Latest Updates
-
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ്
കിയാരയുടെ സൗന്ദര്യ രഹസ്യം; പൂ പോലുള്ള ചര്‍മ്മവും പട്ടുപോലുള്ള മുടിയും നേടാന്‍
ബോളിവുഡ് ആരാധകരുടെ ഇഷ്ടനടിമാരില്‍ ഒരാളാണ് കിയാര അദ്വാനി. മലയാളികള്‍ക്കും അവരുടെ സൗന്ദര്യത്തെക്കുറിച്ച് മറിച്ചൊരു അഭിപ്രായമില്ല. കിയാര അദ്വാനിയുടെ അവിശ്വസനീയമായ സൗന്ദര്യത്തെ വിവരിക്കാന്‍ വാക്കുകള്‍ കുറവാണ്. അവരുടെ സുന്ദരമായ രൂപവും മുടിയും ചര്‍മ്മവുമെല്ലാം പൊതുവെ നെറ്റിസണ്‍മാരും വളരെയധികം അഭിനന്ദിക്കുന്നു.

കിയാരയുടെതു പോലെ തിളങ്ങുന്നതും പ്രസരിപ്പുള്ളതുമായ ചര്‍മ്മം നേടാന്‍ മിക്ക സ്ത്രീകളും പെണ്‍കുട്ടികളും ആഗ്രഹിക്കുന്നുണ്ട്. നിങ്ങളും ഇക്കൂട്ടത്തിലുള്ള ഒരാളാണെങ്കില്‍ ചില നുറുങ്ങുകള്‍ ഇതാ. കിയാരയുടേതുപോലെ ചര്‍മ്മവും മുടിയും ലുക്കും വേണമെങ്കില്‍ കിയാര പിന്തുടരുന്ന ചില സൗന്ദര്യ നുറുങ്ങുകള്‍ അറിഞ്ഞിരിക്കൂ.

വീട്ടിലെ ചേരുവകള്‍ ഉപയോഗിക്കുക
കടകളില്‍ നിന്ന് വാങ്ങുന്ന സൗന്ദര്യ സംരക്ഷണ ഉല്പന്നങ്ങളില് മിക്കവരും വിശ്വസിക്കുന്നുണ്ടെങ്കിലും, ലളിതമായ അടുക്കള കൂട്ടുകളാണ് നിങ്ങളുടെ ചര്‍മ്മത്തിന്റെയും മുടിയുടെയും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഒരുപോലെ ഫലപ്രദം. ബോളിവുഡ് സുന്ദരി മുമ്പ് നല്കിയ ഒരു അഭിമുഖത്തില്‍ തന്റെ ചര്‍മ്മത്തെ പോഷിപ്പിക്കാന്‍ എല്ലാ മാസവും ഉപയോഗിക്കുന്ന ഫ്രഷ് ക്രീമും കടലമാറും കലര്‍ത്തി അമ്മ ഉണ്ടാക്കിയ സ്ക്രബ് പേസ്റ്റ് ഉപയോഗിക്കുന്നതിനെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. വരണ്ട ചര്‍മ്മമുള്ളവര്‍ക്കും ഇത് നന്നായി പ്രവര്‍ത്തിക്കുന്നു. മുഖം തിളങ്ങാനായി മുഖത്ത് തക്കാളി പേസ്റ്റ് പുരട്ടുന്നതും കിയാര ഇഷ്ടപ്പെടുന്നു.

ഓയിലിംഗ്
മുടി കഴുകുന്നതിനുമുമ്പോ അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള ഹെയര്‍ ട്രീറ്റ്മെന്റ് ചെയ്യുന്നതിനു മുമ്പോ നമ്മള് പലപ്പോഴും എണ്ണ തേയ്ക്കാറുണ്ട്. ഒരു ഡൈനാമിക് ഇന്‍ഡസ്ട്രിയില്‍ ജോലി ചെയ്യുന്ന കിയാരയുടെ ഹെയര്‍സ്റ്റൈലിസ്റ്റ് അവരോട് എണ്ണകള്‍ അമിതമായി ഉപയോഗിക്കരുതെന്ന് ഉപദേശിച്ചിരുന്നു. പ്രത്യേകിച്ച് തലയുടെ നടുവിലും അറ്റത്തും പ്രയോഗിക്കുമ്പോള്‍. അങ്ങനെ ചെയ്യുന്നത് മുടി കൂടുതല്‍ വരണ്ടതാക്കും.

മാറ്റ് ടൈപ്പ് ലിപ്സ്റ്റിക്ക്
മികച്ച രീതിയില്‍ സൗന്ദര്യം വെളിവാക്കുന്ന ഒരു ചുണ്ടാണ് നിങ്ങള്‍ക്ക് വേണമെങ്കില്‍ മാറ്റ് ലിപ്സ്റ്റിക്ക് ആണ് മികച്ച ഓപ്ഷന്. കിയാരയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ലേഖ ഗുപ്ത, മാറ്റ് ഫോര്‍മുലേഷനുകള്‍ ഉപയോഗിക്കാന്‍ പറയുന്നുണ്ട്. ലിപ്സ്റ്റിക്ക് പുരട്ടുന്നതിനുമുമ്പ് ചുണ്ടുകളില്‍ ഒരു ചെറിയ അര്‍ദ്ധസുതാര്യമായ പൊടി പുരട്ടാനും അവര്‍ ഉപദേശിക്കുന്നു. ചുണ്ടുകളുടെ ആകൃതി വരയ്ക്കാനും അവ പൂര്‍ണ്ണമായും നിറയ്ക്കാനും ലിപ് ലൈനര്‍ ഉപയോഗിക്കാം.

ഐലൈനറുകള്‍
കറുപ്പ് നിറത്തിലുള്ള ഐലൈനറുകള്‍ എല്ലായ്പ്പോഴും മികച്ചതായി കണക്കാക്കപ്പെടുന്നു. ഇതിലൂടെ നിങ്ങള്‍ക്ക് വ്യത്യസ്തമായ ഒരു സ്ട്രോക്ക് ലുക്ക് തിരഞ്ഞെടുക്കാനും കഴിയും.

ഹൈലൈറ്റര്‍
നിങ്ങളുടെ മുഖത്തിന് കൂടുതല്‍ ഭംഗി നല്കാന് ഹൈലൈറ്ററിന് സാധിക്കും. പ്രത്യേകിച്ചും നിങ്ങളുടെ കവിള്‍ത്തടങ്ങളുടെ മുകള്ഭാഗം, മൂക്കിന്റെ വശങ്ങള്, നെറ്റി എന്നിവ പോലെ സ്വാഭാവികമായി പ്രകാശം പ്രതിഫലിപ്പിക്കുന്ന മുഖത്തിന്റെ ഭാഗങ്ങളില്‍ ഉപയോഗിക്കുമ്പോള്‍.
Image Credits: Instagram/kiaraaliaadvani



Click it and Unblock the Notifications
