Latest Updates
-
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ്
ചര്‍മ്മത്തിലെ മാറാത്ത പാടുകളെ മാറ്റാന്‍ ഒറ്റമൂലി
ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്ന ഒന്നാണ് പാടുകളും കറുത്ത കുത്തുകളും എല്ലാം. ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് നാം ശ്രദ്ധിക്കേണ്ടത്. പലപ്പോഴും മുറിവ്, പൊള്ളല്‍, മുഖക്കുരു എന്നിവയെല്ലാം ഇത്തരം പ്രശ്നങ്ങളെ വര്‍ദ്ധിപ്പിക്കുകയാണ്. എന്നാല്‍ ഇവ മാറിയാലും ആ പാടുകള്‍ മായാതെ നില്ക്കുന്നു. കാലക്രമേണ ഇവയുടെ നിറത്തില്‍ മാറ്റം വരുമെങ്കിലും പൂര്‍ണമായും ഇത്തരം പാടുകള്‍ നീങ്ങണം എന്നില്ല. എന്നാല്‍ ഈ പാടുകളലെ പൂര്‍ണമായും നീക്കം ചെയ്യുന്നതിന് നമുക്ക് വീട്ടില്‍ ചെയ്യാവുന്ന ചില പൊടിക്കൈകള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ആയത് കൊണ്ട് തന്നെ ഇവക്ക് പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ ഉണ്ടാവുന്നില്ല. മാത്രമല്ല വിശ്വസിച്ച് ഉപയോഗിക്കാം എന്നുള്ളത് തന്നെയാണ് ഇതിന്റെ പ്രധാന കാര്യവും. ആരോഗ്യത്തിന്റെ കാര്യത്തില്‍ നമ്മള് ശ്രദ്ധിക്കുന്നത് പോലെ തന്നെ സൗന്ദര്യത്തിന്റെ കാര്യത്തിലും ശ്രദ്ധിക്കേണ്ടതാണ്. എന്തൊക്കെ മാര്‍ഗ്ഗങ്ങളാണ് ചര്‍മ്മത്തിലെ എത്ര ചെറിയ പാടിനേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നത് എന്ന് നോക്കാം.
പരിഹാരങ്ങള്‍
ബേക്കിംഗ് സോഡ കൊണ്ട് നമുക്ക് ഈ പ്രശ്നത്തെ പരിഹരിക്കാവുന്നതാണ്.
ഇത് എക്സ്ഫോളിയേറ്റാണ്. അതുകൊണ്ട് തന്നെ ഇത് പാടുകളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഒരു നുള്ള് ബേക്കിംഗ് സോഡ എടുത്ത് അതില്‍ വെള്ളം മിക്സ് ചെയ്ത് ഇത് പാടുകള്‍ക്ക് മുകളില്‍ തേച്ച് പിടിപ്പിക്കുക. ഇതിലൂടെ നിങ്ങള്‍ക്ക് പാടുകളെ പൂര്‍ണമായും ഇല്ലാതാക്കാവുന്നതാണ്. സ്ക്രബ്ബ് ചെയ്യുന്നതിന് ഏറ്റവും മികച്ചതാണ് ഈ പരിഹാരം. എന്നാല്‍ ചര്‍മ്മത്തില്‍ അതിശക്തമായി തടവാതിരിക്കുന്നതിന് ശ്രദ്ധിക്കണം

വെളിച്ചെണ്ണ കൊണ്ടും ഈ പ്രശ്നത്തെ നമുക്ക് പരിഹരിക്കാവുന്നതാണ്. കാരണം ഇതില്‍ ധാരാളം ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇതിലൂടെ ചര്‍മ്മത്തിലുണ്ടാവുന്ന അസ്വസ്ഥതകളെ പരിഹരിക്കുന്നതിനും എത്ര വലിയതും ചെറുതുമായ പാടുകളേയും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ചര്‍മ്മത്തിന്റെ ഈര്‍പ്പം നിലനിര്‍ത്തുന്നതോടൊപ്പം ചര്ഡമ്മത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന ഇത്തരം പാടുകളേയും ഇല്ലാതാക്കുന്നു.

കറ്റാര്‍വാഴ യാതൊരു പാര്‍ശ്വഫലങ്ങളും ഇല്ലാതെ നമുക്ക് ഉപയോഗിക്കാന്‍ സാധിക്കുന്നതാണ്. ഇത് ചര്‍മ്മത്തില്‍ ധാരാളം ഗുണങ്ങള്‍ നല്കുന്നു. അതുപോലെ തന്നെയാണ് പാടുകള്‍ നീക്കുന്ന കാര്യത്തിലും. കറ്റാര്‍വാഴ നിങ്ങളുടെ ചര്‍മ്മത്തില്‍ പാടുകള്‍ക്ക് മുകളില്‍ തേച്ച് പിടിപ്പിച്ച് നല്ലതുപോല കഴുകിക്കളയുക. ഇത് ചര്‍മ്മത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഉണ്ടാക്കുന്നു. ദിവസവും ശീലമാക്കുന്നത് തന്നെയാണ് എന്തുകൊണ്ടും നല്ലത്.

വിറ്റാമിന്‍ ഇ സപ്ലിമെന്റുകളും ചര്‍മ്മത്തിലെ പാടിനെ കുറക്കുന്നതിന് സഹായിക്കുന്നു. ഈ ക്യാപ്സ്യൂളില്‍ നിന്ന് എണ്ണ വേര്‍തിരിച്ച് ഉറങ്ങാന്‍ പോവുന്നതിന് മുന്‍പ് പാടുകള്‍ക്ക് മുകളില്‍ തേച്ച് പിടിപ്പിക്കുക. ഇത് ചര്‍മ്മത്തിലെ പാടുകളെ മായ്ക്കുന്നതിന് ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു. ദിവസവും തേച്ച് പിടിപ്പിച്ചാല്‍ അതിശയിപ്പിക്കുന്ന ഫലം നിങ്ങള്‍ക്ക് ലഭിക്കുന്നു.

ഉരുളക്കിഴങ്ങ് നീരാണ് മറ്റൊന്ന്. ഇത് ചര്‍മ്മത്തില്‍ ആഴത്തില്‍ ഇറങ്ങിച്ചെന്ന് പാടുകളെ പൂര്‍ണമായും ഇല്ലാതാക്കുന്നു. ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമായി ഇത് പ്രവര്‍ത്തിക്കുന്നു എന്നുള്ളതാണ് സത്യം. ഉരുളക്കിഴങ്ങില്‍ ഉള്ള ഫൈറ്റോകെമിക്കലുകള്‍ ആണ് ചര്‍മ്മത്തിന് ഈ ഗുണങ്ങള്‍ നല്‍കുന്നത്. ഇത് ചര്‍മ്മത്തെ ശുദ്ധീകരിക്കാനും പിഗ്മെന്റേഷന് അല്ലെങ്കില്‍ പാടുകള്‍ കുറയ്ക്കാനും സഹായിക്കുന്നു. ദിനവും രണ്ട് ടേബിള്‍സ്പൂണ്‍ ഉരുളക്കിഴങ്ങ് ജ്യൂസ് പാടുകള്‍ ഉള്ള ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിക്കുക. ഇത് ചര്‍മ്മത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു.

തേന്‍ പ്രകൃതിദത്ത ഔഷധമാണ് എന്ന കാര്യത്തില്‍ സംശയമില്ല. അതുപോലെ തന്നെയാണ് ഇത് സൗന്ദര്യ സംരക്ഷണത്തിനും ഉപയോഗിക്കുന്നത്. സൗന്ദര്യത്തിന്റെ കാര്യത്തില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന പൊള്ളല്‍, മുറിവുകള്‍, ഹെര്‍പ്പസ് എന്നിവയുടെ ചികിത്സക്ക് തേന്‍ ഉപയോഗിക്കുന്നു. ഇത് മുറിവുകളെ പരിഹരിക്കുന്നതിനും ആരോഗ്യ സംരക്ഷണത്തിനും മികച്ചത് തന്നെയാണ്. ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്തുന്നതോടൊപ്പം നല്ല ആരോഗ്യമുള്ള ചര്‍മ്മത്തിനും തേന്‍ അനിവാര്യഘടകം തന്നെയാണ്.




Click it and Unblock the Notifications

