For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാധാരണ ചർമ്മരോഗമല്ല, ഭയക്കേണ്ടതാണ് ഈ പാടുകൾ

|

സൗന്ദര്യ സംരക്ഷണം മാത്രമല്ല ചർമ്മത്തിന് വെല്ലുവിളിയുണ്ടാക്കുന്നത്. ചർമ്മ പ്രശ്നങ്ങൾ അല്ലാതെ തന്നെ നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയർത്തുന്ന ഒന്നാണ് പലപ്പോഴും പല വിധത്തിലുള്ള ചര്‍മ്മ രോഗങ്ങളും. ആരോഗ്യ സംരക്ഷണത്തിന്‍റെ കാര്യത്തിലും ഇത് വളരെയധികം ബന്ധപ്പെട്ട് കിടക്കുന്നുണ്ട്. സൗന്ദര്യ സംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനും ഒരു പോലെ വെല്ലുവിളി ഉയർത്തുന്ന ഒന്നാണ് പലപ്പോഴും സോറിയാസിസ് പോലുള്ള ചർമ്മ പ്രശ്നങ്ങൾ. ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്നുള്ളത് വളരെയധികം ശ്രദ്ധേയമായ ഒന്നാണ്. പാരാസോറിയാസിസ് എന്ന് പറയുന്നത് സോറിയാസിസ് വിഭാഗത്തിൽ പെട്ട ഒന്നാണ് എന്നുണ്ടെങ്കിലും ഇത് നിങ്ങളുടെ ചർമ്മത്തിൽ എത്രത്തോളം വെല്ലുവിളി ഉയർത്തുന്നതാണ് എന്ന കാര്യം പലപ്പോഴും തിരിച്ചറിയാൻ സാധിക്കുന്നില്ല.

കൂടുതൽ വായിക്കാന്‍: വായ്പ്പുണ്ണിന് നാട്ടിലെ വഴിയാണ് ബെസ്റ്റ്കൂടുതൽ വായിക്കാന്‍: വായ്പ്പുണ്ണിന് നാട്ടിലെ വഴിയാണ് ബെസ്റ്റ്

ചർമസംരക്ഷണത്തില്‍ എല്ലാ ദിവസവും പുതിയ പുതിയ അസ്വസ്ഥതകൾ ഉണ്ടാവുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. എന്നാൽ ഈ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. ഇവ എന്തൊക്കെയെന്ന് തിരിച്ചറിഞ്ഞ് വേണം മുന്നോട്ട് പോവുന്നതിന്. പാരാസോറിയാസിസ് ഇത്തരത്തിൽ ചർമ്മത്തിൽ വെല്ലുവിളിയാവുന്ന ഒന്നാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. ചർമ്മരോഗങ്ങളില്‍ സോറിയാസിസ് അത്രയും വരില്ലെങ്കിലും നിങ്ങളുടെ ചർമ്മത്തിന് പ്രശ്നമുണ്ടാക്കുന്ന ഒന്നായി മാറുന്നുണ്ട് പലപ്പോഴും പാരാസോറിയാസിസ്. കൂടുതൽ അറിയുന്നതിന് വേണ്ടി വായിക്കൂ.

ലക്ഷണങ്ങൾ

ലക്ഷണങ്ങൾ

എന്തൊക്കെ ലക്ഷണങ്ങളാണ് പാരാസോറിയാസിസ് മൂലം ശരീരം കാണിക്കുന്നത് എന്ന് നമുക്ക് നോക്കാം. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികൾ ഉയർത്തുന്നതാണ്. പാരാസോറിയാസിസ് ആണെങ്കിലും സാധാരണ സോറിയാസിസ് ആണെങ്കിലും അത് ചർമ്മത്തിൽ കാണിക്കുന്ന അസ്വഭാവികതകൾ എന്തൊക്കെയെന്ന് തിരിച്ചറിഞ്ഞ് അതിന് വേണം പരിഹാരം കാണുന്നതിന്. ലക്ഷണങ്ങൾ കണ്ടാല്‍ അവഗണിക്കാതെ അതിന് വേണ്ട പ്രതിരോധം തീർക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. പാരാസോറിയാസിസിന്‍റെ ലക്ഷണങ്ങളിൽ ചിലത് ഇവയാണ്.

ലക്ഷണങ്ങൾ

ലക്ഷണങ്ങൾ

ചർമ്മത്തിലെ തൊലിയടർന്ന് പോവുന്നത്, ചുവന്ന നിറത്തിലോ മഞ്ഞ നിറത്തിലോ തടിപ്പുകള്‍ കാണപ്പെടുന്നത് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഇവയിൽ ചർമ്മത്തിലെ എല്ലാ ഭാഗത്തും ഇതേ ലക്ഷണങ്ങൾ കണ്ടെന്ന് വരില്ല. പ്രധാനമായും വയറ്, നെഞ്ച്, പുറംഭാഗം, കൈകൾ, തുട എന്നീ ഭാഗങ്ങളിലാണ് ഈ പ്രതിസന്ധികളും ചർമ്മത്തിലെ നിറം മാറ്റവും കാണപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ മുൻകൂട്ടി അറിയുന്നതിന് വേണ്ടി വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ചർമ്മത്തിലെ മാറ്റവും

അതികഠിനമായ ചൊറിച്ചിലും ഉണ്ടെങ്കിൽ അത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

 രണ്ട് തരത്തിൽ

രണ്ട് തരത്തിൽ

ചർമ്മത്തിൽ രണ്ട് തരത്തിലാണ് ഈ പ്രശ്നങ്ങൾ ഉണ്ടാവുന്നത്. അതിൽ ആദ്യം ചെറിയ പാളികളായാണ് ചർമ്മം അടർന്ന് പോരുന്നത്. എന്നാൽ രണ്ടാമത്തെ ഘട്ടത്തിൽ വലിയ ശൽക്കങ്ങളായാണ് ചർമ്മം അടർന്ന് പോരുന്നത്. ചെറിയ ശൽക്കങ്ങളായാണ് ചർമ്മം പോരുന്നത് എന്നുണ്ടെങ്കിൽ അത് 5 cm കുറവ് വലിപ്പമേ ഉണ്ടായിരിക്കുകയുള്ളൂ. എന്നാൽ ഇത് അധികം അപകടകാരിയല്ല. പക്ഷേ യാതൊരു വിധത്തിലുള്ള ആകൃതിയും ഇല്ലാതെ ചർമ്മം വലുതായി അടർന്ന് പോരുന്നുണ്ടെങ്കിൽ അത് അൽപം അപകടകരമായ അവസ്ഥയിലാണ് നിങ്ങളുടെ ചർമ്മം ഉള്ളത് എന്നാണ് സൂചിപ്പിക്കുന്നത്.

പരിഹാരം

പരിഹാരം

എന്തൊക്കെ പരിഹാരം ഇതിന് ഉണ്ട് എന്നുള്ള കാര്യം ആദ്യം അറിയേണ്ടതാണ്. അതിന് വേണ്ടി ആദ്യം ഡോക്ടറെ കാണുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. ഡോക്ടര്‍ പറയുന്ന കാര്യങ്ങൾ അക്ഷരം പ്രതി അനുസരിച്ചാൽ ഈ പ്രശ്നത്തെ ഒരു പരിധി വരെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം സ്റ്റിറോയ്ഡുകളും മരുന്നുകളും മോയ്സ്ചുറൈസിംങ് ക്രീമും ഉപയോഗിക്കുന്നത് ഇത്തരം അവസ്ഥകളെ പരിഹരിക്കുന്നതിന് സഹായിക്കുന്നുണ്ട്. മാത്രമല്ല ഇത് കൂടാതെ മറ്റ് ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പാരാസോറിയാസിസ് പോലുള്ള ചർമ്മ രോഗങ്ങൾ ഉള്ളവർ ഒരിക്കലും ചൂടുവെള്ളത്തിൽ കുളിക്കാന്‍ പാടില്ല. ഇത് ചർമ്മത്തിന് അസ്വസ്ഥതകളും വീണ്ടും രോഗം മൂർച്ഛിക്കുന്നതിനും കാരണമാകുന്നുണ്ട്. ഇത്തരം അവസ്ഥകളിൽ അതിനെ പരിഹരിക്കുന്നതിനും രോഗത്തിന്‍റെ തീവ്രത കുറക്കുന്നതിനും വേണ്ടി നമുക്ക് തണുത്ത വെള്ളത്തിൽ തന്നെ കുളി ശീലമാക്കേണ്ടതാണ്. ഇത് കൂടാതെ മോയ്സ്ചുറൈസർ ഉപയോഗിക്കേണ്ടതും അത്യാവശ്യമാണ്. മോയ്സ്ചുറൈസർ എത്ര സമയം ഉപയോഗിക്കാമോ അത്രയും സമയം ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

 കാലാവസ്ഥാ വ്യതിയാനം

കാലാവസ്ഥാ വ്യതിയാനം

പെട്ടെന്നുണ്ടാവുന്ന കാലാവസ്ഥാ വ്യതിയാനവും ഇതിൻറെ കാരണങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് തന്നെയാണ്. ഇത് തിരിച്ചറിഞ്ഞ് വേണം മുന്നോട്ട് പോവുന്നതിന്. കാലാവസ്ഥാ മാറ്റത്തിന് അനുസരിച്ച് ചർമ്മത്തിൽ ഉണ്ടാവുന്ന അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ മുന്നോട്ട് പോവുന്നതിന് മുൻപ് ചർമ്മത്തിന്‍റെ സ്വഭാവം അനുസരിച്ചുള്ള മോയ്സ്ചുറൈസറും മറ്റും ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കണം.

English summary

Para psoriasis cause and Symptoms

Here in this article we are discussing about the symptoms and causes of para psoriasis. Read on.
Story first published: Monday, February 17, 2020, 17:30 [IST]
X
Desktop Bottom Promotion