Latest Updates
-
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം!
മാസ്ക് ധരിക്കുമ്പോള്‍ വായില്‍ ദുര്‍ഗന്ധമോ: കാരണവും പരിഹാരവും
ഇന്ത്യയില്‍ കോവിഡ് -19 മഹാമാരിയുടെ രണ്ട് വര്‍ഷമാണ് ഇപ്പോള്‍ കടന്നിരിക്കുന്നത്. എന്നാല്‍ ഈ മഹാമാരിക്ക് പരിഹാരം കാണുന്നതിന് നാമെല്ലാവരും മാസ്ക് ധരിക്കാറുണ്ട്. എന്നാല്‍ മാസ്ക് ധരിക്കുമ്പോള്‍ നാം അസ്വസ്ഥരാവുന്ന ഒന്നാണ് പലപ്പോഴും മാസ്കിനുള്ളിലുണ്ടാവുന്ന ദുര്‍ഗന്ധം. ഫോണ്‍ ഇല്ലാതെ പുറത്തിറങ്ങിയാലും മാസ്ക് ഇല്ലാതെ പുറത്തിറങ്ങുന്നത് അല്പം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ അതീവ ശ്രദ്ധയാണ് രോഗം പകരാതിരിക്കുന്നതിന് വേണ്ടി നാം എടുക്കേണ്ടത്.
എന്നാല്‍ ചില അവസരങ്ങളില്‍ എങ്കിലും നിങ്ങളില്‍ വെല്ലുവിളി ഉണ്ടാക്കുന്ന ഒന്നാണ് മാസ്ക് ധരിക്കുമ്പോള്‍ ഉണ്ടാവുന്ന ദുര്‍ഗന്ധം. കാരണം മാസ്ക് ധരിക്കുമ്പോള്‍ വായ്നാറ്റം വര്‍ദ്ധിക്കുന്നതായി തോന്നുന്നുണ്ടോ? അത് പലപ്പോഴും അല്പം വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്. എത്രയും വേഗം അത് ഒഴിവാക്കാനുള്ള പരിഹാരം എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. വായ്നാറ്റത്തിന്റെ വിവിധ കാരണങ്ങളെക്കുറിച്ചും മാസ്ക് ധരിച്ചിട്ടും അത് കുറക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.

മോശം ദന്തശുചിത്വം
വായ്നാറ്റത്തിന്റെ പ്രധാന കാരണം വായിലുണ്ടാവുന്ന ശുചിത്വമില്ലായ്മയാണെന്നതില് അതിശയിക്കാനില്ല. മോശം ദന്ത ശുചിത്വം നിങ്ങളുടെ വായില്‍ ബാക്ടീരിയകള്‍ അടിഞ്ഞുകൂടുന്നതിലേക്ക് നയിച്ചേക്കാം, കൂടാതെ ബാക്ടീരിയകള്‍ പലപ്പോഴും മോശം മണമുള്ള സള്‍ഫര്‍ സംയുക്തങ്ങള്‍ പുറത്തുവിടുന്നു. ഇത് വായ്നാറ്റം വര്‍ദ്ധിപ്പിക്കുന്നു.

കാപ്പിയോ മദ്യമോ കുടിക്കുക
നിങ്ങള്‍ കാപ്പിയും മദ്യവും കുടിക്കുമ്പോള്‍, നിങ്ങളുടെ വായില്‍ ബാക്ടീരിയ തങ്ങിനില്ക്കാന് കാരണമാകുന്നുണ്ട്. നിങ്ങളുടെ വായ്ക്കുള്ളിലെ ഈ ബാക്ടീരിയ ഒരു ദുര്‍ഗന്ധം ഉണ്ടാക്കുന്നു. ഇത് മാസ്ക് വെക്കുമ്പോള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു.

പുകവലി
കാപ്പി, മദ്യം, അല്ലെങ്കില്‍ ചായ എന്നിവയ്ക്കൊപ്പം പുകവലിയും വായ്നാറ്റത്തിന് കാരണമാകും. പുകവലി നിങ്ങളുടെ മോണയിലെ കോശങ്ങളെ നശിപ്പിക്കുകയും മോണയിലെ അണുബാധകളിലേക്കോ രോഗങ്ങളിലേക്കോ നയിക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ വായില്‍ ദുര്‍ഗന്ധം ഉണ്ടാക്കുകയും ഇത് കൂടാതെ മാസ്ക് വെക്കുമ്പോള്‍ അത് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

കുറഞ്ഞ കാര്‍ബ് ഭക്ഷണം കഴിക്കുക
ശരീരഭാരം കുറയ്ക്കാന്‍ നിങ്ങള്‍ ഉപവസിക്കുകയോ കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണം കഴിക്കുകയോ ചെയ്യുകയാണെങ്കില്‍, ഇത് അസുഖകരമായ ദുര്‍ഗന്ധത്തിന് കാരണമാകും. കുറഞ്ഞ കാര്‍ബ് ഭക്ഷണക്രമം നിങ്ങളുടെ ശരീരത്തിന്റെ മെറ്റബോളിസത്തെ മാറ്റി മറിക്കുന്നു. ഇത് പലപ്പോഴും ദുര്‍ഗന്ധത്തിലേക്ക് എത്തിക്കുന്നുണ്ട്.

ദഹനക്കേട്
ദഹനക്കേട് പലപ്പോഴും നിങ്ങളില്‍ അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ ്അത് നിങ്ങളില്‍ വായ്നാറ്റം പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ആസിഡ് റിഫ്ളക്സ്, മലബന്ധം, മലവിസര്‍ജ്ജന തകരാറുകള്‍ തുടങ്ങിയ ദഹനവ്യവസ്ഥയിലെ പ്രശ്നങ്ങളെല്ലാം മാസ്കിന് കീഴിലുള്ള വായ്നാറ്റത്തിന്റെ കാരണങ്ങളാണ്.

വരണ്ട വായ
വരണ്ട വായ എന്നത് സീറോസ്റ്റോമിയ എന്നും അറിയപ്പെടുന്ന ഒരു മെഡിക്കല്‍ അവസ്ഥയാണ്, ഇത് വായ്നാറ്റത്തിന് കാരണമാകും, കാരണം ഇത് നിങ്ങളുടെ വായിലെ ബാക്ടീരിയകളെ അതിവേഗം വര്‍ദ്ധിപ്പിക്കുന്നു. ഇത്തരം അവസ്ഥകള്‍ വര്‍ദ്ധിക്കുമ്പോള്‍ അല്പം ശ്രദ്ധിക്കണം. അധികമായാല്‍ ഒരു ഡോക്ടറെ കാണാന്‍ ശ്രദ്ധിക്കേണ്ടതാണ്.

ചില മരുന്നുകള്‍
ഉത്കണ്ഠ, വിഷാദം, രക്തസമ്മര്‍ദ്ദം മുതലായവയ്ക്ക് നിങ്ങള്‍ കഴിക്കുന്ന ചില മരുന്നുകള്‍ വായ്നാറ്റത്തിന് കാരണമാകും. എന്നാല്‍ ഇനി ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമ്മള് ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

കൂടുതല്‍ വെള്ളം കുടിക്കുക
ധാരാളം വെള്ളം കുടിക്കുക എന്നതാണ് വായ് നാറ്റം അകറ്റാനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗം. നിര്‍ജ്ജലീകരണം നിങ്ങളുടെ വായുടെ ആരോഗ്യത്തിന്റെ ശത്രുവാണ്. ജലത്തിന് നിങ്ങളുടെ ശരീരത്തെ ജലാംശം നിലനിര്‍ത്താനും നിങ്ങളുടെ വായില്‍ നിന്ന് ഭക്ഷണ അവശിഷ്ടങ്ങളും ബാക്ടീരിയകളും പുറന്തള്ളാനും സഹായിക്കും. ഇത് വായ്നാറ്റത്തെ ഇല്ലാതാക്കുന്നു.

നിങ്ങളുടെ മാസ്ക് പതിവായി വൃത്തിയാക്കുക/മാറ്റുക
മാസ്കിന് കീഴില്‍ നിങ്ങളുടെ സ്വന്തം നിശ്വാസം തന്നെ അസുഖകരമായേക്കാം. അതിനാല്‍, ഓരോ തവണയും വൃത്തിയുള്ള മാസ്ക് ഉപയോഗിക്കുകയും ഇടയ്ക്കിടെ മാറ്റുകയും ചെയ്യുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ ദുര്‍ഗന്ധം ഒഴിവാക്കുക മാത്രമല്ല, വൈറസ് വരാനുള്ള സാധ്യതയെ ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട്.

നിങ്ങളുടെ വായ ആവര്‍ത്തിച്ച് കഴുകുക
ആല്‍ക്കഹോള്‍ രഹിതവും ആന്റി ബാക്ടീരിയല്‍ മൗത്ത് വാഷ് ദിവസവും രണ്ട് തവണ വായ കഴുകുക, ഇത് വായ്നാറ്റം ഇല്ലാതാക്കും. ഇത് കൂടാതെ രണ്ട് നേരവും പല്ല് തേക്കുക, ഫ്ലോസ് ചെയ്യുക, തുടര്‍ന്ന് കഴുകുക എന്നിവയും അറിഞ്ഞിരിക്കേണ്ടതാണ്.

ഭക്ഷണങ്ങള്‍ ഒഴിവാക്കുക
അമിതമായ മത്സ്യം, മുട്ട, വെളുത്തുള്ളി, ഉള്ളി, കാപ്പി മുതലായ ചില ഭക്ഷണങ്ങള്‍ നിങ്ങളുടെ നിശ്വാസം ദുര്‍ഗന്ധത്തോടെ ഉള്ളതാക്കുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് ഇത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ ഇടയ്ക്കിടെ ഒരു ദന്തരോഗവിദഗ്ദ്ധനെ കാണേണ്ടത് അത്യാവശ്യമാണ്.

ചില മരുന്നുകള്‍ ഒഴിവാക്കുക
വായ്നാറ്റം ഉണ്ടാക്കുന്നതായി നിങ്ങള്‍ക്ക് തോന്നുന്ന ചില മരുന്നുകള്‍ ഒഴിവാക്കുക. എന്നാല്‍ ഏത് മരുന്നാണ് ഒഴിവാക്കേണ്ടത് എന്നുള്ളതിനെക്കുറിച്ച് ഡോക്ടറുമായി സംസാരിക്കേണ്ടതാണ്. ഇത് കൂടാതെ പുകയില ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. പുകയില മാത്രമല്ല പുകവലിയും മദ്യപാനവും ഒഴിവാക്കുക, കാരണം അവയ്ക്ക് വായ്നാറ്റം ഉണ്ടാക്കാന്‍ കഴിയും. അത് പലപ്പോഴും ബ്രഷ് ചെയ്താലും പോവുന്നില്ല.



Click it and Unblock the Notifications
