For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കവിളിലെ കറുത്ത പുള്ളികള്‍ 15ദിവസം കൊണ്ട് മായ്ക്കാം

|

നിങ്ങളുടെ മുഖത്തെ കറുത്ത പാടുകള്‍ കുറയ്ക്കുന്നതിനോ ഇല്ലാതാക്കുന്നതിനോ എന്ത് ചെയ്യണം എന്ന് ചിന്തിക്കുകയാണോ? നിങ്ങള്‍ വളരെയധികം സൂര്യപ്രകാശം ഏല്‍ക്കുന്ന ആളാണെങ്കില്‍ അത് പലപ്പോഴും നിങ്ങളുടെ ചര്‍മ്മത്തില്‍ ഹൈപ്പര്‍പിഗ്മെന്റേഷന്‍ എന്നറിയപ്പെടുന്ന ആ കറുത്ത പാടുകള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ഇത് മാത്രമല്ല ഇ്ത്തരം കറുത്ത പാടുകള്‍ക്ക് പിന്നിലുള്ള കാരണങ്ങള്‍. വാര്‍ദ്ധക്യം, മുഖക്കുരു, ഗര്‍ഭം, മരുന്നുകള്‍, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ എന്നിവയാണ് മറ്റ് കാരണങ്ങള്‍. ഇവ തിരിച്ചറിഞ്ഞ് പ്രതിരോധിക്കുന്നതിനാണ് നാം ശ്രമിച്ച് കൊണ്ടിരിക്കേണ്ടത്.

മുടിക്ക് വളമാണ് ഉലുവയരച്ച കഞ്ഞിവെള്ളംമുടിക്ക് വളമാണ് ഉലുവയരച്ച കഞ്ഞിവെള്ളം

ചര്‍മ്മത്തിന് കൂടുതല്‍ മെലാനിന്‍ ഉല്‍പാദിപ്പിക്കപ്പെടുമ്പോഴാണ് ചര്‍മ്മത്തിന് നിറം കൂടുന്നത്. നിങ്ങളുടെ അടുക്കളയില്‍ കാണുന്ന ദൈനംദിന ചേരുവകളില്‍ നിന്നും ഉണ്ടാക്കാന്‍ കഴിയുന്ന ഇരുണ്ട പാടുകള്‍ നീക്കം ചെയ്യുന്നതിനുള്ള സ്വയം ചെയ്യാവുന്ന സൗന്ദര്യ ചികിത്സകളും മാസ്‌കുകളും ധാരാളമുണ്ട്. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ നമുക്ക് ഈ പ്രശ്‌നത്തെ പരിഹരിക്കാന്‍ സാധിക്കുന്നുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. ഇത്തരം മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ അത് ചര്‍മ്മത്തിലെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാവുന്നതാണ്. മാത്രമല്ല ഇത് നിങ്ങളുടെ ചര്‍മ്മത്തിന് യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാക്കുന്നില്ല.

കറ്റാര്‍ വാഴ ജെല്‍

കറ്റാര്‍ വാഴ ജെല്‍

കറ്റാര്‍ വാഴ ജ്യൂസ് അല്ലെങ്കില്‍ പ്രകൃതിദത്ത കറ്റാര്‍ വാഴ ജെല്‍ എന്നിവ ഉപയോഗിക്കുന്നതിലൂടെ ഈ പ്രശ്‌നത്തിന് പരിഹാരം കാണാവുന്നതാണ്. ഇത് കൂടാതെ ഇവ നിങ്ങളുടെ മുഖത്തെ കറുത്ത കുത്തുകള്‍ക്ക് മുകളില്‍ രാവിലെയും വൈകുന്നേരവും 30 മിനിറ്റ് നേരം പുരട്ടുക. ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകിക്കളയുക, നിങ്ങളുടെ പ്രിയപ്പെട്ട സെറം, മോയ്സ്ചുറൈസര്‍ എന്നിവ ഉപയോഗിക്കുകയും ചെയ്യാവുന്നതാണ്. ഇതിലൂടെ നിങ്ങള്‍ക്ക് മുഖത്തെ കറുത്ത് കുത്തുകളില്‍ നിന്ന് പരിഹാരം കാണാവുന്നതാണ്.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ഒരു പാത്രത്തില്‍ ആപ്പിള്‍ സിഡെര്‍ വിനെഗറും വെള്ളവും തുല്യ അളവില്‍ കലര്‍ത്തുക. നന്നായി ഇളക്കി കറുത്ത പാടുകളില്‍ പുരട്ടുക. വിനാഗിരിയില്‍ കുറച്ച് തുള്ളി നാരങ്ങ നീര് കലര്‍ത്താനും നിങ്ങള്‍ക്ക് ശ്രമിക്കാം. ഇത് കൂടാതെ 3 ടേബിള്‍സ്പൂണ്‍ ഓറഞ്ച് ജ്യൂസും ½ ടേബിള്‍സ്പൂണ്‍ വിനാഗിരിയും സംയോജിപ്പിക്കുക എന്നതാണ്.

ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകിക്കളയുക, നിങ്ങളുടെ പ്രിയപ്പെട്ട സെറം, മോയ്സ്ചുറൈസര്‍ എന്നിവ ഉപയോഗിച്ച് ഈ ചികിത്സയും തുടങ്ങാവുന്നതാണ്. ഇതെല്ലാം കറുത്ത കുത്തിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

തൈര്

തൈര്

മുഖത്ത് പുരട്ടാവുന്ന ഏറ്റവും നല്ല മോയ്‌സ്ചുറൈസറുകളില്‍ ഒന്നാണ് തൈര്. തൈര് കറുത്തത പുള്ളികളില്‍ 15-20 മിനിറ്റ് തടവുക. ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകിക്കളയുക. ഇതിന് ശേഷവും നിങ്ങള്‍ക്ക് നിങ്ങളുടെ മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കാവുന്നതാണ്. നിങ്ങള്‍ക്ക് എണ്ണമയമുള്ള ചര്‍മ്മമുണ്ടെങ്കില്‍ അല്ലെങ്കില്‍ മുഖക്കുരു ബാധിച്ചാല്‍ അല്പം നാരങ്ങ അല്ലെങ്കില്‍ നാരങ്ങ നീര് കൂടി ചേര്‍ക്കാന്‍ ശ്രദ്ധിക്കുക. ഇതെല്ലാം മുഖത്തെ കറുത്ത കുത്തുകളെ പൂര്‍ണമായും ഇല്ലാതാക്കുന്നതാണ്. പെട്ടെന്ന് തന്നെ ഇതിന്റെ മാറ്റം നിങ്ങള്‍ക്ക് ചര്‍മ്മത്തില്‍ കാണാനാവും.

ആവണക്കെണ്ണ

ആവണക്കെണ്ണ

ആവണക്കെണ്ണയും സൗന്ദര്യ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. അല്‍പം ആവണക്കെണ്ണ എടുത്ത് അത് മുഖത്ത് കറുത്ത പുള്ളികള്‍ ഉള്ള സ്ഥലത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ മുഖത്തെ എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും മുഖത്തിന്റെ കറുത്ത പുള്ളികളെ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. ഇത് ദിവസവും നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.

ഹൈഡ്രജന്‍ പെറോക്‌സൈഡ്

ഹൈഡ്രജന്‍ പെറോക്‌സൈഡ്

ഒരു ഗ്ലാസ് പാത്രത്തില്‍ 1 ടീസ്പൂണ്‍ ഹൈഡ്രജന്‍ പെറോക്‌സൈഡും 1 ടീസ്പൂണ്‍ പാലും മിക്‌സ് ചെയ്യുക. കോട്ടണ്‍ പാഡ് ഉപയോഗിച്ച് പാത്രത്തില്‍ മുക്കി കറുത്ത പാടുകളില്‍ നല്ലതു പോലെ അമര്‍ത്തുക. ദിവസവും 15 മിനിട്ടോളം ഇത് ചെയ്യാവുന്നതാണ്. ഇത്തരത്തില്‍ ചെയ്തതിന് ശേഷം ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകിക്കളയുക. ഇതിന് ശേഷവും അല്‍പം മോയ്‌സ്ചുറൈസര്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിനും ചര്‍മ്മത്തിനും വളരെയധികം സഹായിക്കുന്നതാണ്.

നാരങ്ങ നീര്

നാരങ്ങ നീര്

ഒരു കഷ്ണം നാരങ്ങ മുറിച്ച് രാവിലെയും വൈകുന്നേരവും 10 മിനിറ്റ് കറുത്ത പുള്ളികള്‍ ഉള്ളസ്ഥലത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്. നിങ്ങളുടെ ചര്‍മ്മം സെന്‍സിറ്റീവ് ആണെങ്കില്‍ ഒരു പാത്രത്തില്‍ 1 ടേബിള്‍ സ്പൂണ്‍ നാരങ്ങ നീരും 1 ടേബിള്‍ സ്പൂണ്‍ വെള്ളവും റോസ് വാട്ടറും സംയോജിപ്പിക്കുക. നിങ്ങളുടെ കോട്ടണ്‍ പാഡ് മുക്കി ചര്‍മ്മത്തില്‍ പുരട്ടുക. 15 മിനിട്ട് ശേഷം വേണം കഴുകിക്കളയാന്‍. ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകിക്കളയാനാണ് ശ്രദ്ധിക്കേണ്ടത്. അല്ലെങ്കില്‍ അത് ചര്‍മ്മത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം. പിന്നീട് അല്‍പം മോയ്‌സ്ചുറൈസര്‍ പുരട്ടുന്നതിന് ശ്രദ്ധിക്കണം.

 പപ്പായ

പപ്പായ

പപ്പായ കൊണ്ടും നമുക്ക് ഈ പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. അതിന് വേണ്ടി നല്ലതു പോലെ പഴുത്ത പപ്പായ കുരുവും തോലും കളഞ്ഞ് വൃത്തിയാക്കുക. ഇത് പേസ്റ്റ് പോലെ അരച്ചെടുത്ത് കറുത്ത കുത്തുകള്‍ക്ക് മുകളില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. അരമണിക്കൂര്‍ ശേഷം ഇത് കഴുകിക്കളയുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ ഇത് ചര്‍മ്മത്തിലെ പല അസ്വസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും ചര്‍മ്മത്തിലെ ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. എന്ത് ചെയ്താലും അതിന് ശേഷം അല്‍പം മോയ്‌സ്ചുറൈസര്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇത് ഉപയോഗിക്കാവുന്നതാണ്.

ചന്ദനം

ചന്ദനം

ചന്ദനം ഉപയോഗിച്ചും ഇതേ പ്രശ്‌നങ്ങളെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. ചന്ദനം അരച്ച് ഇതില്‍ അല്‍പം ഓറഞ്ച് നീര് കൂടി മിക്‌സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കണം. കറുത്ത പുള്ളികള്‍ക്ക് മുകളില്‍ ഇത് ചേച്ച് പിടിപ്പിച്ച് അല്‍പ സമയം കഴിഞ്ഞ് ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത് ചെയ്യുന്നതിലൂടെ ചര്‍മ്മത്തിലെ കറുത്ത കുത്തുകള്‍ ഇല്ലാതാവുകയും ചര്‍മ്മത്തിന് നല്ല തിളക്കം ലഭിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം അവസ്ഥയില്‍ നമുക്ക് എല്ലാ വിധത്തിലുള്ള പ്രതിസന്ധികളേയും ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്.

English summary

Natural Remedies to Remove Dark Spot On Cheeks

Here in this article we are discussing about how to remove dark spot on cheeks using natural remedies. Read on.
Story first published: Monday, May 11, 2020, 14:43 [IST]
X
Desktop Bottom Promotion