Latest Updates
-
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും!
കുട്ടികളുടെ ചര്‍മ്മസംരക്ഷണ ഉല്പന്നങ്ങള് ഉപയോഗിക്കാറുണ്ടോ? ഗുണം ലഭിക്കുമെന്ന പ്രതീക്ഷവേണ്ട, കാരണം ഇവ
കുട്ടികളുടെ ചര്‍മ്മ സംരക്ഷണ ഉല്പന്നങ്ങള് ഉപയോഗിക്കുന്നത് ചര്‍മ്മത്തിന് നല്ലതാണെന്നും, ദോഷം കുറയുമെന്നും ഉള്ള വിശ്വാസം പലരിലും ശക്തമാണ്. കുട്ടികളുടെ ചര്‍മ്മ സംരക്ഷണ ഉല്പന്നങ്ങളില് കെമിക്കലുകള്‍ കുറവായതിനാല്‍, ഇവ മുതിര്‍ന്നവര്‍ക്കും നല്ലതാണ് എന്ന ചിന്തയാണ് പലരെയും ഇത്തരം ഉല്പന്നങ്ങള് വാങ്ങാനും ഉപയോഗിക്കാനും പ്രേരിപ്പിക്കുന്നത്.

എന്നാല്‍, ഇത്തരം ഉല്പന്നങ്ങള് മുതിര്‍ന്ന വ്യക്തിയുടെ ചര്‍മ്മത്തിന് ആവശ്യമായ പോഷകങ്ങളും സംരക്ഷണവും നല്കുന്നുണ്ടോ? വസ്തുതകളിലേയ്ക്ക് കടക്കാം.
കുട്ടികളുടെ ചര്‍മ്മസംരക്ഷണ ഉല്പന്നങ്ങളുടെ പ്രത്യേകതകള്‍
വളരെ മൃതുവായതും, നേര്‍ത്തതുമായ ചര്‍മ്മമായിരിക്കും കുട്ടികള്‍ക്ക് ഉണ്ടായിരിക്കുക. അതിനാല്‍ തന്നെ കെമിക്കലുകള്‍ കുറഞ്ഞ ചര്‍മ്മ സംരക്ഷണ ഉല്പന്നങ്ങളാണ് കുട്ടികളുടെ ചര്‍മ്മത്തിന് ഏറ്റവും അനിയോജ്യം. പ്രത്യേകിച്ച്, ചര്‍മ്മ പ്രശ്നങ്ങള്‍ അകറ്റാന്‍ കെമിക്കലുകള്‍ കുറഞ്ഞ ഉല്പന്നങ്ങള് തന്നെ ഉപയോഗിക്കണം. കുട്ടികളുടെ ചര്‍മ്മം, മുതിര്‍ന്നവരേക്കാള്‍ ലോലമായതിനാല്‍, ആവശ്യമായ സംരക്ഷണവും ഇത്തരം ഉല്പന്നങ്ങള് ഉപയോഗിക്കുന്നതിലൂടെ സാധിക്കുന്നതാണ്. ചര്‍മ്മത്തില്‍ അലര്‍ജി ഉണ്ടാക്കുന്ന സുഗന്ധ വസ്തുക്കളും ഇത്തരം ഉല്പന്നങ്ങളില് കുറവായിരിക്കും. അതിനാല്‍, ചര്‍മ്മ പ്രശ്നങ്ങളും കുറയ്ക്കുന്നതാണ്.
കുട്ടികളുടെ ഉല്പന്നങ്ങള് മുതിര്‍ന്നവര്‍ ഉപയോഗിച്ചാല്‍
ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ കുട്ടികളുടെ ഉല്പന്നമാണ് ഏറ്റവും നല്ലത് എന്ന ചിന്ത പലരിലും ശക്തമാണ്. കുട്ടികളുടെ ഉല്പന്നം ഉപയോഗിച്ചാല്‍ ചര്‍മ്മ പ്രശ്നങ്ങള്‍ കുറയുമെന്ന് വിശ്വസിക്കുന്നു.എ ന്നാല്, മുതിര്‍ന്നവരുടെ ചര്‍മ്മവും, കുട്ടികളുടെ ചര്‍മ്മവും തമ്മില്‍ വളരെയധികം വ്യത്യാസമുണ്ട്. വളരെ ലോലമായ ചര്മ്മമാമ് കുട്ടികളുടെത്. എന്നാല്‍, മുതിര്‍ന്നവരുടെ ചര്‍മ്മം ഇപ്രകാരമല്ല. അതിനാല്‍, മുതിര്‍ന്നവരുടെ ചര്‍മ്മം സൂര്യപ്രകാശത്തില്‍ നിന്നും സംരക്ഷിക്കാനും, ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്താനും സഹായിക്കുന്ന ഘടകങ്ങള്‍ ചര്‍മ്മ സംരക്ഷണ ഉല്പന്നങ്ങളില് അടങ്ങേണ്ടത് അനിവാര്യമാണ്.
കുട്ടികളുടെ ഉല്പന്നങ്ങള് ഉപയോഗിക്കുമ്പോള്‍ അതില്‍ മുതിര്‍ന്നവരുടെ ചര്‍മ്മം മോയ്സ്ച്വര്‍ ചെയ്യാന്‍ ആവശ്യമായ ഘടകങ്ങള്‍ അടങ്ങിയിരിക്കാന്‍ സാധ്യത കുറവാണ്. പ്രത്യേകിച്ച്, മുതിര്‍ന്നവരുടെ ചര്‍മ്മം വരണ്ട് പോകുന്നതിലേയ്ക്കും, ചര്‍മ്മത്തില്‍ മുഖക്കുരു പോലെയുള്ള പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാനും, കരുവാളിപ്പ് വര്‍ദ്ധിക്കാനും ഇത്തരം ഉല്പന്നങ്ങള് കാരണമായേക്കാം.
മുതിര്‍ന്നവര്‍ ഉപയോഗിക്കേണ്ടത് ഏത് തരം ഉല്പന്നങ്ങള്?
അള്‍ട്രാവയ്ലറ്റ് കിരണങ്ങളില്‍ നിന്നും മലിനീകരണത്തില്‍ നിന്നും സംരക്ഷണം ലഭിക്കുന്ന ഘടകങ്ങള്‍ ചര്‍മ്മ സംരക്ഷണ ഉല്പന്നങ്ങളില് അനിവാര്യമാണ്. പ്രത്യേകിച്ച് എസ്പിഎഫ് 50 അടങ്ങിയ ഉല്പന്നങ്ങള് ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഹയലൂറോണിക് ആസിഡ്, പെപ്റ്റൈഡ്സ്, എന്നിവ അടങ്ങിയ ഉല്പന്നങ്ങള് ഉപയോഗിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ നല്ലതാണ്. അതുപോലെ, ഫാറ്റി ആസിഡ് അടങ്ങിയ ഉല്പന്നങ്ങള് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. ഇവ ചര്‍മ്മത്തെ മോയ്സ്ച്വറൈസ് ചെയ്ത് നിലനിര്‍ത്താന്‍ സഹായിക്കും. വിറ്റമിന്‍, വിറ്റമിന്‍ സി എന്നിവ അടങ്ങിയ ഉല്പന്നങ്ങള് ഉപയോഗിക്കുന്നതും നല്ലതാണ്. ചര്‍മ്മത്തെ ഹൈഡ്രേറ്റ് ചെയ്ത് നിലനിര്‍ത്താനും, ചര്‍മ്മത്തില്‍ നിന്നും മൃതകോശങ്ങള്‍ അകറ്റാനും ഇത്തരം ചേരുവകള്‍ സഹായിക്കുന്നതാണ്. അതിനാല്‍, മുതിര്‍ന്നവര്‍ അവരുടെ ചര്‍മ്മത്തിന് ചേരുന്ന ചര്‍മ്മ സംരക്ഷണ ഉല്പന്നങ്ങള് ഉപയോഗിക്കുന്നതാണ് നല്ലത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
