For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാദത്തിന് താഴെ ചര്‍മ്മം ചുക്കിച്ചുളിഞ്ഞാണോ, അറിയണം ഈ പരിഹാരങ്ങള്‍

|

ഉപ്പൂറ്റിയില്‍ വിള്ളല്‍ വീഴുന്നതിനെക്കുറിച്ച് നമുക്കറിയാം. എന്നാല്‍ ഇത് നിങ്ങളുടെ പാദത്തില്‍ എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ടോ എന്നത് പലര്‍ക്കും അറിയില്ല. ചിലരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടാവും അവരുടെ പാദങ്ങള്‍ക്ക് താഴെയായി ചര്‍മ്മം വരണ്ടതും മുറിഞ്ഞതും പോലെ കാണപ്പെടുന്നത്. എന്നാല്‍ ഇതിനെ എങ്ങനെ പ്രതിരോധിക്കണം എന്ന് പലര്‍ക്കും അറിയില്ല. നിങ്ങളുടെ പാദങ്ങള്‍ക്ക് താഴെയാണ് ഇത്തരത്തില്‍ കാണപ്പെടുന്നത് എന്നുണ്ടെങ്കില്‍ അതിന് പിന്നിലെ കാരണം എന്താണെന്നും അതിന് എങ്ങനെ പരിഹാരം കാണാം എന്നും നമുക്ക് നോക്കാം.

How To Remove Dead Skin From Your Feet

മറ്റ് ഭാഗങ്ങള്‍ സോഫ്റ്റ് ആയിക്കാണപ്പെടുന്നുണ്ടെങ്കിലും ചിലപ്പോള്‍ അത് കാലിന് അടിഭാഗത്ത് മാത്രമായി വരണ്ടതായി കാണപ്പെടുന്നു. എന്നാല്‍ എന്താണ് ഇതിന് പിന്നിലെ കാരണങ്ങള്‍, എന്തൊക്കെയാണ് പരിഹാരങ്ങള്‍ എന്നും നമുക്ക് നോക്കാം. കാലിനടിഭാഗത്തുള്ള ചര്‍മ്മം മാത്രം എങ്ങനെ ഇത്തരത്തില്‍ കാണപ്പെടുന്നു എന്ന് നമുക്ക് നോക്കാവുന്നതാണ്. സാധാരണ ചര്‍മ്മത്തിലുത്തുണ്ടാവുന്നതിനേക്കാള്‍ എണ്ണമയം പലപ്പോഴും കാലിന് അടിഭാഗത്ത് കുറവായിരിക്കും. എന്നാല്‍ എന്താണ് ഇതിന് പിന്നിലെ കാരണങ്ങള്‍ എന്ന് പലര്‍ക്കും അറിയില്ല. ഇതിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. അതിന് പിന്നിലെ പരിഹാരങ്ങളും അറിയാം.

കാരണങ്ങള്‍ എന്തെല്ലാം

കാരണങ്ങള്‍ എന്തെല്ലാം

ചര്‍മ്മത്തിന്റെ ഈര്‍പ്പത്തിന്റെ അഭാവമാണ് ഇതിന്റെ പ്രധാന കാരണം. ഏറ്റവും കുറവ് എണ്ണ ഗ്രന്ഥികളുള്ളതിനാല്‍ കട്ടിയുള്ളതും വരണ്ടതും വിണ്ടുകീറിയതും അടരുകളുള്ളതുമായ ചര്‍മ്മം കാണപ്പെടുന്നത് പലപ്പോഴും പാദങ്ങളിലാണ്. പ്രത്യേകിച്ച് പാദങ്ങളുടെ അടിഭാഗത്തും ഇത് കാണപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ പലപ്പോഴും നിങ്ങളുടടെ പാദങ്ങളില്‍ ആവശ്യത്തിന് ഈര്‍പ്പം ഇല്ലാത്ത അവസ്ഥയുണ്ടാവുന്നുണ്ട്. ഇത് ചര്‍മ്മത്തിനെ വളരെയധികം വരണ്ടതാക്കുന്നു. അതാണ് പലപ്പോഴും നിങ്ങളുടെ കാലിന് അടിവശം വരണ്ടതാക്കുന്നത്.

ചൂടും വിയര്‍പ്പും

ചൂടും വിയര്‍പ്പും

പലപ്പോഴും ചെരുപ്പുകളുടേയും ഷൂസുകളുടേയും ഉപയോഗത്തിനിടക്കും ഇത്തരത്തില്‍ കാലില്‍ മോശം ചര്‍മ്മങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇത് പാദങ്ങള്‍ക്ക് ചുറ്റും ഈര്‍പ്പമുള്ള അന്തരീക്ഷം ഉണ്ടാക്കുകയും ചര്‍മ്മത്തിലുണ്ടാവുന്ന ഈര്‍പ്പത്തെ വലിച്ചെടുക്കുകയും ചെയ്യുന്നുണ്ട്. ഇതിലൂടെ പലപ്പോഴും പാദത്തിലെ ചര്‍മ്മം കട്ടിയുള്ളതായി മാറുന്നു. ഇത് കൂടാതെ പ്രായവും വളരെ വലിയ പങ്ക് വഹിക്കുന്നുണ്ട് എന്നുള്ളതാണ് സത്യം. ഇത് സ്വാഭാവികമായും സംഭവിക്കുന്ന ഒന്നാണ്. എന്തൊക്കെയാണ് ഇതിന്റെ പരിഹാരങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്.

എക്‌സ്‌ഫോളിയേറ്റ് ചെയ്യുക

എക്‌സ്‌ഫോളിയേറ്റ് ചെയ്യുക

നിങ്ങളുടെ പാദങ്ങള്‍ എക്‌സ്‌ഫോളിയേറ്റ് ചെയ്യുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടതാണ്. ഇത് മോശം ചര്‍മ്മത്തെ നീക്കം ചെയ്യുന്നതിന് സഹായിക്കുന്നുണ്ട്. എക്‌സ്‌ഫോളിയേറ്റ് ചെയ്യുന്നതിന് വേണ്ടി ഫൂട്ട് സ്‌ക്രബുകള്‍ നിങ്ങള്‍ക്ക് തയ്യാറാക്കാവുന്നതാണ്. പഴങ്ങള്‍, തേന്‍, പഞ്ചസാര, ചെറുചൂടുള്ള വെള്ളം എന്നിവ ചേര്‍ത്ത് ഇവ നിങ്ങള്‍ക്ക് തയ്യാറാക്കാവുന്നതാണ്. ഇത് നിങ്ങളുടെ പാദത്തിലുണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

മോയ്‌സ്ചറൈസ് ചെയ്യുക

മോയ്‌സ്ചറൈസ് ചെയ്യുക

മുഖവും ചര്‍മ്മവും മോയ്‌സ്ചുറൈസ് ചെയ്യുന്നത് പലരും ചെയ്യാറുള്ളതാണ്. എന്നാല്‍ പാദങ്ങള്‍ പലരും വിട്ടു പോവുന്നു. എന്നാല്‍ പാദങ്ങള്‍ മോയ്‌സ്ചുറൈസ് ചെയ്യേണ്ടതിന്റെ ആവശ്യകത പലരും മറക്കുന്നതിലൂടെ അത് നമ്മുടെ ചര്‍മ്മത്തില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ഒരു എക്‌സ്‌ഫോളിയേറ്റര്‍ ഉപയോഗിച്ചതിന് ശേഷം നിങ്ങളുടെ പാദങ്ങള്‍ മോയ്‌സ്ചറൈസ് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്. ഇതിന് വേണ്ടി സസ്യാധിഷ്ഠിത എണ്ണകളും കറ്റാര്‍ വാഴ ഉള്‍പ്പെടുന്ന മോയയ്‌സ്ചുറൈസറുകളും ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ പാദങ്ങള്‍ക്ക് ആരോഗ്യവും നല്‍കുന്നു.

പ്യൂമിസ് സ്റ്റോണ്‍ ഉപയോഗിക്കുക

പ്യൂമിസ് സ്റ്റോണ്‍ ഉപയോഗിക്കുക

പ്യൂമിസ് സ്റ്റോണ്‍ ഉപയോഗിക്കുന്നത് നിങ്ങളുടെ പാദത്തിലെ കട്ടിയുള്ള ചര്‍മ്മത്തെ ഇല്ലാതാക്കുന്നുണ്ട്. അതിന് വേണ്ടി ആദ്യം നിങ്ങളുടെ പാദങ്ങള്‍ ചെറുചൂടുള്ള വെള്ളത്തില്‍ മുക്കിവയ്ക്കുക. അതിന് ശേഷം പ്യുമിസ് സ്റ്റോണ്‍ ഉപയോഗിച്ച് കാലില്‍ നല്ലതുപോലെ ഉരസുക. വൃത്താകൃതിയില്‍ വേമം ഇത് ചെയ്യുന്നതിന്. ഇത് പാദത്തില്‍ നിന്ന് നല്ലതു പോലെ മൃതകോശങ്ങളെ ഇല്ലാതാക്കുന്നു. ഇതെല്ലാം ചര്‍മ്മത്തില്‍ മികച്ച ഗുണങ്ങള്‍ നല്‍കുന്നതാണ്. ഇത് കൂടാതെ പാദങ്ങള്‍ ചൂടുവെള്ളത്തില്‍ ഇടക്കിടെ മുക്കി വെക്കുന്നതിനും ശ്രദ്ധിക്കുക.

ഒറ്റമൂലികള്‍

ഒറ്റമൂലികള്‍

ഇത് കൂടാതെ ചില ഒറ്റമൂലികളിലൂടെ നമുക്ക് ഈ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട്. ചെറുനാരങ്ങയിലെ സിട്രിക് ആസിഡ് കാലിനടിഭാഗത്തെ മോശം ചര്‍മ്മത്തെ ഇല്ലാതാക്കുകയും ചര്‍മ്മത്തെത മിനുസപ്പെടുത്തുന്നതിന് സഹായിക്കുകയും ചെയ്യുന്നുണ്ട്. അതിന് വേണ്ടി നാരങ്ങ നീര് ഒരു ഭാഗം പഞ്ചസാരയുമായി മിക്‌സ് ചെയ്ത് ഇത് കാലില്‍ നല്ലതുപോലെ സ്‌ക്രബ്ബ് ചെയ്യുക. ഏഴ് മിനിറ്റിന് ശേഷം ഇത് കഴുക്കികളയാവുന്നതാണ്. എന്നാല്‍ എന്തെങ്കിലും തരത്തിലുള്ള പൊട്ടലുകളോ മുറിവുകളോ ഉണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ ഓട്‌സ് സ്‌ക്രബ്ബും ഉപയോഗിക്കാവുന്നതാണ്. ഇത് അരമണിക്കൂര്‍ നിങ്ങള്‍ കാലില്‍ തേച്ച് പിടിപ്പിക്കണം. ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക.

ആപ്പിള്‍ സിഡാര്‍ വിനീഗറില്‍ വെളിച്ചെണ്ണ ചേരുമ്പോള്‍ മുടി മുട്ടോളമെത്തുംആപ്പിള്‍ സിഡാര്‍ വിനീഗറില്‍ വെളിച്ചെണ്ണ ചേരുമ്പോള്‍ മുടി മുട്ടോളമെത്തും

മുടി പ്രശ്‌നം എത്ര ഗൗരവമെങ്കിലും അതിനെ പരിഹരിക്കും ഈ എണ്ണകള്‍മുടി പ്രശ്‌നം എത്ര ഗൗരവമെങ്കിലും അതിനെ പരിഹരിക്കും ഈ എണ്ണകള്‍

English summary

How To Remove Dead Skin From Your Feet In Malayalam

Here in this article we are sharing some ways to remove dead skin from your feet in malayalam. Take a look.
Story first published: Monday, April 18, 2022, 19:29 [IST]
X
Desktop Bottom Promotion