For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പല്ലിലെ കറയെ ഓടിക്കാന്‍ ഇഞ്ചിയും തേനും

|

പല്ലിലെ മഞ്ഞ നിറവും വായ്നാറ്റവും നിങ്ങളുടെ ആത്മവിശ്വാസത്തെ എത്രത്തോളം ബാധിക്കുന്നുണ്ട് എന്നുള്ളത് പലര്‍ക്കും അറിയില്ല. സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്കും ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടവര്‍ക്കും പല്ലിലെ മഞ്ഞ നിറം വളരെ വലിയ തലവേദന തന്നെയാണ്. പല വിധത്തിലാണ് പല്ലിന്റെ മഞ്ഞ നിറം വെല്ലുവിളിയാവുന്നത്. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്കുള്ള പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഒന്ന് ശ്രദ്ധിക്കാവുന്നതാണ്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്കും ഇനി പല്ലിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാം.

Salt And Honey For Teeth Plaque

പല്ലിന്റെ മഞ്ഞപ്പിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങള്‍ ഉണ്ട്. അതിന് വേണ്ടി എന്താണ് ചെയ്യേണ്ടത് എന്ന് നമുക്ക് നോക്കാം. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി മാത്രമല്ല ശരീര സംരക്ഷണത്തിന് വേണ്ടിയും നമുക്ക് ഇഞ്ചി ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നതോടൊപ്പം തന്നെ നിങ്ങളുടെ പല്ലിന്റെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നു. ഇഞ്ചിയും തേനും ഉപ്പും ഇത്തരത്തില്‍ പല്ലിന്റെ ആരോഗ്യത്തിന് മികച്ചതാണ്.

ആവശ്യമുള്ള സാധനങ്ങള്‍

ആവശ്യമുള്ള സാധനങ്ങള്‍

ഇഞ്ചി, ഉപ്പ്, തേന്‍ എന്നിവയാണ് പല്ലിന്റെ ആരോഗ്യത്തിന് വേണ്ടി സഹായിക്കുന്ന ആവശ്യമുള്ള സാധനങ്ങള്‍. ഇത് തയ്യാറാക്കുന്നതിന് വേണ്ടി അല്‍പം തേന്‍, ഇഞ്ചി, ഉപ്പ് എന്നിവ ഉപയോഗിക്കാവുന്നതാണ്. ഇഞ്ചി ചെറുതായി അരിഞ്ഞ ശേഷം ഇതിലേക്ക് അല്‍പം ഉപ്പ് മിക്സ് ചെയ്യുക. ഇതില്‍ തേന്‍ മിക്സ് ചെയ്യാവുന്നതാണ്. ഇത് മൂന്നും നല്ലതു പോലെ മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി ഇത് നിങ്ങളുടെ ബ്രഷ് ഉപയോഗിച്ച് ഇത് കൊണ്ട് രാവിലേയും വൈകിട്ടും പല്ല് തേക്കുക. ഈ മിശ്രിതം പല്ലിന് നല്‍കുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

പല്ലിന്റെ തിളക്കം

പല്ലിന്റെ തിളക്കം

പല്ലിന് തിളക്കം നല്‍കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഈ മിശ്രിതം. ദിവസവും ഇഞ്ചി തേന്‍ മിശ്രിതം ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങളുടെ പല്ലിലെ മഞ്ഞപ്പിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. പല്ലിലെ മഞ്ഞ നിറത്തെ പൂര്‍ണമായും ഇല്ലാതാക്കി പല്ലിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട് ഈ മിശ്രിതം. ഇത് നിങ്ങളുടെ പല്ലിന്റെ ആരോഗ്യത്തിനും വെളുപ്പിനും അഴകിനും അനുയോജ്യമാണ്. പല്ലിലെ മഞ്ഞ നിറത്തെ പൂര്‍ണമായും ഇല്ലാതാക്കി അഴുക്കിനെ ആഴത്തില്‍ വൃത്തിയാക്കുന്നതിന് ഈ ഈ മിശ്രിതം സഹായിക്കുന്നു. ദിനവും രാവിലേയും വൈകുന്നേരവും ഇത് ഉപയോഗിച്ച് പല്ല് തേക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.

 പല്ലിന്റെ സെന്‍സിറ്റീവിറ്റി

പല്ലിന്റെ സെന്‍സിറ്റീവിറ്റി

സെന്‍സിറ്റീവ് ആയ പല്ലുകള്‍ പലപ്പോഴും നിങ്ങളുടെ അസ്വസ്ഥത വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സെന്‍സിറ്റീവ് പല്ലുകളെ ഇല്ലാതാക്കുന്നതിനും വേണ്ടി നമുക്ക് ഇനി പറയുന്ന മാര്‍ഗ്ഗങ്ങള്‍ കൃത്യമായി ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ പല്ലിന്റെ സെന്‍സിറ്റീവിറ്റിക്ക് പരിഹാരം കാണുന്നതിനും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. ദിവസവും ഈ മിശ്രിതം കൊണ്ട് പല്ല് തേക്കുന്നതിലൂടെ അത് നിങ്ങളുടെ പല്ലിന്റെ വേരുകള്‍ക്ക് ബലം നല്‍കുകയും പല്ലിന്റെ കരുത്തിന് ആക്കം കൂട്ടുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് ഇനി സെന്‍സിറ്റീവ് പല്ലുകളാണ് എന്ന് പറഞ്ഞ് പ്രശ്‌നമാക്കേണ്ടതില്ല എന്നുള്ളതാണ് സത്യം.

 പല്ലിന്റെ കറ

പല്ലിന്റെ കറ

പല്ലിലുണ്ടാവുന്ന കറ പലപ്പോഴും നിങ്ങളുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്നു. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇഞ്ചി തേന്‍ ഉപ്പ് മിശ്രിതം ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ പല്ലിന്റെ ആരോഗ്യത്തിന് വേണ്ടി സഹായിക്കുന്നതോടൊപ്പം തന്നെ പല്ലിന്റെ കറയെ പൂര്‍ണമായും ഇല്ലാതാക്കി മറ്റ് ദന്ത പ്രശ്നങ്ങള്‍ക്കും പരിഹാരം നല്‍കുന്നു. എല്ലാ ദിവസവും ഇത് ഉപയോഗിക്കുന്നതിലൂടെ അത് പല്ലിനുണ്ടാവുന്ന ഒരു വിധം പ്രശ്‌നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം നല്‍കുന്നു. നിങ്ങള്‍ക്ക് ദിനവും ഇത് ഉപയോഗിക്കാവുന്നതാണ്.

വായ്നാറ്റത്തിന് പരിഹാരം

വായ്നാറ്റത്തിന് പരിഹാരം

വായ് നാറ്റത്തിന് പരിഹാരത്തിനായി നെട്ടോട്ടമോടുന്നവര്‍ അല്‍പം ശ്രദ്ധിക്കാവുന്നതാണ്. കാരണം വായ്‌നാറ്റം നിങ്ങളുടെ ആരോഗ്യത്തേയും കുറിച്ച് കാണിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ഒരാളുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്ന ഒന്നാണ് പലപ്പോഴും വായ്‌നാറ്റം. അതുകൊണ്ട് തന്നെ ഇതിനെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് ദിനവും ഇഞ്ചി ഉപ്പ് മിശ്രിതം ഉപയോഗിക്കാവുന്നതാണ്.

 മോണരോഗങ്ങള്‍ക്ക് പരിഹാരം

മോണരോഗങ്ങള്‍ക്ക് പരിഹാരം

മോണരോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഈ മിശ്രിതം നിങ്ങളെ സഹായിക്കുന്നുണ്ട്. ഇത് നിങ്ങളുടെ മോണകള്‍ക്ക് ആരോഗ്യവും കരുത്തും വര്‍ദ്ധിപ്പിക്കുന്നുണ്ട്. മോണരോഗത്തിന് പരിഹാരം കാണുന്നതിനും നിങ്ങളുടെ പല്ലിന്റെ ആരോഗ്യത്തിനും ഈ മിശ്രിതം നല്‍കുന്ന ഉറപ്പ് ചില്ലറയല്ല. ഇനി മോണരോഗം കൊണ്ട് വലയുന്നവര്‍ക്ക് നല്ല മികച്ച ഒരു ഒറ്റമൂലിയാണ് ഇഞ്ചി തേന്‍ മിശ്രിതം. മോണകള്‍ക്ക് ആരോഗ്യവും കരുത്തും ഇതിലൂടെ ലഭിക്കുന്നുണ്ട്.

പല്ലിലെ പോട്

പല്ലിലെ പോട്

പല്ലിലെ പോട് കാരണം പലരിലും പല്ല് വേദന പോലുള്ള ദന്ത പ്രശ്നങ്ങള്‍ക്കുള്ള സാധ്യത വളരെ കൂടുതലാണ്. ഇതിന് പരിഹാരം കാണുന്നതിനും പോടിനെ ഇല്ലാതാക്കുന്നതിനും ഇഞ്ചി, തേന്‍, ഉപ്പ് മിശ്രിതം ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ പല്ലിന്റെ പോടിനെ പൂര്‍ണമായും ഇല്ലാതാക്കി പല്ലിന്റെ എല്ലാ വിധത്തിലുള്ള പ്രതിസന്ധികളില്‍ നിന്നും പരിഹാരം കാണുന്നതിന് എന്തുകൊണ്ടും ഈ മിശ്രിതം മികച്ചതാണ്. ഇത് നിങ്ങളുടെ പല്ലിന്റെ ആരോഗ്യത്തിനും മികച്ച ഓപ്ഷനാണ്.

English summary

Salt And Honey For Teeth Plaque

Here in this article we are discussing about the home remedies for ginger salt and honey. Take a look.
X
Desktop Bottom Promotion