For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വരണ്ട ചർമ്മത്തിന് ഇനി ഒരു തുടം വെളിച്ചെണ്ണ പ്രയോഗം

|

സൗന്ദര്യ സംരക്ഷണം ഓരോ അവസ്ഥയിലും വെല്ലുവിളിയായിക്കൊണ്ടിരിക്കുന്ന ഒരു കാലാവസ്ഥയാണ് ഇപ്പോഴുള്ളത്. അതിനെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ ചെയ്യാമോ അതെല്ലാം ചെയ്യാൻ പലരും ശ്രമിക്കുന്നുമുണ്ട്. എന്നാൽ ഇനി ചർമ്മസംരക്ഷണം വളരെയധികം ഈസിയാക്കുന്നതിനും മറ്റ് അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിനും നമുക്ക് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. ഇവയിൽ വരണ്ട ചർമ്മം എപ്പോഴും ഒരു വെല്ലുവിളി തന്നെയാണ്. ഈ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ ചെയ്യാം എന്നുള്ളത് ശ്രദ്ധേയമാണ്.

Most read: ചർമ്മം ചൊറിഞ്ഞ് മൊരിയിളകുന്നുവോ, പരിഹാരം ഈ എണ്ണ

വരണ്ട ചർമ്മത്തിന് പിന്നിൽ പല വിധത്തിലുള്ള സൗന്ദര്യ പ്രശ്നങ്ങൾ ഉണ്ടാവുന്നുണ്ട്. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടത് എന്ന് പറയുമ്പോൾ അത് പലപ്പോഴും നിങ്ങളുടെ ചർമ്മം ശ്രദ്ധിക്കാത്തത് കൊണ്ടുണ്ടാവുന്ന വരൾച്ച തന്നെയാണ്. ചർമ്മത്തിലെ ഈ അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. ഓരോ ചർമപ്രതിസന്ധിക്കും പരിഹാരം കാണുന്നതിന് അൽപം പ്രകൃതിദത്തമായ മാർഗ്ഗങ്ങൾ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

 വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണയേക്കാൾ ഗുണം ചെയ്യുന്ന ഒന്നും ഇല്ല എന്ന് തന്നെ നമുക്ക് ഉറപ്പിച്ച് പറയാവുന്നതാണ്. ഇത് നിങ്ങളുടെ സൗന്ദര്യ സംരക്ഷണത്തിന് നല്‍കുന്ന ഗുണങ്ങൾ ചില്ലറയല്ല. ഏത് അവസ്ഥയിലും നിങ്ങളുടെ ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയിൽ പോലും വെളിച്ചെണ്ണ ഉപയോഗിക്കാവുന്നതാണ്. വെളിച്ചെണ്ണ വരണ്ട ചർമ്മത്തെ പൂർണമായും ഇല്ലാതാക്കുന്നതിനും ചർമ്മസംരക്ഷണത്തിനും സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും വെളിച്ചെണ്ണ ഉപയോഗിച്ച് മസ്സാജ് ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ചർമ്മത്തിന് നല്ല ഗുണങ്ങൾ നൽകുന്നു.

ടീ ട്രീ ഓയിലും വെളിച്ചെണ്ണയും

ടീ ട്രീ ഓയിലും വെളിച്ചെണ്ണയും

ടീ ട്രീ ഓയിലും വെളിച്ചെണ്ണയും ഉപയോഗിച്ച് വരണ്ട ചർമ്മത്തെ ഇല്ലാതാക്കാവുന്നതാണ്. ടീ ട്രീ ഓയില്‍ ഉപയോഗിക്കുന്നതിലൂടെ അത് വരണ്ട ചര്‍മ്മത്തെ പൂർണമായും ഇല്ലാതാക്കി നിറം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടിയും വരണ്ട ചർമ്മത്തെ ഇല്ലാതാക്കുന്നതിനും സംശയം കൂടാതെ നമുക്ക് ഈ മിക്സ് ഉപയോഗിക്കാവുന്നതാണ്.

 വെളിച്ചെണ്ണയും ആൽമണ്ട് ഓയിലും

വെളിച്ചെണ്ണയും ആൽമണ്ട് ഓയിലും

വെളിച്ചെണ്ണയും ആൽമണ്ട് ഓയിലും ഉപയോഗിച്ച് നമുക്ക് വരണ്ട ചർമ്മത്തിന് പരിഹാരം കാണാവുന്നതാണ്. ഇത് നിങ്ങളുടെ ചർമ്മത്തിൽ നല്ലതു പോലെ തേച്ച് പിടിപ്പിച്ച് പതിനഞ്ച് മിനിട്ട് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് എല്ലാ ദിവസവും കുളിക്കുന്നതിന് മുൻപായി ചെയ്യാൻ ശ്രദ്ധിക്കാവുന്നതാണ്. ഇതിലൂടെ നിങ്ങൾക്ക് ചര്‍മ്മത്തിലെ പല അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട്.

വെള്ളം കുടിക്കുക

വെള്ളം കുടിക്കുക

ധാരാളം വെള്ളം കുടിക്കാനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. ഇത് നിങ്ങളിൽ നിര്‍ജ്ജലീകരണം എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിനും ആരോഗ്യ സംരക്ഷണത്തിനും സഹായിക്കുന്നുണ്ട്. ധാരാളം വെള്ളം കുടിക്കുന്നതിലൂടെ അത് ചർമ്മത്തിന്‍റെ കോശങ്ങളിലേക്ക് ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലുകയും ഇത് ചർമ്മത്തിന് പുതുജ‍ീവൻ നൽകുകയും ചെയ്യുന്നുണ്ട്. ദിവസവും 9 ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കാൻ ശ്രദ്ധിക്കണം.

ഓട്സ് ബാത്ത്

ഓട്സ് ബാത്ത്

ഓട്സ് ബാത്ത് ചെയ്യുന്നതിലൂടെ അത് ചര്‍മ്മത്തിൽ പല വിധത്തിലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഓട്സ് ഇട്ട് കുളിക്കുന്നതിലൂടെ അത് വരണ്ട ചർമ്മത്തിനെ പരിഹരിക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് ദിവസവും ഓട്സ്ബാത്ത് ഒരു ശീലമാക്കാവുന്നതാണ്. ഇത് നിങ്ങളുടെ ചർമ്മത്തിന് നൽകുന്ന ഗുണം ചില്ലറയല്ല. പല വിധത്തിലാണ്ഇത് നിങ്ങളുടെ ചർമ്മത്തെ സഹായിക്കുന്നതും.

English summary

Tips for Taking Care of Your Dry Skin

here are some Tips for Taking Care of Your Dry Skin, read on.
Story first published: Wednesday, January 22, 2020, 18:07 [IST]
X
Desktop Bottom Promotion