Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
കഴുത്തിലെ കറുപ്പകറ്റാന്‍ 3 വിദ്യകള്‍
മുഖത്തിന് നിറം ഉണ്ടെങ്കിലും, ചിലരില്‍ കഴുത്തില്‍ കറുപ്പ് നിറം പ്രത്യക്ഷപ്പെടാറുണ്ട്. ചിലരില്‍ കഴുത്തിലുണ്ടാകുന്ന മടക്കുകളിലും, ചുളിവുകളിലും കറുപ്പ് നിറം സാവധാനത്തില്‍ രൂപ്പെടുന്നത് കാണാം. ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില മാര്‍ഗ്ഗങ്ങളുണ്ട്. തികച്ചും പ്രകൃതിദത്തമായ ചേരുവകള്‍ ഉപയോഗിച്ച് കഴുത്തിലെ കറുപ്പ് മാറ്റിയെടുക്കാന്‍ സാധിക്കുന്നതാണ്. ഇവ എന്തെല്ലാമെന്ന് നോക്കാം.

നാരങ്ങനീര്
കഴുത്തിലെ കറുപ്പകറ്റാന്‍ നാരങ്ങനീരും മഞ്ഞളും ചേര്‍ത്ത് തയ്യാറാക്കുന്ന ഈ കൂട്ട് നല്ലതാണ്. ഇത് തയ്യാറാക്കുന്നതിനായി നാരങ്ങനീരും മഞ്ഞളും ഒരു ടീസ്പൂണ്‍ വീതം എടുക്കുക. ഇവ നല്ലതുപോലെ മിക്സ് ചെയ്ത് കഴുത്തില്‍ പുരട്ടുക. 15 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയാവുന്നതാണ്.
ഗുണങ്ങള്‍
ചര്‍മ്മത്തില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യാന്‍ നാരങ്ങനീര് നല്ലതാണ്. ഇതില്‍ വിറ്റമിന്‍ സി അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ, ചര്‍മ്മം മൃദുലമാക്കാനും, ചര്‍മ്മത്തില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്ത് ചര്‍മ്മത്തിന്റെ ടോണ്‍ മെച്ചപ്പെടുത്താനും സഹായിക്കുന്നുണ്ട്. കൂടാതെ, ഇതില്‍ മഞ്ഞള്‍ ചേര്‍ത്തിരിക്കുന്നു. മഞ്ഞളില്‍ കര്ക്യുമിന് അടങ്ങിയിരിക്കുന്നു. ധാരാളം ആന്റിഓക്സിഡന്റ്സും അടങ്ങിയിരിക്കുന്നു. ചര്‍മ്മത്തില്‍ നിന്നും പാടുകളും, കറുപ്പും, കുരുക്കളും നീക്കം ചെയ്യാന്‍ മഞ്ഞള്‍ സഹായിക്കുന്നതാണ്.
തേന്‍
കഴുത്തിലെ കറുപ്പകറ്റാന്‍ തേനും ഓട്സും നല്ലതാണ്. തേനും ഓട്സും രണ്ട് ടീസ്പൂണ്‍ വീതം എടുക്കുക. നല്ലതുപോലെ മിക്സ് ചെയ്യുക. കഴുത്തില്‍ പുരട്ടി, 15 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയാവുന്നതാണ്.
ഗുണങ്ങള്‍
ഇതില്‍ ചേര്‍ത്തിരിക്കുന്ന തേന്‍ ചര്‍മ്മത്തെ മോയ്സ്ച്വറൈസ് ചെയ്യാന്‍ സഹായിക്കുന്നു. ചര്‍മ്മത്തെ ഹൈഡ്രേറ്റ് ചെയ്ത് നിലനിര്‍ത്താനും സഹായിക്കുന്നുണ്ട്. കൂടാതെ, തേനില്‍ ആന്റിഓക്സിഡന്റ്സും ധാരാളം അടങ്ങിയിരിക്കുന്നു. അതിനാല്‍, അന്തരീക്ഷമലിനീകരണത്തില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കാന്‍ സഹായിക്കുന്നതാണ്. കൂടാതെ, ചര്‍മ്മത്തിന് നിറം നല്‍കാനും, ചര്‍മ്മത്തില്‍ നിന്നും കരുവാളിപ്പും, കറുപ്പും അകറ്റാന്‍ സഹായിക്കുന്നു. ഓട്സും ഇതേ ഗുണങ്ങള്‍ ചര്‍മ്മത്തിന് നല്‍കുന്നതാണ്. ചര്‍മ്മത്തില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യാനും ഓട്സ് സഹായിക്കുന്നുണ്ട്.
വെള്ളരി
കഴുത്തിലെ കറുപ്പകറ്റാന്‍ വെള്ളരി നല്ലതാണ്. വെള്ളരിയുടെ നീരും പുതിനയിലയുടെ നീരും 1 ടീസ്പൂണ്‍ വീതം എടുത്ത് മിക്സ് ചെയ്യുക. കഴുത്തില്‍ പുരട്ടുക. 15 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയാം.
ഗുണങ്ങള്‍
കഴുത്തിലെ കറുപ്പകറ്റാന്‍ വെള്ളരി നല്ലതാണ്. ചര്‍മ്മത്തെ മോയ്സ്ച്വറൈസ് ചെയ്യാന്‍ വെള്ളരി സഹായിക്കുന്നതാണ്. അതുപോലെ, ചര്‍മ്മത്തില്‍ നിന്നും കറുത്ത പാടുകള്‍ അകറ്റാനും, കരുവാളിപ്പ് അകറ്റാനും, ചര്‍മ്മത്തെ ഹൈഡ്രേറ്റ് ചെയ്ത് നിലനിര്‍ത്താനും വെള്ളരി സഹായിക്കുന്നു. വെള്ളരി പോലെ പുതിനയിലയും ചര്‍മ്മത്തിന് നല്ലതാണ്. ചര്‍മ്മത്തില്‍ നിന്നും കറുത്ത പാടുകള്‍ അകറ്റാന്‍ പുതിനയില സഹായിക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
