്ക് പരീക്ഷിച്ച വിജയിച്ച വഴി
മുടിയുടെ ആരോഗ്യം എന്നത് പലരിലും ആശങ്കയുണ്ടാക്കുന്ന ഒന്നാണ്. എന്നാല് കൃത്യമായി മുടി എങ്ങനെ സംരക്ഷിക്കണം എന്നുള്ളത് പലര്ക്കും കൃത്യമായി അറിയില്ല എന്നതാണ്. അതിന്റെ ഫലമായി നിങ്ങള്ക്ക് മുടി കൊഴിച്ചില്, മുടിയുടെ അറ്റം പിളരുന്നത്, മുടിയുടെ തിളക്കം നഷ്ടപ്പെടല് എന്നിവയെല്ലാം ഉണ്ടാവാം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്ക്കെല്ലാം ഇനി പരിഹാരം കാണാന് നമുക്ക് നല്ല ആവണക്കെണ്ണയും മുട്ടയുടെ മഞ്ഞയും ഉപയോഗിക്കാവുന്നതാണ്.
ആവണക്കെണ്ണ പണ്ടുമുതല് തന്നെ മുടിയുടെ ആരോഗ്യത്തിനും ചര്മ്മസംരക്ഷണത്തിനും പലരും ഉപയോഗിക്കുന്നുണ്ട്. എന്നാല് ഇതിനോടൊപ്പം മുട്ടയുടെ മഞ്ഞയും കൂടി ചേരുമ്പോള് അത് മുടിയുടെ ആരോഗ്യത്തിന് അവിശ്വസീനയമായ മാറ്റങ്ങള് കൊണ്ട് വരുന്നു. എപ്രകാരം രണ്ടേ രണ്ട് ചേരുവകള് കൊണ്ട് നമുക്ക് ഈ സ്പെഷ്യല് ഹെയര്മാസ്ക് തയ്യാറാക്കാം എന്ന് നോക്കാം.

ഹെയര്മാസ്ക് തയ്യാറാക്കാം
അരക്കപ്പ് ആവണക്കെണ്ണ എടുത്ത് അതിലേക്ക് ഒരു മുട്ടയുടെ മഞ്ഞ മിക്സ് ചെയ്ത് നല്ലതുപോലെ ഇളക്കുക. ഇത് മുടിയില് നല്ലതുപോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. അതിന് ശേഷം നല്ലതുപോലെ മസ്സാജ് ചെയ്യണം. ആഴ്ചയില് രണ്ടോ മൂന്നോ തവണ ഇത് ഉപയോഗിക്കാവുന്നതാണ്. മസ്സാജ് ചെയ്തതിന് ശേഷം പതിനഞ്ച് മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയേണ്ടതാണ്. അതിന് ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയുക. എന്തൊക്കെ ഗുണങ്ങളാണ് എന്ന് നമുക്ക് അറിയാം.
മുടിക്ക് കറുത്ത നിറം
മുടിയുടെ കറുത്ത നിറം പലരിലും നഷ്ടപ്പെട്ട് പോവുന്നു. ഇത് നിങ്ങളില് ആത്മവിശ്വാസത്തെ കുറക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു. എന്നാല് ഇനി ആത്മവിശ്വാസം വര്ദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് ഈ ഹെയര്മാസ്ക് ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു എന്നത് പോലെ തന്നെ മുടിയുടെ സ്വാഭാവി നിറം വര്ദ്ധിപ്പിക്കുകയും ചെയ്യും.
താരന് പരിഹാരം
പലരുടേയും തലവേദനയുണ്ടാക്കുന്ന പ്രശ്നങ്ങളില് ഒന്നാണ് താരന്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ ഹെയര്മാസ്ക് ഉപയോഗിക്കാവുന്നതാണ്. സ്ഥിരമായി ആവണക്കെണ്ണ മാത്രമേ മുട്ടയോ തേക്കുന്നവരില് ഒരിക്കലും താരന് ഉണ്ടാവില്ല. ഇവ രണ്ടും മിക്സ് ചെയ്ച് തേച്ചാലും ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് സാധിക്കും. ഇത് തലയില് തേച്ച് നല്ലതു പോലെ മസ്സാജ് ചെയ്യുന്നതിന് ശ്രദ്ധിക്കണം.
മുടി വളരുന്നതിന്
മുടി വളരുന്ന കാര്യത്തില് നമുക്ക് ആവണക്കെണ്ണയും മുട്ടയുടെ മഞ്ഞയും ചേര്ത്ത് ഉപയോഗിച്ച ഹെയര്മാസ്ക് ഉപയോഗിക്കാവുന്നതാണ്. ഇത് മുടി നല്ലതുപോലെ വളര്ത്തുന്നതിനും മുടിയുടെ ആരോഗ്യത്തിനും സഹായിക്കുന്നു. മുടി നല്ല കട്ടിയോടെ തന്നെ വളരുന്നതിനും സഹായിക്കുന്നു. എല്ലാ തരത്തിലുള്ള മുടിയുടെ പ്രശ്നങ്ങള്ക്കും പരിഹാരം കാണുന്നതിന് ആവണക്കെണ്ണ സഹായിക്കുന്നു.
അകാല നരയെ പ്രതിരോധിക്കാന്
അകാല നരയെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. മുടിക്ക് തിളക്കം വര്ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ അകാലനരയെന്ന പ്രശ്നത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു. അതിലൂടെ നിങ്ങളുടെ ആത്മവിശ്വാസത്തെ പൂര്ണമായും തിരിച്ച് പിടിക്കുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ മുടിക്ക് എല്ലാ വിധത്തിലുള്ള ഗുണങ്ങള് നല്കുന്നതിന് ഈ ഹെയര്മാസ്ക് മികച്ചതാണ്.
മുടിയുടെ അറ്റം പിളരുന്നത്
മുടിയുടെ അറ്റം പിളരുന്നതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് സ്ഥിരമായി ഈ ഹെയര്മാസ്ക് ഉപയോഗിക്കാവുന്നതാണ്. ഇത് മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില് മികച്ച മാറ്റങ്ങള് കൊണ്ട് വരുന്നു. മുടി വരണ്ടതാക്കുന്നതിന് പരിഹാരം കാണുന്നതിനും മുടിയുടെ ആരോഗ്യത്തിനും മികച്ചതാക്കുന്നു. മുടിയുടെ ആരോഗ്യം നിലനിര്ത്തുന്ന കാര്യത്തില് നിര്ബന്ധമായും ഈ ഹെയര്മാസ്ക് ഉപയോഗിക്കണം.



Click it and Unblock the Notifications
