For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വായ്‌നാറ്റമെന്ന പ്രതിസന്ധിക്ക് നിമിഷ പരിഹാരം നല്‍കും മൗത്ത്ഫ്രഷ്‌നര്‍

|

വായ്‌നാറ്റം പലര്‍ക്കും അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. മോശം ദന്താരോഗ്യവും പ്രശ്‌നങ്ങളും നിങ്ങളില്‍ ഇത്തരം അവസ്ഥകളിലേക്ക് എത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ആത്മവിശ്വാസക്കുറവെന്ന പ്രതിസന്ധിയെ വരെ വായ്‌നാറ്റം നിങ്ങളിലേക്ക് കൊണ്ട് വരുന്നുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ നാം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ ശ്രദ്ധിക്കേണ്ടത് വായ്‌നാറ്റത്തിന്റെ കാരണം, എന്താണ് വായ്‌നാറ്റമുണ്ടാക്കുന്നത്, എന്തൊക്കെയാണ് പരിഹാരം എന്നുള്ളതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

Natural Fresheners

ചിലരില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലവും പലപ്പോഴും വായ്‌നാറ്റമുണ്ടാവുന്നുണ്ട്. എന്നാല്‍ ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നാം വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ആരോഗ്യ പ്രശ്‌നങ്ങളെങ്കില്‍ അത് എന്തുകൊണ്ടാണ് എന്നതാണ് ആദ്യം മനസ്സിലാക്കേണ്ടത്. ഇത് കൂടാതെ മറ്റ് കാരണങ്ങള്‍ കൊണ്ടും വായ്‌നാറ്റം ഉണ്ടായേക്കാം. എന്നാല്‍ ഇത് കൂടാതെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില പ്രകൃതിദത്ത പരിഹാരങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

പുതിന

പുതിന

പുതിനക്ക് ആരോഗ്യ സംരക്ഷണത്തിനുള്ള ഗുണങ്ങള്‍ ഉണ്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഇതിന് ആരോഗ്യ ഗുണങ്ങള്‍ മാത്രമല്ല സൗന്ദര്യ സംരക്ഷണവും ശരീര സംരക്ഷണവും വരെ നല്‍കുന്നതിനുള്ള കഴിവുണ്ട്. പുതിന ഇലകള്‍ കൊണ്ട് നിങ്ങളുടെ വായ്‌നാറ്റത്തെ എങ്ങനെ ഇല്ലാതാക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്. കാരണം പുതിന ഇലകളില്‍ അതിശക്തവും അതിശയകരവുമായ കൂളിംഗ് ഇഫക്റ്റ് ഉണ്ട്. ഇത് നിങ്ങളുടെ നിശ്വാസവായുവിനെ ഫ്രഷ് ആക്കി നിലനിര്‍ത്തുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പല മൗത്ത് ഫ്രഷ്‌നറുകളിലും ഇത് ഉപയോഗിക്കുന്നുണ്ട് എന്നുള്ളതാണ് സത്യം. അതുകൊണ്ട് തന്നെ നാച്ചുറല്‍ മൗത്ത് ഫ്ര്ഷ്‌നര്‍ ആയി നിങ്ങള്‍ക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. ഇത് ചവച്ച് കൊണ്ടിരിക്കുന്നതും അല്ലെങ്കില്‍ പുതിനയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് ഇടക്കിടെ വായ് കഴുകുന്നതും നല്ലതാണ്. ഇത് നിങ്ങളുടെ വായ്‌നാറ്റമെന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

പാഴ്സ്ലി

പാഴ്സ്ലി

പാഴ്സ്ലി ഇത്തരത്തില്‍ നിങ്ങളുടെ ആരോഗ്യ സൗന്ദര്യ ഗുണങ്ങളില്‍ കൂടെച്ചേര്‍ത്ത് നിര്‍ത്താവുന്നതാണ്. ഇത് നിങ്ങളുടെ വായ്‌നാറ്റം എന്ന പ്രശ്‌നത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. സംശയിക്കാതെ നിങ്ങള്‍ക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. പാഴ്സ്ലി ഇലകളില്‍ നിന്ന് നിങ്ങളുടെ വായ്‌നാറ്റത്തെ നീക്കുന്ന എന്‍സൈമുകള്‍ ധാരാളം ഉണ്ട്. ഇത് നിങ്ങളുടെ ഭക്ഷണത്തിലും സാലഡുകളിലും ചേര്‍ക്കുന്നത് എന്തുകൊണ്ടും മികച്ചതാണ്. സുഗന്ധം നല്‍കാന്‍ പല സോപ്പുകളിലും പെര്‍ഫ്യൂമുകളിലും പാര്‍സ്ലി ഓയില്‍ ഉപയോഗിക്കുന്നു. ഇതെല്ലാം നിങ്ങളുടെ ചര്‍മ്മത്തില്‍ നല്‍കുന്നതിനേക്കാള്‍ ഗുണങ്ങള്‍ പലപ്പോഴും നിങ്ങളുടെ വായ്‌നാറ്റത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

അയമോദകം

അയമോദകം

അയമോദകം നിങ്ങളുടെ ആരോഗ്യത്തിന് മികച്ചതാണ്. എന്നാല്‍ ഇത് നിങ്ങളുടെ വായ്‌നാറ്റത്തെ ഇല്ലാതാക്കുന്നതിനും പല്ലുകളുടെ ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. ഇതിന് ഒരു മധുര സുഗന്ധം നിങ്ങളുടെ വായില്‍ ഉണ്ടാക്കുന്നതിന് സാധിക്കുന്നുണ്ട്. പലഹാരങ്ങളിലും മറ്റും ഇവ ധാരാളം ഉപയോഗിക്കാവുന്നതാണ്. ഇതിലുള്ള അവയില്‍ ആരോമാറ്റിക് സംയുക്തമായ അനെഥോള്‍ ആണ് നിങ്ങളുടെ വായ്‌നാറ്റത്തെ പ്രതിരോധിക്കുന്നത്. ഇത് കൂടാതെ ഇതിന്റെ ശക്തമായ ആന്റി ബാക്ടീരിയല്‍ ഗുണങ്ങളും മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ അധികം ഉപയോഗിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് ഒരു വേറെ രുചി ഉണ്ടാക്കുന്നുണ്ട്. അല്‍പം അയമോദകം എടുത്ത് അത് വെള്ളത്തില്‍ തിളപ്പിച്ച് ഫലപ്രദമായ മൗത്ത് വാഷായി ഉപയോഗിക്കാം.

ഏലക്ക

ഏലക്ക

ഏലക്കക്കുള്ള ഗുണങ്ങള്‍ പറഞ്ഞാല്‍ തീരില്ല എന്നുള്ളതാണ് സത്യം. ഏത് പ്രശ്‌നത്തിനും പരിഹാരം കാണുന്നതിന് പലരും ഏലക്ക ഉപയോഗിക്കുന്നു. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് ഇത് വായ്‌നാറ്റത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് എന്നുള്ളതാണ്. ദിവസവും രാവിലെ വെറും വയറ്റില്‍ ഒരു ഏലക്ക ചായ കുടിക്കുന്നത് നല്ലതാണ്. ഇത് കൂടാതെ ഏലക്ക ചവക്കുന്നതും ഏലക്കയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. മധുരപലഹാരങ്ങളിലും പലഹാരങ്ങളിലും പായസത്തിലും എല്ലാം ഏലക്ക ചേര്‍ക്കുന്നത് നമുക്കറിയാം. പെട്ടെന്ന് വായ്‌നാറ്റത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ഏലക്ക സൂത്രം പ്രയോഗിക്കാവുന്നതാണ്. ഇത് നിങ്ങള്‍ക്ക് ഉന്‍മേഷവും തരുന്നുണ്ട്.

 പെരുംജീരകം

പെരുംജീരകം

പെരുംജീരകമിട്ട് തിളപ്പിച്ച വെള്ളത്തിന്റെ ഗുണങ്ങള്‍ നിസ്സാരമല്ല. ഇത് നിങ്ങളുടെ ആരോഗ്യത്തോടൊപ്പം തന്നെ നിങ്ങളുടെ വായ്‌നാറ്റത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. നല്ല ദഹനം പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം തന്നെ ബിരിയാണി പോലുള്ള ഭക്ഷണങ്ങളിലും ഇത് ചേര്‍ക്കാവുന്നതാണ്. ഇത് കൂടാതെ നിങ്ങള്‍ക്ക് മികച്ച ഗുണങ്ങള്‍ നല്‍കുന്ന കാര്യത്തിലും പെരുംജീരകം ഒരിക്കലും പുറകിലല്ല. ഇവ വായിലെ അണുക്കളോട് പൊരുതുകയും നിങ്ങളുടെ ശ്വാസത്തിന്റെ ദുര്‍ഗന്ധത്തെ ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട്.

വായ്‌നാറ്റം വിവിധ തരത്തിലാണ്; അപകടം കരുതിയിരിക്കണംവായ്‌നാറ്റം വിവിധ തരത്തിലാണ്; അപകടം കരുതിയിരിക്കണം

most read:വായ്‌നാറ്റം വിവിധ തരത്തിലാണ്; അപകടം കരുതിയിരിക്കണം

English summary

Natural Breath Fresheners In Your Kitchen To Fight Against The Mouth Odor In Malayalam

Here in this article we are sharing some natural fresheners to get rid of bad breath in malayalam. Take a look.
X
Desktop Bottom Promotion