For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടര്‍ക്കി കഴുത്ത് ഇനിയില്ല; രണ്ടാഴ്ച വ്യായാമം

|

ആരോഗ്യ സംരക്ഷണവും ശരീര സംരക്ഷണവും വളരെയധികം പ്രധാനപ്പെട്ടതാണ് എന്ന് നമ്മെ ബോധിപ്പിക്കുന്നതാണ് ഇപ്പോഴത്തെ അവസ്ഥ. എന്നാല്‍ പലപ്പോഴും ശരീര സംരക്ഷണത്തിന്റെ കാര്യത്തില്‍ പലരും പല കാര്യങ്ങളും മറന്നു പോവുന്നു എന്നുള്ളതാണ്. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചിലതുണ്ട്. സ്വാഭാവികമായും പ്രായം കൂടുന്തോറും പലപ്പോഴും ചര്‍മ്മത്തില്‍ വെല്ലുവിളി ഉണ്ടാക്കുന്ന ഒന്നാണ് ടര്‍ക്കിനെക്ക്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.

കഷണ്ടിയില്‍ മുടി വളരും സവാള സൂത്രംകഷണ്ടിയില്‍ മുടി വളരും സവാള സൂത്രം

നിര്‍ഭാഗ്യവശാല്‍, നമ്മുടെ പ്രായം കൂടുന്തോറും, നമ്മുടെ താടി പ്രദേശത്തിന് താഴെയായി ചുളിവുകളുള്ളതായ ചര്‍മ്മം കാണുന്നത് സാധാരണമാണ്. ഈ പ്രശ്‌നം ഒഴിവാക്കാന്‍ പലരും സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയ തേടുന്നുണ്ടെങ്കിലും, 30 മിനിറ്റ് ദൈര്‍ഘ്യമുള്ള ഫേഷ്യല്‍, കഴുത്ത് വ്യായാമം മുഖത്തെ പുനരുജ്ജീവനത്തില്‍ ഗണ്യമായ മെച്ചപ്പെടുത്തലുകള്‍ വരുത്തുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇനി നിങ്ങളെ വലക്കുന്ന ഈ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്.

ഫോര്‍ഹെഡ് പുഷ്

ഫോര്‍ഹെഡ് പുഷ്

നിങ്ങള്‍ക്ക് ഇരുന്നോ നിന്നോ ഈ വ്യായാമം ചെയ്യാവുന്നതാണ്. നിങ്ങളുടെ സൗകര്യ പ്രകാരം ഈ വ്യായാമം ചെയ്യാവുന്നതാണ്. നിങ്ങളുടെ നെറ്റിയില്‍ കൈകള്‍ വയ്ക്കുക, നിങ്ങളുടെ കൈകള്‍ നേരെ തല തള്ളുക. നിങ്ങളുടെ തലയോ കൈകളോ ചലിപ്പിക്കരുത്, കൈകളിലേക്ക് സമ്മര്‍ദ്ദം ചെലുത്തുക.ഈ സ്ഥാനം 10 സെക്കന്‍ഡ് പിടിക്കുക. ഒരേ ചലനം ആവര്‍ത്തിക്കുക, പക്ഷേ കഴുത്തില്‍ കൈകൊണ്ട് തല പിന്നിലേക്ക് അമര്‍ത്തിക്കൊണ്ട് പത്ത് സെക്കന്റ് പിടിക്കുക. ഇത് സ്ഥിരമായി ചെയ്യുന്നവരില്‍ ഈ പ്രശ്‌നത്തെ പരിഹരിക്കാന്‍ സാധിക്കു

സ്വാന്‍ നെക്ക്

സ്വാന്‍ നെക്ക്

ഇത് ചെയ്യുമ്പോള്‍ തന്നെ നമുക്കറിയാം ഒരു അരയന്നത്തിന് സമാനമായി പലപ്പോഴും നമ്മുടെ കഴുത്ത് പിടിക്കേണ്ടതായി വരുന്നുണ്ട്. ഒരു മികച്ച യോഗ വ്യായാമമായി നമുക്ക് കണക്കാക്കാവുന്നതാണ്. ഈ വ്യായാമം ലളിതവും എന്നാല്‍ ഫലപ്രദവുമാണ്. പതുക്കെ സൗമ്യമായി പിന്നിലേക്ക് ചരിഞ്ഞ് ഇടത് വശത്തേക്ക് നിങ്ങളുടെ തല തിരിക്കുക. നിങ്ങളുടെ ചെവിക്ക് താഴെയുള്ള പേശികള്‍ സ്‌ട്രെച്ച് ചെയ്തത് പോലെ നിങ്ങള്‍ക്ക് തോന്നുന്നു. 6 മുതല്‍ 8 സെക്കന്‍ഡ് വരെ ഇതേ രീതിയില്‍ തന്നെ പിടിക്കുക. നിങ്ങളുടെ തല മധ്യഭാഗത്തേക്ക് മടക്കി നിങ്ങളുടെ വലതുവശത്ത് ഒരേ ചലനം ആവര്‍ത്തിക്കുക.

ചുംബിക്കുന്നതിലൂടെ

ചുംബിക്കുന്നതിലൂടെ

ഈ വ്യായാമത്തിനായി, സുഖപ്രദമായ ഒരു കസേര തിരഞ്ഞെടുത്ത് പുറകോട്ട് നേരെ ഇരിക്കുക. തല ഉയര്‍ത്തി സീലിംഗ് നോക്കുക. നിങ്ങളുടെ ചുണ്ടുകള്‍ ഉപയോഗിച്ച്, ചുംബന ചലനങ്ങള്‍ ആരംഭിക്കുക. നിങ്ങളുടെ പരിധിയിലേക്ക് 20 തവണ ഇത്തരത്തില്‍ ചുംബന ചലനങ്ങള്‍ ആരംഭിക്കാവുന്നതാണ്. ഇത്തരം കാര്യങ്ങള്‍ തിരിച്ചറിയേണ്ടതാണ്. അതുകൊണ്ട് തന്നെ ഇത് നിങ്ങളുടെ ടര്‍ക്കി നെക്ക് എന്ന പ്രശ്‌നത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

മത്സ്യത്തെ വിഴുങ്ങുന്നത് പോലെ

മത്സ്യത്തെ വിഴുങ്ങുന്നത് പോലെ

നിങ്ങള്‍ക്ക് ഇരുന്ന് കൊണ്ട് ഈ വ്യായാമം ചെയ്യാവുന്നതാണ്. സീലിംഗിലേക്ക് നോക്കി ഇരിക്കുക. എന്നാല്‍ ഈ സമയം, നിങ്ങളുടെ വലതു കൈ കോളര്‍ബോണില്‍ വയ്ക്കുക, സൗമ്യമായി താഴേക്ക് സമ്മര്‍ദ്ദം പ്രയോഗിക്കുക. ശേഷം നിങ്ങളുടെ ചുണ്ടുകള്‍ പല്ലിന് ചുറ്റും പൊതിഞ്ഞ് വായ തുറന്ന് അടയ്ക്കുക. ഇത് ദിവസവും 5 തവണ ആവര്‍ത്തിക്കുക. കൈകള്‍ മാറ്റി ഇതേ രീതി 5 തവണ കൂടി ആവര്‍ത്തിക്കുക. ഇത് നിങ്ങളുടെ ടര്‍ക്കി നെക്ക് ഇല്ലാതാക്കുന്നുണ്ട്.

കഴുത്ത് ഉയര്‍ത്തി വ്യായാമം

കഴുത്ത് ഉയര്‍ത്തി വ്യായാമം

നിങ്ങള്‍ ഒരു പായയില്‍ കിടന്ന് വയര്‍ ഉയര്‍ത്തി, കാല്‍മുട്ടുകള്‍ വളച്ച്, കൈകള്‍ നിങ്ങളുടെ തുടയോട് ചേര്‍ത്ത് കിടക്കാവുന്നതാണ്. നിങ്ങളുടെ തലയും കഴുത്തും നിലത്തുനിന്ന് പതുക്കെ ഉയര്‍ത്താന്‍ ആരംഭിക്കുക.

നിങ്ങളുടെ തല ഇപ്പോഴും വായുവില്‍ ഉള്ളതിനാല്‍, നിങ്ങളുടെ തല സൗമ്യമായി വലത്തോട്ടും പിന്നീട് ഇടത്തോട്ടും തിരിക്കുക. പിന്നീട് ആരംഭ സ്ഥാനത്തേക്ക് നിങ്ങളുടെ തല മുന്നോട്ട് അഭിമുഖീകരിച്ച് നിങ്ങളുടെ തല വീണ്ടും നിലത്തേക്ക് താഴ്ത്തുക. ഇത് ചെയ്ത് ക്ഷീണം അനുഭവപ്പെടുന്നതിന് മുമ്പ് നിങ്ങള്‍ക്ക് കഴിയുന്നത്ര തവണ ആവര്‍ത്തിക്കുക.

നാവ് വിഴുങ്ങുന്ന തരത്തില്‍

നാവ് വിഴുങ്ങുന്ന തരത്തില്‍

നാവ് വിഴുങ്ങുന്ന തരത്തിലാണ് ഇത് ചെയ്യേണ്ടത്. നിങ്ങളുടെ തല പിന്നിലേക്ക് ചരിക്കുക, വായയുടെ മുകളിലേക്ക് നിങ്ങളുടെ നാവ് ഉയര്‍ത്തി വെക്കുക. നിങ്ങളുടെ തല ഇപ്പോഴും പിന്നിലേക്ക് ചരിഞ്ഞ് നാവ് നിങ്ങളുടെ വായയുടെ മുകള്‍ഭാഗത്ത് അമര്‍ത്തിക്കൊണ്ട്, നിങ്ങളുടെ തല വലത്തേക്ക് തിരിക്കുക, പിന്നീടും പ്രാരംഭ സ്ഥാനത്തേക്ക് മടങ്ങി ഇത് തന്നെ ചെയ്യുക. ഇത് ദിവസവും നാലോ അഞ്ചോ തവണ ചെയ്യാവുന്നതാണ്.

English summary

How to Get Rid Of Turkey Neck Naturally

Here in this article we are discussing about how to get rod of turkey neck naturally. Take a look.
X
Desktop Bottom Promotion