Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
പ്രായം കൂടുമ്പോള്‍ ശരീര ഗന്ധവും മാറുന്നു; ഇത് ചില സൂചനകളാണ്
നമ്മുടെ ശരീരത്തിന്റെ ഗന്ധം പ്രായം കൂടുന്നതിനനുസരിച്ച് മാറിക്കൊണ്ടിരിക്കുന്നു.ശരീരത്തിലെ ചില ഘടകങ്ങളുടെ വര്‍ദ്ധനവ് കൊണ്ടാവാം.നവജാതശിശുക്കളുടെ ഗന്ധമല്ല ടീനേജുകാരുടെ ഗന്ധം. പ്രായത്തിനനുസരിച്ച് ഗന്ധത്തില്‍ ഉള്ള മാറ്റങ്ങള്‍ സാധാരണമാണ്.അത് നമ്മള്‍ അംഗീകരിച്ചേ മതിയാകൂ. പക്ഷെ മിക്കവരും ഗന്ധ വ്യതിയാനങ്ങള്‍ അധികം കാര്യമായി എടുക്കുന്നില്ല.ആള്‍ക്കാരുടെ പ്രായം ഗന്ധത്തിലൂടെ കണക്കാക്കാന്‍ പറ്റും എന്നാണ് ചില പരീക്ഷണങ്ങള്‍ തെളിയിക്കുന്നത്.
പ്രായത്തിനനുസരിച്ച് ഗന്ധത്തില്‍ വരുന്ന വ്യതിയാനങ്ങള്‍ പ്രധാനമായും നമ്മുടെ ആരോഗ്യ സ്ഥിതി, കഴിക്കുന്ന മരുന്നുകള്‍, ആഹാരശൈലി, ഹോര്‍മോണുകളുടെ വ്യതിയാനങ്ങള്‍ എന്നിവയടക്കമുള്ള മറ്റു ചില കാര്യങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്.ശരീരത്തിന്റെ ഗന്ധം വ്യത്യാസപ്പെടുന്നത് ചിലപ്പോള്‍ വിയര്‍പ്പുമൂലമോ അല്ലെങ്കില്‍ ചര്‍മത്തിന്റെ ഘടനയില്‍ വരുന്ന മാറ്റങ്ങള്‍ മൂലമോ,അതല്ലെങ്കില്‍ ആഹാരക്രമത്തില്‍ വരുന്ന മാറ്റങ്ങള്‍ മൂലമോ ആകാം. പ്രായത്തിനനുസരിച്ച് ശരീരത്തിന്റെ ഗന്ധത്തില്‍ വരുന്ന മാറ്റങ്ങള്‍ക്ക് നിരവധി കാരണങ്ങളുണ്ട്. അവയില്‍ പ്രധാനപ്പെട്ട കാരണങ്ങള്‍ ഏതൊക്കെയാണെന്ന് നമുക്കൊന്നു നോക്കാം.

ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങള്‍
പ്രായമേറുന്നതിനനുസരിച്ച് നമുക്ക് അസുഖങ്ങള്‍ പിടിപെടാനുള്ള സാധ്യത വര്‍ധിക്കുന്നു. ചില തരം അസുഖങ്ങള്‍ക്ക് നമ്മുടെ ശരീര ഗന്ധത്തില്‍ മാറ്റങ്ങള്‍ വരുത്തുവാന്‍ സാധിക്കും. ഉദാഹരണത്തിന് പ്രമേഹം പോലുള്ള അസുഖങ്ങള്‍ക്ക് നമ്മുടെ ശരീരത്തിന്റെ തനതായ ഗന്ധത്തിനെ മാറ്റിമറിക്കാന്‍ സാധിക്കും. അവിടെ പ്രായം ഒരു പ്രശ്‌നമേ ആകുന്നില്ല. പ്രമേഹബാധിതരില്‍ വളരെ കൂടിയ അളവില്‍ കീറ്റോണ്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നതിനാല്‍ ഒരുതരം പഴങ്ങളുടെയും സിറപ്പുകളുടെയും ഗന്ധമാനുണ്ടാവുക. ഹൈപ്പര്‍തൈറോഡിസവും കരള്‍ സംബന്ധമായ രോഗങ്ങളും ശരീരഗന്ധത്തില്‍ മാറ്റങ്ങള്‍ വരുത്തും. ഹൈപ്പര്‍തൈറോയ്ഡിസത്തില്‍ ശരീരം തണുപ്പിക്കുന്നതിന് ആവശ്യമായതിന്റെ നാലിരട്ടിയോളം വിയര്‍പ്പ് അധികം ഉല്‍പ്പാദിപ്പിക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്.

പ്രായമാകുന്ന ചര്‍മ്മം
പ്രായമേറുന്നത് അനുസരിച്ച് നമ്മുടെ ചര്‍മ്മം കൂടുതല്‍ ഫാറ്റി ആസിഡുകള്‍ ഉല്‍പ്പാദിപ്പിക്കുന്നു.വയസ്സന്മാരുടെ മണം എന്നു പൊതുവെ പറയാറുണ്ട്.ഈ ഫാറ്റിയാസിഡുകള്‍ അന്തരീക്ഷവായുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ ഒരുതരം എണ്ണയുടേയും കുഴമ്പിന്റെയുമൊക്കെ മണമുള്ള രസവസ്തുവായ 2-നോണ്‍നല്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു.അതുകൊണ്ട് പ്രായമാകുമ്പോള്‍ ചര്‍മ്മത്തിന് വരുന്ന മാറ്റംകൊണ്ട് വയസ്സരുടെ ഗന്ധം ശരിക്കും ശരിക്കും തിരിച്ചറിയാന്‍ പറ്റും

ഭക്ഷണക്രമത്തില്‍ വരുന്ന മാറ്റങ്ങള്‍
പ്രായത്തിനനുസരിച്ചു ഭക്ഷണക്രമത്തില്‍ വരുന്ന മാറ്റങ്ങള്‍.നാം കഴിക്കുന്ന മത്‌സ്യം മസാലകള്‍ റെഡിമീറ്റ് എന്നിവക്കൊക്കെ നമ്മുടെ ഗന്ധത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയും. ശരീരത്തിലെത്തുന്ന ഭക്ഷണം വിഘടിക്കുമ്പോള്‍ ഉണ്ടാകുന്ന രസവസ്തുക്കള്‍ വിയര്‍പ്പിലൂടെ പുറംതള്ളുമ്പോള്‍ പലതരത്തിലുള്ള ഗന്ധങ്ങള്‍ ഉണ്ടാകും.ചിലവ വളരെ രൂക്ഷഗന്ധമായിരിക്കും. ശരീരത്തിലുണ്ടാകുന്ന ജലത്തിന്റെ അളവും ശരീരഗന്ധത്തിന്റെ കാര്യത്തില്‍ നിര്‍ണ്ണായകമാണ്.ജലത്തിന്റെ അളവ് ശരീരത്തില്‍ കുറയുന്നതനുസരിച്ചു നമ്മുടെ ശ്വാസത്തിന്റെ ഗന്ധവും മാറിതുടങ്ങും. ഉമിനീരിന്റെ അളവ് കുറഞ്ഞാലോ വായ കുറച്ചുനേരം കഴുകാതെ ഇരുന്നാലും വായ വേഗം വരണ്ടു പോകും.വരണ്ട വായയില്‍ ബാക്ടീരിയ വളരെ വേഗത്തില്‍ വര്‍ദ്ധിക്കും.

ഹോര്‍മോണുകളില്‍ വരുന്ന വ്യതിയാനങ്ങള്‍
പ്രായം കൂടുന്നതിനനുസരിച്ച് നമ്മുടെ ശരീരത്തില്‍ ഹോര്‍മോണുകളുടെ വ്യതിയാനങ്ങള്‍ ഉണ്ടാകും. പക്ഷേ മിക്കവരും അതിനെപ്പറ്റി ബോധവാന്മാരാകുകയോ അല്ലെങ്കില്‍ ആകുലപ്പെടുകയോ ചെയ്യുന്നില്ല. പ്രത്യേകിച്ചും ഋതുമതികള്‍ ആകുന്ന സമയത്തും ആര്‍ത്തവം നില്‍ക്കുന്ന സമയങ്ങളിലെല്ലാം വളരെയധികം ഹോര്‍മോണുകളുടെ വ്യതിയാനങ്ങള്‍ ശരീരത്തില്‍ അനുഭവപ്പെടുന്നുണ്ട്. അണ്ഡോല്പാദനം സമയത്തെ സ്ത്രീ ശരീരത്തിലുണ്ടാവുന്ന ഗന്ധകൊണ്ടാണ് പുരുഷന്മര്‍ക്കു സ്ത്രീകള്‍ ഏറ്റവും ആകര്‍ഷകമായി ആ സമയങ്ങളില്‍ അനുഭവപ്പെടാറുള്ളത് എന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പ്രായപൂര്‍ത്തിയാകുന്ന അല്ലെങ്കില്‍ യൗവനാരംഭസമയത്തും അതീവ സമ്മര്‍ദ്ദം അനുഭവിക്കുന്ന സമയങ്ങളിലും ഉണ്ടാവുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളും നമ്മുടെ ഗന്ധത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തുന്നുണ്ട്.

മരുന്നുകളുടെ ഉപയോഗം
ചില മരുന്നുകളും നമ്മുടെ ശരീരത്തിന്റെ ഗന്ധത്തില്‍ മാറ്റങ്ങള്‍ വരുത്തും. ഉദാഹരണത്തിന് ആന്റിഡിപ്രസന്റുകള്‍ കഴിക്കുമ്പോള്‍ നമ്മുടെ ശരീരത്തിലെ ഗന്ധത്തിന് മാറ്റം വരും. അവ കഴിക്കുമ്പോള്‍ നമ്മുടെ കക്ഷങ്ങളിലും നാഭിപ്രദേശങ്ങളിലുമുള്ള അപ്പൊക്രിന്‍ ഗ്രന്ഥികള്‍ കൂടുതല്‍ വിയര്‍പ്പ് ഉല്‍പാദിപ്പിക്കുകയും ശരീര ഗന്ധം മാറുവാന്‍ കാരണമാകുകയും ചെയ്യും.വിയര്‍പ്പ് ചര്‍മ്മത്തിലുള്ള ബാക്ടീരിയയുമായി കലരുമ്പോള്‍ രൂക്ഷമായ ഗന്ധത്തിന് ഇടയാവുകയും ചെയ്യും.

പല്ലുകളുടെ ശുചിത്വം
വായ് നാറ്റം അകറ്റാന്‍ നമ്മുടെ വായ എപ്പോഴും വൃത്തിയായി സൂക്ഷിക്കണം എന്നുള്ളതു എല്ലാവര്‍ക്കും അറിയുന്ന കാര്യമാണല്ലോ. എന്നാല്‍ പ്രായമാകുമ്പോള്‍ ഉമിനീരിന്റെ ഉത്പാദനം കുറയും. ഉമിനീര്‍ സ്വാഭാവികമായിതന്നെ വായ്‌നാറ്റം ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഉമിനീരിന്റെ അളവ് കുറയുന്നത് വായനാറ്റം വര്‍ദ്ധിക്കാന്‍ കാരണമാകും. നമ്മള്‍ എത്രതന്നെ വൃത്തിയായി സൂക്ഷിച്ചാലും പല്ലുകള്‍കമ്പിയിടുകയും വെപ്പ്പല്ലുകള്‍ വയ്ക്കുകയും ചെയ്യുമ്പോള്‍ വായ്ക്കകത്ത് ദുഷിച്ച ബാക്ടീരിയയുടെ വര്‍ദ്ധനവിന് കാരണമാകും. പ്രായമാകുമ്പോള്‍ മോണരോഗങ്ങള്‍ സാധാരണയാണ്. അവ വായനാറ്റത്തിന്റെ പ്രധാനകാരണങ്ങളിലൊന്നാണ്. അതും ശരീരമാസകലമുള്ള ഗന്ധത്തില്‍ പ്രതിഫലിക്കുകയും ചെയ്യും.

പ്രായപരിധി
പ്രായപരിധിയുമായി ബന്ധപ്പെടുത്തി ശരീര ഗന്ധത്തെ കണക്കാക്കുമ്പോഴാണ് പലപ്പോഴും ശരീരഗന്ധം അനാകര്‍ഷകമായി അനുഭവപ്പെടുന്നത്. പ്രായമായവരുടെ ശരീരഗന്ധം അവര്‍ പ്രായം ആയതാണ് എന്നുള്ള ഒറ്റക്കാരണത്താല്‍ അപ്രിയമായി കണക്കാക്കേണ്ടതില്ല. നേരെമറിച്ച് സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഗന്ധമായി കണക്കാക്കിയാല്‍ പ്രായമായവരുടെ ഗന്ധം പ്രിയമുള്ളതായി അനുഭവപ്പെടും.



Click it and Unblock the Notifications











