Latest Updates
-
വെള്ളിയാഴ്ചത്തെ ഗ്രഹനില: സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും തേടി വരുന്നു; ഈ 4 രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം! -
കരിയറിൽ വൻ കുതിച്ചുചാട്ടം: 2026 മെയ് 29-ലെ നക്ഷത്രഫലം, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തുന്ന രാശിക്കാർ ഇവർ; ഇന്നത്തെ ശുഭസമയങ്ങൾ അറിയാം -
കഠിനമായ ചൂടിൽ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വർഷങ്ങൾക്കിപ്പുറം ഗുരു പ്രദോഷവും വരിയാൻ യോഗവും ഒന്നിക്കുന്നു; ഈ രാശിക്കാർക്ക് ഭാഗ്യം തെളിയുമോ? അറിയാം! -
കത്തുന്ന വെയിലിലും ചർമ്മം വാടാതെയിരിക്കണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വേനൽക്കാലത്തെ സുരക്ഷിതമാക്കാം -
കഠിനമായ ചൂടിൽ തളരാതിരിക്കാം; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ഈ നാടൻ വഴികൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യം! -
കഠിനമായ ചൂടിൽ ജിമ്മിൽ പോകുന്നുണ്ടോ? നിങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന ഈ തെറ്റുകൾ ഒഴിവാക്കൂ! -
സ്കൂളുകളിൽ ഇനി ആർത്തവ ശുചിത്വ വിപ്ലവം; പെൺകുട്ടികളുടെ പഠനം മുടങ്ങാതെ കാക്കാൻ സർക്കാരിന്റെ പുതിയ നീക്കങ്ങൾ -
കഠിനമായ ചൂടിൽ വ്യായാമം ചെയ്ത് തളരുകയാണോ? വയറിലെ കൊഴുപ്പ് സുരക്ഷിതമായി കുറയ്ക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
നിര്‍ബന്ധമായും കറ്റാര്‍വാഴ തണുപ്പ് കാലത്ത് അത്യാവശ്യം: കാരണങ്ങള്‍
ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ഗുണങ്ങള്‍ നല്‍കുന്നതാണ് കറ്റാര്‍വാഴ. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളേയും സൗന്ദര്യ പ്രശ്നങ്ങളേയും ഇല്ലാതാക്കുന്നതിന് കറ്റാര്‍വാഴ സഹായിക്കുന്നുണ്ട്. ഏത് കാലാവസ്ഥയിലും ഉപയോഗിക്കാവുന്നതാണെങ്കില്‍ കൂടി ഇത് നിങ്ങളുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും തണുപ്പ് കാലത്ത് ചില പ്രത്യേക ഗുണങ്ങള്‍ നല്കുന്നു. ആധുനിക കാലത്തും പുരാതന കാലത്തും ഒരുപോലെ പ്രിയപ്പെട്ടത് തന്നെയാണ് കറ്റാര്‍വാഴ.

മാത്രമല്ല പാര്‍ശ്വഫലങ്ങള്‍ ഒന്നും ഇല്ലാത്തത് കറ്റാര്‍വാഴയെ കൂടുതല്‍ ജനപ്രിയമാക്കുന്നു. അതുകൊണ്ട് തന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് ഇന്‍ ബുദ്ധിമുട്ടേണ്ടി വരില്ല. ആരോഗ്യം മാത്രമല്ല സൗന്ദര്യവും മികച്ചത് തന്നെയാണ് കറ്റാര്‍വാഴ ഉപയോഗിക്കുമ്പോള്‍. ആയുര്‍വ്വേദത്തിലും കേശസംരക്ഷണത്തിനും എല്ലാം കറ്റാര്‍വാഴ ഉള്‍പ്പെടുത്തുന്നു. എന്തുകൊണ്ടാണ് ശൈത്യകാലത്ത് കറ്റാര്‍വാഴക്ക് പ്രിയം കൂടുന്നത് എന്ന് നോക്കാം.
ചര്‍മ്മത്തിന് ഗുണം

ശൈത്യകാലത്താണ് പലപ്പോഴും കറ്റാര്‍വാഴയുടെ ആവശ്യം കൂടുതലാവുന്നത്. കാരണം ഈ കാലാവസ്ഥ ചര്‍മ്മത്തില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു. ഇത് നിങ്ങളുടെ ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിച്ചാല്‍ ചര്‍മ്മം വിണ്ട് കീറുന്നതും ചുളിവ് വീഴുന്നതും എല്ലാം പരിഹരിക്കപ്പെടുന്നു. ഇത് നിങ്ങള്‍ക്ക് ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ എന്തുകൊണ്ടും ഉപയോഗിക്കാന്‍ സാധിക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. മാത്രമല്ല ചര്‍മ്മത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും കറ്റാര്‍വാഴ ഏത് കാലാവസ്ഥയിലും ഉപയോഗിക്കാം.
ചര്‍മ്മസംരക്ഷണത്തിനുള്ള പ്രയോജനങ്ങള്‍

ചര്‍മ്മത്തിന്റെ കാര്യത്തില്‍ കറ്റാര്‍ വാഴയ്ക്ക് അത്ഭുതകരമായ ഗുണങ്ങളുണ്ട് എന്ന് പറഞ്ഞുവല്ലോ. അതുകൊണ്ട് ചര്‍മ്മത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്നങ്ങളേയും നമുക്ക് പ്രതിരോധിക്കാന്‍ സാധിക്കുന്നു. എപ്പോഴും അല്പം കറ്റാര്‍ വാഴ ജെല്‍ തടവുന്നത് നിങ്ങളുടെ ചര്‍മ്മത്തിന് ഒരു മികച്ച തിളക്കം നല്‍കും. ഇത് സൂര്യതാപത്തില്‍ നിന്നും ആശ്വാസം നല്‍കുന്നതിന് സഹായിക്കുന്നു. പ്രാണികളുടെ കടിയേറ്റാലും ചര്‍മ്മരോഗങ്ങളായ എക്സിമ മുതലായവയെ പ്രതിരോധിക്കുന്നതിനും കറ്റാര്‍വാഴ സഹായകമാണ്.
മുഖക്കുരുവിന് പ്രതിവിധി

തണുപ്പ് പലപ്പോഴും മുഖക്കുരു ഉണ്ടാക്കുന്നതിനുള്ള അനുകൂല സാഹചര്യം ഒരുക്കുന്നു. അതിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെ ഇരിക്കുന്നതിനും നമുക്ക് ഉപയോഗിക്കാവുന്നതാണ് കറ്റാര്‍വാഴ. ഇതിലുള്ള ആന്‍ി ഓക്സിഡന്റ് ഗുണങ്ങള്‍ നിങ്ങളുടെ ചര്‍മ്മത്തില്‍ വലിയ മാറ്റം വരുത്തുന്നു. മാത്രമല്ല രോഗം ബാധിച്ച ഭാഗത്ത് കറ്റാര്‍വാഴ ജെല്‍ പുരട്ടുന്നത് ചര്‍മ്മപ്രശ്നങ്ങളെ എല്ലാം പ്രതിരോധിക്കുന്നു. ക്രീം തേക്കുന്നതിനേക്കാള്‍ ഇരട്ടിഫലമാണ് കറ്റാര്‍വാഴ ജെല്‍ ഉപയോഗിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നത്. കറ്റാര്‍വാഴയുടെ നീര് ജെല്ലുകള്‍, ക്രീമുകള്‍, ലോഷനുകള്‍ എന്നിവയില്‍ മിക്സ് ചെയ്തും ഉപയോഗിക്കാവുന്നതാണ്. ഇനി കുറച്ച് ആരോഗ്യ ഗുണങ്ങള്‍ നോക്കാം.
ദഹനപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുന്നു

കറ്റാര്‍വാഴ ജ്യൂസ് ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിന് സഹായിക്കുന്നു. അതുവഴി ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. തണുപ്പ് കാലം ഭക്ഷണം ദഹിക്കാന്‍ അല്പം ബുദ്ധിമുട്ടായിരിക്കും. അതിന് പരിഹാരം കാണുന്നതിനും ആരോഗ്യത്തോടെ ഇരിക്കുന്നതിനും നിങ്ങള്‍ക്ക് കറ്റാര്‍വാഴ ഉപയോഗിക്കാം. ഇത് കൂടാതെ മലബന്ധം, ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം, നെഞ്ചെരിച്ചില്‍, ദഹനേന്ദ്രിയത്തിലെ മറ്റ് അസ്വസ്ഥതകള്‍ എന്നിവയ്ക്കെതിരെ സ്വാഭാവികമായും പോരാടാന്‍ കറ്റാര്വാഴത്ത് സാധിക്കുന്നു. കാരണം ഇതില്‍ ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട് എന്നതാണ് സത്യം.
പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു
വിറ്റാമിന്‍ എ, ബി1, ബി2, ബി6, ബി12, സി, ഇ, ഫോളിക് ആസിഡ്, നിയാസിന് തുടങ്ങിയ വിറ്റാമിനുകളാല്‍ സമ്പന്നമാണ് കറ്റാര്‍വാഴ. അതുകൊണ്ട് തന്നെ ദിവസവും കഴിക്കുന്നത് ശരീരത്തിന്റെ പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നു. അതിലൂടെ ഓക്സിഡേറ്റീവ് സ്ട്രെസ്സ് കുറക്കുന്നു. പ്രമേഹ രോഗികള്‍ക്കും നിര്‍ബന്ധമായും കഴിക്കാവുന്ന ഒന്നാണ് കറ്റാര്‍വാഴ. ഇത് ജ്യൂസ് അടിച്ച് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുന്നതിന് സഹായിക്കുന്നു.
മുന്നറിയിപ്പ്: കറ്റാര്‍വാഴ കഴിക്കുന്നതിന് മുമ്പ് മെഡിക്കല്‍ പ്രൊഫഷണലിന്റെയോ ഡയറ്റീഷ്യന്റെയോ ഉപദേശം തേടുന്നത് നല്ലതാണ്. കൂടാതെ, ഗര്‍ഭിണികളോ മുലയൂട്ടുന്നവരോ ആയ സ്ത്രീകള്‍ക്ക് കറ്റാര്‍ വാഴ കഴിക്കാന്‍ പാടില്ല.



Click it and Unblock the Notifications
