For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

താടി വളര്‍ത്താന്‍ പെടാപ്പാട് പെടുന്നുവോ? ഈ നുറുങ്ങുവിദ്യകള്‍ പരീക്ഷിക്കൂ, ഫലം ഉറപ്പ്

|

താടി എല്ലാക്കാലത്തും ഒരു ഫാഷനാണ്. കുറച്ച് വര്‍ഷങ്ങളായി താടിക്ക് കൂടുതല്‍ ജനപ്രീതി ലഭിച്ചിട്ടുണ്ട്. താടി സംരക്ഷണം അവിശ്വസനീയമാംവിധം ലളിതമാണ്. താടിയുള്ളതും പുരുഷന്‍മാര്‍ക്ക് ഒരു അലങ്കാരമാണ്. താടി എന്നത് വെറും രോമമായി കരുതേണ്ട. കാരണം താടി നിങ്ങളെ പലവിധത്തില്‍ സഹായിക്കുന്നുണ്ട്. സൂര്യന്റെ ദോഷകരമായ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് നിങ്ങളുടെ ചര്‍മ്മത്തെ താടി സംരക്ഷിക്കുന്നു. ഇത് സൂര്യാഘാതത്തെയും തുടര്‍ന്നുള്ള അകാല വാര്‍ദ്ധക്യത്തെയും തടയുന്നു. താടി ഒരു ഫില്‍ട്ടറായി പ്രവര്‍ത്തിച്ച് പൊടിയും മറ്റും നിങ്ങളുടെ ശ്വാസകോശത്തിലേക്ക് പ്രവേശിക്കുന്നത് തടയുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളാല്‍ ബുദ്ധിമുട്ടുന്ന ആളുകള്‍ക്ക് ഇത് പ്രത്യേകിച്ചും ഉപയോഗപ്രദമാണ്.

Most read: രാത്രി ഈ കൂട്ട് മുടിക്ക് പുരട്ടി ഉറങ്ങൂ; നേടാം നല്ല കിടിലന്‍ മുടിMost read: രാത്രി ഈ കൂട്ട് മുടിക്ക് പുരട്ടി ഉറങ്ങൂ; നേടാം നല്ല കിടിലന്‍ മുടി

എന്നാല്‍, എല്ലാ ആണുങ്ങള്‍ക്കും താടി പെട്ടെന്ന് വളരണമെന്നില്ല. അതിനാല്‍ താടി വളര്‍ത്താനായി കഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കില്‍, താടി വേഗത്തില്‍ വളരാന്‍ നിങ്ങളെ സഹായിക്കുന്ന ചില നുറുങ്ങുകളും തന്ത്രങ്ങളും ഇവിടെയുണ്ട്. മുഖത്തെ രോമവളര്‍ച്ച നിങ്ങളുടെ ജനിതകശാസ്ത്രത്തെ ആശ്രയിച്ചിരിക്കുന്നുവെങ്കിലും താടി വളര്‍ച്ച വര്‍ദ്ധിപ്പിക്കാന്‍ ഈ തന്ത്രങ്ങള്‍ നിങ്ങളെ സഹായിക്കും. ചില ചര്‍മ്മ സംരക്ഷണ നുറുങ്ങുകള്‍ പരിശീലിക്കുന്നതിലൂടെയും മറ്റ് ചില ജീവിതശൈലി മാറ്റങ്ങളിലൂടെയും നിങ്ങളുടെ താടി നല്ല രീതിയില്‍ വളര്‍ത്താന്‍ നിങ്ങള്‍ക്ക് സാധിക്കും.

ചിലര്‍ക്ക് താടി വളരാത്തത് എന്തുകൊണ്ട്

ചിലര്‍ക്ക് താടി വളരാത്തത് എന്തുകൊണ്ട്

സ്വാഭാവികമായി താടി എങ്ങനെ വളര്‍ത്താം എന്നതിനെക്കുറിച്ച് സംസാരിക്കുന്നതിന് മുമ്പ്, നിങ്ങളുടെ താടി വളര്‍ച്ചയെ തടസ്സപ്പെടുത്തുന്ന കാരണങ്ങള്‍ അറിയേണ്ടത് പ്രധാനമാണ്.

പ്രായം - 20നും 30നും ഇടയില്‍ പ്രായമുള്ള പുരുഷന്മാര്‍ക്ക് കട്ടിയുള്ളതും ഇടതൂര്‍ന്നതുമായ താടിരോമങ്ങള്‍ ഉണ്ട്. പ്രായമേറുന്തോറും രോമങ്ങളുടെ വളര്‍ച്ച സ്വാഭാവികമായും മന്ദഗതിയിലാകും.

ജനിതകശാസ്ത്രം - നിങ്ങളുടെ താടിയുടെ കനം പ്രാഥമികമായി നിങ്ങളുടെ ജീനുകളെ ആശ്രയിച്ചിരിക്കുന്നു, പ്രത്യേകിച്ച് മുഖത്തെ രോമം വളര്‍ത്താനുള്ള നിങ്ങളുടെ കഴിവ് നിര്‍ണ്ണയിക്കുന്ന ഒന്നാണ് ആന്‍ഡ്രോജന്‍. നിങ്ങളുടെ താടി എത്ര കട്ടിയുള്ളതും പരുഷവുമായിരിക്കണമെന്ന് നിങ്ങളുടെ ജീനുകളും തീരുമാനിക്കുന്നു.

മെഡിക്കല്‍ അവസ്ഥകള്‍ - നിങ്ങളുടെ താടി വളര്‍ച്ചയെ ബാധിക്കുന്ന പ്രധാന രോഗാവസ്ഥകളിലൊന്നാണ് അലോപ്പീസിയ ഏരിയറ്റ. നിങ്ങളുടെ ശരീരത്തിലെ രോമകൂപങ്ങളെ നിങ്ങളുടെ ശരീരം ആക്രമിക്കുന്ന ഒരു സ്വയം രോഗപ്രതിരോധ രോഗമാണിത്. ഇത് നിങ്ങളുടെ മുഖത്തെ രോമങ്ങള്‍ കൊഴിയാന്‍ കാരണമാകുന്നു.

കുറഞ്ഞ ടെസ്റ്റോസ്റ്റിറോണ്‍ അളവ് - ടെസ്റ്റോസ്റ്റിറോണ്‍ അളവ് വളരെ കുറവുള്ള ചില ആളുകള്‍ക്ക് താടി വളരാന്‍ വളരെ ബുദ്ധിമുട്ടാണ്.

ചര്‍മ്മത്തെ എക്‌സ്‌ഫോളിയേറ്റ് ചെയ്യുക

ചര്‍മ്മത്തെ എക്‌സ്‌ഫോളിയേറ്റ് ചെയ്യുക

താടി വേഗത്തില്‍ വളരാന്‍, നിങ്ങളുടെ മുഖത്തെ പരിപാലിക്കാന്‍ തുടങ്ങേണ്ടതുണ്ട്. മുഖം ശരിയായി വൃത്തിയാക്കുക, മോയ്‌സ്ചറൈസ് ചെയ്യുക, എക്‌സ്‌ഫോളിയേറ്റ് ചെയ്യുക. സ്‌ക്രബ് അല്ലെങ്കില്‍ എക്സ്ഫോളിയന്റ് ഉപയോഗിച്ച് ആഴ്ചയിലൊരിക്കല്‍ നിങ്ങളുടെ ചര്‍മ്മത്തെ എക്‌സ്‌ഫോളിയേറ്റ് ചെയ്യണം. ഇത് ചര്‍മ്മത്തിലെ എല്ലാ മൃതകോശങ്ങളെയും നീക്കം ചെയ്യാനും പുതിയ താടിരോമങ്ങളുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കാനും സഹായിക്കും.

Most read:ചര്‍മ്മം വാടിയപോലെയാണോ എപ്പോഴും? പരിഹാരമുണ്ട് ഈ കൂട്ടുകളില്‍Most read:ചര്‍മ്മം വാടിയപോലെയാണോ എപ്പോഴും? പരിഹാരമുണ്ട് ഈ കൂട്ടുകളില്‍

ചര്‍മ്മം വൃത്തിയായി സൂക്ഷിക്കുക

ചര്‍മ്മം വൃത്തിയായി സൂക്ഷിക്കുക

ചെറുചൂടുള്ള വെള്ളവും മൃദുവായ ക്ലെന്‍സറും ഉപയോഗിച്ച് കഴുകി മുഖചര്‍മ്മം വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. ചെറുചൂടുള്ള വെള്ളം നിങ്ങളുടെ ചര്‍മ്മ സുഷിരങ്ങള്‍ തുറക്കുകയും ചര്‍മ്മത്തില്‍ അടിഞ്ഞുകൂടിയ എണ്ണയും അഴുക്കും നീക്കം ചെയ്യുകയും ചെയ്യും. ശുദ്ധമായ ചര്‍മ്മം താടി രോമം വളരാന്‍ പ്രോത്സാഹിപ്പിക്കുന്നു.

ചര്‍മ്മത്തെ മോയ്‌സ്ചറൈസ് ചെയ്യുക

ചര്‍മ്മത്തെ മോയ്‌സ്ചറൈസ് ചെയ്യുക

നിങ്ങളുടെ ചര്‍മ്മം വൃത്തിയാക്കിയ ശേഷം ഒരു മോയ്‌സ്ചറൈസിംഗ് ക്രീം ഉപയോഗിക്കുക. ഇത് നിങ്ങളുടെ ചര്‍മ്മം വരണ്ടതായി തോന്നാതിരിക്കുകയും വരണ്ടതും അടരുകളുള്ളതുമായ ചര്‍മ്മം നീക്കി ചര്‍മ്മത്തിന്റെ രൂപം മെച്ചപ്പെടുത്തുകയും ചെയ്യും. മുഖത്തെ രോമവളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനാല്‍ യൂക്കാലിപ്റ്റസ് അടങ്ങിയ മോയ്‌സ്ചറൈസര്‍ ഉപയോഗിക്കുന്നത് ഉപയോഗപ്രദമാണ്.

Most read:ദിനവും ഈ ശീലം പാലിച്ചാല്‍ ആരോഗ്യമുള്ള തിളങ്ങുന്ന ചര്‍മ്മം ഉറപ്പ്Most read:ദിനവും ഈ ശീലം പാലിച്ചാല്‍ ആരോഗ്യമുള്ള തിളങ്ങുന്ന ചര്‍മ്മം ഉറപ്പ്

സമ്മര്‍ദ്ദം നിയന്ത്രിക്കുക

സമ്മര്‍ദ്ദം നിയന്ത്രിക്കുക

നിങ്ങളുടെ കേടായ ചര്‍മ്മകോശങ്ങള്‍ സ്വയം നന്നാക്കുന്നതിന് നിങ്ങള്‍ സമ്മര്‍ദ്ദം നിയന്ത്രിക്കുകയും നന്നായി വിശ്രമിക്കുകയും വേണം. ഇത് താടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കും. നിങ്ങളുടെ മനസും ശരീരവും സമ്മര്‍ദ്ദമില്ലാതെ വിശ്രമിക്കുമ്പോള്‍ താടി വേഗത്തില്‍ വളരും. വ്യായാമത്തിലൂടെ സമ്മര്‍ദ്ദം നിയന്ത്രിക്കുക, മെച്ചപ്പെട്ട രക്തചംക്രമണം രോമ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കും.

വിറ്റാമിനുകളും സപ്ലിമെന്റുകളും കഴിക്കുക

വിറ്റാമിനുകളും സപ്ലിമെന്റുകളും കഴിക്കുക

നിങ്ങളുടെ താടി വേഗത്തില്‍ വളരാന്‍ വിറ്റാമിനുകളും സപ്ലിമെന്റുകളും കഴിക്കുക. ദിവസവും ബയോട്ടിന്‍ ഉള്‍പ്പെടുത്തുന്നത് മുടിയുടെയും നഖങ്ങളുടെയും വളര്‍ച്ച വര്‍ദ്ധിപ്പിക്കും. കൂടാതെ, മുഖത്തെ താടിരോമം നന്നായി വളരുന്നതിനായി നിങ്ങളുടെ ഭക്ഷണത്തില്‍ വിറ്റാമിന്‍ ബി, ബി 1, ബി 6, ബി 12 എന്നിവ ഉള്‍പ്പെടുത്തുക. പഴങ്ങളും പച്ചക്കറികളും കഴിച്ച് നിങ്ങളുടെ ഭക്ഷണത്തില്‍ പ്രോട്ടീന്റെ അളവ് വര്‍ദ്ധിപ്പിക്കുക. പഴങ്ങളില്‍ നിന്നും പച്ചക്കറികളില്‍ നിന്നുമുള്ള ശരിയായ പോഷകങ്ങള്‍ താടിരോമം വേഗത്തില്‍ വളരാന്‍ ആവശ്യമായ എല്ലാ വിറ്റാമിനുകളും ധാതുക്കളും നിങ്ങളുടെ ശരീരത്തിന് നല്‍കും.

താടി ട്രിം ചെയ്യരുത്

താടി ട്രിം ചെയ്യരുത്

നിങ്ങളുടെ താടി ട്രിം ചെയ്യരുത്. താടി നീളത്തില്‍ വളരാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങളുടെ താടി ട്രിം ചെയ്യാനോ ഷേപ്പ് ചെയ്യാനോ ശ്രമിക്കരുത്. ഏകദേശം 4-6 ആഴ്ചയ്ക്ക് ശേഷം താടി നിറയ്ക്കുമ്പോള്‍ അത് ഭംഗിയാക്കി വയ്ക്കുക. കാരണം ഷേവ് ചെയ്യുന്നത് നിങ്ങളുടെ താടിരോമം കട്ടിയുള്ളതും വേഗത്തിലും വളരുമെന്ന് സൂചിപ്പിക്കുന്ന ശാസ്ത്രീയ തെളിവുകളൊന്നുമില്ല. കൂടാതെ, രോമം വളരുമ്പോള്‍ നിങ്ങളുടെ മുഖത്ത് ചൊറിച്ചില്‍ ഉണ്ടാകാം. ചുണങ്ങ് പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയാല്‍, ഒരു ഡോക്ടറെ സമീപിക്കുക.

Most read:മുഖത്തെ കുഴികള്‍ സൗന്ദര്യത്തിന് തടസമാകുന്നോ? ഇതിലുണ്ട് പരിഹാരംMost read:മുഖത്തെ കുഴികള്‍ സൗന്ദര്യത്തിന് തടസമാകുന്നോ? ഇതിലുണ്ട് പരിഹാരം

മുഖം മസാജ് ചെയ്യുക

മുഖം മസാജ് ചെയ്യുക

ഫേഷ്യല്‍ മസാജ് മുഖത്തെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നു, ഇത് പുതിയ രോമ വളര്‍ച്ചയെ ഉത്തേജിപ്പിക്കും. മുഖത്തെ രോമവളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രകൃതിദത്തമായ പ്രതിവിധിയാണ് നെല്ലിക്ക ഓയില്‍. നെല്ലിക്ക ഓയില്‍ ഉപയോഗിച്ച് ചര്‍മ്മം മസാജ് ചെയ്ത് 15-20 മിനിറ്റ് സൂക്ഷിക്കുക. ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകിയ ശേഷം മുഖം നന്നായി വൃത്തിയാക്കുക.

നന്നായി ഉറങ്ങുക

നന്നായി ഉറങ്ങുക

നിങ്ങള്‍ നന്നായി ഉറങ്ങുക. കാരണം ഇത് കേടായ ചര്‍മ്മകോശങ്ങളെ നന്നാക്കാനും താടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കും. ദിവസത്തില്‍ രണ്ടുതവണ വീര്യം കുറഞ്ഞ ക്ലെന്‍സര്‍ ഉപയോഗിച്ച് ചെറുചൂടുള്ള വെള്ളത്തില്‍ ചര്‍മ്മം കഴുകുക. ശുദ്ധമായ ചര്‍മ്മം രോമ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു.

Read more about: beard remedies താടി
English summary

How to Grow Beard Fast Naturally in Malayalam

If you are struggling with a slow growing beard, these tips will help you to grow a beard faster. Take a look.
Story first published: Saturday, September 3, 2022, 10:02 [IST]
X
Desktop Bottom Promotion