Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
മുടിയ്ക്ക് നല്കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല: വെളിച്ചെണ്ണയില്‍ അരമുറി നാരങ്ങ
മുടിയുടെ ആരോഗ്യത്തിന് പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ നമ്മള് നിരന്തരം അനുഭവിക്കുന്നുണ്ട്. മുടി കൊഴിച്ചിലും മുടി സംരക്ഷണവും മുടിക്കുണ്ടാവുന്ന പ്രതിസന്ധികളും വളരെ കൂടുതലാണ് ഓരോരുത്തരിലും. ഇത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ മുടിയില്‍ നല്കുന്നു. മാത്രമല്ല കേശസംരക്ഷണത്തെ വരെ ബാധിക്കുന്ന അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. പലപ്പോഴും മുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിന് വേണ്ടി നാരങ്ങയും വെളിച്ചെണ്ണയും മാത്രം നമുക്ക് ഉപയോഗിക്കാം.
നാരങ്ങാനീര്, വെളിച്ചെണ്ണ തുടങ്ങിയ പ്രകൃതിദത്ത ചേരുവകള്‍ സംയോജിപ്പിക്കുന്നത് നിങ്ങളുടെ ആരോഗ്യകരമായ മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കും. മുടി സംരക്ഷണ ദിനചര്യകള്‍ എളുപ്പത്തിലാക്കുകയും ചെയ്യുന്നു. ഈ രണ്ട് ചേരുവകളും മുടിയുടെ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന ഗുണങ്ങള്‍ നല്‍കുന്നതാണ്. മുടിയുടെ എല്ലാ തരത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു നാരങ്ങ നീരും വെളിച്ചെണ്ണയും.

നാരങ്ങാനീരിന്റെ ഗുണങ്ങള്‍
നാരങ്ങാനീരില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് കൊളാജന്‍ ഉല്പാദനത്തിന് അത്യാവശ്യമാണ്. കൊളാജന്‍ മുടിയുടെ ഫോളിക്കിളുകളെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു, അതുവഴി മുടി കൊഴിച്ചില്‍ കുറയ്ക്കുന്നു. നാരങ്ങാനീരിന്റെ അസിഡിറ്റി സ്വഭാവം തലയോട്ടി വൃത്തിയാക്കാനും അധിക എണ്ണമയവും താരനും നീക്കം ചെയ്യാനും സഹായിക്കുന്നു. ഇത് മുടിയെ മൊത്തത്തില്‍ ക്ലീന്‍ ആക്കുന്നതിനും മുടിയിലുണ്ടാവുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും സഹായിക്കുന്നു. ആ്ഴ്ചയില്‍ ഒരു തവണയെങ്കിലും ഉപയോഗിക്കാവുന്നതാണ്.
വെളിച്ചെണ്ണയുടെ ഗുണങ്ങള്‍
മുടിയുടെ ഉള്ളിലേക്ക് തുളച്ചുകയറുന്ന ഒരു അറിയപ്പെടുന്ന മോയ്സ്ചറൈസറാണ് വെളിച്ചെണ്ണ. ഇത് പ്രോട്ടീന്‍ നഷ്ടം കുറയ്ക്കുകയും മുടിയുടെ ജലാംശം നിലനിര്‍ത്തുകയും ചെയ്യുന്നു. ഇതിന്റെ ആന്റിഫംഗല്‍ ഗുണങ്ങള്‍ തലയോട്ടിയിലെ ആരോഗ്യകരമായ അന്തരീക്ഷം നിലനിര്‍ത്താന്‍ സഹായിക്കുന്നു, മുടി വളര്‍ച്ചയെ തടസ്സപ്പെടുത്തുന്ന അണുബാധകള്‍ തടയുന്നു. അത് മാത്രമല്ല കാലങ്ങളായി മുടിയുടെ ആരോഗ്യത്തിന് വെളിച്ചെണ്ണ ഉപയോഗിക്കാം. ഇത് മുടിയുടെ എല്ലാ പ്രശ്നത്തിനും പെട്ടെന്നാണ് പരിഹാരം നല്‍കുന്നത്.
മിശ്രിതം എങ്ങനെ ഉപയോഗിക്കാം
ഈ മിശ്രിതം ഉപയോഗിക്കുന്നതിന്, നാരങ്ങാനീരും വെളിച്ചെണ്ണയും തുല്യ അളവില്‍ കലര്‍ത്തുക. ഇത് തലയോട്ടിയില്‍ പുരട്ടി സൌമ്യമായി മസാജ് ചെയ്യുക. 30 മിനിറ്റ് കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകുക. പതിവായി ഉപയോഗിക്കുന്നത് മുടിയുടെ ഘടനയും വളര്‍ച്ചയും മെച്ചപ്പെടുത്തും. ഇത് മുടിക്ക് പല ഗുണങ്ങളും നല്‍കുന്നുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.
മുടി വളര്‍ച്ചയ്ക്ക്
മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ് ഈ മിശ്രിതം. മുടി വളര്‍ച്ചയെ വളരെയധികം സഹായിക്കുന്നു. കൂടാതെ മുടിയ്ക്കുണ്ടാവുന്ന ദുര്‍ഗന്ധത്തേയും ഇല്ലാതാക്കുന്നു നാരങ്ങ നീരും വെളിച്ചെണ്ണയും മിക്സ് ചെയ്ത് ഉപയോഗിക്കുന്നത്. മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നതോടൊപ്പം തന്നെ മുടിയുടെ ഘടന തന്നെ മാറ്റി മറിയ്ക്കുന്നു. മുടിയുടെ ഘടനയെ മികച്ചതാക്കുന്നതിനും സഹായിക്കുന്നതാണ് ഈ മിശ്രിതം.
മുടിക്ക് ഗുണങ്ങള്‍
താരന് പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് വെളിച്ചെണ്ണയും നാരങ്ങ നീരും. അത് കൂടാതെ മുടിയുടെ തിളക്കം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നതാണ് ഈ മിശ്രിതം. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിനും മികച്ചതാണ്. മുടിയുടെ ആരോഗ്യത്തെ മികച്ചതാക്കുന്നതോടൊപ്പം തന്നെ മുടിക്ക് നല്ല തിളക്കവും വര്‍ദ്ധിപ്പിക്കുന്നതാണ് ഈ മിശ്രിതം.
ശ്രദ്ധിക്കേണ്ടത്
ഈ മിശ്രിതം ഗുണങ്ങള്‍ നല്‍കുമെങ്കിലും, ആദ്യം ഒരു പാച്ച് ടെസ്റ്റ് നടത്തേണ്ടത് പ്രധാനമാണ്. ചില വ്യക്തികള്‍ക്ക് നാരങ്ങാനീരിന്റെ അസിഡിറ്റി കാരണം അസ്വസ്ഥത അനുഭവപ്പെടാം. അസ്വസ്ഥത ഉണ്ടായാല്‍, ഉടന്‍ ഇത് നിര്‍ത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. പ്രകൃതിദത്ത മാര്‍ഗങ്ങളിലൂടെ ആരോഗ്യമുള്ള മുടി ആഗ്രഹിക്കുന്നവര്‍ക്ക് ലളിതവും എന്നാല്‍ ഫലപ്രദവുമായ ഒരു പ്രകൃതിദത്ത പ്രതിവിധിയാണിത്. ഈ ചേരുവകള്‍ നിങ്ങളുടെ ദിനചര്യയില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ, കാലക്രമേണ മൊത്തത്തിലുള്ള മുടിയുടെ ആരോഗ്യത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നു.



Click it and Unblock the Notifications
