Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
കൈകളിലെ തഴമ്പ് കുറയ്ക്കാന്‍ ചില പൊടിക്കൈകള്‍
അമിതമായി വീട്ടുജോലി ചെയ്യുന്നവരില്‍, അല്ലെങ്കില്‍ ജിമ്മില്‍ പോകുന്നവരില്‍, പുറം പണി ചെയ്യുന്നവരുടെ കൈകളില്‍ വളരെ വേഗത്തില്‍ തഴമ്പ് വീഴാനുള്ള സാധ്യത കൂടുതലാണ്. തഴമ്പ് വന്നാല്‍, കൈകള്‍ വളരെ പരുപരുത്തതാകുന്നു. ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും, കൈകളിലെ തഴമ്പ് കുറയ്ക്കാനും സഹായിക്കുന്ന ചില പൊടിക്കൈകള്‍ എന്തെല്ലാമെന്ന് നോക്കാം.

റോസ്വാട്ടറും ഗ്ലിസറിനും
കൈകളിലെ തഴമ്പ് കുറയ്ക്കാനും, കൈകള്‍ വളരെ മൃദുലമാക്കാനും റോസ്വാട്ടറും ഗ്ലിസറിനും വളരെ നല്ലതാണ്. ഇതിനായി റോസ് വാട്ടറും ഗ്ലിസറിനും സമാസമം എടുക്കുക. ഇവ മിക്സ് ചെയ്യുക. അതിനുശേഷം ഒരു കുപ്പിയില്‍ ഇവ നിറയ്ക്കുക. ഇടയ്ക്ക് കൈകളില്‍ പുരട്ടുന്നത് വളരെ നല്ലതാണ്.
ഇത്തരത്തില്‍ അടുപ്പിച്ച് ഉപയോഗിച്ചാല്‍, ചര്‍മ്മത്തില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നതാണ്. ചര്‍മ്മം സോഫ്റ്റാകാനും, ചര്‍മ്മത്തില്‍ നിന്നും തഴമ്പ് ഇല്ലാതാക്കാനും ഈ മിശ്രിതം സഹായിക്കുന്നു.
കറ്റാര്‍വാഴ ജെല്ലും ഗ്ലിസറിനും
കൈകളിലെ തഴമ്പ് കുറയ്ക്കാനും, കൈകള്‍ നല്ല മൃദുലമാക്കാനും കറ്റാര്‍വാഴയും, ഗ്ലിസറിനും അത്യുത്തമമാണ്. കറ്റാര്‍വാഴ ജെല്‍ ചര്‍മ്മത്തില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നു. ചര്‍മ്മം മൃദുലമാക്കാനും, ചര്‍മ്മത്തിലെ പാടുകളും, വരകളും അകറ്റാനും കറ്റാര്‍വാഴ ജെല്‍ സഹായിക്കുന്നു.
ഈ മിശ്രിതം തയ്യാറാക്കുന്നതിനായി ഒരു ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്‍ എടുക്കുക. ഇതിലേയ്ക്ക് രണ്ട് തുള്ളി ഗ്ലിസറിന്‍ ചേര്‍ത്ത് മിക്സ് ചെയ്യുക. അതിനുശേഷം കൈകളില്‍ പുരട്ടാവുന്നതാണ്. ഇടയ്ക്കിടയ്ക്ക് ഈ ക്രീം പുരട്ടുന്നത് ചര്‍മ്മത്തില്‍ നിന്നും തഴമ്പ് ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ്.
വെണ്ണ
കൈകളെ മേയ്സ്ച്വര് ചെയ്തെടുക്കാനും, കൈകളില്‍ നിന്നും തഴമ്പ് ഇല്ലാതാക്കാനും വെണ്ണ ഫലപ്രദമാണ്. രാത്രി കിടക്കുന്നതിന് മുന്‍പ് കുറച്ച് വെണ്ണ കൈകളില്‍ പുരട്ടുക. നല്ലതുപോലെ, വെണ്ണ ചര്‍മ്മത്തില്‍ ആഗിരണം ചെയ്യുന്നതുവരെ മസാജ് ചെയ്യുക. ഇത്തരത്തില്‍ രാവിലെയും രാത്രിയിലും വെണ്ണ കൈകളില്‍ പുരട്ടുന്നതും തഴമ്പ് ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ്.
വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത്
കൈകള്‍ വരണ്ട് പോകുമ്പോഴാണ് പലപ്പോഴും കൈകളില്‍ തഴമ്പ് പ്രത്യക്ഷപ്പെടുന്നത്. കൈകളില്‍ മോയ്സ്ച്വര്‍ കണ്ടന്റ് കുറയുന്നത് തഴമ്പ് രൂപപ്പെടുന്നതിന് ഒരു പ്രാധാന കാരണമായി മാറുന്നു. അതിനാല്‍, കൈകള്‍ മോയ്സ്ച്വറൈസ് ചെയ്ത് നിലനിര്‍ത്താന്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. അതുപോലെ, കെമിക്കലുകള്‍ അമിതമായി അടങ്ങിയ സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടയ്ക്ക് കൈകള്‍ കഴുകുന്നതും, സാനിറ്റൈസര്‍ ഉപയോഗിക്കുന്നതും കൈകള്‍ വരണ്ട് പോകുന്നതിനും കാരണമാകുന്നു. അതുപോലെ, കൈകള്‍ക്ക് വെള്ളവുമായി അമിതമായി സംബര്ക്കം വരുന്നതും കൈകള്‍ വരണ്ട് പോകുന്നതിനു പിന്നിലെ ഒരു കാരണങ്ങളില്‍ ഒന്നാണ്. അതിനാല്‍, പരമാവധി കൈകളുടെ ആരോഗ്യം ശ്രദ്ധിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
