For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖ വ്യായാമം യോഗയില്‍: യൗവ്വനം നിലനിര്‍ത്തും കൂടാതെ മറ്റ് ഗുണങ്ങളും

|

വ്യായാമം എപ്പോഴും നമ്മളെ ആരോഗ്യത്തോടെയും ചെറുപ്പമായും ഇരിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ്. ശരീരത്തിലെ ദുര്‍മേദസ്സ് ഇല്ലാതായാല്‍ തന്നെ ശരീരം കൃത്യമായി അതിന്റെ ആരോഗ്യം കാത്തു സൂക്ഷിക്കുന്നു. ഇന്നത്തെ കാലത്ത് അമിതവണ്ണവും, കുടവയറും, പ്രഷറും ,പ്രമേഹവും എന്ന് വേണ്ട മരണത്തെ പോലും ഏത് നിമിഷവും പ്രതീക്ഷിച്ചിരിക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. എന്നാല്‍ ശരീരത്തെ ഇതില്‍ നിന്നെല്ലാം സംരക്ഷിക്കുന്നതിനും ആരോഗ്യത്തോടെ കാത്തു സൂക്ഷിക്കുന്നതിനും യോഗ എന്തുകൊണ്ടും മികച്ച ഒരു ഓപ്ഷനാണ്. പല ആരോഗ്യ പ്രശ്‌നങ്ങളേയും പെട്ടെന്ന് ഇല്ലാതാക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും എല്ലാം യോഗ സഹായിക്കുന്നുണ്ട്.

ഇതില്‍ തന്നെ ഫേഷ്യല്‍ യോഗ എന്നത് എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒന്നാണ്. മുഖവ്യായാമം ചെയ്യുന്നതിലൂടെ നമ്മുടെ മാനസിക- ശാരീരിക- സൗന്ദര്യ പ്രശ്‌നങ്ങളെ നമുക്ക് പെട്ടെന്ന് പരിഹരിക്കാം. എന്നാല്‍ കൃത്യമായ രീതിയില്‍ വേണം ഏത് വ്യായാമവും ചെയ്യുന്നതിനും ശീലമാക്കുന്നതിനും. അതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം, എന്തൊക്കെ മുന്നൊരുക്കങ്ങള്‍ നടത്തണം എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടത് തന്നെയാണ്. മുഖവ്യായാമം യോഗയില്‍ എങ്ങനെ ചെയ്യാം എന്നും എപ്പോള്‍ ചെയ്യാം എന്നും നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.

എന്താണ് ഫേസ് യോഗ?

എന്താണ് ഫേസ് യോഗ?

യോഗ ചെയ്യുന്നതിന് മുന്‍പ് എന്താണ് ഫേസ് യോഗ എന്നുള്ളത് അറിഞ്ഞിരിക്കണം. ഫേസ് യോഗയില്‍ നാം അഭ്യസിക്കുന്നതായ ശവാസനമോ, വിപരീത കരണിയോ ബാലാസനയോ ഒന്നും ഉള്‍പ്പെടുന്നില്ല. മുഖത്തെ പേശികളില്‍ വരുത്തുന്ന മാറ്റമാണ് മുഖവ്യായാമത്തിലൂടെ ചെയ്യുന്നത്. നിങ്ങളുടെ ശരീരത്തിന് യോഗ നല്‍കുന്ന അതേ ഗുണങ്ങള്‍ തന്നെയാണ് ഫേസ് യോഗ ചെയ്യുന്നതിലൂടെ നിങ്ങളുടെ മുഖത്തിനും ലഭിക്കുന്നത്. ഇത് നിങ്ങളുടെ മുഖത്തെ അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കുന്നതിനും മുഖത്തെ അനാവശ്യ രോമവളര്‍ച്ചയെ പരിഹരിക്കുന്നതിനും മുഖത്തെ പേശികള്‍ക്ക് ദൃഢത നല്‍കുന്നതിനും സഹായിക്കുന്നുണ്ട്. ഇത് കൂടാതെ മുഖത്തെ രക്തചംക്രമണം മെച്ചപ്പെടുത്തി മുഖം തിളങ്ങുന്നതിനും ഫേസ്സ യഗ സഹായിക്കുന്നുണ്ട്.

എന്താണ് ഫേസ് യോഗ?

എന്താണ് ഫേസ് യോഗ?

നിങ്ങളുടെ ജീവിതത്തിലെ പിരിമുറുക്കം പലപ്പോഴും മുഖത്ത് നിന്ന് നമുക്ക് വായിച്ചെടുക്കാന്‍ സാധിക്കുന്നുണ്ട്. അതിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തിനും വേണ്ടി നമുക്ക് മുഖവ്യായാമം ശീലിക്കാവുന്നതാണ്. ഇതെല്ലാം നിങ്ങളുടെ മുഖത്ത് വരുത്തുന്ന മാറ്റം എന്നത് അത്ഭുതകരമായ ഒന്നാണ് എന്നത് നിങ്ങള്‍ക്ക് വ്യായാമം ചെയ്ത് അല്‍പ ദിവസം കഴിയുമ്പോള്‍ തന്നെ മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. ആരോഗ്യത്തിന്റെയും മാനസികാരോഗ്യത്തിന്റേയും കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ഫേസ് യോഗ നിങ്ങളെ സഹായിക്കുന്നുണ്ട്.

ഫേസ് യോഗയുടെ ഗുണങ്ങള്‍

ഫേസ് യോഗയുടെ ഗുണങ്ങള്‍

ഫേസ് യോഗ ചെയ്യുന്നതിലൂടെ നിങ്ങളുടെ ആരോഗ്യത്തിന് ചില ഗുണങ്ങള്‍ ലഭിക്കുന്നുണ്ട്. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ഗുണങ്ങള്‍ നല്‍കുന്നതാണ് ഫേസ് യോഗ. ഇത് മാനസികവും ശാരീരികവുമായ പിരിമുറുക്കം ഒഴിവാക്കുന്നതിന് സഹായിക്കുന്നു. അതോടൊപ്പം തന്നെ ഇത് സ്‌ട്രെസ് ലൈനുകളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. അതോടൊപ്പം കണ്ണുകള്‍ തുറക്കുന്നതിനും താടിയെല്ല് ഉറപ്പിക്കുന്നതിനും മുഖത്തെ പേശികളെ ശക്തിപ്പെടുത്തുകയും ടോണ്‍ ചെയ്യുന്നതിനും സഹായിക്കുന്നുണ്ട്. ഇത് കൂടാതെ ചര്‍മ്മത്തിലേക്കുള്ള രക്തചംക്രമണവും രക്തപ്രവാഹവും വര്‍ദ്ധിപ്പിക്കുക വഴി ഇത് ചര്‍മ്മത്തിന് തിളക്കം നല്‍കുകയും ചെയ്യുന്നു. ചുളിവുകളെ പ്രതിരോധിക്കുകയും അകാല വാര്‍ദ്ധക്യത്തെ പാടെ അകറ്റുകയും ചെയ്യുന്നു.

ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

കൃത്യമായ രീതിയില്‍ അല്ലാതെ ചെയ്യുന്ന ഫേസ് യോഗ പലപ്പോഴും നിങ്ങള്‍ക്ക് വിപരീത ഫലങ്ങള്‍ ഉണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്. അതിന്റെ ഫലമായി അകാല വാര്‍ദ്ധക്യം പെട്ടെന്ന് നിങ്ങളെ പിടികൂടുന്നു. അതുകൊണ്ട് ഈ രീതിയില്‍ നിങ്ങളുടെ മുഖം വളച്ചൊടിക്കുന്നത് കൂടുതല്‍ ചുളിവുകള്‍ക്ക് കാരണമാകുമെന്ന് പഠനങ്ങള്‍ പറയുന്നു. അതുകൊണ്ട് കൃത്യമായ രീതിയില്‍ മാത്രം യോഗ ചെയ്യുന്നതിന് ശ്രദ്ധിക്കണം. തെറ്റായ രീതിയില്‍ ഇത് ചെയ്യുമ്പോള്‍ അത് തെറ്റായ ഫലം നിങ്ങള്‍ക്ക് നല്‍കുന്നുണ്ട്. ഇത് വാര്‍ദ്ധക്യത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഇത് കൂടാതെ യോഗ ചെയ്യുമ്പോള്‍ കൈകളിലെ വിയര്‍പ്പും അഴുക്കും മുഖത്ത് പറ്റുന്നത് തടയുകയും ചെയ്യണം. അല്ലാത്ത പക്ഷം അത് മുഖക്കുരു വര്‍ദ്ധിപ്പിക്കുന്നു. ഏതൊക്കെ ഫേസ് യോഗകളാണ് ചെയ്യേണ്ടത് എന്ന് നോക്കാം.

ശ്രദ്ധിക്കേണ്ടത്ചീക്ക് ലിഫ്റ്റര്‍

ശ്രദ്ധിക്കേണ്ടത്ചീക്ക് ലിഫ്റ്റര്‍

നിങ്ങളുടെ വായ തുറന്ന് O ആകൃതിയില്‍ വെക്കുക. ശേഷം നിങ്ങളുടെ മേല്‍ചുണ്ട് പല്ലിന് മുകളില്‍ വെച്ച് കവിള്‍ പേശികള്‍ മുകളിലേക്ക് ഉയര്‍ത്തി ചിരിക്കാന്‍ ശ്രമിക്കുക. നിങ്ങളുടെ ചൂണ്ടുവിരലുകള്‍ നിങ്ങളുടെ കവിളിലെ പേശികള്‍ക്ക് മുകളിലായി വെച്ച് കവിള്‍ പേശികള്‍ താഴ്ത്താന്‍ വിടുക. എന്നിട്ട് വീണ്ടും പുഞ്ചിരിക്കുക. പിന്നീട് പേശികളെ നിങ്ങളുടെ കണ്ണുകള്‍ക്ക് നേരെ ഉയര്‍ത്തുക. 10 തവണ കവിള്‍ താഴ്ത്തിയും ഉയര്‍ത്തിയും ആവര്‍ത്തിക്കുക. പത്താം തവണ, നിങ്ങളുടെ പേശികളെ നിങ്ങള്‍ക്ക് കഴിയുന്നത്ര ഉയരത്തില്‍ പിടിച്ച് 20 സെക്കന്‍ഡ് പിടിക്കുക. മൂന്ന് തവണ ഇത് ആവര്‍ത്തിക്കേണ്ടതാണ്.

ഹാപ്പി ചീക്ക് സ്‌കള്‍പ്റ്റിംങ്

ഹാപ്പി ചീക്ക് സ്‌കള്‍പ്റ്റിംങ്

നിങ്ങളുടെ പല്ലുകള്‍ കാണിക്കാതെ പുഞ്ചിരിക്കുക, കഴിയുന്നത്ര ചുണ്ടുകള്‍ കോണുകളിലേക്ക് വിടര്‍ത്താന്‍ ശ്രമിക്കുക. നിങ്ങളുടെ ചൂണ്ടുവിരലുകള്‍ കൊണ്ട് കവിളിന്റെ ഇരുവശവും വലിച്ച് നീട്ടുന്നതിന് ശ്രദ്ധിക്കുക. പേശികളെ കവിള്‍ത്തടങ്ങള്‍ വരെ നീട്ടുക. നിങ്ങളുടെ കണ്ണുകളുടെ കോണുകളിലേക്ക് ഉയര്‍ത്തുക. നിങ്ങളുടെ കവിള്‍ത്തടങ്ങളുടെ മുകളില്‍ എത്തുമ്പോള്‍, 20 സെക്കന്‍ഡ് ഇത് തുടരുക. നിങ്ങളുടെ കവിളുകളില്‍ പേശികള്‍ മുറുകുന്നത് പോലെ തോന്നുമ്പോള്‍ വിടുക. ഇത് മൂന്ന് തവണ ആവര്‍ത്തിക്കുക.

എയ്‌ബ്രോ ലിഫ്റ്റര്‍

എയ്‌ബ്രോ ലിഫ്റ്റര്‍

മൂന്ന് വിരലുകള്‍ ഉപയോഗിച്ച് കണ്ണിന് മുകളില്‍ വെച്ച് മുകളിലേക്ക് പൊക്കുക. പിന്നീട് വിരലുകള്‍ താ്‌ഴ്ത്തുമ്പോള്‍ പുഞ്ചിരിക്കുക. എന്നിട്ട് നിങ്ങളുടെ കണ്ണുകള്‍ അടച്ച് നിങ്ങളുടെ കൃഷ്ണമണികള്‍ ഒന്നു റൗണ്ട് ചെയ്യുക. 20 സെക്കന്‍ഡ് ഇത് പോലെ ചെയ്ത് പുഞ്ചിരിക്കുക. റിലീസ് ചെയ്ത് മൂന്ന് തവണ ആവര്‍ത്തിക്കുക.

ടെമ്പിള്‍ ഡെവലപ്പര്‍

ടെമ്പിള്‍ ഡെവലപ്പര്‍

നിങ്ങളുടെ താടിയെല്ല് കൂട്ടിപ്പിടിച്ച ശേഷം നിങ്ങളുടെ വിരല്‍ത്തുമ്പുകള്‍ നിങ്ങളുടെ നെറ്റിയുടെ ഇരിഭാഗത്തേക്കും അമര്‍ത്തുക, നിങ്ങളുടെ പല്ലുകള്‍ കൂട്ടിപ്പിടിക്കുന്നതിന് ശ്രദ്ധിക്കണം. എന്നിട്ട് വായ് കൊണ്ട് മുകളിലേക്ക് ചിരിക്കുക. നിങ്ങളുടെ ചെവി പിന്നിലേക്ക് ചലിപ്പിക്കാന്‍ ശ്രിക്കുക. ഇത് ഒരു 10 സെക്കന്‍ഡ് നേരത്തേക്ക് തുടരുക. പിന്നീട് മൂന്ന് തവണ ഇത് തന്നെ ആവര്‍ത്തിക്കണം. ഇത്രയും ചെയ്താല്‍ ഫേസ് യോഗ ചെയ്യുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ ലഭിക്കുന്നു. എന്നാല്‍ കൃത്യമായ നിര്‍ദ്ദേശങ്ങളോടെ വേണം ഇത് ചെയ്യുന്നതിന് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

തൈറോയ്ഡിനെ പ്രതിരോധിക്കാന്‍ യോഗാസനം ഫലപ്രദംതൈറോയ്ഡിനെ പ്രതിരോധിക്കാന്‍ യോഗാസനം ഫലപ്രദം

most read:ഉദര പ്രശ്‌നങ്ങളെ ഒറ്റയടിക്ക് ഒതുക്കാം യോഗാസനത്തില്‍

English summary

Yoga for Face : Facial Yoga Exercises In Malayalam

Here in this article we are sharing the facial yoga exercise and its benefits in malayalam. Take a look.
Story first published: Friday, June 17, 2022, 10:32 [IST]
X
Desktop Bottom Promotion