Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
ദിവസവും ഒരു നേരം ഉപ്പിട്ട വെള്ളത്തിലെ കുളി മികച്ചതാണ്
ആരോഗ്യത്തിനും സൗന്ദര്യത്തിനും കുളി മികച്ചതാണ്. എന്നാല്‍ ഇത് നിങ്ങളുടെ ആരോഗ്യത്തിന് എത്രത്തോളം മികച്ചതാണ് എന്ന് നോക്കാവുന്നതാണ്. ദിവസവും ഒരു നേരമെങ്കിലും കുളിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ കുളി പലപ്പോഴും പച്ചവെള്ളത്തിലോ ചൂടുവെള്ളത്തിലോ മാത്രമായിരിക്കും. പക്ഷേ ഇനി കുളി ഉപ്പു വെള്ളത്തിലാക്കിയാലോ? ഇത് ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ ഗുണം നല്‍കുന്നതാണ്. കുളിക്കുമ്പോള്‍ അത് സൗന്ദര്യത്തെ എങ്ങനെ സഹായിക്കുന്നു എന്ന് നമുക്ക് നോക്കാം. പ്രത്യേകിച്ച് ഉപ്പിട്ട വെള്ളത്തിലെ കുളി.

ചെറു ചൂടുവെള്ളത്തില്‍ അല്‍പം ഉപ്പിട്ട് ഒരു നേരമെങ്കിലും കുളിച്ച് നോക്കൂ. ഇത് നിങ്ങളുടെ ആരോഗ്യത്തിന് മികച്ച ഗുണങ്ങള്‍ നല്‍കുന്നുണ്ട്. ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും മികച്ചതാണ് ഈ കുളി. ചൂടുവെള്ളത്തിലെ കുളി അനാരോഗ്യമുണ്ടാക്കുന്നു എന്നതാണ് വിശ്വാസം. എന്നാല്‍ ഉപ്പിട്ട വെള്ളത്തിലെ കുളി മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത്തരത്തില്‍ ചെയ്താല്‍ അത് നിങ്ങളുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും എന്തൊക്കെ ഗുണങ്ങള്‍ ഉണ്ടാക്കുന്നുണ്ട് എന്ന് നോക്കാം

ചര്‍മ്മത്തിന് ആരോഗ്യം
ഉപ്പ് വെള്ളത്തിലെ കുളി ചര്‍മ്മത്തിന് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇതിലൂടെ ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കുന്ന നിരവധി ധാതുക്കളും പോഷകങ്ങളും ഉണ്ട്. ഇതിലടങ്ങിയിട്ടുള്ള മഗ്നീഷ്യം, കാത്സ്യം, ബ്രോമൈഡ്, സോഡിയം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളെ ചര്‍മ്മത്തിലെ സുഷിരങ്ങള്‍ ആഗിരണം ചെയ്യും. ഇ്ത് ചര്‍മ്മം മികച്ചതാക്കുകയും ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്.

ചെറുപ്പം നിലനിര്‍ത്തും
ഉപ്പ് വെള്ളത്തിലെ കുളി പതിവാക്കുന്നതിലൂടെ അത് ചര്‍മ്മത്തിലെ ചുളിവുകളും മറ്റും ഇല്ലാതാക്കും. ഇത് ചര്‍മ്മത്തെ മൃദുലവും മിനുസവും ഉള്ളതാക്കി മാറ്റുന്നു. ചര്‍മ്മത്തെ പുഷ്ടിപ്പെടുത്തിയും ചര്‍മ്മത്തിന്റെ നനവ് നിലനിര്‍ത്തുന്നതിലൂടെയും അത് നിങ്ങളുടെ ചര്‍മ്മത്തിലെ ചെറുപ്പം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നുണ്ട്. ഈ കുളിയിലൂടെ ചര്‍മ്മത്തിന് നഷ്ടമായ സ്വാഭാവിക തിളക്കം തിരിച്ച് ലഭിക്കും.

നശിച്ച ചര്‍മ്മങ്ങള്‍ക്ക് പരിഹാരം
ചര്‍മ്മത്തിന്റെ ആരോഗ്യം പരമാവധി നിലനിര്‍ത്തുന്നതിനുള്ള പ്രധാന വഴി മൃതകോശങ്ങളെ ഇല്ലാതാക്കുക എന്നുള്ളതാണ്. ഉപ്പുവെള്ളത്തിലെ കുളി ഇതിന് സഹായിക്കും. ഫോസ്ഫേറ്റ് പോലുള്ള ബാത്ത് സാള്‍ട്ടുകള്‍ ഡിറ്റര്‍ജന്റുകളെപ്പോലെയാണ്. ഇത് ചര്‍മ്മത്തിലെ പരുപരുത്ത ചര്‍മ്മത്തെ മൃദുലമാക്കുകയും നശിച്ച ചര്‍മ്മം ഇല്ലാതാക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നുണ്ട്.

പാദങ്ങള്‍ക്ക് ആരോഗ്യവും തിളക്കവും
ശരീരത്തില്‍ ഏറ്റവും സമ്മര്‍ദം അനുഭവിക്കുന്ന ഭാഗം പാദങ്ങളാണ്. നമ്മള്‍ സ്ഥിരമായി നടക്കുന്നത് കൊണ്ട് തന്നെയാണ് ഇത് സംഭവിക്കുന്നത്. പാദത്തിലെ പേശികള്‍ക്ക് ബലക്കുറവും പാദരക്ഷകള്‍ മൂലം പരുക്കന്‍ ചര്‍മ്മവും പലപ്പോഴും പാദങ്ങളില്‍ ഉണ്ടാവുന്നുണ്ട്. ഇതിനെയെല്ലാം പരിഹരിക്കുന്നതിന് നമുക്ക് മികച്ചതാണ് ഉപ്പുവെള്ളത്തിലെ കുളി.

ചര്‍മ്മം മോയ്‌സ്ചുറൈസര്‍ ആക്കുന്നു
ചര്‍മ്മം മോയ്‌സ്ചുറൈസ് ആക്കുന്നതിന് മികച്ചതാണ് ഉപ്പുവെള്ളത്തിലെ കുളി. ചര്‍മ്മത്തിന് വേണ്ടി ചെയ്യാവുന്ന ഏറ്റവും നല്ല കാര്യങ്ങളില്‍ ഒന്നാണ് ഇത്. ബാത്ത് സാള്‍ട്ടിലെ മഗ്നീഷ്യം ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നുണ്ട്. ചര്‍മ്മത്തിന് നനവ് നല്‍കുകയും ചര്‍മ്മ കോശങ്ങളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും ഉപ്പുവെള്ളത്തിലെ കുളി സഹായിക്കുന്നു.

മാനസിക ആരോഗ്യം
മാനസികാരോഗ്യം മികച്ചതാണ്. ഇന്നത്തെ കാലത്ത് ഏറ്റവും മികച്ചത് എന്തുകൊണ്ടും ശ്രദ്ധിക്കേണ്ടതാണ് മാനസികാരോഗ്യം. ഉപ്പു വെള്ളത്തിലെ കുളി ശാരീരികമായ ആരോഗ്യം മാത്രമല്ല മാനസിക ആരോഗ്യവും മെച്ചപ്പെടുത്തും. ഈ കുളിക്ക് ശേഷം നിങ്ങളില്‍ ശാന്തിയും സന്തോഷവും ആശ്വാസവും അനുഭവിക്കാന്‍ സാധിക്കുന്നുണ്ട്. സമ്മര്‍ദ്ദം കുറയ്ക്കാന്‍ വളരെ മികച്ചതാണ് ഉപ്പ് വെള്ളത്തിലെ കുളി. അതുകൊണ്ട് ദിവസത്തില്‍ ഒരു തവണയെങ്കിലും ഇത് ചെയ്യേണ്ടതാണ്.

അസിഡിറ്റിക്ക് പരിഹാരം
അസിഡിറ്റി പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് ദിവസവും ഉപ്പുവെള്ളത്തിലെ കുളി സഹായിക്കുന്നുണ്ട്. ഇന്ന് ഭൂരിഭാഗം ആളുകളും അനുഭവിക്കുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് അസിഡിറ്റി. അതിനെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് ദിവസവും ഉപ്പുവെള്ളത്തിലെ കുളി ശീലമാക്കാവുന്നതാണ്. ഉപ്പ് ക്ഷാരഗുണമുള്ളതിനാല്‍ അസിഡിറ്റിക്ക് പരിഹാരം നല്‍കാന്‍ സാധിക്കുന്നുണ്ട്. ഇത്തരം അവസ്ഥകള്#ക്ക് പരിഹാരം കാണുന്നതിന് മികച്ചതാണ്.



Click it and Unblock the Notifications











