For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിയര്‍പ്പ് നാറ്റം ഇനിയില്ല: അടുക്കളക്കൂട്ടില്‍ പരിഹാരം കാണാം

|

വിയര്‍പ്പ് നാറ്റം എന്നത് പലപ്പോഴും നിങ്ങളുടെ ആത്മവിശ്വാസത്തെ ബാധിക്കുന്നതാണ്. ഇതിന് പരിഹാരം കാണാന്‍ ബോഡിസ്‌പ്രേയും മറ്റും ഉപയോഗിക്കുമ്പോള്‍ ഒരു പരിധി വരെ ഈ പ്രശ്‌നം നമുക്ക് പരിഹരിക്കാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ അല്‍പ സമയത്തിന് ശേഷം വീണ്ടും ഈ പ്രശ്‌നം കൂടുതലായി വരുന്നു. എന്നാല്‍ ഇനി ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് നമ്മുടെ അടുക്കളക്കൂട്ടുകള്‍ തന്നെ മതി. ആരോഗ്യത്തിനും സൗന്ദര്യത്തിനും വെല്ലുവിളി ഉയര്‍ത്തുന്ന ഒരു അവസ്ഥയാണ് അമിതവിയര്‍പ്പ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ പ്രതിരോധം തീര്‍ക്കുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാം എന്ന് നോക്കാവുന്നതാണ്.

Natural Remedies To Help You Stop Excessive Sweating

നിങ്ങളുടെ വിയര്‍പ്പിന് ഇനി പെട്ടെന്ന് തന്നെ പരിഹാരം കാണുന്നതിന് വേണ്ടി ദിനവും ഈ പൊടിക്കൈകള്‍ ഉപയോഗിക്കാവുന്നതാണ്. എല്ലാ ദിവസവും നിങ്ങള്‍ക്ക് ഈ പൊടിക്കൈകള്‍ വിയര്‍പ്പ് നാറ്റത്തിനെതിരെ പ്രയോഗിക്കാവുന്നതാണ്. എന്തൊക്കെയാണ് ഈ പ്രശ്‌നത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ചെയ്യാവുന്ന ചില കാര്യങ്ങള്‍ എന്ന് നോക്കാം.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഉപയോഗിച്ച് വിയര്‍പ്പ് നാറ്റത്തെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. ആരോഗ്യ ഗുണങ്ങള്‍ ധാരാളമുള്ള ഒന്നാണ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍. ഇത് ചര്മ്മത്തിനും നിരവധി ഗുണങ്ങള്‍ നല്‍കുന്നുണ്ട്. ചര്‍മ്മത്തില്‍ നേരിട്ട് പുരട്ടുമ്പോള്‍, വിനാഗിരി ബാക്ടീരിയകളെ നീക്കം ചെയ്യാനും സുഷിരങ്ങള്‍ അടയ്ക്കാനും സഹായിക്കുന്ന ഒന്നായി മാറുന്നുണ്ട്. ഇത് നിങ്ങള്‍ കുളിക്കുന്ന വെള്ളത്തില്‍ അല്‍പം ചേര്‍ത്ത് ഇടുന്നത് നല്ലതാണ്. ഇതിലൂടെ എല്ലാ വിധത്തിലുള്ള അസ്വസ്ഥതകള്‍ക്കും പരിഹാരം കാണാവുന്നതാണ്. ഇത് കുടിക്കുന്നതും നല്ലതാണ്. അത്താഴത്തിന് മുമ്പ് 2 ടീസ്പൂണ്‍ വെള്ളവും ഒരു ടീസ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗറും ചേര്‍ത്ത് കുടിക്കാവുന്നതാണ്.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ നിങ്ങളുടെ ആരോഗ്യത്തിന് വളരെ മികച്ചതാണ്. അതുപോലെ തന്നെ വേണം ഇത് ചര്‍മ്മത്തിന് നല്‍കുന്ന ഗുണങ്ങളും. ചായ പോലുള്ള ചൂടുള്ള പാനീയങ്ങള്‍ കുടിക്കുന്നത് വിയര്‍പ്പ് തടയുന്നതിന് വിപരീതമായി മാറുന്നുണ്ട്. എന്നാല്‍ ഗ്രീന്‍ ടീയില്‍ മഗ്‌നീഷ്യം, വൈറ്റമിന്‍ ബി എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ വിയര്‍പ്പ് ഗ്രന്ഥികളെ പരിമിതപ്പെടുത്തുകയും നിങ്ങളെ അമിത വിയര്‍പ്പില്‍ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുകയും ചെയ്യുന്നുണ്ട്.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ് നിങ്ങളുടെ പാചകത്തില്‍ വളരെയധികം മികച്ച് നില്‍ക്കുന്നതാണ്. ഇത് ദിവസവും കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നുണ്ട്. കാരണം ഉരുളക്കിഴങ്ങില്‍ സോഡിയം ഉണ്ട്. ഇത് നിങ്ങളുടെ ശരീരത്തില്‍ കൂടുതല്‍ വെള്ളം നിലനിര്‍ത്താന്‍ ഇടയാക്കും. പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങളായ ഉരുളക്കിഴങ്ങ് വിയര്‍പ്പ് ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്.

തക്കാളി ജ്യൂസ്

തക്കാളി ജ്യൂസ്

തക്കാളി ജ്യൂസിന് ഉള്ള ഗുണങ്ങള്‍ നിരവധിയാണ്. ഒരു വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളെയെല്ലാം പരിഹരിക്കുന്നതിന് നമുക്ക് തക്കാളി ജ്യൂസ് മികച്ചതാണ്. ക്യാന്‍സറിനെ പ്രതിരോധിക്കുന്ന ഗുണങ്ങള്‍ക്കപ്പുറം, തക്കാളി ജ്യൂസ് നിങ്ങളുടെ ചര്‍മ്മത്തിലെ വിയര്‍പ്പിന് പ്രതിരോധം തീര്‍ക്കുകയും ചെയ്യുന്നുണ്ട്. തക്കാളി അടങ്ങിയ ഭക്ഷണം കഴിക്കുകയോ അല്ലെങ്കില്‍ ദിവസവും ഒരു ഗ്ലാസ് തക്കാളി ജ്യൂസ് കുടിക്കുകയോ ചെയ്യുന്നത് അമിതമായ വിയര്‍പ്പ് നിയന്ത്രിക്കാന്‍ സഹായിക്കും.

 ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയിലില്‍ ധാരാളം ആന്റി ഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ചര്‍മ്മത്തില്‍ നല്‍കുന്ന ഗുണങ്ങളും നിസ്സാരമല്ല. ടീ ട്രീ ഓയില്‍ വിയര്‍പ്പിന് കാരണമാകുന്ന ബാക്ടീരിയകളെ ചെറുക്കാന്‍ സഹായിക്കുന്നുണ്ട്. ടീ ട്രീ ഓയിലില്‍ ഒരു കോട്ടണ്‍ ബോള്‍ മുക്കിവയ്ക്കുക, അത് ദിവസവും നിങ്ങളുടെ കക്ഷത്തില്‍ പുരട്ടുക. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഫലം കണ്ടു തുടങ്ങുന്നു. ഇത് എത്ര വലിയ വിയര്‍പ്പിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

നാരങ്ങ

നാരങ്ങ

അമിതമായ വിയര്‍പ്പ് സ്വാഭാവികമായി കുറയ്ക്കാന്‍ നാരങ്ങയിലെ ആസിഡ് സഹായിക്കുന്നുണ്ട്. ഒന്നുകില്‍ അര നാരങ്ങ നീര് നിങ്ങളുടെ കക്ഷത്തില്‍ പുരട്ടാം, അല്ലെങ്കില്‍ ബേക്കിംഗ് സോഡയില്‍ ചെറിയ അളവില്‍ നാരങ്ങ നീര് കലര്‍ത്തി കോട്ടണ്‍ പാഡ് ഉപയോഗിച്ച് പുരട്ടാവുന്നതാണ്. കുറഞ്ഞത് 30 മിനിറ്റെങ്കിലും നാരങ്ങ നീര് കക്ഷത്തില്‍ വെക്കണം. ഇത് നിങ്ങളുടെ അമിത വിയര്‍പ്പ് നാറ്റത്തെ ഇല്ലാതാക്കി ആരോഗ്യത്തിന് സഹായിക്കുന്നു.

ചന്ദനം

ചന്ദനം

ചന്ദനത്തിനും അമിത വിയര്‍പ്പിനെ പരിഹരിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് ഒരു ടേബിള്‍സ്പൂണ്‍ എടുത്ത് അതിലേക്ക് റോസ് വാട്ടര്‍, നാരങ്ങ നീര് എന്നിവ യോജിപ്പിച്ച് നല്ലൊരു മിശ്രിതം തയ്യാറാക്കാവുന്നതാണ്. ഇതിലൂടെ ചര്‍മ്മത്തിലുണ്ടാവുന്ന അമിത വിയര്‍പ്പിനെ പ്രതിരോധിക്കുകയും ചര്‍മ്മത്തിന് ഗുണം നല്‍കുകയും ചെയ്യുന്നുണ്ട്. ഇത് ചര്‍മ്മത്തിലുണ്ടാവുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് ചന്ദനം ഉപയോഗിക്കുന്നത് ഈ പ്രതിസന്ധിക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

ചര്‍മ്മം സൂപ്പറാക്കുമെന്ന ഉറപ്പാണ് തേനും ആവക്കാഡോയുംചര്‍മ്മം സൂപ്പറാക്കുമെന്ന ഉറപ്പാണ് തേനും ആവക്കാഡോയും

സെല്ലുലൈറ്റ് എന്ന വില്ലനെ എണ്ണയില്‍ തുടച്ചെടുക്കാംസെല്ലുലൈറ്റ് എന്ന വില്ലനെ എണ്ണയില്‍ തുടച്ചെടുക്കാം

English summary

Natural Remedies To Help You Stop Excessive Sweating In Malayalam

Here in this article we are sharing some natural remedies to hep you to stop excessive sweating in malayalam. Take a look.
Story first published: Wednesday, March 16, 2022, 18:56 [IST]
X
Desktop Bottom Promotion