Latest Updates
-
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ് -
ശനിയുടെ രേവതി മാറ്റം: ഓണം 2026-ൽ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ഓണം: ഈ രാശിക്കാർക്ക് ഭാഗ്യകാലം! ഓണത്തിന് സ്വർണം വാങ്ങാൻ ശുഭമുഹൂർത്തം എപ്പോൾ? -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ശ്രദ്ധിക്കൂ; കണ്ണാടിയും ക്ലോക്കും വെക്കേണ്ടത് ഇങ്ങനെ, ഐശ്വര്യം കൂടും -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; മണിപ്ലാന്റും തുളസിയും വെക്കേണ്ടത് ഈ ദിശയിൽ! -
ഓണം സദ്യ ഒരുക്കാൻ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഭാഗ്യം കൂടെയുണ്ടാകും!
മുടി വളര്‍ത്തും സൂത്രം കറിവേപ്പിലയില്‍: പക്ഷേ ഉപയോഗം ഇപ്രകാരം വേണം
മുടി വളരുക, ആരോഗ്യത്തോടെ വളരുക എന്നത് വളരെയധികം ശ്രദ്ധേയമായ ഒരു കാര്യമാണ്. പലപ്പോഴും മുടിയുടെ അനാരോഗ്യത്തിനെക്കുറിച്ച് ആകുലപ്പെടുന്നവര്‍ മുടിയുടെ ആരോഗ്യത്തെക്കുറിച്ചും അല്പം ശ്രദ്ധിക്കണം. നീളം കൂടിയ കട്ടിയേറിയ മുടി നമ്മുടെ ആത്മവിശ്വാസത്തെ വരെ സഹായിക്കുന്നു. പല കാരണങ്ങള്‍ കൊണ്ടും മുടി കൊഴിയുന്നുണ്ട്. അതിനെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് കറിവേപ്പില സൂത്രങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. മുടി വളരുന്നതിന് വേണ്ടി വിപണിയില്‍ ഇന്ന് ലഭ്യമാവുന്ന പല എണ്ണകളും ഉപയോഗിക്കുന്നു.
എന്നാല്‍ ഇത് പലപ്പോഴും മുടിയുടെ ആരോഗ്യത്തെ എപ്രകാരം ബാധിക്കുന്നു എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. പലപ്പോഴും മുടിയുടെ ആരോഗ്യത്തിന് നിങ്ങളെ സഹായിക്കുന്നതിന് പലരും കറിവേപ്പില ഉപയോഗിക്കുന്നു. കറിവേപ്പില മുടിയുടെ ആരോഗ്യത്തെ സഹായിക്കുന്നതോടൊപ്പം തന്നെ നല്ല ഉറക്കത്തിനും സഹായിക്കുന്നു. മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ കറിവേപ്പില പക്ഷേ എപ്രകാരം ഉപയോഗിക്കാം എന്നതിനെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാം.

തൈരും കറിവേപ്പിലയും ഹെയര്‍ മാസ്ക്
കറിവേപ്പില കൊണ്ട് ഒരു ഹെയര്‍ മാസ്ക് ഉണ്ടാക്കുന്നതിലൂടെ മുടിയുടെ എല്ലാ പ്രശ്നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. തൈര് അരച്ച കറിവേപ്പിലയുമായി കലര്‍ത്തുക. ഇത് മുടിയില്‍ തേച്ച് പിടിപ്പിച്ച് അല്പ സമയം കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. തൈര് തലയോട്ടിയിലെ ജലാംശം നിലനിര്‍ത്തുകയും തലയോട്ടിയിലെ എല്ലാ മൃതകോശങ്ങളെയും താരനെയും നീക്കം ചെയ്യുകയും ചെയ്യുന്നു.
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പിടി കറിവേപ്പില എടുത്ത് അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. അതിനുശേഷം ഒരു ടേബിള്‍സ്പൂണ്‍ കറിവേപ്പില പേസ്റ്റ് തൈരില്‍ ചേര്‍ക്കുക. നന്നായി ഇളക്കിയ ശേഷം മാസ്ക് പ്രയോഗിച്ച് തലയോട്ടിയില്‍ മസാജ് ചെയ്യുക. അതിനുശേഷം, 30 മുതല്‍ 40 മിനിറ്റ് വരെ വെച്ച ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകുക. ഇത് നിങ്ങളുടെ മുടിക്ക് വിശ്വസിക്കാനാവാത്ത തിളക്കം നല്കുന്നു.
നെല്ലിക്ക, ഉലുവ, കറിവേപ്പില ഹെയര്‍മാസ്ക്
കറിവേപ്പില നെല്ലിക്കയും ഉലുവയും ചേര്‍ത്തു ഉപയോഗിക്കുമ്പോള്‍ മുടിവളര്‍ച്ച കൂ്ട്ടുന്നു. കറിവേപ്പിലയില്‍ വിറ്റാമിന്‍ ബി അടങ്ങിയിട്ടുണ്ട്, ഇത് മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുന്നതോടൊപ്പം മുടി വളര്‍ച്ചക്ക് സഹായിക്കുന്നു. അതിന് വേണ്ടി അര കപ്പ് കറിവേപ്പിലയും ഉലുവ ഇലയും എടുത്ത് അതില്‍ ഒരു നെല്ലിക്ക ചേര്‍ത്ത് അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഈ പേസ്റ്റ് തലയോട്ടിയില്‍ പുരട്ടുക, 20 മുതല്‍ 30 മിനിറ്റ് ശേഷം കഴുകിക്കളയാം.
വെളിച്ചെണ്ണ കറിവേപ്പില ടോണിക്ക്
മുടി വളരുന്ന കാര്യത്തില്‍ വെളിച്ചെണ്ണയും കറിവേപ്പിലയും മികച്ച ഓപ്ഷനുകളാണ്. ഇത് തയ്യാറാക്കാന്‍ വെളിച്ചെണ്ണയും കറിവേപ്പിലയും വേണം. വെളിച്ചെണ്ണയില്‍ ഫാറ്റി ആസിഡുകളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്, ഇത് മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും അതോടൊപ്പം തന്നെ ആരോഗ്യകരവുമാക്കാന്‍ സഹായിക്കുന്നു. ഇതുണ്ടാക്കാന്‍ ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് ഒരു പിടി കറിവേപ്പില ചേര്‍ക്കുക. എണ്ണ ചൂടാക്കിയ ശേഷം തീ ഓഫ് ചെയ്ത് മിശ്രിതം തണുക്കാന്‍ അനുവദിക്കുക. ഇത് തണുത്ത ശേഷം മുടിയില്‍ തേക്കുക.
ഉള്ളിയും കറിവേപ്പിലയും
മുടി കൊഴിച്ചില്‍ പരിഹരിക്കാന്‍ ഉള്ളിയും കറിവേപ്പിലയും മിക്സ് ചെയ്ത് ഉപയോഗിക്കാം ഇത് അകാല നര തടയാനും മുടികൊഴിച്ചില്‍ നിയന്ത്രിക്കാനും മുടിയിഴകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. 15-20 പുതിയ കറിവേപ്പില എടുത്ത് ഇലകള്‍ ഒരു ബ്ലെന്‍ഡറില്‍ ഇട്ട് പേസ്റ്റ് രൂപത്തിലാക്കുക. ശേഷം ഇതിലേക്ക് ഉള്ളി നീര് ചേര്‍ക്കുക. ഇത് പേസ്റ്റ് രൂപത്തിലാക്കി ഒരു മണിക്കൂറോളം തലയില്‍ പുരട്ടി വെക്കുക. ശേഷം ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്.



Click it and Unblock the Notifications