For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇഞ്ചി ഉപയോഗം ഇങ്ങനെയെങ്കില്‍ സൗന്ദര്യം ഉറപ്പ്

|

സാധാരണയായി വിഭവങ്ങളില്‍ ഉപയോഗിച്ചുവരുന്ന സുഗന്ധവ്യഞ്ജനമാണ് ഇഞ്ചി. എന്നാല്‍ ഇത് നിങ്ങളുടെ സൗന്ദര്യം വര്‍ധിപ്പിക്കാനായും പലവിധത്തില്‍ ഉപയോഗിക്കാവുന്നതാണ്. നിങ്ങള്‍ നേരിടുന്ന പല പ്രശ്നങ്ങള്‍ക്കെതിരെയും ദീര്‍ഘകാല ആശ്വാസം നല്‍കാന്‍തക്ക ഔഷധഗുണമുള്ളതാണ് ഇഞ്ചി. ആന്റിമൈക്രോബയല്‍, വിരുദ്ധ ബാഹ്യാവിഷ്‌ക്കാര ഗുണങ്ങള്‍, ധാതുക്കള്‍, വിറ്റാമിനുകള്‍ എന്നിവ നിറഞ്ഞതാണ് ഇത്.

Most read: പൊരിവെയിലില്‍ ഇറങ്ങുമ്പോള്‍ സണ്‍സ്‌ക്രീന്‍ നിര്‍ബന്ധം; നേട്ടം നിരവധി

അതിനാല്‍, നിങ്ങളുടെ സാധാരണ ചര്‍മ്മ പ്രശ്‌നങ്ങള്‍, മുടി പ്രശ്‌നങ്ങള്‍ എന്നിവ പരിഹരിക്കാന്‍ ഒരു സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നമായി ഇഞ്ചി ഉപയോഗിക്കാവുന്നതാണ്. സൗന്ദര്യം വര്‍ധിപ്പിക്കാനായി ഇഞ്ചി വിവിധ രീതികളില്‍ നിങ്ങള്‍ക്ക്‌ ഉപയോഗിക്കാം. ആ വഴികള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

മുഖത്ത് ഇഞ്ചി ടോണര്‍

മുഖത്ത് ഇഞ്ചി ടോണര്‍

മുഖത്ത് ഒരു ടോണറായി ഉപയോഗിക്കാന്‍ ഇഞ്ചി മികച്ചതാണ്. ഇത് ചര്‍മ്മത്തെ നന്നായി വൃത്തിയാക്കുകയും ഹൈപ്പര്‍പിഗ്മെന്റേഷന്‍ നീക്കം ചെയ്യുകയും ചര്‍മ്മത്തിന്റെ ടോണ്‍ പുറത്തെടുക്കുകയും നിങ്ങളുടെ മുഖം തിളക്കമുള്ളതും മനോഹരമാക്കുകയും ചെയ്യുന്നു. ഒരു ചെറിയ ഇഞ്ചി കഷ്ണം എടുത്ത് മുഖത്ത് പുരട്ടുക. കണ്ണിന് തട്ടിക്കാതെ അഞ്ച് മിനിറ്റ് മസാജ് ചെയ്തതിന് ശേഷം മുഖം നന്നായി കഴുകുക. ഇഞ്ചി നീരില്‍ തേന്‍ കലര്‍ത്തിയും നിങ്ങള്‍ക്ക് ഒരു ടോണര്‍ തയ്യാറാക്കാം. ഇത് ഒരു കോട്ടണ്‍ തുണിയില്‍ മുക്കി മുഖത്ത് പുരട്ടി നന്നായി കഴുകിക്കളയുക.

ഫെയ്‌സ് മാസ്‌ക്

ഫെയ്‌സ് മാസ്‌ക്

ഫെയ്‌സ് മാസ്‌കിനായി ഇഞ്ചി ഉപയോഗിക്കുന്നത് നല്ല ഗുണങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നു. ചര്‍മ്മത്തിന്റെ സുഷിരങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പൊടിയും അഴുക്കും അകറ്റാനും മുഖക്കുരു അല്ലെങ്കില്‍ മുഖക്കുരു പാട് നീക്കംചെയ്യാനും ഈ ഫെയ്സ് മാസ്‌ക് നിങ്ങളെ സഹായിക്കുന്നു. ഈ ഫെയ്സ് മാസ്‌ക് നിര്‍മ്മിക്കാന്‍ കുറച്ച് ഇഞ്ചി പൊടി, മഞ്ഞള്‍പ്പൊടി, തേന്‍, റോസ് വാട്ടര്‍ എന്നിവ ആവശ്യമാണ്. അവയെല്ലാം നന്നായി കലര്‍ത്തി മുഖത്ത് പുരട്ടി 20 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയുക.

Most read:വേനല്‍ച്ചൂടില്‍ മുഖക്കുരു തടയാം; ഇവ പരീക്ഷിക്കൂ

ഫെയ്സ് സ്‌ക്രബ്

ഫെയ്സ് സ്‌ക്രബ്

ചര്‍മ്മ പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടാന്‍ നിങ്ങള്‍ക്ക് ഇഞ്ചി ഫെയ്സ് സ്‌ക്രബ് ഉപയോഗിക്കാം. തവിട്ട് നിറത്തിലുള്ള പഞ്ചസാര, ഇഞ്ചി, ഒലിവ് ഓയില്‍ എന്നിവ ചേര്‍ത്ത് മുഖത്ത് മസാജ് ചെയ്യുക.

ഇഞ്ചി ഹെയര്‍ ടോണിക്ക്

ഇഞ്ചി ഹെയര്‍ ടോണിക്ക്

മുടിക്ക് ഇഞ്ചി പുരട്ടുന്നത് നന്നായി പ്രവര്‍ത്തിക്കും. ഇതിലൂടെ തലയോട്ടിയിലെ പോഷണത്തിനും ശുദ്ധീകരണത്തിനും മുടിയുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കാനും കഴിയും. ജോജോബ ഓയില്‍ കുറച്ച് ഇഞ്ചി നീരില്‍ കലര്‍ത്തി മുടിയുടെ വേരുകളില്‍ പുരട്ടുക. പിന്നീട് ഒരു മിതമായ ഷാമ്പൂവും കണ്ടീഷനറും ഉപയോഗിച്ച് ഇത് കഴുകിക്കളയുക.

Most read:പ്രായം 40 കഴിഞ്ഞോ? സൗന്ദര്യത്തിന് വേണ്ടത് ഈ ശീലമാണ്

ഇഞ്ചി വെള്ളത്തില്‍ കുളി

ഇഞ്ചി വെള്ളത്തില്‍ കുളി

നിങ്ങളുടെ ശരീരം മുഴുവനുമുള്ള വിഷാംശം നീക്കാന്‍ സഹായകമാണ് ഇഞ്ചി. ഏതെങ്കിലും തരത്തിലുള്ള വീക്കം, വേദന എന്നിവയ്‌ക്കെതിരായ ആശ്വാസം നല്‍കുന്നതിനും ഒരു ഇഞ്ചി കുളി നിര്‍ബന്ധമായും പരീക്ഷിക്കുക. കുളിക്കുന്ന വെള്ളത്തില്‍ ഉപ്പ്, ഇഞ്ചി എന്നിവ ചേര്‍ക്കുക മാത്രമാണ് നിങ്ങള്‍ ചെയ്യേണ്ടത്. ഇഞ്ചി വെള്ളത്തില്‍ കലര്‍ത്തി കുളിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തിന്റെ രക്തചംക്രമണം മെച്ചപ്പെടുത്താന്‍ സാധിക്കും.

പാദസംരക്ഷണത്തിന് ഇഞ്ചി

പാദസംരക്ഷണത്തിന് ഇഞ്ചി

സൗന്ദര്യം വര്‍ധിപ്പിക്കാനായി ഇഞ്ചി ഉപയോഗിക്കുന്നതിനുള്ള മറ്റൊരു അത്ഭുതകരമായ മാര്‍ഗ്ഗമാണ് ഇത്. നിങ്ങളുടെ പാദങ്ങള്‍ സംരക്ഷിക്കാന്‍ ഇഞ്ചി ഉപയോഗിക്കാം. നിങ്ങളുടെ പാദങ്ങളുടെ ചര്‍മ്മം മിനുസമാര്‍ന്നതും ആരോഗ്യകരവുമാക്കാന്‍ ഇത് സഹായിക്കും. കുറച്ച് നാരങ്ങ നീരും ഇഞ്ചിയും ചേര്‍ത്ത് ഒരു സ്‌ക്രബ് ആയി കാലില്‍ പുരട്ടുക. ഇതിനുശേഷം ചെറുചൂടുള്ള വെള്ളം ഒരു പാത്രത്തിലൊഴിച്ച് ഇതിലേക്ക് ഇഞ്ചി, കടുക് പൊടി എന്നിവ ചേര്‍ത്ത് നിങ്ങളുടെ പാദങ്ങള്‍ കുതിര്‍ക്കുക. 15-20 മിനിറ്റ് നേരം ഈ വെള്ളത്തില്‍ കാല് മുക്കിവയ്ക്കുക.

Most read:ഈ പഴത്തിന്റെ ഉപയോഗമെങ്കില്‍ മുഖത്തെ മാറ്റം അത്ഭുതം

English summary

Ways To Use Ginger As A Beauty Product

Ginger is a very beneficial root that can help you achieve that flawless skin, hair and may also assist you with other things. Read on to find out more.
X