Just In
- 6 hrs ago
ഈ നാല് രാശിക്കാരെ പറ്റിക്കാന്‍ വളരെ എളുപ്പം: ഇവര്‍ ശ്രദ്ധിച്ചിരിക്കുക
- 7 hrs ago
മുടിക്ക് കളര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നെങ്കില്‍ നാരങ്ങ വെറുതേ വിടല്ലേ
- 8 hrs ago
ഹൈ ബിപി ശരീരത്തിലുണ്ടാക്കും അപകടങ്ങള്‍ തിരിച്ചറിയൂ
- 11 hrs ago
ശുക്രന് മേടം രാശിയിലേക്ക്: പ്രണയവും സാമ്പത്തികവും ഐശ്വര്യവും 5 രാശിക്ക് സ്വന്തം
Don't Miss
- News
നടിയ്ക്ക് നീതി ലഭിക്കണം, മുംബൈയിലൊക്കെ ആളുകള്‍ ഇത് തന്നെയാണ് ചോദിക്കുന്നത്: സന്തോഷ് ശിവന്
- Movies
50 ദിവസത്തിനിടയില്‍ ധന്യയ്ക്ക് കൂടുതല്‍ സ്ക്രീന്‍ സ്പേസ് ലഭിച്ചു; ബിഗ് ബോസിനോട് നന്ദിയുണ്ട്
- Finance
'ട്രെയിലറാണ്' കഴിഞ്ഞത്, ക്ലൈമാക്സ് വരുന്നതേയുള്ളൂ! നിഫ്റ്റി 14,500-ലേക്ക് വീഴാമെന്ന് ജെഫറീസ്
- Sports
IPL 2022: വില്ലി നാട്ടിലേക്ക്, ഹൈദരാബാദിനെ ആരു നയിക്കും? സാധ്യത ഇവര്‍ക്ക്
- Automobiles
Rorr ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ പരീക്ഷണയോട്ടം തകൃതിയാക്കി Oben; ഡെലിവറി ജൂലൈ മാസത്തോടെ
- Travel
യാത്ര പുറപ്പെടും മുന്‍പ് ഏഴു കാര്യങ്ങള്‍.. പിന്നെ ടെന്‍ഷന്‍ വേണ്ട!!
- Technology
അസൂസ് ആർഒജി സൈഫറസ് എം16 2022 റിവ്യൂ: വിലയ്ക്ക് യോജിച്ച കരുത്തൻ ഗെയിമിങ് ലാപ്ടോപ്പ്
ഈ 6 പൊടിക്കൈകളില്‍ മുത്ത് പോലെ തിളങ്ങും പല്ലുകള്‍
ആത്മവിശ്വാസത്തിന്റെ ഒരു പ്രധാന ഘടകം കൂടിയാണ് പല്ലുകള്‍. കാരണം പല്ലുകളിലുണ്ടാവുന്ന എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ പലപ്പോഴും നമ്മുടെ ചിരിക്കുന്നതിനുള്ള ആത്മ വിശ്വാസത്തെ കാറ്റില്‍ പറത്തുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. കാരണം പല്ലിലുണ്ടാവുന്ന കേട്, കറ, മറ്റ് ദന്ത സംരക്ഷണ പ്രശ്നങ്ങള്‍ എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി ഒരല്പ സമയം മാറ്റിവെച്ചാല്‍ മതി.
20 നും 64 നും ഇടയില്‍ പ്രായമുള്ള മുതിര്‍ന്നവരില്‍ 92% പേര്‍ക്കും സ്ഥിരമായ പല്ലുകളില്‍ പോടുകള്‍ ഉണ്ട്. ഇത് പലപ്പോഴും നമുക്ക് ഒഴിവാക്കാന്‍ കഴിയാത്ത ഒന്നായി തോന്നാം. എന്നിരുന്നാലും, ഞങ്ങള്‍ ശരിയായ നടപടികള്‍ പിന്തുടരുകയാണെങ്കില്, നമ്മുടെ പല്ലുകള്‍ സംരക്ഷിക്കുകയോ അല്ലെങ്കില്‍ അവരുടെ ആരോഗ്യകരമായ ആയുസ്സ് വര്‍ദ്ധിപ്പിക്കുകയോ ചെയ്യാം. അതെങ്ങനെ എന്നതാണ് പലര്‍ക്കും അറിയാത്തത്. എന്നാല്‍ ഇനി മനസ്സ് തുറന്ന് ചിരിക്കുന്നതിനും ആരോഗ്യമുള്ള വെളുത്ത പല്ലുകള്‍ക്കും വേണ്ടി ഈ പൊടിക്കൈകള്‍ പരീക്ഷിക്കാവുന്നതാണ്.

പാലിനൊപ്പം കാപ്പിയും ചായയും കുടിക്കുക
കാപ്പി വളരെ അസിഡിറ്റി ഉള്ള ഒരു പാനീയം ആകാം, പ്രത്യേകിച്ച് അത് പാല് ചേര്‍ക്കാതെ കുടിക്കുമ്പോള്‍. ദിവസവും ഇത് കുടിച്ചാല്‍ പല്ലിന് കനം കുറയും. മാത്രമല്ല, കട്ടന്‍ കാപ്പിയില്‍ ടാന്നിന്‍ അടങ്ങിയിട്ടുള്ളതിനാല്‍ നിങ്ങളുടെ പല്ലുകള്‍ കറക്കും. ഇതിന് പരിഹാരം എന്നോണം പാല് ഒഴിച്ച കാപ്പി കുടിക്കുന്നതിന് ശ്രദ്ധിക്കുക. കട്ടന്‍ ചായ കുടിക്കുന്നവരിലും ഇതേ ഫലമാണ് ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങള്‍ ഇനി കാപ്പി കുടിക്കുമ്പോള്‍ പല്ലിന്റെ ആരോഗ്യത്തെക്കൂടി അല്പം ശ്രദ്ധിക്കണം.

ചായയോ കാപ്പിയോ കുടിച്ച ഉടന്‍ പല്ല് തേക്കരുത്
പല്ല് തേക്കുന്നത് ഒരു നല്ല ശീലമാണ് എന്ന് നമുക്കെല്ലാം അറിയാം. എന്നാല്‍ പല്ല് തേക്കുന്നതിന് മുന്‍പ് നാം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. ടൂത്ത് പേസ്റ്റും കാപ്പിയും മിക്സ് ചെയ്യാതിരിക്കുന്നതാണ് നല്ലതെന്ന് വിദഗ്ധര്‍ പറയുന്നു. കുടിക്കുന്നതിന് 30 മിനിറ്റ് മുമ്പ് പല്ല് തേക്കാന്‍ ശ്രദ്ധിക്കണം. നിങ്ങള്‍ക്ക് പല്ല് തേക്കണം എന്ന് നിര്‍ബന്ധമെങ്കില്‍ കുറഞ്ഞത് 1 മണിക്കൂര്‍ കാത്തിരിക്കുക, തുടര്‍ന്ന് ചെയ്യുക. കാപ്പിയും ചായയും അവയുടെ അസിഡിറ്റി ഘടന കാരണം പല്ലിന്റെ ഇനാമലിനെ തകര്‍ക്കുന്നു. ഇത് കൂടാതെ ഭക്ഷണത്തിനുശേഷവും ഈ നിയമം പാലിക്കുന്നതാണ് നല്ലത്.

ഭക്ഷണത്തിനു ശേഷം ഫ്ലൂറൈഡ് കലര്‍ന്ന വെള്ളം കുടിക്കുക.
ഉമിനീര് നമ്മുടെ പല്ലുകളെ സംരക്ഷിക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു, നമ്മുടെ പല്ലുകള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് ഉമിനീര് മികച്ച ഫലങ്ങളാണ് നല്‍കുന്നത്. കാപ്പിയും ഭക്ഷണവും ഉമിനീര് ഉത്പാദനം കുറയ്ക്കുകയാണ് പലപ്പോഴും ചെയ്യുന്നത്. നിങ്ങളുടെ ഭക്ഷണത്തിനു ശേഷം കൂടുതല്‍ വെള്ളം കുടിക്കുക എന്നതാണ് ഇത് തടയുന്നതിനുള്ള പോംവഴി. മികച്ച വെള്ളത്തില്‍ ഫ്ലൂറൈഡ് അടങ്ങിയിട്ടുണ്ട്. ഇത് പോടുകള്‍ രൂപപ്പെടുന്നത് തടയുകയും പല്ലുകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ പല്ലിന്റെ ആരോഗ്യത്തിന് വേണ്ടി ഇത്തരത്തിലുള്ള ചെറിയ കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്.

ബ്രഷ് ചെയ്യുന്നതിന് മുമ്പ് പല്ല് ഫ്ലോസ് ചെയ്യുക.
സ്ഥിരമായി ഫ്ലോസിങ്ങ് ചെയ്യുന്നത് വായ് നാറ്റവും വായിലെ ഭക്ഷണ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനും സഹായിക്കുന്നുണ്ട്. ഇതിലൂടെ ചില രോഗങ്ങളും നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു. ബ്രഷിംഗിന് തൊട്ടുമുമ്പ് ഫ്ലോസ് ചെയ്യാന്‍ സ്പെഷ്യലിസ്റ്റുകള്‍ ശുപാര്‍ശ ചെയ്യുന്നു, എന്നാല്‍ ബ്രഷ് ചെയ്തതിന് ശേഷം ഇത് ചെയ്യേണ്ടതില്ല. കാരണം ഭക്ഷണം പല്ലുകളില്‍ തടഞ്ഞ സ്ഥലങ്ങളില്‍ എത്തിച്ചേരാന്‍ ബ്രഷ് തന്നെ ധാരാളം. എന്നാല്‍ എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ അതിന് മുന്‍പ് ഉണ്ടെങ്കില്‍ ഫ്ളോ ചെയ്യുന്നത് നല്ലതാണ്.

ഒരേ രീതിയില്‍ ഫ്ലോസ് ചെയ്യുക.
ഫ്ലോസിംഗിനായി ഒരു സാധാരണ പാറ്റേണ്‍ സൂക്ഷിക്കുക. നിങ്ങളുടെ മുകളിലെ പല്ലുകള്‍ ഉപയോഗിച്ച് ആരംഭിച്ച് ഇടത്തുനിന്ന് വലത്തോട്ട് പ്രവര്‍ത്തിക്കുക. മുകളിലെ പല്ലുകള്‍ പൂര്‍ത്തിയാക്കിയ ശേഷം, ഇടത്തുനിന്ന് വലത്തോട്ട് താഴെ അതേ രീതിയില്‍ ആവര്‍ത്തിക്കുക. എല്ലാ ദിവസവും ഒരു പോലെ തന്നെ ചെയ്യുന്നതിന് ശ്രദ്ധിക്കണം.

20 മിനിറ്റ് വരെ ച്യൂയിംഗ് ഗം
ഭക്ഷണം കഴിച്ചയുടനെ ഒരു കഷണം ച്യൂയിംഗ് ഗം ചവയ്ക്കുന്നതാണ് നല്ലത്, പക്ഷേ അത് പഞ്ചസാര രഹിതമായിരിക്കണം. ഉമിനീര് പ്രവാഹം വര്‍ദ്ധിപ്പിക്കുന്നതിന് 20 മിനിറ്റ് വരെ ഇത് ചവച്ചരച്ചക്കുന്നത് ഭക്ഷണം കഴിച്ചതിന് ശേഷം നല്ലതാണ്. നിങ്ങളുടെ പല്ലുകള്‍ ആരോഗ്യകരമായി നിലനിര്‍ത്താന്‍ നിങ്ങള്‍ പിന്തുടരുന്ന ആരോഗ്യകരമായ ശീലങ്ങള്‍ എന്തെല്ലാമാണെന്ന് കമന്റ് ബോക്സില്‍ ഞങ്ങളെ അറിയിക്കുക.