ചർമ്മകാന്തി വർദ്ധിപ്പിക്കാൻ അടുക്കളയിലെ ഈ മൂന്ന് ചേരുവകൾ മതി!

മുഖക്കുരുവില്ലാത്ത, കറുത്ത പാടുകളില്ലാത്ത, കരുവാളിപ്പില്ലാത്ത നല്ല സുന്ദര ചർമ്മം സ്വന്തമാക്കാൻ കൊതിക്കാത്തവരായി ആരുണ്ട്! ഏത് കാലാവസ്ഥയിലും നിറം മങ്ങാതെ, ആരോ​ഗ്യമുള്ള ചർമ്മം സ്വന്തമാക്കാൻ വീട്ടിലെ ഈ മൂന്നേ മൂന്ന് ചേരുവകൾ ധാരാളമാണ്. ഈ ചേരുവകൾ ചേർത്ത് തയ്യാറാക്കുന്ന ഫേയ്സ്പാക്ക് ചർമ്മകാന്തി വർദ്ധിപ്പിക്കാൻ സഹായിക്കും.

woman applied face pack

ഈ ചേരുവകൾ ഏതെല്ലാമെന്നും, ഉപയോ​ഗിച്ചാൽ ചർമ്മത്തിന് ഏതെല്ലാം തരത്തിൽ ​ഗുണം ചെയ്യുമെന്നും നമുക്ക് നോക്കാം.

തൈര്

ചർമ്മത്തിൽ നിന്നും അഴുക്കെല്ലാം നീക്കം ചെയ്ത് ചർമ്മം ശുദ്ധീകരിച്ചെടുക്കാൻ തൈര് ഉപയോ​ഗിക്കുന്നത് വളരെ നല്ലതാണ്. തൈരിൽ ലാക്റ്റിക് ആസിഡും ആൽഫ ഹൈഡ്രോക്സി ആസിഡും അടങ്ങിയിരിക്കുന്നു. ഇത് ചർമ്മത്തിൽ നിന്നും അമിതമായിട്ടുള്ള എണ്ണമയം നീക്കം ചെയ്യും. മൃതകോശങ്ങൾ നീക്കം ചെയ്യാൻ സഹായിക്കും. കൂടാതെ, ചർമ്മത്തെ നല്ലപോലെ ഹൈഡ്രേറ്റ് ചെയ്ത് നിലനിർത്താനും, മോയ്സ്ച്വറൈസ് ചെയ്ത് സംരക്ഷിക്കാനും സഹായിക്കും.

തൈരിലെ ആന്റി ഇൻഫ്ലമേറ്ററി ഘടകങ്ങൾ മുഖക്കുരു അകറ്റാനും, ചർമ്മത്തിൽ ചീർമ്മത വരാതിരിക്കാനും സഹായിക്കും. ചർമ്മത്തിന് യുവത്വം നിലനിർത്താനും, ചർമ്മത്തിൽ ചുളിവുകൾ വീഴാതിരിക്കാനും തൈര് സഹായിക്കും. കൂടാതെ, ഹൈപ്പർ പി​ഗ്മെന്റേഷൻ കുറയ്ക്കാനും, കറുത്തപാടുകൾ അകറ്റി ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കാനും തൈര് നല്ലതാണ്.

കടലപ്പൊടി

ചർമ്മത്തിൽ നിന്നും മൃതകോശങ്ങൾ അകറ്റി, ചർമ്മം നല്ല സോഫ്റ്റാകാൻ കടലപ്പൊടി സഹായിക്കും. ചർമ്മത്തിലെ കരുവാളിപ്പ് അകറ്റുന്നതിനും, ചർമ്മത്തിന്റെ നിറം വർദ്ധിക്കാനും കടലപ്പൊടി നല്ലതാണ്. കൂടാതെ, മുഖക്കുരുവും കറുത്ത പാടുകളും അകറ്റും. ചർമ്മത്തിൽ നിന്നും അമിതമായിട്ടുള്ള എണ്ണമയം നീക്കം ചെയ്യും. ചുളിവുകളും പാടുകളും അകറ്റി, ചർമ്മത്തെ നല്ല യുവത്വമുള്ളതാക്കി നിലനിർത്താനും സഹായിക്കും.

മഞ്ഞൾപ്പൊടി

ചർമ്മത്തിലെ കരുവാളിപ്പ് അകറ്റാനും, ചർമ്മത്തിന് നല്ല ഈവൺ ടോൺ ലഭിക്കാനും, നിറം വർദ്ധിക്കാനും മഞ്ഞൾ ഉപയോ​ഗിക്കുന്നത് നല്ലതാണ്. ചർമ്മത്തിലെ അമിതമായിട്ടുള്ള എണ്ണമയം നീക്കം ചെയ്യാൻ സഹായിക്കും. മുഖക്കുരു അകറ്റും. നല്ല ​തിളക്കമുള്ള ചർമ്മകാന്തി ലഭിക്കാനും ഇത് സഹായിക്കും.

ഫേയ്സ്പാക്ക് തയ്യാറാക്കാം

മൂന്ന് ടേബിൾ സ്പൂൺ തൈര് എടുക്കുക. ഇതിലേയ്ക്ക് 1 ടീസ്പൂൺ കടലപ്പൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി എന്നിവ ചേർക്കുക. ഇവ നല്ലപോലെ മികിസ് ചെയ്തെടുക്കുക. ഈ ഫേയ്സ്പാക്ക് മുഖത്ത് പുരട്ടുന്നതിന് മുൻപ് മുഖം നല്ലപോലെ കഴുകണം. അതിനുശേഷം ഈ ഫേയ്സ്പാക്ക് മുഖത്ത് പുരട്ടുക. 10 മിനിറ്റ് കഴിയുമ്പോൾ കഴുകി കളയാവുന്നതാണ്. എല്ലാ ദിവസവും വൈകീട്ട് ഈ ഫേയ്സ്പാക്ക് ഉപയോ​ഗിക്കുന്നത് ചർമ്മത്തിന്റെ നിറം വർദ്ധിക്കാൻ സഹായിക്കും.

കൂടുതൽ ഫലത്തിനായി

ചർമ്മത്തിന്റെ ആരോ​ഗ്യവും സൗന്ദര്യവും നിലനിൽക്കാൻ ഫേയ്സ്പാക്ക് മാത്രം ഉപയോ​ഗിച്ചാൽ പോര! നല്ല ആരോ​ഗ്യകരമായ ജീവിതരീതികൾ പിന്തുടരേണ്ടത് അനിവാര്യമാണ്. അതുപോലെ, നല്ല ആഹാരം കഴിക്കാൻ ശ്രദ്ധിക്കുക. പ്രത്യേകിച്ച് പഴം പച്ചക്കറികൾ നന്നായി കഴിക്കുന്നത് ചർമ്മത്തിന്റെ തിളക്കം വർദ്ധിക്കാൻ സഹായിക്കും. നല്ല പ്രോട്ടീൻ അടങ്ങിയ ആഹാരങ്ങൾ കഴിക്കുന്നത് ചർമ്മം ദൃഢമായിരിക്കാൻ സഹായിക്കും. ഇത് ചർമ്മത്തിന്റെ യുവത്വം നിലനിർത്തും.

പുറത്തേയ്ക്ക് ഇറങ്ങുമ്പോൾ സൺസ്ക്രീൻ ഉപയോ​ഗിക്കാൻ മറക്കരുത്. ബോഡി ലോഷൻ ഉപയോ​ഗിക്കുമ്പോൾ സൺ പ്രൊട്ടക്ഷൻ ഉള്ള ബോഡിലോഷൻ ഉപയോ​ഗിക്കാം. ഇത് ശരീരത്തിൽ കരുവാളിപ്പ് ഉണ്ടാകുന്നത് തടയാൻ സഹായിക്കും. ദിവസത്തിൽ നാല് മണിക്കൂർ കൂടുമ്പോൾ സൺസ്ക്രീൻ ഉപയോ​ഗിക്കുക. നല്ല ഫലം ലഭിക്കും. സൺസ്ക്രീൻ ഉപയോ​ഗിച്ചാലും പുറത്തേയ്ക്ക് ഇറങ്ങുമ്പോൾ കുട ഉപയോ​ഗിക്കാൻ മറക്കരുത്.

ശ്രദ്ധിക്കേണ്ട മറ്റുകാര്യങ്ങൾ

കുളിച്ച് കഴിയുമ്പോൾ തോർത്ത് കൊണ്ട് ചർമ്മം അമർത്തി തുടക്കാതിരിക്കുക. ഇത് ചർമ്മത്തിൽ പോറലുകൾ വീഴുന്നതിന് കാരണമാണ്. ചർമ്മം തൂങ്ങുന്നതിനും ഇത് കാരണമാകും. മുഖത്തിടുന്ന ബ്യൂട്ടീ പ്രോഡക്ട്സ് ഉപയോ​ഗിക്കും മുൻപ് പാച്ച് ടെസ്റ്റ് നടത്തുക. ഇത് അലർജി പ്രശ്നങ്ങൾ ഒഴിവാക്കും. അതുപോലെ, നല്ല ഉറക്കം ഉറപ്പു വരുത്തുക. ഉറക്കം കുറയുന്നത് ചർമ്മത്തിന്റെ ആരോ​ഗ്യം നശിപ്പിക്കും. ചർമ്മത്തിന്റെ ശോഭ മങ്ങുന്നതിനും കാരണമാണ്.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Sunday, September 29, 2024, 20:07 [IST]
X
Desktop Bottom Promotion