For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പല്ലിലെ മഞ്ഞ നിറം വേരോടെ കളയും തേന്‍- ഉപ്പ് മിശ്രിതം

|

പല്ലിലെ മഞ്ഞ നിറവും വായ്‌നാറ്റവും നിങ്ങളുടെ ആത്മവിശ്വാസത്തെ വളരെയധികം ബാധിക്കുന്നുണ്ട്. സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് പല വിധത്തിലാണ് പല്ലിന്റെ മഞ്ഞ നിറം പ്രശ്‌നമുണ്ടാക്കുന്നത്. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്കുള്ള പരിഹാരം കാണുന്നതിന് വേണ്ടി വീട്ടില്‍ തന്നെ നമുക്ക് ഉപ്പും തേനും ഉപയോഗിച്ച് ഒരു മിശ്രിതം തയ്യാറാക്കാവുന്നതാണ്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്കും ഇത് വെല്ലുവിളി ഉണ്ടാക്കുന്നുണ്ട്.

വാള്‍നട്ട് എണ്ണ; കഷണ്ടി മാറി മുടികിളിര്‍ക്കാന്‍ ബെസ്റ്റ്വാള്‍നട്ട് എണ്ണ; കഷണ്ടി മാറി മുടികിളിര്‍ക്കാന്‍ ബെസ്റ്റ്

ഇനി മഞ്ഞ നിറമുള്ള പല്ലിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് വീട്ടില്‍ തയ്യാറാക്കാവുന്ന പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാം. ഇത് നിങ്ങളില്‍ ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ ചില്ലറയല്ല. എന്നാല്‍ ഇനി നിങ്ങള്‍ക്ക് പല്ലിന്റെ മഞ്ഞപ്പിനെ ഇല്ലാതാക്കാന്‍ തേനും ഉപ്പും ഉപയോഗിക്കാം. ഉപയോഗിക്കേണ്ടത് എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

ആവശ്യമുള്ള സാധനങ്ങള്‍

ആവശ്യമുള്ള സാധനങ്ങള്‍

ഉപ്പ്, തേന്‍ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. തേനിലേക്ക് അല്‍പം ഉപ്പ് മിക്‌സ് ചെയ്ത ശേഷം ഇത് നിങ്ങള്‍ക്ക് പല്ല് തേക്കുന്നത് പോലെ തേക്കാവുന്നതാണ്. പല്ലിലെ മഞ്ഞപ്പിനെ ഇല്ലാതാക്കുന്നതിനും പല്ലിന്റെ അണുബാധകളെ പരിഹരിക്കുന്നതിനും ഈ മിശ്രിതം മികച്ചതാണ്. എല്ലാ ദിവസവും ഇത് കൊണ്ട് പല്ല് തേച്ചാല്‍ യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും പല്ലിനുണ്ടാവില്ല എന്നുള്ളതാണ് സത്യം.

പല്ലിന്റെ തിളക്കം വര്‍ദ്ധിപ്പിക്കും

പല്ലിന്റെ തിളക്കം വര്‍ദ്ധിപ്പിക്കും

പല്ലിനെ ആഴത്തില്‍ വൃത്തിയാക്കുന്നതിന് ഈ മിശ്രിതം നിങ്ങളെ സഹായിക്കുന്നുണ്ട്. ഇത് നിങ്ങളുടെ പല്ലിന്റെ ആരോഗ്യത്തിന് മികച്ചതാണ് പല്ലിലെ മഞ്ഞ നിറത്തെ പൂര്‍ണമായും ഇല്ലാതാക്കി അഴുക്കിനെ ആഴത്തില്‍ വൃത്തിയാക്കുന്നതിനും തേന്‍ ഉപ്പ് മിശ്രിതം മികച്ചതാണ്. ഇത് ഒരാഴ്ച കൊണ്ട് തന്നെ ഈ പ്രശ്‌നത്തെ പരിഹരിക്കുന്നതിന് സഹായിക്കുന്നു.

പല്ലിന്റെ സെന്‍സിറ്റീവിറ്റി

പല്ലിന്റെ സെന്‍സിറ്റീവിറ്റി

സെന്‍സിറ്റീവ് പല്ലുകള്‍ പലപ്പോഴും നിങ്ങളുടെ പല്ലിന്റെ ആരോഗ്യത്തെ പ്രശ്‌നത്തിലാക്കുന്നുണ്ട്. എന്നാല്‍ പല്ലിന്റെ സെന്‍സിറ്റീവിറ്റി കുറക്കുന്നതിനും ആരോഗ്യമുള്ളതാക്കുന്നതിനും ഏറ്റവും മികച്ചതാണ് ഉപ്പ് തേന്‍ മിശ്രിതം. ദിവസവും ഈ മിശ്രിതം കൊണ്ട് പല്ല് തേക്കുന്നതിലൂടെ അത് നിങ്ങളുടെ പല്ലിന്റെ വേരുകള്‍ക്ക് ബലം നല്‍കുകയും പല്ലിന്റെ കരുത്ത് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്.

പല്ലിന്റെ കറ

പല്ലിന്റെ കറ

പല്ലിലുണ്ടാവുന്ന കറ പലപ്പോഴും പലരുടേയും ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്നു. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് തേന്‍ ഉപ്പ് മിശ്രിതം ദിവസവും ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ പല്ലിന്റെ ബലം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം പല്ലിന്റെ കറയെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. പല ദന്ത പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും ഈ മിശ്രിതം മികച്ചതാണ്.

 വായ്‌നാറ്റത്തിന് പ്രതിരോധം

വായ്‌നാറ്റത്തിന് പ്രതിരോധം

വായ് നാറ്റത്തിന് പ്രതിരോധം കാണുന്നതിന് വേണ്ടി നമുക്ക് ദിനവും ഈ മിശ്രിതം ഉ പയോഗിക്കാവുന്നതാണ്. ഇത് എല്ലാ വിധത്തിലും പല്ലിന്റെ അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിനും നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. വായ്‌നാറ്റത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ മിശ്രിതം സ്ഥിരമാക്കണം. എത്ര വലിയ മാറാത്ത വായ്‌നാറ്റമാണെങ്കില്‍ പോലും അതിനെ പ്രതിരോധിക്കുന്നതിന് ഉപ്പ് തേന്‍ മിശ്രിതം മികച്ചതാണ്.

മോണരോഗങ്ങള്‍ക്ക് പരിഹാരം

മോണരോഗങ്ങള്‍ക്ക് പരിഹാരം

മോണരോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി മുന്നിലാണ് ഈ മിശ്രിതം. കാരണം ഇതില്‍ ഉപ്പ് ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങളുടെ പല്ലിന്റെ മാത്രമല്ല മോണയുടെ സംരക്ഷണം കൂടി ഏറ്റെടുക്കുന്നു. ദിവസവും ഇതുപയോഗിച്ച് പല്ല് തേക്കുന്നത് മോണയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ചതാണ്. എല്ലാ വിധത്തിലും പല്ലിന്റേയും വായുടേയും മോണയുടെയും ആരോഗ്യത്തിന് മികച്ച് നില്‍ക്കുന്നതാണ് ഉപ്പ് തേന്‍ മിശ്രിതം.

English summary

Salt And Honey Tips For Teeth Whitening

Here in this article we are discussing about the home remedies for salt and honey remedies. Take a look.
Story first published: Wednesday, April 21, 2021, 23:10 [IST]
X
Desktop Bottom Promotion