For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സെല്ലുലൈറ്റ് എന്ന വില്ലനെ എണ്ണയില്‍ തുടച്ചെടുക്കാം

|

ചര്‍മ്മസംരക്ഷണത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പ്രശ്‌നങ്ങളില്‍ സെല്ലുലൈറ്റ് എപ്പോഴും പ്രശ്മുണ്ടാക്കുന്നതാണ്. പലരും അവഗണിച്ച് വിടുന്ന ഇത്തരം ചര്‍മ്മ പ്രശ്‌നങ്ങള്‍ പിന്നീട് നമുക്ക് ബുദ്ധിമുട്ടായി മാറുന്നുണ്ട്. സെല്ലുലൈറ്റ് എന്നത് ചര്‍മ്മത്തിന് താഴെ അടിഞ്ഞ് കൂടുന്ന കൊഴുപ്പിനെയാണ്. ഇത് സാധാരണ ചര്‍മ്മത്തില്‍ ഉണ്ടാവുന്ന അവസ്ഥയാണ്. ഇതിന് പ്രത്യേകിച്ച് പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ല എന്നുള്ളതാണ് സത്യം. ഇതൊരു വലിയ ചര്‍മ്മപ്രശ്‌നം അല്ലാത്തതിനാല്‍ പലരും അതിനെ പ്രതിരോധിക്കാന്‍ വേണ്ടത് ചെയ്യുന്നില്ല.

എന്നാല്‍ ചില വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ അത് പലപ്പോഴും ഇത്തരം മാര്‍ക്കുകളെ എടുത്ത് കാണിക്കുന്നുണ്ട്. അത് ചെറിയ ആത്മവിശ്വാസക്കുറവ് ഉണ്ടാക്കുന്നതിനാല്‍ ഒന്ന് ശ്രദ്ദിക്കേണ്ടതാണ്. എങ്ങനെ ഇതിനെ ഇല്ലാതാക്കാം എന്നുള്ളത് അല്‍പം ശ്രദ്ധിക്കണം. കാരണം എന്തൊക്കെ ചെയ്താല്‍ ഈ കൊഴുപ്പ് നിക്ഷേപത്തെ കുറക്കാം എന്നത് ഒരു വെല്ലുവിളിയാണ്. അതുകൊണ്ട് തന്നെ ഇതിന് പരിഹാരം കാണുന്നതിന് ചില എണ്ണകള്‍ നമുക്ക് ഉപയോഗിക്കാം. അവ എന്തൊക്കെയെന്ന് നോക്കാം.

എന്താണ് സെല്ലുലൈറ്റ്?

എന്താണ് സെല്ലുലൈറ്റ്?

സെല്ലുലൈറ്റ് എന്നത് വളരെ സാധാരണമായ ഒരു ചര്‍മ്മ അവസ്ഥയാണ്. എന്നാല്‍ സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഇത്തരത്തിലുള്ള അസ്വസ്ഥതകള്‍ ചിലരില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പ്രായപൂര്‍ത്തിയായതിന് ശേഷമുള്ള 80 ശതമാനം സ്ത്രീകള്‍ക്കും അവരുടെ ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തില്‍ ഈ അവസ്ഥയുണ്ടാവുന്നുണ്ട്. ഇത് ചര്‍മ്മത്തില്‍ മങ്ങലായി മാറുകയും അല്ലെങ്കില്‍ ചര്‍മ്മത്തില്‍ ഓറഞ്ച് തൊലി പോലെ കാണപ്പെടുകയും ചെയ്യുന്നുണ്ട്. ഇത് സാധാരണയായി തുടകളിലും വയറിലും കൈകളിലും ആണ് കാണപ്പെടുന്നത്. എന്നാല്‍ ഇതിന്റെ കൃത്യമായ കാരണം പലര്‍ക്കും അറിയില്ല. അമിത ഭാരം, ജനിതക പ്രശ്‌നങ്ങള്‍, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, മോശം രക്തചംക്രമണം, പ്രായം കൂടുന്നത് എല്ലാം പലപ്പോഴും ഇത്തരം അവസ്ഥകള്‍ ഉണ്ടാക്കുന്നുണ്ട്.

 ലെമണ്‍ ഓയില്‍

ലെമണ്‍ ഓയില്‍

ലെമണ്‍ ഓയില്‍ നിങ്ങളില്‍ പല വിധത്തിലുള്ള അസ്വസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. വിറ്റാമിന്‍ സിയുടെ ഉള്ളടക്കത്തിനും രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നതിനും ഈ എണ്ണ സഹായിക്കുന്നുണ്ട്. ഒരു വശത്ത് വിറ്റാമിന്‍ സി, ഒരു മികച്ച ആന്റിഓക്സിഡന്റായതിനാല്‍, ചര്‍മ്മത്തിലെ മൃതമായ പാളികള്‍ ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കുകയും കൊളാജന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ ചില അവസ്ഥകളില്‍ ഇത് രക്തചംക്രമണം സെല്ലുലൈറ്റ് കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് ഹൈപ്പര്‍ പിഗ്മെന്റേഷന് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്.

ബെറി ഓയില്‍

ബെറി ഓയില്‍

ബെറി ഓയില്‍ അല്‍പം എക്‌സ്പന്‍സീവ് ആണ് എന്നുള്ളതാണ് സത്യം. ബെറി ഓയിലിന് വിഷാംശത്തെ ഇല്ലാതാക്കുന്ന ഡൈയൂററ്റിക് ഗുണങ്ങളുണ്ട്, ഇത് സെല്ലുലൈറ്റ് കുറയ്ക്കുന്നതിന് സഹായിക്കുന്നുണ്ട്. അത് കൂടാതെ, ശരീരത്തില്‍ നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. ഇത്കൂടതെ മുഖക്കുരു, എക്‌സിമ തുടങ്ങിയ ചര്‍മ്മ അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. ദിവസവും 15-20 തുള്ളി ബെറി ഓയില്‍ 5 തുള്ളി ഒലിവ് ഓയില്‍ കലര്‍ത്തി സെല്ലുലൈറ്റ് ഉള്ള ഭാഗത്ത് മസാജ് ചെയ്യുക. മികച്ച ഫലങ്ങള്‍ക്കായി ആഴ്ചയില്‍ രണ്ടുതവണ ഇത് ചെയ്യുക.

മിന്റ് ഓയില്‍

മിന്റ് ഓയില്‍

കര്‍പ്പൂര തുളസിയുടെ എണ്ണ പലപ്പോഴും നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്ന സൗന്ദര്യ പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത് നിങ്ങളുടെ സെല്ലുലൈറ്റിസിനേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ആന്റി ബാക്ടീരിയല്‍, വിരുദ്ധ ബാഹ്യാവിഷ്‌ക്കാര ഗുണങ്ങള്‍ ഉള്ളതിനാല്‍ ഇത് ചര്‍മ്മത്തിന് ധാരാളം ഗുണങ്ങള്‍ നല്‍കുന്നുണ്ട്. ആഴ്ചയില്‍ രണ്ടുതവണ ഇത് ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

പെരുംജീരകം എണ്ണ

പെരുംജീരകം എണ്ണ

മറ്റൊരു അവശ്യ എണ്ണയാണ് സെല്ലുലൈറ്റിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന പെരുംജീരകം എണ്ണ്. ഇത് ഒരു ഡൈയൂററ്റിക് ഏജന്റാണ്, ഇത് ഹോര്‍മോണ്‍ അടിസ്ഥാനമാക്കിയുള്ള ദ്രാവകം നിലനിര്‍ത്തല്‍ കുറയ്ക്കുന്നതിന് ഉപയോഗിക്കാവുന്നതാണ്. സെല്ലുലൈറ്റ് ബാധിച്ച ചര്‍മ്മത്തിന്റെ രൂപം മെച്ചപ്പെടുത്തുന്നതിന് എല്ലാം ഇത് മികച്ചതാണ്. അതുകൊണ്ട് തന്നെ ദിവസവും ഇത് ചര്‍മ്മത്തില്‍ ഉപയോഗിക്കുന്നത് നിങ്ങളുടെ സെല്ലുലൈറ്റ് എന്ന പ്രതിസന്ധിയെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നുണ്ട്.

ദേവദാരു എണ്ണ

ദേവദാരു എണ്ണ

സെല്ലുലൈറ്റിന് ഉപയോഗിക്കാന്‍ കഴിയുന്ന ഏറ്റവും മികച്ച അവശ്യ എണ്ണകളില്‍ ഒന്നാണ് ദേവദാരു എണ്ണ. സെല്ലുലൈറ്റിന്റെ രൂപം കുറയ്ക്കുന്നതിനൊപ്പം അമിതഭാരത്തിനെതിരെ സഹായിക്കുന്നതിനും ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ ഇല്ലാതാക്കാനും ഇതിന് കഴിയും. അതുകൊണ്ട് തന്നെ സംശയിക്കാതെ ദേവദാരു എണ്ണയും ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ എന്ത് എണ്ണയും ഉപയോഗിക്കുമ്പോള്‍ അത് ഒരു പാച്ച് ടെസ്റ്റ് ഉപയോഗിച്ച ശേഷം മാത്രം ചെയ്താല്‍ മതി.

മറ്റ് മാര്‍ഗ്ഗങ്ങള്‍

മറ്റ് മാര്‍ഗ്ഗങ്ങള്‍

1. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക, പകല്‍ സമയത്ത് വ്യായാമം ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

2. ലഭ്യമായ ചികിത്സകള്‍ റേഡിയോ ഫ്രീക്വന്‍സി, ലേസര്‍, ചിലപ്പോള്‍ കുത്തിവയ്പ്പുകള്‍ എന്നിവ പോലെയുള്ളവ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ചെയ്യാവുന്നതാണ്.

3. ടോപ്പിക്കല്‍ ക്രീമുകള്‍ സെല്ലുലൈറ്റിനെ നല്ല രീതിയില്‍ സ്വാധീനിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവ ഉപയോഗിക്കാം.

4. സെല്ലുലൈറ്റ് ഒഴിവാക്കാന്‍ ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

5. റെറ്റിനോള്‍, ഒരു പരിധിവരെ കഫീന്‍ എന്നിവയില്‍ നിന്നും വിട്ടു നില്‍ക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

മുഖത്തെ കറുത്ത പുള്ളികള്‍ പിഗ്മെന്റേഷന്‍ ഇനിയില്ല പരിഹാരം ഉടനടിമുഖത്തെ കറുത്ത പുള്ളികള്‍ പിഗ്മെന്റേഷന്‍ ഇനിയില്ല പരിഹാരം ഉടനടി

മുടി കൊഴിച്ചില്‍ എത്ര കഠിനമെങ്കിലും പരിഹരിക്കും ഉലുവയും ഉള്ളിയുംമുടി കൊഴിച്ചില്‍ എത്ര കഠിനമെങ്കിലും പരിഹരിക്കും ഉലുവയും ഉള്ളിയും

English summary

How To Use Essential Oils To Reduce Cellulite In Malayalam

Here in this article we are sharing some essential oils to reduce cellulite in malayalam. Take a look
Story first published: Friday, March 11, 2022, 16:54 [IST]
X
Desktop Bottom Promotion