For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

3 മിനിട്ട് മാജിക്കില്‍ കക്ഷത്തിലെ കറുപ്പിളക്കാം

|

കക്ഷത്തിലെ കറുപ്പ് എല്ലാവരേയും പ്രശ്‌നത്തിലാക്കുന്ന ഒന്നാണ്. എന്നാല്‍ അതില്‍ നിന്ന് പരിഹാരം കാണുന്നതിന് വേണ്ടി പലരും ശ്രമിക്കുന്നുണ്ട്. എന്നാല്‍ കക്ഷത്തിലെ കറുപ്പിനെ ഇല്ലാതാക്കുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ നാം അറിയേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. കക്ഷത്തിലെ കറുപ്പിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ചില പൊടിക്കൈകള്‍ ഉണ്ട്. വെറും ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ കക്ഷത്തിലെ കറുപ്പിനെ ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്.

അരക്കെട്ട് മറയും മുടി ഉറപ്പായും ഈ ഒരുമാസശീലത്തില്‍അരക്കെട്ട് മറയും മുടി ഉറപ്പായും ഈ ഒരുമാസശീലത്തില്‍

കക്ഷത്തിലെ കറുപ്പിനെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ ഉണ്ട് എന്ന് നോക്കാവുന്നതാണ്. ഇത്തരത്തില്‍ നിങ്ങളുടെ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇനി പറയുന്ന മാര്‍ഗ്ഗം. ഇത് നിങ്ങളുടെ ചര്‍മ്മത്തിലെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ഉരുളക്കിഴങ്ങ് കൊണ്ട് നിങ്ങള്‍ക്ക് ഇത്തരത്തിലുള്ള പല പ്രശ്‌നത്തേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഉരുളക്കിഴങ്ങില്‍ ചിലത് ചേര്‍ക്കാന്‍ സാധിക്കും. ഇത് കക്ഷത്തിലെ കറുപ്പിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

ഉരുളക്കിഴങ്ങും തേനും

ഉരുളക്കിഴങ്ങും തേനും

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഉരുളക്കിഴങ്ങും തേനും വളരെയധികം സഹായിക്കുന്നുണ്ട്. ഇത് കക്ഷത്തിലെ കറുപ്പിനെ വെറും ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ഇളക്കിക്കളയുന്നുണ്ട്. ഉരുളക്കിഴങ്ങും തേനും മിക്‌സ് ചെയ്ത് തേക്കുന്നതാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. ഉരുളക്കിഴങ്ങ് നീരില്‍ അല്‍പം തേന്‍ മിക്സ് ചെയ്ത് കൈക്കുഴയില്‍ തേച്ച് പിടിപ്പിക്കാം. ഇത് മൂന്നോ നാലോ മിനിട്ടിനുള്ളില്‍ കഴുകിക്കളയാവുന്നതാണ്. ദിവസവും ഇത് ചെയ്യുന്നതിലൂടെ കക്ഷത്തിലെ കറുപ്പിനെ ഇല്ലാതാക്കാന്‍ സാധിക്കുന്നു.

ഉരുളക്കിഴങ്ങും തക്കാളി നീരും

ഉരുളക്കിഴങ്ങും തക്കാളി നീരും

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഉരുളക്കിഴങ്ങും തക്കാളി നീരും വളരെ മികച്ചതാണ്. ഇത് സൗന്ദര്യ സംരക്ഷണത്തിന് മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഇത് കക്ഷത്തിലെ കറുപ്പിനെ ഇല്ലാതാക്കുന്നതിന് വേണ്ടി വളരെയധികം സഹായിക്കുന്നുണ്ട്. ഇത് നിങ്ങളുടെ ചര്‍മ്മത്തിലെ പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്്. ഉരുളക്കിഴങ്ങും തക്കാളി നീരും മിക്‌സ് ചെയ്ത് കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ചര്‍മ്മത്തെ കറുപ്പിനെ ഇല്ലാതാക്കുന്നുണ്ട്.

ഉരുളക്കിഴങ്ങും പഞ്ചസാരയും നാരങ്ങ നീരും

ഉരുളക്കിഴങ്ങും പഞ്ചസാരയും നാരങ്ങ നീരും

സൗന്ദര്യ സംരക്ഷണത്തിന് വേണ്ടി പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ തേടുന്നവരുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടിയും കക്ഷത്തിലെ കറുപ്പിനെ ഇല്ലാതാക്കുന്നതിന് വേണ്ടിയും നമുക്ക് ഉരുളക്കിഴങ്ങും നാരങ്ങ നീരും മിശ്രിതം ഉപയോഗിക്കാവുന്നതാണ്. ചര്‍മ്മത്തിന് നിറം നല്‍കുന്ന ഒന്നാണ് നാരങ്ങ നീര്. ഇതോടൊപ്പം ഉരുളക്കിഴങ്ങിന്റെ നീരും പഞ്ചസാരയും ചേരുമ്പോള്‍ ഗുണം വര്‍ദ്ധിയ്ക്കുകയാണ് ചെയ്യുന്നത്. ഇത് കക്ഷത്തില്‍ തേച്ച് പിടിപ്പിക്കുന്നതിലൂടെ അത് നിങ്ങളുടെ ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

പാലും ഉരുളക്കിഴങ്ങും

പാലും ഉരുളക്കിഴങ്ങും

പാലും ഉരുളക്കിഴങ്ങും വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. പാലിനോടൊപ്പം ഉരുളക്കിഴങ്ങ് ചേരുമ്പോള്‍ ഗുണം ഒന്നു കൂടി വര്‍ദ്ധിക്കുന്നു. ഇത് മിക്സ് ചെയ്ത് കക്ഷത്തില്‍ തേച്ച് പിടിപ്പിച്ച് മൂന്ന് മിനിട്ട് മസ്സാജ് ചെയ്യാവുന്നതാണ്. ഇത് കക്ഷത്തിന്റെ ഇരുണ്ട നിറം മാറ്റുന്നതോടൊപ്പം തന്നെ ചര്‍മ്മത്തിന്റെ ആഴത്തില്‍ ഇറങ്ങിച്ചെന്ന് നിറം വര്‍ദ്ധിപ്പിക്കുന്നു. ഇതെല്ലാം കക്ഷത്തിലെ കറുപ്പിനെ ആഴത്തില്‍ വൃത്തിയാക്കുന്നതിന് സഹായിക്കുന്നുണ്ട്.

ഉരുളക്കിഴങ്ങും കുക്കുമ്പര്‍ നീരും

ഉരുളക്കിഴങ്ങും കുക്കുമ്പര്‍ നീരും

ഉരുളക്കിഴങ്ങിനോടൊപ്പം നല്ലൊരു ആസ്ട്രിജന്റ് ആയ കുക്കുമ്പര്‍ നീര് ചേരുമ്പോള്‍ ഗുണത്തിന്റെ കാര്യത്തില്‍ സംശയം വേണ്ട. ഇത് മിക്സ് ചെയ്ത് തേച്ച് പിടിപ്പിച്ച് 3 മിനിട്ട് മസ്സാജ് ചെയ്യുക. 10 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇതെല്ലാം നിങ്ങളുടെ ചര്‍മ്മത്തിലെ കറുപ്പിനെ ഇല്ലാതാക്കി ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുന്നതാണ്. ഇതിലൂടെ ഇനി നിങ്ങള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാവുന്നതാണ്.

തൈരും ഉരുളക്കിഴങ്ങ് നീരും

തൈരും ഉരുളക്കിഴങ്ങ് നീരും

തൈരും ഉരുളക്കിഴങ്ങ് നീരും മിക്‌സ് ചെയ്ത് ഇത് കക്ഷത്തില്‍ നല്ലതുപോലെ മസ്സാജ് ചെയ്യുക. ഇതില്‍ അല്‍പം ബേക്കിംഗ് സോഡയും ചേര്‍ക്കാവുന്നതാണ്. ഇത്തരത്തില്‍ ചെയ്ത് മിനിട്ടുകള്‍ക്ക് ഉള്ളില്‍ തന്നെ മാറ്റം നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. ഇത് കഴിഞ്ഞ് 10 മിനിട്ടിന് ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് കംപ്ലീറ്റ് അഴുക്കും കറുപ്പും ഇല്ലാതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഉരുളക്കിഴങ്ങും കാപ്പിപ്പൊടിയും

ഉരുളക്കിഴങ്ങും കാപ്പിപ്പൊടിയും

ഉരുളക്കിഴങ്ങ് നീരും കാപ്പിപ്പൊടിയും മിക്‌സ് ചെയ്ത് തേക്കുന്നതിലൂടെ അത് ചര്‍മ്മത്തിലെ ഇരുണ്ട പ്രശ്‌നത്തിന് പരിഹാരം നല്‍കുന്നുണ്ട്. അതിലുപരി ഇത് നിങ്ങളുടെ ചര്‍മ്മത്തെ തിളക്കമുള്ളതാക്കി മാറ്റുന്നതിനും സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും ഇത് ചെയ്യുന്നതിലൂടെ കക്ഷത്തിലെ കറുപ്പിനെ പൂര്‍ണമായും ഇല്ലാതാക്കി മൃതകോശങ്ങളെ തടയുന്നു.

English summary

How To Use Potato Mix For Underarms Skin Whitening

Here in this article we are discussing about how to use potato for underarms skin whitening. Read on
X
Desktop Bottom Promotion