For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പൂ പോലെ മൃദുലമായ കൈകള്‍ വേണോ; ഇത് ചെയ്താല്‍ മതി

|

ചര്‍മ്മസംരക്ഷണം എന്നു പറയുന്നത് മുഖത്ത് മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നല്ല. നിങ്ങളുടെ ശരീരം മുഴുവന്‍, നിങ്ങളുടെ കൈകള്‍ ഉള്‍പ്പെടെ ഇതില്‍പ്പെടും. മിക്കവരുടെയും കൈകള്‍ പരിപരുത്തതായി തോന്നുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടാകും. ദിവസം മുഴുവന്‍, നമ്മുടെ കൈകള്‍ ഒരുപാട് പ്രവൃത്തികളിലൂടെ കടന്നുപോകുന്നു. അതിന്റെ ഫലമായി പരുക്കനും ഡ്രൈ ആയതുമായി കൈപ്പത്തികള്‍ മാറുന്നു. പരുക്കനായ കൈകള്‍ മൃദുവാക്കുന്നത് എങ്ങനെയെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ ഒരു സ്‌കിന്‍ സ്‌പെഷ്യലിസ്റ്റിനെയോ ഡോക്ടറെയോ സമീപിക്കേണ്ടതില്ല. നിങ്ങളുടെ കൈകള്‍ക്ക് തിളക്കം വീണ്ടെടുക്കാനും അവയെ മൃദുവും മിനുസമാര്‍ന്നതുമാക്കാനും സഹായിക്കുന്ന ധാരാളം പദാര്‍ത്ഥങ്ങള്‍ പ്രകൃതി തന്നെ നമുക്ക് നല്‍കിയിട്ടുണ്ട്.

Most read: പ്രായമുണ്ടെന്ന് കണ്ടാല്‍ പറയാതിരിക്കാന്‍; ഈ മോശം ശീലങ്ങള്‍ ഒഴിവാക്കൂMost read: പ്രായമുണ്ടെന്ന് കണ്ടാല്‍ പറയാതിരിക്കാന്‍; ഈ മോശം ശീലങ്ങള്‍ ഒഴിവാക്കൂ

ചര്‍മ്മത്തിന്റെ പുറം പാളിക്ക് കേടുപാടുകള്‍ സംഭവിച്ചാല്‍ വരണ്ടതും വിണ്ടുകീറിയതുമായ ചര്‍മ്മം വരാം. കാലാവസ്ഥ, അള്‍ട്രാവയലറ്റ് വികിരണം, മലിനീകരണം, മറ്റ് ഘടകങ്ങള്‍ എന്നിവയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിലൂടെ ഇത് സംഭവിക്കാം. നിങ്ങളുടെ ചര്‍മ്മത്തിന്റെ പുറം പാളി ദുര്‍ബലമാകുമ്പോള്‍, അത് മുറിവുകളോടും മറ്റും കൂടുതല്‍ സെന്‍സിറ്റീവ് ആയി മാറുന്നു. എല്ലാ ജോലികളുടെയും പരിണിതഫലം വഹിക്കുന്നത് നമ്മുടെ കൈകളുടെ തൊലിയാണ്. നിങ്ങളുടെ കൈകള്‍ മിനുസമാര്‍ന്നതും മൃദുവായതുമായി തോന്നണമെങ്കില്‍, നിങ്ങള്‍ അവയെ പരിപാലിക്കേണ്ടതുണ്ട്. കൈകള്‍ മിനുസമാര്‍ന്നതാക്കി മാറ്റാന്‍ നിങ്ങള്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ ഇതാ.

പതിവായി മോയ്‌സ്ചറൈസ് ചെയ്യുക

പതിവായി മോയ്‌സ്ചറൈസ് ചെയ്യുക

നിങ്ങളുടെ കൈകള്‍ പതിവായി മോയ്‌സ്ചറൈസ് ചെയ്യുന്നതിലൂടെ കൈകളുടെ മൃദുത്വം നിലനിര്‍ത്താന്‍ സാധിക്കും. കഴുകിയ ഉടന്‍ തന്നെ കൈകള്‍ മോയ്‌സ്ചറൈസ് ചെയ്യുന്നത് ഈര്‍പ്പം നിലനിര്‍ത്താനും നിങ്ങളുടെ കൈപ്പത്തികളെ മൃദുലമാക്കാനും സഹായിക്കും. നിങ്ങളുടെ കൈകള്‍ കഴുകുകയോ അണുവിമുക്തമാക്കുകയോ ചെയ്തതിന് ശേഷം ഓരോ തവണയും നിങ്ങളുടെ കൈപ്പത്തികള്‍ മോയ്‌സ്ചറൈസ് ചെയ്യേണ്ടതുണ്ട്, അല്ലാത്തപക്ഷം ഇത് ചര്‍മ്മത്തിന്റെ സ്വാഭാവിക ഈര്‍പ്പം ഇല്ലാതാക്കും. നിങ്ങളുടെ കൈകള്‍ മോയ്ചറൈസ് ചെയ്തില്ലെങ്കില്‍ കൈകള്‍ എളുപ്പത്തില്‍ വരണ്ടതും പരുക്കനുമാകും. നിങ്ങളുടെ കൈകള്‍ക്ക് അനുയോജ്യമായ ഒരു ഹാന്‍ഡ് ക്രീം നിങ്ങളുടെ ഹാന്‍ഡ്ബാഗില്‍ സൂക്ഷിക്കുകയും അത് കൂടുതല്‍ തവണ ഉപയോഗിക്കുകയും വേണം.

പോഷക എണ്ണകള്‍

പോഷക എണ്ണകള്‍

നിങ്ങളുടെ കൈകള്‍ അസാധാരണമായി വരണ്ടതായി തോന്നുന്നുവെങ്കില്‍, നിങ്ങളുടെ കൈകള്‍ക്ക് പോഷക എണ്ണകള്‍ ഉപയോഗിക്കുന്നത് ഗുണം ചെയ്യും. കൈകള്‍ക്ക് എണ്ണകള്‍ ഉപയോഗിക്കുന്നത് നിങ്ങളുടെ കൈകള്‍ ആഴത്തിലും ഫലപ്രദമായും ഈര്‍പ്പമുള്ളതാക്കും. നിങ്ങള്‍ വീട്ടിലായിരിക്കുമ്പോള്‍, ഹാന്‍ഡ് ക്രീമുകള്‍ക്ക് പകരമായി ആഴത്തിലുള്ള പോഷണം നല്‍കുന്ന എണ്ണകള്‍ ഉപയോഗിക്കുക. ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ മൃദുവായ കൈകള്‍ നിങ്ങള്‍ക്ക് സമ്മാനിക്കും. നിങ്ങളുടെ കൈകളെ ആഴത്തില്‍ പോഷിപ്പിക്കുന്നതിന് നിങ്ങള്‍ക്ക് വെളിച്ചെണ്ണയും ബദാം എണ്ണയും ഉപയോഗിക്കാം. ഈ എണ്ണകള്‍ നിങ്ങളുടെ കൈകള്‍ കൂടുതല്‍ മൃദുലവുമാക്കാന്‍ സഹായിക്കുന്നു.

Most read:വേനലില്‍ പതിവായി പുറത്തും തോളിലും കുരുക്കള്‍ വരാറുണ്ടോ? പ്രതിവിധി ഇത്Most read:വേനലില്‍ പതിവായി പുറത്തും തോളിലും കുരുക്കള്‍ വരാറുണ്ടോ? പ്രതിവിധി ഇത്

പെട്രോളിയം ജെല്ലി

പെട്രോളിയം ജെല്ലി

പെട്രോളിയം ജെല്ലി വിവിധ രീതികളില്‍ ഉപയോഗിക്കാം. പരിക്കേറ്റ ചര്‍മ്മത്തെ സുഖപ്പെടുത്തുന്നതിനും ചൊറിച്ചില്‍ തടയുന്നതിനും പെട്രോളിയം ജെല്ലി വളരെ സഹായകരമാണ്. നിങ്ങളുടെ കൈകള്‍ മോയ്‌സ്ചറൈസ് ചെയ്യാന്‍ പെട്രോളിയം ജെല്ലി ഉപയോഗിക്കാം. ഇത് നിങ്ങളുടെ കൈകള്‍ മിനുസമാര്‍ന്നതാക്കാന്‍ മാത്രമല്ല, പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെ ചെറുക്കാനും സഹായിക്കും. കൈകളില്‍ പെട്രോളിയം ജെല്ലി ഉപയോഗിച്ചു തുടങ്ങിയാല്‍ നിങ്ങള്‍ക്കത് അനുഭവിച്ച് മനസിലാക്കാന്‍ സാധിക്കും.

ഹാന്‍ഡ് വാഷ് ഉപയോഗിക്കുക

ഹാന്‍ഡ് വാഷ് ഉപയോഗിക്കുക

നിങ്ങള്‍ ഒരു ഹാന്‍ഡ് വാഷ് തിരഞ്ഞെടുക്കുമ്പോള്‍ വളരെ ശ്രദ്ധിക്കണ. നിങ്ങള്‍ തിരഞ്ഞെടുക്കുന്ന ഫേസ് വാഷിനായി അധിക സമയം ചെലവഴിക്കരുത്, എന്നാല്‍ നിങ്ങള്‍ തിരഞ്ഞെടുക്കുന്ന ഹാന്‍ഡ് വാഷിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധവേണം. മൃദുവായ ഹാന്‍ഡ് വാഷ് ഉപയോഗിക്കുന്നത് ചര്‍മ്മത്തിന്റെ സ്വാഭാവിക ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. വളരെയധികം രാസവസ്തുക്കള്‍ ഉപയോഗിച്ച് കൈ കഴുകുന്നത് നിങ്ങളുടെ ചര്‍മ്മത്തെ വരണ്ടതും പരുക്കനുമാക്കി മാറ്റും. അതിനാല്‍, എപ്പോഴും നിങ്ങള്‍ മൃദുവായ ഹാന്‍ഡ് വാഷ് മാത്രം ഉപയോഗിക്കുക.

Most read:പ്രശ്‌നങ്ങള്‍ തീര്‍ത്ത് സുന്ദരമായ ചര്‍മ്മം നേടാന്‍ ഉത്തമം ഈ യോഗാസനങ്ങള്‍Most read:പ്രശ്‌നങ്ങള്‍ തീര്‍ത്ത് സുന്ദരമായ ചര്‍മ്മം നേടാന്‍ ഉത്തമം ഈ യോഗാസനങ്ങള്‍

സണ്‍സ്‌ക്രീന്‍ ഉപയോഗം

സണ്‍സ്‌ക്രീന്‍ ഉപയോഗം

ചര്‍മ്മത്തിന് സണ്‍സ്‌ക്രീന്‍ പ്രയോഗിക്കുന്നത് വളരെ ഫലപ്രദമാണ്. സൂര്യന്റെ ദോഷകരമായ കിരണങ്ങള്‍ നിങ്ങളുടെ ചര്‍മ്മത്തിന് അങ്ങേയറ്റം നാശമുണ്ടാക്കും. അതിനാല്‍ നിങ്ങളുടെ ചര്‍മ്മത്തെ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് സംരക്ഷിക്കേണ്ടതുണ്ട്. നിങ്ങളുടെ മുഖത്ത് മാത്രം ഇത് പുരട്ടാതെ നിങ്ങളുടെ കൈകളിലും ഉദാരമായി പുരട്ടണം. നിങ്ങള്‍ക്ക് മിനുസമാര്‍ന്ന ചര്‍മ്മം വേണമെങ്കില്‍, നിങ്ങള്‍ വെയിലത്ത് ഇറങ്ങുമ്പോഴെല്ലാം സണ്‍സ്‌ക്രീന്‍ പുരട്ടണം. നിങ്ങളുടെ കൈകളില്‍ മറക്കാതെ എല്ലാ ദിവസവും സണ്‍സ്‌ക്രീന്‍ പ്രയോഗിക്കണം.

ഒലീവ് ഓയില്‍, പഞ്ചസാര

ഒലീവ് ഓയില്‍, പഞ്ചസാര

നിങ്ങളുടെ കൈപ്പത്തിയില്‍ അര ടീസ്പൂണ്‍ ഒലിവ് ഓയില്‍ ഒഴിക്കുക. ഒരു ടീസ്പൂണ്‍ നിറയെ പഞ്ചസാര എടുക്കുക. ഇപ്പോള്‍ നിങ്ങളുടെ കൈക്കുള്ളില്‍ ഒരു പരുക്കന്‍ മിശ്രിതം ഉണ്ടാകും. സാവധാനം, അധികം സമ്മര്‍ദ്ദം ചെലുത്താതെ, ഈ മിശ്രിതം നിങ്ങളുടെ കൈപ്പത്തിയിലും കൈകളുടെ പുറകിലും തടവുക. ഏകദേശം മൂന്ന് മിനിറ്റ് തടവുക. എന്നിട്ട് ചൂടുവെള്ളത്തില്‍ കഴുകി കളയുക.

Most read:ചര്‍മ്മപ്രശ്‌നങ്ങള്‍ക്ക് മികച്ച പരിഹാരം; രക്തചന്ദനം ഇങ്ങനെ പുരട്ടിയാല്‍ ഫലംMost read:ചര്‍മ്മപ്രശ്‌നങ്ങള്‍ക്ക് മികച്ച പരിഹാരം; രക്തചന്ദനം ഇങ്ങനെ പുരട്ടിയാല്‍ ഫലം

ഗ്ലിസറിന്‍, നാരങ്ങ

ഗ്ലിസറിന്‍, നാരങ്ങ

ഒരു ചെറിയ പാത്രം എടുക്കുക. ഒരു ടീസ്പൂണ്‍ വീതം ഗ്ലിസറിന്‍, റോസ് വാട്ടര്‍, നാരങ്ങ എന്നിവ ചേര്‍ക്കുക. നന്നായി ഇളക്കുക, ഇത് നിങ്ങളുടെ കൈപ്പത്തിയിലും കൈകളിലും പുരട്ടുക. വിരലുകളുടെ ഇടയിലും പുറംതൊലിയിലും തേക്കുക. ഈ മിശ്രിതം സ്വയം വരണ്ടുപോകും, അതിനാല്‍ ഉപയോഗിച്ച ശേഷം കൈ കഴുകേണ്ടതില്ല. ബാക്കിയുള്ള മിശ്രിതം മൂടിവെച്ച് വൈകുന്നേരം വീണ്ടും ഉപയോഗിക്കുക.

English summary

Tips To Make Your Hands Naturally Soft in Malayalam

Today's soaps and other cleaning chemicals can leave your hands looking discoloured, wrinkled, and rough. Here are some simple tips to regain your smooth hands.
Story first published: Thursday, May 12, 2022, 16:17 [IST]
X
Desktop Bottom Promotion