For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മഴക്കാലത്ത് പാദങ്ങള്‍ക്ക് വേണം കരുതല്‍; സംരക്ഷണത്തിന് വഴിയിത്

|

മഴക്കാലത്ത് നിങ്ങളുടെ സൗന്ദര്യ ആവശ്യങ്ങള്‍ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും. ചര്‍മ്മവും മുടിയും സംരക്ഷിക്കാനായി നിങ്ങള്‍ മുന്‍കരുതലുകള്‍ എടുക്കുന്നു. എന്നാല്‍ മഴക്കാലം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് നിങ്ങളുടെ പാദങ്ങളെയും കൂടിയാണ്. മണ്‍സൂണ്‍ സീസണ്‍ നിങ്ങളുടെ കാലില്‍ ദുര്‍ഗന്ധം, ഫംഗസ് അണുബാധകള്‍, ശ്രദ്ധിച്ചില്ലെങ്കില്‍ പലതരം അലര്‍ജികള്‍ എന്നിവയ്ക്ക് കാരണമാകും. നിങ്ങളുടെ പാദങ്ങളുടെ സംരക്ഷണത്തിനും വൃത്തിയും ഭംഗിയും നിലനിര്‍ത്താനുമായി അല്‍പ്പം കൂടി പരിശ്രമിക്കേണ്ട സമയമാണ് മണ്‍സൂണ്‍ കാലം. വിഷമിക്കേണ്ട. മഴക്കാലത്ത് നിങ്ങളുടെ പാദസംരക്ഷണത്തിനുള്ള ചില നുറുങ്ങുകള്‍ ഇതാ.

Most read: രാവിലെ വെറും വയറ്റില്‍ ബ്രഹ്‌മി കഴിച്ചാലുള്ള അത്ഭുത ഫലങ്ങള്‍Most read: രാവിലെ വെറും വയറ്റില്‍ ബ്രഹ്‌മി കഴിച്ചാലുള്ള അത്ഭുത ഫലങ്ങള്‍

കാല് ഉണക്കി വയ്ക്കുക

കാല് ഉണക്കി വയ്ക്കുക

മഴക്കാലത്ത് ഫംഗസ് അണുബാധ ഉണ്ടാകാതിരിക്കാന്‍ ശുചിത്വമാണ് ഏറ്റവും പ്രധാനമായ വഴി. മഴക്കാലത്ത് നനഞ്ഞ പാദങ്ങള്‍, സോക്‌സുകള്‍, ഷൂകള്‍ എന്നിവ ചര്‍മ്മവുമായി ബന്ധപ്പെട്ട പല പാദ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. അതിനാല്‍ അവ എല്ലായ്‌പ്പോഴും വരണ്ടതും വൃത്തിയുള്ളതുമാണെന്ന് ഉറപ്പാക്കുക.

ചൂടുവെള്ള ചികിത്സ

ചൂടുവെള്ള ചികിത്സ

ആഴ്ചയില്‍ ഒരിക്കല്‍, നിങ്ങളുടെ പാദങ്ങള്‍ 15 മിനിറ്റ് നേരത്തേക്ക് ഉപ്പ് അല്ലെങ്കില്‍ വീര്യം കുറഞ്ഞ ഷാംപൂ കലര്‍ത്തിയ ചൂടുവെള്ളത്തില്‍ മുക്കിവയ്ക്കുക. ഇത് എല്ലാ ബാക്ടീരിയകളെയും കൊല്ലുകയും ചര്‍മ്മത്തെ മൃദുവാക്കുകയും ചെയ്യുന്നു. ആഴത്തിലുള്ള ശുചീകരണത്തിനായി ഒരു എക്‌സ്‌ഫോളിയേഷനായി ഫൂട്ട് ക്രീം ഉപയോഗിച്ച് ഇങ്ങനെ ചെയ്യുക.

Most read:ശരീരത്തെ തകരാറിലാക്കുന്ന ക്രോണിക് കിഡ്‌നി ഡിസീസ്; ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കൂMost read:ശരീരത്തെ തകരാറിലാക്കുന്ന ക്രോണിക് കിഡ്‌നി ഡിസീസ്; ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കൂ

മോയ്‌സ്ചറൈസിംഗ് ഫൂട്ട് ക്രീം ഉപയോഗം

മോയ്‌സ്ചറൈസിംഗ് ഫൂട്ട് ക്രീം ഉപയോഗം

മണ്‍സൂണ്‍ സമയത്ത് ഈര്‍പ്പം അധികമായിരിക്കുമെങ്കിലും അത് നിങ്ങളുടെ ചര്‍മ്മത്തെ നിര്‍ജ്ജലീകരിക്കും. അതിനാല്‍ കട്ടിയുള്ള കാലിലെ ചര്‍മ്മം മിനുസമാര്‍ന്നതായി നിലനിര്‍ത്താന്‍ സഹായിക്കുന്ന പോഷിപ്പിക്കുന്ന ഫൂട്ട് ക്രീം ഉപയോഗിച്ച് നിങ്ങളുടെ പാദം ഈര്‍പ്പമുള്ളതാക്കി മാറ്റുക. ഫൂട്ട് ക്രീം എല്ലായ്‌പ്പോഴും വൃത്തിയുള്ളതും വരണ്ടതുമായ പാദങ്ങളില്‍ പ്രയോഗിക്കുക. രാവിലെ കുളി കവിഞ്ഞതിനു ശേഷവും വൈകുന്നേരം ഉറങ്ങുന്നതിനുമുമ്പും ഇത് ഉപയോഗിക്കുക.

നാരങ്ങയുടെ ഉപയോഗം

നാരങ്ങയുടെ ഉപയോഗം

മണ്‍സൂണ്‍ സമയത്ത് കാലില്‍ ദുര്‍ഗന്ധം വമിക്കുന്നുണ്ടെങ്കില്‍ ചൂടുവെള്ളത്തില്‍ നാരങ്ങ തുള്ളികള്‍ പിഴിഞ്ഞ് ആഴ്ചയില്‍ രണ്ടുതവണ കാല് നനയ്ക്കുക. നാരങ്ങ ദുര്‍ഗന്ധത്തെ ഇല്ലാതാക്കുകയും കാല് അധികമായി വിയര്‍ക്കുന്നത് ഒഴിവാക്കുകയും ചെയ്യുന്നു.

Most read:മഴക്കാലത്ത് ചുമയും ജലദോഷവും തടയാന്‍ ചെയ്യേണ്ട കാര്യങ്ങള്‍Most read:മഴക്കാലത്ത് ചുമയും ജലദോഷവും തടയാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

നഖങ്ങള്‍ ചെറുതാക്കുക

നഖങ്ങള്‍ ചെറുതാക്കുക

മണ്‍സൂണ്‍ കാലത്ത്, നഖങ്ങള്‍ ചെറുതാക്കി സൂക്ഷിക്കുക എന്നതാണ് ഒരു ബുദ്ധിപരമായ കാര്യം. ഇങ്ങനെ സൂക്ഷിക്കുന്നതിലൂടെ നിങ്ങളുടെ നഖത്തിനടിയില്‍ പൊടിയും അഴുക്കും അടിഞ്ഞുകൂടുന്നത് തടയാനാകും. കാല്‍ നഖങ്ങള്‍ ചെറുതാക്കി മുറിക്കുന്നത് ഫംഗസ് അണുബാധ ചെറുക്കാനും സഹായിക്കും.

ശരിയായ പാദരക്ഷകള്‍ തിരഞ്ഞെടുക്കുക

ശരിയായ പാദരക്ഷകള്‍ തിരഞ്ഞെടുക്കുക

നനഞ്ഞ പാദങ്ങളില്‍ വീക്കം, ദുര്‍ഗന്ധം, ഫംഗസ് അണുബാധ എന്നിവയ്ക്ക് സാധ്യതയുണ്ട്. മഴക്കാലത്ത് നിങ്ങളുടെ ഹൈ ഹീലുകളും സ്നീക്കറുകളും ഉപേക്ഷിക്കുക. അത്തരം പാദരക്ഷകളില്‍, വെള്ളം എളുപ്പത്തില്‍ തങ്ങുകയും വേഗത്തില്‍ ബാഷ്പീകരിക്കപ്പെടുകയും നിങ്ങളുടെ പാദങ്ങള്‍ വരണ്ടതാക്കി മാറ്റുകയും ചെയ്യും.

English summary

How to Care Your Feet in Monsoon Season in Malayalam

Follow these simples rules to take care of your feet during the rainy season.
Story first published: Wednesday, June 22, 2022, 10:25 [IST]
X
Desktop Bottom Promotion