Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
സോപ്പില്ല, സണ്‍സ്ക്രീന്‍ ഇല്ല, ചര്‍മ്മ സൗന്ദര്യത്തിന്റെ രഹസ്യം ഈ പഴം; വെളിപ്പെടുത്തി മിലിന്ദ് സോമന്
ബോളിവുഡ് നടനും മോഡലുമായ മിലിന്ദ് സോമന് ആരാധകര്‍ ഏറെയാണ്. മിലിന്ദിന്റെ ഫിറ്റ് ആയ ശരീരപ്രകൃതവും എനര്‍ജിറ്റിക് ലുക്കും പ്രായത്തെ മറികടക്കുന്ന ചെറുപ്പവും ആരാധകരെ ആവേശം കൊള്ളിക്കുന്ന ഘടകങ്ങളാണ്. പക്ഷേ ആ രൂപസൗന്ദര്യത്തിന്റെ രഹസ്യമെന്താണെന്ന് ചോദിച്ചാല്‍ ആരും പ്രതീക്ഷിക്കാത്ത ഉത്തരങ്ങളാണ് അദ്ദേഹത്തില്‍ നിന്നും ലഭിക്കുക. വളരെ സാധാരണമായ കാര്യങ്ങളും ലളിതമായ ചര്‍മ്മ സംരക്ഷണ ചര്യകളും മാത്രമേ തനിക്കുള്ളുവെന്ന് മിലിന്ദ് വെളിപ്പെടുത്തുന്നു.

സോപ്പുകളും സണ്ക്രീനും ഉപയോഗിക്കാറില്ല
കൃത്രിമ സോപ്പുകള്‍ താന്‍ ഉപയോഗിക്കാറില്ലെന്ന് മിലിന്ദ് പറയുന്നു. അതുപോലെ താന്‍ ജീവിതത്തില്‍ ഒരിക്കലും സണ്‍സ്ക്രീന്‍ ഉപയോഗിച്ചിട്ടില്ലെന്നും മിലിന്ദ് പറയുന്നു. മറ്റൊരു തരത്തിലുള്ള ആര്‍ട്ടിഫിഷ്യല്‍ ക്ലെന്‍സറുകളും ചര്‍മ്മം ശുചിയാക്കാന്‍ ഉപയോഗിക്കാറില്ല. വിരളമായി മാത്രമേ ഷാംപൂ ഉപയോഗിക്കാറുള്ളുവെന്നും അതുതന്നെ മുടിയില്‍ എണ്ണ തേക്കുമ്പോള്‍ മാത്രമാണെന്നും മിലിന്ദ് വെളിപ്പെടുത്തുന്നു.
രഹസ്യം ഈ പഴം
പിന്നെ എന്താണ് ഈ ചര്‍മ്മസൗന്ദര്യത്തിന്റെ രഹസ്യമെന്ന് ചോദിച്ചാല്‍ മിലിന്ദിന് പറയാനുള്ളത് താന്‍ പപ്പായ കഴിക്കുകയും അതിന്റെ തൊലി മുഖത്ത് ഉരയ്ക്കുകയും ചെയ്യുമെന്നാണ്.
പപ്പായ തൊലി ചര്‍മ്മത്തിന് നല്ലതോ?
പപ്പായയില്‍ പാപ്പിന് എന്‍സൈം അടങ്ങിയിരിക്കുന്നു. മുഖത്തെ മൃതകോശങ്ങള്‍ നീക്കം ചെയ്യാന്‍ ഇവയ്ക്ക് കഴിവുണ്ട്. ഇത് മുഖത്ത് തേക്കുന്നതിലൂടെ ചര്‍മ്മം കൂടുതല്‍ തിളക്കമുള്ളതാകും. പപ്പായയില്‍ വൈറ്റമിന്‍ എ, സി, ഇ എന്നിവയും ആന്റിഓക്സിഡന്റുകളും അടങ്ങിയിരിക്കുന്നു. ഇത് പാരിസ്ഥിതികമായ കാരണങ്ങളാല്‍ ചര്‍മ്മത്തിനുണ്ടാകുന്ന പ്രശ്നങ്ങള്‍ തടുക്കുകയും ചര്‍മ്മപ്രശ്നങ്ങള്‍ അകറ്റി ചര്‍മ്മത്തിന് സ്നിഗ്ധതയും തുടുപ്പം നല്‍കുകയും ചെയ്യുന്നു. കൂടാതെ പപ്പായ ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും.
എങ്കിലും സെന്‍സിറ്റീവ് ആയതും മുഖക്കുരു വരാന്‍ സാധ്യതയുള്ളതുമായ ചര്‍മ്മത്തില്‍ പപ്പായ തേക്കാതിരിക്കുന്നതാണ് നല്ലത്. കാരണം അത് ചര്‍മ്മത്തില്‍ തടിപ്പും ചൊറിച്ചിലും പുകച്ചിലും ഉണ്ടാകാന്‍ കാരണമായേക്കാം.
സണ്‍സ്ക്രീന്‍ നല്ലതാണ്
മിലിന്ദ് സോമന് സണ്‍സ്ക്രീന്‍ ഉപയോഗിക്കാറില്ലെങ്കിലും സണ്‍സ്ക്രീന്‍ ഉപയോഗിക്കേണ്ടത് സൂര്യപ്രകാശത്തിലെ ദോഷകരമായ രശ്മികളില്‍ നിന്നും ചര്‍മ്മം സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടിയാണെന്ന് ത്വക്രോഗ വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. അണ്ട്രാവയലറ്റ് (യുവി)പോലുള്ള രശ്മികള്‍ ചര്‍മ്മത്തിന് വളരെയധികം ദോഷം ചെയ്യും. സണ്‍സ്ക്രീന്‍ ഇവയ്ക്കെതിരെ കവചമായി വര്‍ത്തിക്കുകയും യുവി രശ്മികളെ ചര്മ്മത്തിലെത്തുന്നതിന് മുമ്പ് ആഗിരണം ചെയ്യുകയും ചെയ്യുന്നു.
മാത്രമല്ല, സൂര്യപ്രകാശം കൊണ്ട് ചര്‍മ്മത്തിലുണ്ടാകുന്ന പൊള്ളല്‍, ത്വക്കിലെ അര്‍ബുദം എന്നിവയ്ക്കുള്ള സാധ്യതയും ഇവ കുറയ്ക്കുന്നു. യുവി രശ്മികള്‍ക്ക് ചര്‍മ്മത്തിലെ കൊളാജനും ഇലാസ്റ്റിനും കേടുപാട് വരുത്താന്‍ കഴിയും. ചര്‍മ്മം സോഫ്റ്റ് ആയും തുടുപ്പോടെയും ഇരിക്കാന്‍ സഹായിക്കുന്ന പ്രോട്ടീനുകള്‍ ആണിവ. സണ്‍സ്ക്രീന്‍ ഉപയോഗിക്കാതിരുന്നാല്‍ മറ്റുപല ചര്‍മ്മ പ്രശ്നങ്ങളും ഉണ്ടാകാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
